Image

ഫോമാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുക, വിശദീകരണ യോഗം കേരളാ സെന്‍റ്ററില്‍ ജൂണ്‍ 15-ന്‌ ഞായറാഴ്‌ച

സ്വന്തം ലേഖകന്‍ Published on 11 June, 2014
ഫോമാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുക, വിശദീകരണ യോഗം കേരളാ സെന്‍റ്ററില്‍ ജൂണ്‍ 15-ന്‌ ഞായറാഴ്‌ച
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ മലയാളി സമൂഹത്തിനു ശക്തമായ നേതൃത്വം നല്‌കുന്ന ഫോമായുടെ അന്താരാഷ്ട്രീയ കണ്‍ വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിനു വേണ്ടി ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലുള്ള കേരളാ സെന്റെറില്‍ വച്ച്‌ ഫോമായുടെ സാരഥ്യ ത്തിലേക്ക്‌ (ജനറല്‍ സെക്രട്ടറി) നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രമുഖ സാമൂഹ്യ പ്രവര്‌ത്തകനായ തോമസ്‌ റ്റി ഉമ്മന്റെ നേത്രുത്വത്തില്‍ വിശദീകരണ യോഗം നടത്തപ്പെടുന്നതാണ്‌. ഈ സമ്മേളനത്തില്‍ 5 സംസ്ഥാനങ്ങളിലെ അംഗ സംഘടനാ നേതൃത്വവും ഡെലിഗേറ്റ്‌സ്സും സംബന്ധിക്കും. ഫോമായെ , മലയാളി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരു മഹാ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുന്നതിനും, നൂതനമായ പദ്ധതികള്‍ക്ക്‌ തുടക്കം കുറിക്കുന്നതിനും, അവ നടപ്പാക്കുന്നതിനു വേണ്ട സഹകരണം ഉറപ്പാക്കുന്നതിനും വേണ്ടി ചേരുന്ന ഈ യോഗത്തില്‍ ന്യൂയോര്‍ക്ക്‌ , ന്യൂജേഴ്‌സ്സി , കണക്‌ടിക്കറ്റ്‌ , ഡെലവെയര്‍ , പെന്‍സ്സില്‍വേനിയാ, എന്നിവിടങ്ങളിലെ അംഗ സംഘടനാ ഭാരവാഹികള്‍, ഡെലിഗേറ്റ്‌സ്‌ , തുടങ്ങിയവ നേതാക്കള്‍ സംബന്ധിക്കുന്നതാണ്‌. പരസ്‌പരമുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഒരുമയോടെ പ്രവര്‌ത്തിക്കുന്ന ഒരു ശക്തമായ ദേശീയ നേത്രുത്വം ഉണ്ടാവണം. പ്രവര്‌ത്തിക്കുവാന്‍ താന്‍ ഉണ്ടാവുമെന്നു തോമസ്‌ റ്റി ഉമ്മന്‍ പ്രസ്‌താവിച്ചു.

അംഗ സംഘടനാ ഭാരവാഹികള്‍ ഇതൊരറിയിപ്പായി സ്വീകരിച്ചു േേീളീാമമ@ഴാമശഹ.രീാ എന്ന ഇമെയില്‍ അഡ്രസ്സില്‍, പങ്കെടുക്കുന്ന വിവരം എത്രയും വേഗം അറിയിക്കുക.

Address: Kerala Center, 1824 FAIRFAX STREET, ELMONT, NEW YORK 11003

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തമ്പി തലപ്പിള്ളില്‍: 5163261072, ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍: 6314550323, റജി മര്‍ക്കോസ്‌ : 6315672665, സുരേഷ്‌ മുണ്ടക്കല്‍ : 845 2261519, റോയി ചെങ്ങന്നൂര്‍: 8455212847 , തോമസ്‌ എം. ജോര്‍ജ്‌: 6314621648, ജേക്കബ്‌ കോശി: 8456611424, വര്‍ഗ്ഗീസ്‌ ചുങ്കത്തില്‍: 7183430689, എബ്രഹാം പുതുശ്ശേരി 5162098490, സണ്ണി കല്ലൂ പ്പാറ : 845 596 0935, എം. എ .മാത്യൂ : 8453652875
ഫോമാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുക, വിശദീകരണ യോഗം കേരളാ സെന്‍റ്ററില്‍ ജൂണ്‍ 15-ന്‌ ഞായറാഴ്‌ചഫോമാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുക, വിശദീകരണ യോഗം കേരളാ സെന്‍റ്ററില്‍ ജൂണ്‍ 15-ന്‌ ഞായറാഴ്‌ച
Join WhatsApp News
Jose Abraham 2014-06-12 07:24:57
Is this a regional meeting or national meeting. I haven't seen the names of any regional leaders who currently holding various regional positions in FOMAA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക