Image

2 ജി കേസ് വിചാരണ തിഹാര്‍ ജയിലിലേക്ക് മാറ്റി

Published on 22 November, 2011
2 ജി കേസ് വിചാരണ തിഹാര്‍ ജയിലിലേക്ക് മാറ്റി
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസിന്റെ വിചാരണ തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ കാരണങ്ങളെ ത്തുടര്‍ന്നാണിത്. ബുധനാഴ്ച മുതല്‍ വിചാരണ നടക്കുന്ന പ്രത്യേക സി.ബി.ഐ കോടതി കോടതി തിഹാര്‍ ജയിലിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന് ജഡ്ജി ഒ.പി സൈനി അറിയിച്ചു.

പട്യാല ഹൗസിലാണ് ഇപ്പോള്‍ കോടതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോടതി മാറ്റുന്നതിനെ പ്രതിഭാഗം എതിര്‍ത്തു. ഇതിനെതിരെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക