Image

കാര്‍ഷിക കേരളത്തിന്റെ ഗതകാലസ്‌മരണകളുയര്‍ത്തി `കളപ്പുര'

Published on 22 November, 2011
കാര്‍ഷിക കേരളത്തിന്റെ ഗതകാലസ്‌മരണകളുയര്‍ത്തി `കളപ്പുര'
ദുബായ്‌: കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം പുനര്‍ജനിപ്പിച്ച്‌ ദുബായി സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ കൊയ്‌ത്തുത്സവത്തോടനുബന്ധിച്ച്‌ യുവജന പ്രസ്‌ഥാനമൊരുക്കിയ `കളപ്പുര' ജനശ്രദ്ധ ആകര്‍ഷിച്ചു.

പടിപ്പുര കടന്നെത്തിയവര്‍ക്ക്‌ പുഞ്ചപ്പാടവും നെല്‍ക്കതിറും മേഞ്ഞ്‌ നടക്കുന്ന താറാവും കോഴിയും മുയലും കാര്‍ഷിക ഉപകരണങ്ങളായ കലപ്പ, മമ്മട്ടി, വിത്തോറ്റി, കൂന്താലി, കൊയ്‌ത്തരിവാള്‍, ചങ്ങഴി, പറ, കിണ്‌ടി, മൊന്ത തുടങ്ങിയവ പ്രവാസികളായ കുട്ടികള്‍ക്ക്‌ കൗതുകമുണര്‍ത്തി.

നാടന്‍ പച്ചക്കറിതൈകളും കേരളത്തിന്റെ തനതായ നാണ്യവിളകളായ ഏലച്ചെടിയും കുരുമുളക്‌ കൊടികളും കാപ്പി, തേയില, വെറ്റില ചെടികളും നാട്ടില്‍നിന്നും കൊണ്‌ടുവന്ന കാര്‍ഷിതോത്‌പന്നങ്ങളായ ചേന, കാച്ചില്‍, കപ്പ തുടങ്ങിയവ മുതിര്‍ന്നവര്‍ക്ക്‌ ഗതകാല സ്‌മരണകള്‍ ഉണര്‍ത്തിയ അനുഭവമായിമാറി.

ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍ പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തു. സാമുവല്‍ ജോര്‍ജുകുട്ടി, ബാബു വര്‍ഗീസ്‌, പി.ജി. മാത്യു, മനോജ്‌ തോമസ്‌, റിജു എസ്‌. ജോണ്‍, ഷിജു തങ്കച്ചന്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നല്‍കി. ആയിരക്കണക്കിനാളുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
കാര്‍ഷിക കേരളത്തിന്റെ ഗതകാലസ്‌മരണകളുയര്‍ത്തി `കളപ്പുര'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക