Image

അനു സുകുമാരന് ഫ്‌ളോറിഡാ സംഘടനകളുടെ പിന്‍തുണ

എബി ആനന്ദ് Published on 11 June, 2014
അനു സുകുമാരന് ഫ്‌ളോറിഡാ സംഘടനകളുടെ പിന്‍തുണ
മയാമി : ഫ്‌ളോറിഡായിലുള്ള ആറു സംഘടനകളില്‍ മയാമി കണ്‍വെന്‍ഷനു പിന്‍തുണ പ്രഖ്യാപിച്ചിട്ടുള്ള നാലു സംഘടനകള്‍, ഫ്‌ളോറിഡാ റീജിയണില്‍ നിന്നും, റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ശ്രീ.അനു സുകുമാറിന്, പരിപൂര്‍ണ്ണ പിന്‍തുണ പ്രഖ്യാപിച്ചു. 1981 മുതല്‍ അറ്റ്‌ലാന്റയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസ്സോസിയേഷന്‍ (ഗാമ) എന്ന സംഘടനയില്‍ 2013 ല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച് യുവജനങ്ങള്‍ക്കു പ്രാധിനിത്യം കൊടുത്തു സംഘടനയുടെ ചരിത്രത്തിലെ സുവര്‍ണ വര്‍ഷമായി മാറ്റിയ ശ്രീ.അനു സുകുമാറിന്റെ പ്രവര്‍ത്തനം ഫോമായ്ക്കും മയാമി കണ്‍വെന്‍ഷനും ഒരു മുതല്‍ക്കൂട്ടാകുമെന്ന് മയാമി കണ്‍വെന്‍ഷന്‍ ടീം അഭിപ്രായപ്പെട്ടു.

ഓര്‍ലാന്‍ണ്ടോ റീജിയണല്‍ മലയാളി അസ്സോസിയേഷന്‍ (ഒരുമ) പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് താഴത്തും മഠത്തില്‍, പാംബീച്ച് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ.ലൂക്കോസ് പൈനുംകന്‍, നവകേരള ആര്‍ട്ക്ലബ് പ്രസിഡന്റ് ശ്രീ.റെജി തോമസ്, കേരള സമാജം പ്രസിഡന്റ് ശ്രീ. ജോയി ആന്റണി എന്നിവര്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ ആണ് പിന്‍തുണ അറിയിച്ചത്.

2002 മുതല്‍ അറ്റ്‌ലാന്റയില്‍ സ്ഥിരതാമസമാക്കിയ ശ്രീ.അനു സുകുമാര്‍ - ഷെറീഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി സേവനമനുഷ്ഠിക്കുന്നു. ഇപ്പോള്‍ ഇദ്ദേഹം ഷെറീഫ് ഡിപ്പാര്‍ട്ടുമെന്റിലെ പോലീസ് ട്രെയിനിംഗ് ഉദ്യോഗസ്ഥനാണ്.


അനു സുകുമാരന് ഫ്‌ളോറിഡാ സംഘടനകളുടെ പിന്‍തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക