Image

ഭാരത രാഷ്‌ട്രീയത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ നീക്കപ്പെടുമോ? (ഭാഗം-1: ബ്ലെസണ്‍ ഹൂസ്റ്റണ്‍ )

Published on 12 June, 2014
ഭാരത രാഷ്‌ട്രീയത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ നീക്കപ്പെടുമോ? (ഭാഗം-1: ബ്ലെസണ്‍ ഹൂസ്റ്റണ്‍ )
ജീവന്‍മരണ പോരാട്ടം നടത്തിയ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേവലഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കയറി. കൂട്ടുകക്ഷികളെ കൂട്ടാതെ തന്നെ മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയ ബി.ജെ.പി. ഒരു പതിറ്റാണ്ടിനുശേഷമാണ്‌ അധികാരത്തില്‍ കയറുന്നത്‌. ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിക്കുതന്നെ അധികാരത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ജനം അംഗീകാരം നല്‍കിയെന്നതാണ്‌ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ കണ്ടത്‌. ബി.ജെ.പി.യുടെ വിജയത്തെക്കാള്‍ നരേന്ദ്രമോദിയുടെ വിജയമായാണ്‌ മാധ്യമങ്ങള്‍ ലോകസഭ തിരഞ്ഞെടുപ്പിലെ വിജയത്തെ വിലയിരുത്തിയത്‌. അതുകൊണ്ടുതന്നെ ഈ വിജയം തീര്‍ത്തും മോദി വിജയമായി തന്നെ കാണേണ്ടതാണ്‌. തിരഞ്ഞെടുപ്പിനു മുന്‍പ്‌ വിഭാഗീയതയുടെ വക്താവായും വിലയിരുത്തിയവര്‍ ഇന്ന്‌ മോദി വിശുദ്ധനായി ചിത്രീകരിക്കുന്നത്‌ ആ വിജയത്തിന്റെ ആകെ തുകയായി കാണാം. ഗുജറാത്തില്‍ തുടങ്ങി ഡല്‍ഹിയില്‍ എത്തിയ മോദിയുടെ വിജയരഹസ്യം ഇന്ന്‌ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്‌.

എന്നാല്‍ ഇന്ന്‌ ഇന്ത്യ മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുന്ന മറ്റൊരു വിഷയമുണ്ട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അന്ത്യം ആണോ ഈ തിരഞ്ഞെടുപ്പ്‌ എന്ന്‌. ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ എന്ന ദേശീയ പാര്‍ട്ടിക്ക്‌ ലഭിച്ച സീറ്റുകള്‍ ഒരു പ്രാദേശിക പാര്‍ട്ടിയുടെയത്രെ മാത്രമായതാണ്‌ അതിനു കാരണം. കോണ്‍ഗ്രസ്സ്‌ അതിദയനീയമായ രീതിയില്‍ പരാജയപ്പെടുകയാണുണ്ടായത്‌.

കോണ്‍ഗ്രസ്‌ ഇറക്കിയ രാഹൂല്‍ ഗാന്ധിയെന്ന, യൗവനത്തെ ബി.ജെ.പി. ഇറക്കിയ മോദി തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ അന്ത്യമായി പലരും വിലയിരുത്തുകയാണിപ്പോള്‍. അത്‌ മാത്രമല്ല മറ്റ്‌ ഘടങ്ങളും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ഇങ്ങനെ ചിന്തിക്കാന്‍ കാരണമായിയെന്നു തന്നെ പറയാം. അതിലൊന്നാണ്‌ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്‌ ഒന്നുമില്ലാതായത്‌. കോണ്‍ഗ്രസിന്റെ കുറ്റിചൂലിനെപോലും നിര്‍ത്തിയാല്‍ ലക്ഷത്തിലേറെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ പലരും മൂന്നും നാലും സ്ഥാനത്തേക്ക്‌ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിന്‍തള്ളപ്പെടുകയുണ്ടായി. ഉത്തര്‍പ്രദേശില്‍ ഒരുകാലത്ത്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിച്ചിരുന്നെങ്കില്‍ ഇന്ന്‌ കേവലം രണ്ട്‌ സീറ്റുകള്‍ മാത്രമാണ്‌ അവകാശപ്പെടാനുള്ളത്‌. കേരളമൊഴിച്ച്‌ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലായിയെന്നു തന്നെ പറയാം. മന്‍മോഹന്‍സിംഗ്‌ മന്ത്രിസഭയിലെ ഒട്ടുമിക്ക മന്ത്രിമാരും പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ചുയെന്നതാണ്‌ മറ്റൊരു കാരണം. അതില്‍ പലരും മൂന്നും നാലും സ്ഥാനത്തേക്ക്‌ പിന്‍തള്ളപ്പെടുകയാണുണ്ടായത്‌. ചിലര്‍ക്ക്‌ കെട്ടിവെച്ച കാശുപോലും നഷ്‌ടമായിയെന്നത്‌ കോണ്‍ഗ്രസിനെ ഏറെ ലജ്ജിപ്പിക്കുന്ന ഒന്നു തെന്നയാണ്‌.

ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇന്ന്‌ ഒരുചലനവും സൃഷ്‌ടിക്കാതെ മാറുന്നുയെന്നതാണ്‌ ഈ തിരഞ്ഞെടുപ്പില്‍ കൂടി കാണുന്നത്‌. അതും ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണം കോണ്‍ഗ്രസിലിപ്പോള്‍ ഉള്ള സമയം. ഇതെല്ലാമാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അന്ത്യം അടുത്തുവന്നിരിക്കുന്നുയെന്ന്‌ പലരും പ്രവചിക്കാന്‍ കാരണം. കോണ്‍ഗ്രസ്‌ അടുത്ത തിരഞ്ഞെടുപ്പില്‍ ഈ ഇന്ത്യ മഹാരാജ്യത്ത്‌ ഉണ്ടാകുക കൂടിയില്ലെന്ന്‌ പോലും ചില മാധ്യമങ്ങള്‍ വിലയിരുത്തുകയുണ്ടായി തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍. കോണ്‍ഗ്രസിന്റെ ഉന്‍മൂലനം ഇന്ന്‌ കോണ്‍ഗ്രസ്സുകാര്‍പോലും മനസ്സില്‍ കാണുന്നുണ്ട്‌. കോണ്‍ഗ്രസ്‌ ഇനിയും ഒരു ഉയര്‍ത്തെഴുന്നേല്‍പ്‌ നടത്തുമെന്ന്‌ കോണ്‍ഗ്രസ്സിലെ പ്രവര്‍ത്തകര്‍പോലും ഇന്ന്‌ കരുതുന്നില്ലയെന്നു തന്നെ പറയാം. കോണ്‍ഗ്രസിലെ നേതാക്കന്മാരുടെ കാര്യത്തില്‍ പോലും അതുണ്ടെന്നുതന്നെ പറയാം.

എന്നാല്‍ കോണ്‍ഗ്രസ്‌ ഉയര്‍ത്തെഴുന്നേറ്റ ചരിത്രമുണ്ടെന്നതാണ്‌ സത്യം. ഇന്ത്യയുടെ കറുത്ത അധ്യായമെന്ന്‌ വിശേഷിപ്പിക്കുന്ന അടിയന്തരാവസ്ഥക്കുശേഷം നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഇതിനെക്കാള്‍ ദയനീയ പരാജയമാണ്‌ ഏറ്റുവാങ്ങിയത്‌. ജനതാപാര്‍ട്ടിയുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ ക്കാനാവാതെ കോണ്‍ഗ്രസ്സിന്റെ അവസാനവാക്കും ലോക വനിതാ നേതാക്കളില്‍ ഏറ്റവും ശക്തയുമായ ഇന്ദിരാഗാന്ധി പോലും പരാജയത്തിന്റെ പടുകുഴിയിലേക്ക്‌ വീണുപോകുകയുണ്ടായി. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന ഇന്ദിരയുടെ അന്നത്തെ വലംകൈയ്യായിരുന്ന വിശ്വനാഥ്‌ പ്രതാപ്‌സിംഗും അര്‍ജ്ജുന്‍സിംഗും സജ്ജയ്‌ ഗാന്ധിയുടെ ഏറ്റവും വലിയ അടുപ്പക്കാരനായ ഗുണ്ടറാവുവുമെല്ലാം ഈ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണുണ്ടായത്‌.ആ പൊതു തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയോട്‌ പൊരുതി ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ ലോകസഭയില്‍ ശക്തനായ പ്രതിപക്ഷനേതാവിനെ കൂടി കണ്ടെത്താനാവാ ത്ത ഗതികേടുമുണ്ടായി. ഇന്ദിരയും ശക്തരായ സജ്ജയ്‌ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളും പരാജയപ്പെട്ടതാണ്‌ അതിനുകാരണം. ലോകസഭയില്‍പോലും സ്ഥാനം കിട്ടാതെ വന്ന ഇന്ദിര താന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അ വസാനിപ്പിക്കുകയാണെന്ന്‌ അടുപ്പമുള്ളവരോട്‌ പറയുകയുണ്ടായത്രെ. ഇന്ദിരയുടെ ഈ രഹസ്യതീരുമാനം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരുടെ ഇടയില്‍ കാട്ടുതീപോലെ പടര്‍ന്നതോടെ കോണ്‍ ഗ്രസിന്റെ അന്ത്യം അടുത്തുയെ ന്ന്‌ പലരും പ്രവചിക്കാന്‍ തുടങ്ങി.

അങ്ങനെ രാഷ്‌ട്രീയ വനവാസത്തിനൊരുങ്ങിയ ഇന്ദിരയെ അതില്‍നിന്ന്‌ പിന്തിരിപ്പിച്ച്‌ ഇന്ത്യയില്‍ രാഷ്‌ട്രീയ കൊടുങ്കാറ്റാക്കി മാറ്റിയത്‌ കേവലം ഒര
സ്റ്റായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ചരണ്‍സിംഗ്‌ ഇ ന്ദിരയെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിടയ്‌ക്കാന്‍ ഉത്തരവിടുകയുണ്ടായി. അടിയന്തരാവസ്ഥയുടെയും അഴിമതി ആരോപണങ്ങളുടെയും പേരിലായിരുന്നു അത്‌. ഇന്ദിര തീഹാര്‍ജയിലിലെ ഇരുമ്പഴിക്കുള്ളിലായിയെങ്കില്‍ അത്‌ കോണ്‍ഗ്രസ്സിന്റെ ഉയര്‍ത്തെഴുന്നേല്‍പിന്റെ തുടക്കമായി. ഇന്ദിരക്കനുകൂലമായി ജനതരംഗം ആഞ്ഞടിച്ചു. ഇന്ദിരയുടെ മോചനത്തിനായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രാജ്യത്തെങ്ങും ശക്തമായ പ്രക്ഷോഭസമരപരിപാടികള്‍ നടത്തി. ഇത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഇടയില്‍ ആ വേശവും ആത്മാഭിമാനവും ഉള വാക്കി. ജനകീയ പ്രക്ഷോഭത്തിനു പിടിച്ചുനില്‍ക്കാനാകാതെ ജനത ഗവണ്‍മെന്റ്‌ ആടിയുലഞ്ഞു. ഒടുവില്‍ അവര്‍ക്ക്‌ ഇന്ദിരയെ വിട്ടയയ്‌ക്കേണ്ടിവന്നു. ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയ ഇന്ദിര ജനതസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ3സിന്റെ ശക്തമായ ആഞ്ഞടിച്ചിലിലും ജനതാപാര്‍ട്ടിയിലെയും അവരുടെ സര്‍ക്കാരിലെയും പിടല പിണക്കത്തിലും ദേശായി സര്‍ക്കാര്‍ നിലംപൊത്തി. ചരണ്‍സിംഗിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വന്നെങ്കിലും ആയുസില്ലാതെ അതും നിലംപൊത്തി. ഒടുവില്‍ കോണ്‍ഗ്രസിനെ തന്നെ വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്തുകൊണ്ട്‌ ജനം ഇന്ദിരയെ അധികാരത്തിലേറ്റി. തകര്‍ന്നടിഞ്ഞുയെന്ന്‌ കരുതിയ കോണ്‍ഗ്രസ്‌ ഇന്ദിരയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയപ്പോള്‍ അത്‌ കോണ്‍ഗ്രസിന്റെ രണ്ടാംവരവായി. ഇന്ദിരയുടെ മരണം വരെ കോണ്‍ഗ്രസ്‌ പാര്‍ട്ടി ശക്തിമായ ദേശീയ പാര്‍ട്ടിയായിരുന്നുയെന്ന്‌ മാത്രമല്ല അതിനു തുല്ല്യമായ മ റ്റൊരു പാര്‍ട്ടിയുമില്ലായിരുന്നു ഇന്ത്യയില്‍.

(തുടരും)

ബ്ലെസണ്‍ ഹൂസ്റ്റണ്‍
ഭാരത രാഷ്‌ട്രീയത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ നീക്കപ്പെടുമോ? (ഭാഗം-1: ബ്ലെസണ്‍ ഹൂസ്റ്റണ്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക