Image

എം.എ. ബേബിയുടെ രാജി പാര്‍ട്ടി അംഗീകരിക്കില്ല

Published on 14 June, 2014
എം.എ. ബേബിയുടെ രാജി പാര്‍ട്ടി അംഗീകരിക്കില്ല
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പേരില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള എം.എ. ബേബിയുടെ തീരുമാനം അംഗീകരിക്കേണ്െടന്ന് ഔദ്യോഗിപക്ഷത്തിന്റെ തീരുമാനം. കുണ്ടറയില്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടി സജ്ജമല്ല. ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തേയും അത് സ്വാധീനിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ വ്യക്തിതാത്പര്യത്തിനായി ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവച്ച ചരിത്രം സിപിഎമ്മിനില്ലെന്നും ഇവര്‍ പറയുന്നു. എം.എ. ബേബിയുടെ ഇപ്പോഴത്തെ നിലപാടിനോട് കടുത്ത അമര്‍ഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള ഔദ്യോഗികപക്ഷ നേതാക്കള്‍ക്കുള്ളത്. എം.എ. ബേബി പരാജയത്തിന്റെ പേരില്‍ സ്വന്തം പ്രതിഛായ നന്നാക്കാനുള്ള ശ്രമത്തിലാണ്. ഇതു അംഗീകരിച്ചു കൊടുക്കേണ്ടന്നെ വിമര്‍ശനാത്മക നിലപാട് തന്നെ പിണറായി അടക്കമുള്ളവര്‍ സ്വീകരിച്ചിരിക്കുകയാണ്. കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടിയുടെ അനുമതിയില്ലാതെ എം.എ. ബേബിയ്ക്ക് എംഎല്‍എ സ്ഥാനം രാജിവയ്ക്കാനാകില്ല. പാര്‍ട്ടിയുടെ പരമോന്നത ബോഡിയായ പോളിറ്റ് ബ്യൂറോയുടെ മെമ്പര്‍ കൂടിയായതിനാല്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ രൂപീകരിക്കേണ്ട അംഗം ഇത്തരത്തില്‍ പെരുമാറുന്നത് ശരിയല്ലെന്ന് ഇതിനകം പല നേതാക്കളും ബേബിയെ അറിയിച്ചു കഴിഞ്ഞു. 
Join WhatsApp News
RAJAN MATHEW DALLAS 2014-06-14 07:33:43
 
 തോളത്തു കൈവച്ചു ആളിനെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യുക  എന്നുള്ള തന്ത്രം ആണ് പിണറായിയും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്! 
ബേബി പോളിറ്റ് bureau യിലും അങ്ങനെ പാർടിയിലും  കൂടുതൽ ഷൈൻ ചെയ്യുന്നത് കണ്ണൂർ ലോബിക്ക് ഇഷ്ടപ്പെടുന്നില്ല ! 'പരനാറി' പ്രയോഗം തോല്പ്പിക്കാൻ തന്നെ പറഞ്ഞതല്ലേ ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക