Image

ശാരിയുടെ മരണം ചികിത്സയിലെ പിഴവുമൂലമെന്ന്‌ ഡോക്‌ടറുടെ മൊഴി

Published on 22 November, 2011
ശാരിയുടെ മരണം ചികിത്സയിലെ പിഴവുമൂലമെന്ന്‌ ഡോക്‌ടറുടെ മൊഴി
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‌ടിച്ച കിളിരൂര്‍ കേസില്‍ ഡോക്‌ടറുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ചികിത്സയിലെ പിഴവ്‌ മൂലമെന്ന്‌ ശാരി മരിച്ചതെന്ന്‌ ചികിത്സിച്ച ഡോ. എ.പി. കുരുവിള കോടതിയില്‍ മൊഴി നല്‍കി. സാക്ഷിവിസ്‌താരം നടക്കുന്ന തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ്‌ ഡോ. കുരുവിള ഇക്കാര്യം ബോധിപ്പിച്ചത്‌. ലാപ്രോസ്‌കോപ്പിയിലെ പിഴവ്‌ മൂലമാണ്‌ ശാരിയുടെ മരണം സംഭവിച്ചതെന്നും കുരുവിള കോടതിയില്‍ പറഞ്ഞു.

ശാരിയുടെ ചികിത്സ സംബന്ധിച്ച്‌ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘത്തിലെ ഡോക്‌ടറാണ്‌ എ.പി. കുരുവിള. മെഡിക്കല്‍ കോളജില്‍ സര്‍വീസിലിരുന്ന കാലത്ത്‌ ഡോ. കുരുവിള ഒരു ലാപ്രോസ്‌കോപി പോലും നടത്തിയതായി യാതൊരു രേഖകളും കിട്ടിയിട്ടില്ലെന്നും പിന്നെങ്ങനെ ലാപ്രോസ്‌കോപ്പി ശസ്‌ത്രക്രിയയിലെ പിഴവ്‌ ഇദ്ദേഹത്തിന്‌ വിലയിരുത്താന്‍ കഴിയുമെന്നും സിബിഐ പ്രോസിക്യൂട്ടര്‍ ചോദിച്ചു. എന്നാല്‍ മേല്‍നോട്ടച്ചുമതലയുള്ള താന്‍ ശസ്‌ത്രക്രിയ നടത്തണമെന്നില്ലെന്നും താന്‍ നടത്തിയ ആറ്‌ ലാപ്രോസ്‌കോപി ശസ്‌ത്രക്രിയയുടെ രേഖകള്‍ കാണാതായിട്ടുണ്‌ടെന്നും ഡോ. കുരുവിള പറഞ്ഞു. താന്‍ നല്‍കിയ മൊഴി സി.ബി.ഐ മാറ്റിയെഴുതിയതായും ഡോക്‌ടര്‍ കുരുവിള കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക