Image

എന്‍ആര്‍ഐകള്‍ക്ക്‌ പിഐഎസ്‌ സേവനവുമായി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌

Published on 22 November, 2011
എന്‍ആര്‍ഐകള്‍ക്ക്‌ പിഐഎസ്‌ സേവനവുമായി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌
ദുബായ്‌: സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ (എസ്‌ഐബി)എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക്‌ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ്‌ സ്‌കീം (പിഐഎസ്‌) ആരംഭിച്ചു. ജിയോജിത്ത്‌ ബിഎന്‍ബി പാരിബാസ്‌ ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ പിഐഎസ്‌ സേവനരംഗത്ത്‌ എത്തിയിരിക്കുന്നത്‌.

ദുബായ്‌ എയര്‍പോര്‍ട്ട്‌ റോഡിലെ ലെ മെരിഡിയന്‍ ഹോട്ടലിലായിരുന്നു പിഐഎസ്‌ പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങുകള്‍ നടന്നത്‌. ജിയോജിത്ത്‌ സെക്കൂരിറ്റീസിന്റെ സഹകരണത്തോടെ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക്‌ ഇക്വിറ്റി ട്രേയ്‌ഡിംഗ്‌ രംഗത്ത്‌ ഓണ്‍ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റിന്‌ അവസരം കൈവന്നിരിക്കുകയാണെന്ന്‌ എസ്‌ഐബി എംഡിയും സിഇഓയുമായ ഡോ. വി.എ.ജോസഫ്‌ പറഞ്ഞു. എസ്‌ഐബി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ചെറിയാന്‍ വര്‍ക്കി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. പിഐഎസിനെക്കുറിച്ച്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഏബ്രഹാം തര്യന്‍ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി വിശദീകരിച്ചു.

സൗത്ത്‌ ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചുള്ള അജ്‌മനിലെ പുതിയ അല്‍ -ഹാദി എക്‌സ്‌പ്രസ്‌ എക്‌സ്‌ചേഞ്ചിന്റെ ഉദ്‌ഘാടനം സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ചെയര്‍മാന്‍ അമിതാഭ ഗുഹ നിര്‍വഹിച്ചു. ഹാദി എക്‌സ്‌പ്രസ്‌ എക്‌സ്‌ചേഞ്ച്‌ ചെയര്‍മാന്‍ മുഹമ്മദ്‌ എസ്‌ അല്‍ ഹാദി, ജിയോജിത്ത്‌ ബിഎന്‍ബി പാരിബാസ്‌ ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ ലിമിറ്റഡ്‌ എംഡി സി.ജെ.ജോര്‍ജ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹാദി എക്‌സ്‌പ്രസ്‌ എക്‌സ്‌ചേഞ്ച്‌ ജനറല്‍ മാനേജര്‍ ജോര്‍ജ്‌ പോള്‍ ചടങ്ങില്‍ കൃതജ്ഞതയര്‍പ്പിച്ചു.
എന്‍ആര്‍ഐകള്‍ക്ക്‌ പിഐഎസ്‌ സേവനവുമായി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക