Image

മന്ത്രി കെ.സി. ജോസഫ് ഫോമാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിനിധി

Published on 11 June, 2014
മന്ത്രി കെ.സി. ജോസഫ് ഫോമാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിനിധി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിനിധിയായി മന്ത്രി കെ.സി. ജോസഫ് ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ കേരളത്തില്‍ നിന്നു തനിക്കു വിട്ടു നില്‍ക്കാനാവില്ലെന്നു മുഖ്യമന്ത്രി തന്നെ സന്ദര്‍ശിച്ച ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളിനോടു പറഞ്ഞു.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മന്ത്രി ജോസഫ് 26-നു വന്ന് കണ്‍വന്‍ഷന്‍ കഴിഞ്ഞാലുടന്‍ മടങ്ങും.
കേരള ഫിലിം ഡെവലപ്പ്മന്റ് കോര്‍പറേഷന്‍ ചെയര്‍ സാബു ചെറിയാന്‍, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് എന്നിവരും പങ്കെടുക്കും. കണ്‍വന്‍ഷനില്‍ ഫിലിം ഫെസ്റ്റിവലിനു സാബു ചെറിയാന്‍ നേത്രുത്വം നല്‍കും. ബ്രിട്ടാസ് വിവിധ സമ്മേളങ്ങളില്‍ സംസാരിക്കും.
മന്ത്രി കെ.സി. ജോസഫ് ഫോമാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിനിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക