Image

ഫോമാ കണ്‍വന്‍ഷന്‍ ചെസ്‌ ടൂര്‍ണമെന്റ്‌ ജൂണ്‍ 27-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 June, 2014
ഫോമാ കണ്‍വന്‍ഷന്‍ ചെസ്‌ ടൂര്‍ണമെന്റ്‌ ജൂണ്‍ 27-ന്‌
ഫിലാഡല്‍ഫിയ: വാലിഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 26 മുതല്‍ 29 വരെ അരങ്ങേറുന്ന ഫോമാ അന്താരാഷ്‌ട്ര കണ്‍വന്‍ഷനില്‍ കായികമേളയുടെ ഭാഗമായ ചെസ്‌ ടൂര്‍ണമെന്റ്‌ ജൂണ്‍ 27-ന്‌ വെള്ളിയാഴ്‌ച രാവിലെ 10 മുതല്‍ വൈകിട്ട്‌ 4 വരെ നടത്തുവാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ സാബു സ്‌കറിയ, കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ വന്‍നിലം, കോ-ചെയര്‍മാന്‍ ജോര്‍ജ്‌ കുഞ്ചാണ്ടി എന്നിവര്‍ അറിയിച്ചു.

14 വയസില്‍ താഴെയുള്ളവരും, 14- വയസിനു മുകളിലുള്ളവരും എന്നീ വിഭാഗങ്ങളിലായാണ്‌ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക. വിജയികള്‍ക്ക്‌ ട്രോഫികള്‍ വിതരണം ചെയ്യുന്നതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

സാബു സ്‌കറിയ (267 980 7923), ജോര്‍ജ്‌ വന്‍നിലം (248 921 9941), ജോര്‍ജ്‌ കുഞ്ചാണ്ടി (267 528 5872).
ഫോമാ കണ്‍വന്‍ഷന്‍ ചെസ്‌ ടൂര്‍ണമെന്റ്‌ ജൂണ്‍ 27-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക