Image

ഫോമയുടെ ബ്ലോഗ്‌ സാഹിത്യ മല്‍സരത്തിലേക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു

എ.സി. ജോര്‍ജ്‌ Published on 13 June, 2014
ഫോമയുടെ ബ്ലോഗ്‌ സാഹിത്യ മല്‍സരത്തിലേക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു
ഹ്യൂസ്റ്റന്‍: 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയായില്‍ വെച്ചു നടക്കുന്ന ഫോമയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ ഭാഗമായി സാഹിത്യരചനാ മല്‍സരത്തിന്റെ മറ്റൊരു ഇനമായി ഫോമാ ഭാഷാ സാഹിത്യസമിതി ബ്ലോഗ്‌ രചനാ സാഹിത്യ മല്‍സരം നടത്തുന്നതായി സാഹിത്യ മല്‍സരം ചെയര്‍മാന്‍ പ്രിന്‍സ്‌ മാര്‍ക്കോസ്‌ അറിയിച്ചു.

രണ്ടു വിഭാഗത്തിലാണ്‌ മല്‍സരം നടത്തുന്നത്‌. കഥ, കവിത, നോവല്‍, നാടകം എന്നിവ ആദ്യവിഭാഗത്തിലും, യാത്രാവിവരണം, ലേഖനം, അനുഭവകുറിപ്പ്‌, സിനിമ, പാചകം എന്നിവ രണ്ടാമത്തെ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. മല്‍സരത്തിനായി അയക്കേണ്ട കൃതികള്‍ പ്രിന്‍സ്‌ മാര്‍ക്കോസിന്റെ ബ്ലോഗിലേക്ക്‌ ലിങ്കായി അയക്കുക. princemarcose.blogspot.com എന്ന ലിങ്കിലേക്കാണ്‌ അയക്കേണ്ടത്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി 516-489-7403 എന്ന നമ്പരില്‍ വിളിക്കുക. ഫോമയുടെ സാഹിത്യ സെമിനാറുകളിലും സിമ്പോസിയത്തിലും സമ്മേളനങ്ങളിലുമായി അമേരിക്കയിലേയും കേരളത്തിലേയും പല പ്രമുഖ സാഹിത്യകാരന്മാരും എഴുത്തുകാരും, പങ്കെടുക്കുന്നുണ്ട്‌. ഫോമാ സാഹിത്യവിഭാഗം ഏര്‍പ്പെടുത്തിയ മറ്റ്‌ വിവിധ ലിറ്ററി മല്‍സരങ്ങളിലേക്കായി കൃതികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്‌. പ്രിന്‍സ്‌ മാര്‍ക്കോസ്‌, എബ്രഹാം തെക്കേമുറി, നീന പനക്കല്‍, റിനി മാമ്പലം, എ.സി. ജോര്‍ജ്‌ തുടങ്ങിയവര്‍ ഫോമാ സാഹിത്യ വിഭാഗ സംഘാടക സമിതിയില്‍ പ്രവര്‍ത്തിക്കുന്നു. കണ്‍വന്‍ഷനിലേക്ക്‌ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഫോമാ കണ്‍വന്‍ഷന്‍ കമ്മറ്റി ഇതിനോടകം അറിയിച്ചു കഴിഞ്ഞു.
ഫോമയുടെ ബ്ലോഗ്‌ സാഹിത്യ മല്‍സരത്തിലേക്ക്‌ കൃതികള്‍ ക്ഷണിക്കുന്നുഫോമയുടെ ബ്ലോഗ്‌ സാഹിത്യ മല്‍സരത്തിലേക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു
Join WhatsApp News
vaayanakkaaran 2014-06-13 20:02:12
 എന്തൂട്ടാണാവോ ഈ ബ്ലോഗ് രചന?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക