Image

ആവേശം വാനോളം; പരിശീലക സംഘത്തോടൊപ്പം മലയാളി സംഘവും കളി കാണാന്‍ ബ്രസീലില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 June, 2014
ആവേശം വാനോളം; പരിശീലക സംഘത്തോടൊപ്പം മലയാളി സംഘവും കളി കാണാന്‍ ബ്രസീലില്‍
ഡാലസ്‌: നോര്‍ത്ത്‌ ടെക്‌സാസിലെ അറിയപ്പെടുന്ന മലയാളി സോക്കര്‍ കോച്ച്‌ മാറ്റ്‌ ജേക്കബ്‌ , സഞ്‌ജു നൈനാന്‍ , ജോണ്‍സണ്‍ ദാനിയേല്‍ എന്നീ മലയാളി ട്രയിനിമാരും ഇത്തവണ ലോകകപ്പ്‌ മത്സരങ്ങള്‍ ബ്രസീലിലിരുന്നു നേരിട്ട്‌ കാണും. ഫുട്‌ബോളിന്റെ കടുത്ത ആരാധകരും അംബാസഡറുമാരുമാണ്‌ ഇവര്‍.

യുഎസ്‌ സോക്കര്‍ ഫെഡറേഷന്റെ പ്രതിനിധികളായി, പരിശീലക സംഘടനയായ നാഷണല്‍ സോക്കര്‍ കോച്ചസ്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ മറ്റു മുപ്പതു കോച്ചുമാരുടെ ഒപ്പമാണ്‌ മാറ്റും സംഘവും ബ്രസീലിലെത്തിയിരിക്കുന്നത്‌ കളികാണുന്നന്നതിനോടൊപ്പം പരിശീലകര്‍ക്കുള്ള അസൈന്‍മെന്റ്‌സും ഇവര്‍ക്ക്‌ പൂര്‍ത്തിയാക്കണം

നാഷണല്‍ എ ലൈസെന്‍സ്‌ കോച്ചും, ഡാലസിലുള്ള ടെക്‌സാസ്‌ ഗ്ലോബല്‍ സോക്കര്‍ അക്കാദമി ഡയറക്ടറുമാണ്‌ മാറ്റ്‌. മലയാളി കുട്ടികളെ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്‌ ഇവിടെ പരിശീലനം നല്‌കുന്നു. യുഎസ്‌ ടീമിനെയാണ്‌ പിന്തുണക്കുന്നതെങ്കിലും ഇഷ്ട ടീമായ ബ്രസീലിയന്‍ മഞ്ഞപ്പട ജയിച്ചുകേറുമെന്നു തന്നെയാണ്‌ ഇവരുടെ പക്ഷം.
ആവേശം വാനോളം; പരിശീലക സംഘത്തോടൊപ്പം മലയാളി സംഘവും കളി കാണാന്‍ ബ്രസീലില്‍
ജോണ്‍സണ്‍ , കോച്ച്‌ മാറ്റ്‌ ജേക്കബ്‌ , സഞ്‌ജു
ആവേശം വാനോളം; പരിശീലക സംഘത്തോടൊപ്പം മലയാളി സംഘവും കളി കാണാന്‍ ബ്രസീലില്‍
Join WhatsApp News
Kunjunni 2014-06-15 00:45:59
മെക്സിക്കൻ ബോർഡർ സ്റ്റേറ്റായ ടെക്സ-സിൽ, സോക്കറിൽ അതീവ പ്രിയമുള്ള, 'വേൾഡു കപ്പി'-ലെ അറിയപ്പെടുന്ന ഒരു ടീം ജേതാക്കൾ കൂടിയായ മെക്സിക്കൊയിലെ ജനങ്ങൾ ധാരാളമുണ്ട്. സോക്കർ ട്രെയിനിംഗ് കൊടുക്കുന്ന അനേകം സോക്കർ സഘടനകൾ ഡാളസ്സിലുണ്ട്. ഡസൻ  കണക്കിന് സോക്കർ അസോസ്സിയേഷനുകൾ അവർ ടെക്സ-സിൽ മാത്രം നടത്തുന്നുണ്ട്. നൂറു കണക്കിന് മെക്സിക്കൊകാർ കളി നേരിട്ട് കാണാൻ പോകുന്നുണ്ട്. മലയാളി, പ്രധാനമായും  മലയാളിപ്പിള്ളാരെ ഉദ്ദെശിച്ച് ഒന്നു തുടങ്ങി, കളികാണാൻ പോയി. അതു അമേരിക്കയെ പ്രതിനിധീകരിച്ചാ ണെന്നു തോന്നും പോലെ (മുപ്പതു കോച്ചുകളുടെ ഒപ്പം പോയി) പത്രവാർത്ത അടിച്ചു പരത്തുന്നത് മിസ്‌-ലീഡിംഗ് ആണ്. അതുപോലെ തന്നെ, മറ്റനേകം സൌത്ത് അമേരിക്കൻ ജനങ്ങൾ യു. എസിൽ നിന്ന് കളി കാണാൻ പോകുന്നുണ്ട്. അവരാരും യു എസ സോക്കർ ഫെഡറേഷൻ  പ്രതിനിധികൾ എന്ന് പറയാൻ താല്പ്പര്യപ്പെടുന്നില്ല. മലയാളി എന്തും വലുതാക്കി മറ്റുള്ളവരുടെ മുൻപിൽ മിടുക്കൻ  കളിക്കുന്നത് കൊണ്ടല്ലേ 'വേൾഡു കപ്പ്' പോയിട്ട് സാധാരണ 'കപ്പു' പോലും എങ്ങും നേടാൻ കഴിയാതെ പപ്പ-പ്പാ അടിച്ചു കിടക്കുന്നത്?  പൊക്കം പറച്ചിൽ നിറുത്തണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക