Image

ഫോമാ സാഹിത്യവിഭാഗം സെപ്‌ഷല്‍ ജൂറി അവാര്‍ഡ്‌ ഡോ. പോള്‍ തോമസിന്‌

Published on 13 June, 2014
ഫോമാ സാഹിത്യവിഭാഗം സെപ്‌ഷല്‍ ജൂറി അവാര്‍ഡ്‌ ഡോ. പോള്‍ തോമസിന്‌
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ വെച്ച്‌ നടക്കുന്ന ഫോമാ സമ്മേളനത്തില്‍ സാഹിത്യ വിഭാഗത്തിന്റെ സ്‌പെഷല്‍ ജൂറി അവാര്‍ഡ്‌ ഡോ. പോള്‍ തോമസിനു ലഭിച്ചു.

ഡോ. പോള്‍ തോമസിന്റെ ആത്മാംശം കലര്‍ന്ന നോവലാണ്‌ ഓര്‍മ്മത്തിരകള്‍. കടല്‍ കടഞ്ഞ തിരുമധുരം പോലെയുള്ള പ്രസ്‌തുത നോവല്‍ സഹൃദയരുടെ മുക്തകണ്‌ഠമായ പ്രശംസയ്‌ക്ക്‌ പാത്രമായി. ഡോ. എം.വി പിള്ളയെപ്പോലെ പ്രഗത്ഭരും പ്രശസ്‌തരുമായ പ്രതിഭകളുടെ പുസ്‌തകാഭിപ്രായം ഇന്ന്‌ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക്‌ ജീവിതവിജയത്തിന്‌ പ്രചോദനമേകുവാന്‍ പര്യാപ്‌തമാണ്‌.

കടലിന്റെ ഓമനപ്പുത്രന്‍ തന്റെ ജീവിതകഥ ഒളിവും മറവുമില്ലാതെ ഈ കൃതിയില്‍ തുറന്നുകാട്ടിയിരിക്കുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാണ്‌ തങ്ങളെന്നു പൊങ്ങച്ചം പറയുന്നവര്‍ക്ക്‌ ഈ കൃതിയുടെ സത്യസന്ധത ഒരുപക്ഷെ അമ്പരപ്പ്‌ ഉളവാക്കിയേക്കും. നോവലിസ്റ്റ്‌ ദൈവാനുഗ്രഹം, അദ്യമായ ഇച്ഛാശക്തി, നിസ്‌തന്ദ്രമായ പരിശ്രമം, സര്‍വ്വോപരി പ്രാണാധികപ്രിയയും പില്‍ക്കാലത്ത്‌ സഹധര്‍മ്മിണിയുമായിത്തീര്‍ന്ന ഫ്‌ളോറിയുടെ പ്രചോദനവും ഉള്‍ക്കൊണ്ട്‌ ഉയരങ്ങള്‍ കീഴടക്കിയ വിജയഗാഥയാണ്‌ ഓര്‍മ്മത്തിരകളില്‍ നാം ദര്‍ശിക്കുന്നത്‌. ഒന്നുമില്ലായ്‌മയില്‍ നിന്ന്‌ എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കാം എന്നതിന്റെ സാധനാപാഠമാണ്‌ ഈ കൃതി.
ഫോമാ സാഹിത്യവിഭാഗം സെപ്‌ഷല്‍ ജൂറി അവാര്‍ഡ്‌ ഡോ. പോള്‍ തോമസിന്‌
Join WhatsApp News
Truth man 2014-06-13 19:25:20
To get the article last date is June 22nd.How they published the awards  now.
Bijoy 2014-06-18 05:36:21
വളരെ നര്മതോടെ ലളിതമായ ഭാഷയിൽ ജീവിതത്തിലൂടെ കടന്നുപോയ അനുഭവങ്ങൾ അനുവാചക ഹൃദയങ്ങളിൽ തുളച്ചുകയറാൻ തക്കവിതം അവതരിപ്പിക്കാൻ ഒര്മത്തിരകളിലൂടെ ഡോക്ടർ Paul നു കഴിഞ്ഞു. വളരെ കാലം ഞാൻ ആഗ്രഹിച്ചു ഈ പുസ്തകം ഒന്ന് കിട്ടാൻ. എന്നാൽ അദ്ദേഹം തന്നെ ഒപ്പിട്ടു എന്റെ കയ്യിൽ തരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ജോലിക്കിടയിൽ രണ്ടു ദിവസം കൊണ്ട് വായിച്ചു കഴിഞ്ഞു . ധീരയായ ഫ്ലോറി ആൻറി അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക