Image

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

Published on 22 November, 2011
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു
മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ കനത്ത ഇടിവാണ്‌ നേരിട്ടത്‌. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 52.45 രൂപയായി. എക്കാലത്തെയും താഴ്‌ന്ന നിരക്കാണിത്‌.

ഈ വര്‍ഷത്തെ രൂപയുടെ മൂല്യശോഷണം ഇതോടെ 16 ശതമാനത്തിന്‌ മുകളിലെത്തി. മൂല്യശോഷണം തടയുന്നതിന്‌ യു.എസ്‌ ഡോളര്‍ വില്‍പന നടത്തുന്നതുള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

33 മാസത്തിനുശേഷമാണു ഡോളര്‍ 52 രൂപ കടക്കുന്നത്‌. ഇന്നലെ ഡോളറിന്‌ 81 പൈസ വര്‍ധിച്ച്‌ 52.16 രൂപയിലെത്തിയിരുന്നു. ഇത്‌ ഇന്ന്‌ വീണ്‌ടും 31 പൈസകൂടി വര്‍ധിക്കുകയായിരുന്നു.

അതിനിടെ രൂപയുടെ വിലയിടിവവ്‌ വിപണിയെ മുന്നോട്ടുനയിക്കുന്ന പ്രതിഭാസമാണെന്നും അസോസിയേറ്റഡ്‌ ചേംബേഴ്‌സ്‌ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി ഓഫ്‌ ഇന്ത്യ(അസോചം) പറയുന്നു. രൂപയുടെ വില 32 മാസത്തെ താഴ്‌ന്ന തലമായ 52.16 ല്‍ എത്തിയിരിക്കുകയാണ്‌. ഇത്‌ ഒരുവിഭാഗം സാമ്പത്തിക വിദഗ്‌ധര്‍ക്കും നിക്ഷേപകര്‍ക്കും ആശയക്കുഴപ്പം സൃഷ്‌ടിച്ചിട്ടുണ്‌ട്‌. എന്നാല്‍ കൃത്രിമമായി വിനിമയനിരക്ക്‌ നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്നു അസോചം സെക്രട്ടറി ജനറല്‍ ഡി. എസ്‌. റാവത്ത്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക