Image

ഭാരത രാഷ്‌ട്രീയത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ നീക്കപ്പെടുമോ? (ഭാഗം 2: ബ്ലെസണ്‍ ഹൂസ്റ്റണ്‍)

Published on 13 June, 2014
ഭാരത രാഷ്‌ട്രീയത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ നീക്കപ്പെടുമോ? (ഭാഗം 2: ബ്ലെസണ്‍ ഹൂസ്റ്റണ്‍)
കോണ്‍ഗ്രസ്‌ തകരുമെന്നും ഒന്നുമില്ലാതാകുമെന്നും ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ കരുതിയത്‌ സീതാറാം കേസരി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നപ്പോഴായിരുന്നു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ സമയം ഏതെന്ന്‌ ചോദിച്ചാല്‍ അതിനൊരുത്തരമെ ഉള്ളൂ സീതാറാംകേസരി പ്രസിഡന്റായിരുന്ന സമയമെന്ന്‌. നരസിംഹറാവു പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനം അന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ട്രഷററായിരുന്ന സീതാറാം കേസരിയില്‍ വന്നെത്തുകയായിരുന്നു. സത്യത്തില്‍ കോണ്‍ഗ്രസിനു പുറത്തുനിന്നുകൊണ്ട്‌ അതിനെ നിയന്ത്രിച്ച സോണിയഗാന്ധിയുടെ നോമിമി മാത്രമായിരുന്നു സീതാറാംകേസരി. പ്രസിഡന്റാ യി മത്സരിച്ച കേസരിക്കെതിരെ മറ്റൊരാള്‍ കൂടി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ധിക്കാരിയെന്നറിയപ്പെട്ടിരുന്ന ശക്തനാ യ രാജേഷ്‌ പൈലറ്റ്‌. പൈലറ്റ്‌ പ്രസിഡന്റായി വന്നാല്‍ കോണ്‍ ഗ്രസിലുള്ള തന്റെ പിടി നഷ്‌ടമാകുമെന്ന്‌ കരുതിയ സോണിയഗാന്ധി പഞ്ചപുച്ഛമടക്കി തന്റെ മുന്നില്‍ ഓച്ഛാനിച്ചു നിന്നിരുന്ന കേസരിക്കുവേണ്ടി കരുക്കള്‍ നീക്കി. അദ്ദേഹം പ്രസിഡന്റുമായി. അത്‌ കോണ്‍ഗ്രസിന്റെ പ്ര താപവും പ്രതിച്ഛായയും നഷ്‌ടമാക്കിയെന്നുതന്നെ പറയാം.

കോണ്‍ഗ്രസ്‌ പ്രതിപക്ഷത്തേ ക്ക്‌ ഒതുങ്ങി കൂടുക മാത്രമല്ല ഒന്നും പ്രവൃത്തിക്കാനില്ലാതെ ജീവശവമായി മാറിയെന്നുവേണം ആ കാലത്തെ കുറിച്ച്‌ പറയാന്‍. കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഉറക്കത്തിലാണെന്നുവരെ ആ കാല ത്ത്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍പോലും പറഞ്ഞുനടന്നു. അങ്ങനെ കോ ണ്‍ഗ്രസ്‌ ഒന്നുമില്ലാതാകുന്ന ഘട്ടത്തിലേക്ക്‌ വന്നെത്തി കേസരിയുടെ കാലത്ത്‌. ഈ പോക്ക്‌ കോണ്‍ഗ്രസിനെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക്‌ നയിക്കുമെന്ന്‌ കണ്ട സോണിയഗാന്ധി കേസരിയില്‍ നിന്ന്‌ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണുണ്ടായി. കോണ്‍ഗ്രസ്‌ ഒന്നുമില്ലാതാകുമെന്ന്‌ പാര്‍ട്ടി പ്രവര്‍ത്തക ര്‍പോലും കരുതിയിടത്തുനിന്ന്‌ കോണ്‍ഗ്രസ്‌ ഉയര്‍ത്തെഴുന്നേല്‍ പ്‌ നടത്തുകയുണ്ടായി ആ സമയത്ത്‌.
കോണ്‍ഗ്രസ്‌ ഒന്നുമില്ലാതാകുമെന്ന്‌ ഈ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്‌. എന്നാല്‍ അത്‌ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനി യും പലതിരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക്‌ പരാജയപ്പെടണം. ഓ രോ തിരഞ്ഞെടുപ്പുകളിലും മു ന്‍പത്തേതിനെക്കാള്‍ സീറ്റുകള്‍ കുറയണം. സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ നിന്ന്‌ അകറ്റപ്പെടണം. ഈ സ്ഥിതി വന്നെങ്കില്‍ മാത്രമെ കോണ്‍ഗ്രസ്‌ ഒന്നുമില്ലാതായിയെന്ന്‌ പറയാന്‍ കഴിയൂ. അങ്ങനെയാണ്‌ ഇന്ത്യയു ടെ രാഷ്‌ട്രീയ ഘടന. കഴിഞ്ഞ രണ്ട്‌ ലോകസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.യുടെ നില വളരെ പരുങ്ങലിലായത്‌ തന്നെ ഉദാഹരണമായെടുക്കാം. പൊടുന്നനവെയാണ്‌ അവര്‍ സ്ഥിതി മെച്ചപ്പെടുത്തിയത്‌. സംസ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ക്ക്‌ അധി കാരം നഷ്‌ടപ്പെടുകയുണ്ടായപ്പോഴും 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയാതെ വന്നപ്പോ ഴും പലരും കരുതി ബി.ജെ.പി. ഒന്നുമില്ലാതാകുമെന്ന്‌. എന്നാല്‍ മോദിയുടെ ഗുജറാത്ത്‌ മോഡല്‍ അവരെ വീണ്ടും അധികാരത്തിലേക്ക്‌ കൊണ്ടുവന്നു.

കോണ്‍ഗ്രസും ഇതുപോലെ മെച്ചപ്പെട്ടു കൂടായ്‌കയില്ല. അധികാരത്തിലിരിക്കുന്നതിനേക്കാള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ വളര്‍ന്നിട്ടുള്ളത്‌ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രന്റെ മരണത്തിനുശേഷം നടന്ന തമിഴ്‌നാട്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.ഐ.ഡി.എം.കെ. മൂന്ന്‌ സീറ്റ്‌ ഒഴികെ എല്ലാ സീറ്റുകളും നേടുകയുണ്ടായി. പ്രതിപക്ഷത്തിരിക്കാന്‍ പോലും അംഗങ്ങള്‍ മറ്റ്‌ പാര്‍ട്ടികളില്‍ നിന്നില്ലാതെ വന്നതിനെ തുടര്‍ ന്ന്‌ എ.ഐ.ഏ.ഡി.എം.കെയായിരുന്നു ആ സ്ഥാനവും വഹിച്ചിരുന്നത്‌ അടുത്ത തിരഞ്ഞെടുപ്പി ല്‍ ഡി.എം. ഭൂരിപക്ഷം നേടുക യുണ്ടായിയെന്നതാണ്‌ ഏറെ രസകരം. പ്രതിപക്ഷത്തിരിക്കുമ്പോ ള്‍ പ്രതികരിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഭരണപക്ഷത്തിരിക്കുന്നതിനേക്കാള്‍ രാഷ്‌ട്രീയ പാ ര്‍ട്ടികള്‍ക്ക്‌ കഴിയുമെന്നതാണ്‌ ഈ വളര്‍ച്ചയുടെ രഹസ്യം.

അതുകൊണ്ട്‌ ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട്‌ കോണ്‍ഗ്രസ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നിന്ന്‌ തുടച്ചുമാറ്റപ്പെടുമെന്ന്‌ കരുതാന്‍ പറ്റുകയില്ല. എന്നാല്‍ ഈ സ്ഥിതി തന്നെ തുടര്‍ന്നാല്‍ വര്‍ഷങ്ങള്‍ ക്കുശേഷമോ പല തിരഞ്ഞെടുപ്പുകള്‍ക്കുശേഷമോ ഉണ്ടാകാം. ആ സ്ഥിതി ഉണ്ടാകാതെയിരിക്കണമെങ്കില്‍ കോണ്‍ഗ്രസ്‌ നേതൃത്വവും പ്രവര്‍ത്തകരും ഒന്നായി നിന്ന്‌ ശക്തമായ മുന്നേറ്റം നടത്തേണ്ടതുണ്ട്‌. കഴിഞ്ഞ മന്ത്രിസഭയിലിരുന്ന സി.എം.കെ.യുടെ യും ആര്‍.ജെ.ഡിയുടെയും മന്ത്രിമാരുടെ അഴിമതിയും കോണ്‍ഗ്രസിലെ മന്ത്രിമാരില്‍ ചിലരുടെ പിടിപ്പുകേടുമാറ്റുമായിരുന്നു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേ തൃത്വം നല്‍കുന്ന യു.പി.എ.യു ടെ പരാജയത്തിനു കാരണമായ മുഖ്യവിഷയം. നാറിയവനെ ചു മന്നാല്‍ ചുമക്കുന്നവനും നാറുമെന്നു പറയുന്നപോലെയുള്ള അവസ്ഥയായിരുന്നു കോണ്‍ഗ്രസിനുണ്ടായത്‌. അവരെയൊക്കെ മാറ്റി നിര്‍ത്തികൊണ്ട്‌ പരിചയസമ്പന്നരും രാഷ്‌ട്രതന്ത്രജ്ഞരാ യ ഒരു പരിതിക്കപ്പുറം ചാണക്യസൂത്രധാരകരായ നേതാക്കളുടെ നിരതന്നെ കോണ്‍ഗ്രസ്‌ നേതൃത്വത്തിനുണ്ടാകണം.

വേദിക്കുപുറത്തുള്ള പ്രവര്‍ത്തകരെക്കാള്‍ വേദിയിലിരിക്കു ന്ന നേതാക്കന്മാരാണ്‌ കോണ്‍ഗ്രസിന്റെ ഒരു ശാപമെന്ന്‌ പറയാം. ഈ നേതാക്കന്മാരോട്‌ ജനങ്ങളിലേക്ക്‌ ഇറങ്ങിചെല്ലാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കണം. ജനങ്ങളോടൊപ്പമാകണം നേതാക്കന്മാര്‍. രാഹൂല്‍ഗാന്ധിയുടെ യുവനേതൃത്വനിര എന്ന സങ്കല്‌ പത്തില്‍നിന്ന്‌ മാറി യുവാക്കളും മുതിര്‍ന്നവരും ചേര്‍ന്നുള്ള നേ തൃത്വത്തിനായിരിക്കണം പ്രധാ ന്യം നല്‍കേണ്ടത്‌. കാലം നല്‍ കുന്ന പരിചയം അതാണ്‌ ഏറ്റ വും വലിയ ഗുരുയെന്നതുപോ ലെ പരിചയസമ്പത്തുള്ള മുതി ര്‍ന്നനേതാക്കളെ ഒഴിവാക്കുന്നത്‌ തന്ത്രപരമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാതെ പോകും. അതിലൊക്കെ ഉപരി ജനങ്ങളു ടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കുവേ ണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തനങ്ങളായിരിക്കണം ഭാവിയിലുണ്ടാകേണ്ടത്‌. ഒരിക്കല്‍ സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിംഗ്‌ സുര്‍ജിത്‌ കോണ്‍ഗ്രസ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍നിന്ന്‌ തുടച്ചുനീക്കപ്പെടുമെന്ന്‌ പറഞ്ഞവരോട്‌ കോണ്‍ഗ്ര സ്‌ തകരുകയില്ല അത്‌ ഒരു മതേതര പാര്‍ട്ടിയാണ്‌. അതിന്റെ തകര്‍ച്ച മതേതരത്വത്തിന്റെ തകര്‍ച്ചയായിപ്പോലും കരുതാമെന്ന്‌ പറയുകയുണ്ടായി. ഒരു കമ്യൂണിസ്റ്റുകാരന്‍പോലും കോണ്‍ഗ്രസിന്റെ പതനം ആഗ്രഹിച്ചിരുന്നില്ലായെന്നതാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.ഇന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ ചിലര്‍പോലും അങ്ങ നെ ചിന്തിക്കുന്നെങ്കില്‍ അതാണ്‌ കോണ്‍ഗ്രസിന്റെ ഏറ്റവും വലി യ ശാപം. ആ ശാപത്തിനു പരിഹാരം ശക്തമായ ശുദ്ധീകലശം അത്‌ താഴെ തട്ടില്‍ നിന്നു മുതല്‍ മുകള്‍ തട്ടില്‍ വരെയുണ്ടാകണം. എങ്കിലെ കോണ്‍ഗ്രസിന്‌ ശക്തമായ മുന്നേറ്റമുണ്ടാകൂ. ഇല്ലെങ്കില്‍ പ്രവചനങ്ങള്‍ ഫലിക്കുന്ന അവസ്ഥയിലേക്ക്‌ വരും.

ബ്ലെസണ്‍ ഹൂസ്റ്റണ്‍
blesson houston@gmail.com


>>ഒന്നാം ഭാഗം വായിക്കുക...

ഭാരത രാഷ്‌ട്രീയത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ നീക്കപ്പെടുമോ? (ഭാഗം 2: ബ്ലെസണ്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക