Image

ഫോമാ കണ്‍വന്‍ഷനില്‍ അഭൂതപൂര്‍വ്വമായ തിരക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2014
ഫോമാ കണ്‍വന്‍ഷനില്‍ അഭൂതപൂര്‍വ്വമായ തിരക്ക്‌
ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷനില്‍ കഴിഞ്ഞ നാല്‌ ആഴ്‌ചകളായി റിക്കാര്‍ഡ്‌ രജിസ്‌ട്രേഷനുകളാണ്‌ ലഭിച്ചിരിക്കുന്നത്‌. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം അറുപതില്‍പ്പരം രജിസ്‌ട്രേഷനുകള്‍! ഒരുപക്ഷെ വടക്കേ അമേരിക്കയില്‍ നടന്നിട്ടുള്ള മലയാളി കണ്‍വന്‍ഷനുകളില്‍ ഒരു പക്ഷെ ഏറ്റവും വലിയ കണ്‍വന്‍ഷനായി ഫോമാ മാറുകയാണ്‌. സാംസ്‌കാരിക -ഗ്രാമവികസന വകുപ്പ്‌ മന്ത്രി കെ.സി ജോസഫ്‌, എം.എല്‍.എമാരായ തോമസ്‌ ചാണ്ടി, സണ്ണി ജോസഫ്‌, കലാ-സാംസ്‌കാരിക- രാഷ്‌ട്രീയ രംഗങ്ങളിലെ അതികായന്മാരായ പ്രേമചന്ദ്രന്‍ എം.പി, അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, പി. വിജയന്‍ ഐ.പി.എസ്‌, നടി മംമ്‌താ മോഹന്‍ദാസ്‌, ഗായകന്‍ വിജയ്‌ യേശുദാസ്‌, സുജാതാ മോഹന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഫോമാ കണ്‍വന്‍ഷനില്‍ എത്തുന്നു.

ജൂണ്‍ 26-ന്‌ വ്യാഴാഴ്‌ച വാലിഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടില്‍ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ഏഴുമണിക്ക്‌ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തോടെ ആരംഭിക്കും. തുടര്‍ന്ന്‌ വിവിധ പ്രൊഫഷണല്‍ ഗ്രൂപ്പുകളുടെ കലാപരിപാടികളാണ്‌. ജൂണ്‍ 27-ന്‌ വെള്ളിയാഴ്‌ചയാണ്‌ ഫോമാ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ്‌, സാഹിത്യ സമ്മേളനം, ചിരിയരങ്ങ്‌, ഘോഷയാത്ര, പൊതുസമ്മേളനം തുടങ്ങി ഒട്ടേറെ പ്രോഗ്രാമുകളാണ്‌ അരങ്ങേറുക. വൈകിട്ട്‌ എട്ടുമണിക്ക്‌ സ്റ്റീഫന്‍ ദേവസി നയിക്കുന്ന ഗാനമേളയും നടക്കും.

28-ന്‌ ശനിയാഴ്‌ച ജനറല്‍ കൗണ്‍സിലും, ഇലക്ഷനും തുടര്‍ന്ന്‌ മീഡിയാ സെമിനാര്‍, യങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌, മിസ്‌ ഫോമ, ബിസിനസ്‌ സെമിനാര്‍ തുടങ്ങിയവയും വിജയ്‌ യേശുദാസ്‌, സുജാത മോഹന്‍, രാജു തുടങ്ങിയവരുടെ ഗാനമേളയാണ്‌. ഫോമാ ബാങ്ക്വറ്റ്‌, അവാര്‍ഡ്‌ നൈറ്റ്‌, ഫോമാ നാഷണല്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ എന്നിവയും ശനിയാഴ്‌ച തന്നെ നടക്കും.

ഞായറാഴ്‌ച ലോഞ്ചിംഗ്‌ സെറിമണിയോടെ ഫോമാ കണ്‍വന്‍ഷന്‌ തിരശീല വീഴും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fomaa.com
ഫോമാ കണ്‍വന്‍ഷനില്‍ അഭൂതപൂര്‍വ്വമായ തിരക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക