Image

കേരള അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെന്റ്‌: ഡാളസ്‌ ഡയനാമോസ്‌ ചാമ്പ്യന്മാര്‍

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 22 November, 2011
കേരള അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെന്റ്‌: ഡാളസ്‌ ഡയനാമോസ്‌ ചാമ്പ്യന്മാര്‍
ഡാലസ്‌: കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസ്‌ സംഘടിപ്പിച്ച `2011 ഫാള്‍ ക്ലാസ്സിക്‌' സോക്കര്‍ ടൂര്‍ണമെന്റ്‌ മികച്ച ടീമുകളുടെ പോരാട്ടം കൊണ്ടും കായിക പ്രേമികളുടെ നിറഞ്ഞ പിന്തുണയാലും മികച്ച സംഘാടക നേതൃത്വം കൊണ്ടും വന്‍ വിജയമായി. കേരള അസോസിയേഷന്‍ന്റെ സ്വന്തം സോക്കര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ആദ്യ ടൂര്‍ണമെന്റില്‍ ഡാലസ്‌ ഡയനാമോസ്‌ ടീം ജേതാക്കളായി ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി കരസ്ഥമാക്കി. ഹൂസ്‌ടണ്‍ സ്‌െ്രെടക്കേഴ്‌സ്‌ റണ്ണേഴ്‌സ്‌ അപ്‌ ആയി. മികച്ച കളികാരനുള്ള ങഢജ ട്രോഫി ഡാലസ്‌ ഡയനാമോസിന്റെ ടിമി മാത്യുവിനു ലഭിച്ചു.


കേരള അസോസിയേഷന്റെ ഇന്‍ഡ്യ കള്‍ച്ചറല്‍ ആന്‍ഡ്‌ എട്‌ജുകേഷന്‍ സെന്റര്‍ സോക്കര്‍ ഫീല്‍ഡില്‍ നവംബര്‍ 19 , 20 തീയതികളില്‍ നടന്ന ടൂര്‍ണമെന്റില്‍ ഡാലസ്‌ , ഒക്കലഹോമ, ഹൂസ്റ്റണ്‍ എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. എഫ്‌സി കരോള്‍ട്ടന്‍ പ്രീമിയര്‍, കൈരളി എഫ്‌സി ഒക്കലഹോമ, ഹൂസ്‌ടണ്‍ സ്‌െ്രെടക്കേഴ്‌സ്‌, ഡാലസ്‌ ഡയനാമോസ്‌ എന്നീ ടീമുകള്‍ പൂളുകളിലെ മികച്ച പ്രകടനത്തിലൂടെ സെമിയില്‍ കടന്നു. ശനിയാഴ്‌ച നടന്ന ഒന്നാം സെമിഫൈനലില്‍ ഡാലസ്‌ ഡയനാമോസ്‌ ഒക്കലഹോമയെയും രണ്ടാം സെമി ഫൈനലില്‍ ഹൂസ്‌ടണ്‍ സ്‌െ്രെടക്കേഴ്‌സ്‌ എഫ്‌സി കരോള്‍ട്ടനെയും തകര്‍ത്തു ഫൈനലിലെത്തി.

ഞായറാഴ്‌ച മൂന്ന്‌ മണിക്ക്‌ നടന്ന വാശിയേറിയ ഹൂസ്‌ടണ്‍ സ്‌ട്രൈക്കേഴ്‌സ്‌ ഡാളസ്‌ ഡയനാമോസ്‌ ഫൈനല്‍ പോരാട്ടത്തില്‍ രണ്ടു പകുതികളിലെയും നിശ്ചിത സമയം കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോളടിച്ചു തുല്യത പാലിച്ചു. ടൂര്‍ണമെന്‌ടിലുടനീളം മുന്നേറ്റ നിരയുടെ മികവും ചടുല നീക്കങ്ങളും കൊണ്ടും എതിരാളികളെ വെള്ളം കുടുപ്പിച്ച ഹൂസ്റ്റണ്‍ സ്‌ട്രൈക്കേഴ്‌സിന്റെ ആക്രമണങ്ങള്‍ പലതും ഡാലസ്‌ ഡയനാമോസിന്റെ പ്രതിരോധം ഭേദിക്കാനാവാതെ പുറത്തേക്കു പാഞ്ഞു. തുടര്‍ന്ന്‌ അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിതതുല്യത പാലിച്ചതോടെ മത്സരം പെനാല്‍ടി ഷൂട്ടൌട്ടില്ലേക്ക്‌ നീങ്ങി. സ്‌കോര്‍ 3 3 . തുടര്‍ന്‌ ടൈബ്രേക്കറില്‍ ആദ്യ ലീഡ്‌ നേടി ഡാലസ്‌ ഡയനാമോസ്‌ വിജയികളായി. സെമിഫൈനലുകളും ഫൈനലിന്റെ രണ്ടാം പകുതിയും വെളിച്ചക്കുറവുമൂലം ഫ്‌ലഡ്‌ ലൈറ്റിലാണ്‌ കളിച്ചത്‌.

ശനിയ്യാഴ്‌ചത്തെ ഒന്നും രണ്ടും സെമിഫൈനല്‍ മത്സരങ്ങളുടെ ഉത്‌ഘാടനം മുന്‍സോക്കര്‍ താരവും അസോസിയേഷന്‍ സീനിയര്‍ മെമ്പറുമായ ജെയിംസ്‌ പുരുഷോത്തമാനും അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട്‌ രമണി കുമാറും ചേര്‍ന്ന്‌ നിര്‍വഹിച്ചു. ഞായറാഴ്‌ചത്തെ ഫൈനല്‍ ഉത്‌ഘാടനം സണ്ണിവെയ്‌ല്‍ സിറ്റി കൌണ്‍സിലര്‍ സജി ജോര്‍ജും അസോസിയേഷന്‍ പ്രസിഡന്റ്‌ മാത്യു കോശിയും ചര്‍ന്ന്‌ നിര്‍വഹിച്ചു. ഇരുവരും ഇരു ടീമംഗങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു .

ശനിയ്യാഴ്‌ച വൈകുന്നേരം കേരള അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ടൂര്‍ണമെന്റിലെ ടീമുകള്‍ക്കും പിന്തുണക്കാനെത്തിയവര്‍ക്കുമായി ഡിന്നര്‍ ഒരുക്കിയിരുന്നു. ടൂര്‍ണമെന്റ്‌ വിജയത്തിനായി അസോസിയേഷന്‍ സ്‌പോര്‍ട്‌സ്‌ ഡയറക്ടര്‍ ജേക്കബ്‌ സൈമണ്‍ , ചെറിയാന്‍ ചൂരനാടന്‍, മാത്യു ജേക്കബ്‌, രാജു മാത്യു, സണ്ണി ജേക്കബ്‌ എന്നിവരടങ്ങുന്ന സോപ്ര്‌!ത്സ്‌ കമ്മറ്റിയ്യാണ്‌ നേതൃത്വം നല്‍കിയത്‌. മാത്യു നൈനാന്‍ ടൂര്‍ണമെന്റ്‌ കണ്‍വീനറായിരുന്നു.

തുടര്‍ന്ന്‌ ഇന്‍ഡ്യ കള്‍ച്ചറല്‍ ആന്‍ഡ്‌ എട്‌ജുകേഷന്‍ സെന്ററില്‍ നടന്ന ട്രോഫി ദാന ചടങ്ങില്‍ ജേക്കബ്‌ സൈമണ്‍, ചെറിയാന്‍ ചൂരനാടന്‍ എന്നിവരോടൊപ്പം, ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ ടൂര്‍ണമെന്റ്‌ ഗ്രാന്റ്‌ സ്‌പോന്‍സര്‍ ജോണ്‍സന്‍ ദാനിയേലും, റണ്ണേഴ്‌സ്‌ അപ്പിനുള്ള ട്രോഫികള്‍ ജോസഫ്‌ ചാണ്ടിയും ചേര്‍ന്ന്‌ വിതരണം ചെയ്‌തു. വരും വര്‍ഷത്തെ ടൂര്‍ണമെന്റ്‌ 2012 മെയ്‌ മാസം കൂടുതല്‍ ടീമുകളെ ഉള്‍പെടുത്തി കൂടുതല്‍ വിപുലമാക്കാന്‍ ഉദ്ദേശിക്കുന്നതായി ജേക്കബ്‌ സൈമണ്‍ പറഞ്ഞു. കൂടാതെ കുട്ടികള്‍ക്കായി വേനലവധിക്കാലത്ത്‌ വിവധ കോച്ചിംഗ്‌ ക്യാമ്പുകള്‍ നടത്താനും പദ്ധതിയിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെന്റ്‌: ഡാളസ്‌ ഡയനാമോസ്‌ ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക