Image

ഫൊക്കാനാ സൗഹൃദ സമ്പര്‍ക്ക യോഗം വാഷിംഗ്‌ടണ്‍ ഡി.സിയില്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു

സുധാ കര്‍ത്താ Published on 31 May, 2014
ഫൊക്കാനാ സൗഹൃദ സമ്പര്‍ക്ക യോഗം വാഷിംഗ്‌ടണ്‍ ഡി.സിയില്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു
വാഷിംഗ്‌ടണ്‍ ഡി.സി: ഫിലാഡല്‍ഫിയ വാഷിംഗ്‌ടണ്‍ ഡി.സി പ്രദേശത്തെ ഫൊക്കാനാ പ്രവര്‍ത്തകര്‍ ഫൊക്കാനയുടെ ആദ്യകാല പ്രവര്‍ത്തകരായ ഡോ. പാര്‍ത്ഥസാരഥി പിള്ള, ആന്‍ പിള്ള, ജേക്കബ്‌ വര്‍ഗീസ്‌ എന്നിവരെ ആദരിച്ചു.

ഫൊക്കാനയുടെ പ്രാദേശിക നേതൃത്വത്തെ ശക്തിപ്പെടുത്തുവാനും പ്രാദേശികമായ കൂടുതല്‍ പ്രവര്‍ത്തകരെ ഫൊക്കാനയിലേക്ക്‌ ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ സൗഹൃദസമ്പര്‍ക്ക യോഗം നടത്തുന്നത്‌.

1992-ല്‍ അടുക്കും ചിട്ടയുമുള്ള, മാതൃകാപരമായ കണ്‍വന്‍ഷന്‍ നടത്തിയത്‌ ഡി.സി നേതൃത്വത്തിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. സംഘടനയ്‌ക്ക്‌ ക്ഷീണം വന്നപ്പോള്‍ ഊര്‍ജ്ജവും ആവേശവുമായി ഡി.സി നേതാക്കള്‍ മുന്‍നിരയിലുണ്ടായിരുന്നു. ഫൊക്കാനയുടെ എല്ലാ കണ്‍വന്‍ഷനുകളിലും ശക്തമായ ഒരു പ്രാതിനിധ്യം ഡി.സിയില്‍ നിന്നുണ്ടായിരുന്നു. പ്രസിഡന്റ്‌ പദവി തൊട്ട്‌ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ വരെ നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിച്ച പാരമ്പര്യം ഡി.സിയ്‌ക്കുണ്ട്‌.

യോഗത്തില്‍ ഉപദേശകസമിതി അംഗം ഡോ. പാര്‍ത്ഥസാരഥി പിള്ള, ട്രസ്റ്റി ബോര്‍ഡ്‌ അംഗം ഷഹി പ്രഭാകരന്‍, ഫൗണ്ടേഷന്‍ അംഗം ജോസഫ്‌ പോത്തന്‍, സനല്‍ ഗോപി, ബോസ്‌ വര്‍ഗീസ്‌, ബെന്‍ പോള്‍, വിപിന്‍ രാജ്‌, മനോജ്‌ ശ്രീനിലയം, ജിജു നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ അംഗം സുധാ കര്‍ത്താ അധ്യക്ഷത വഹിച്ച യോഗത്തില്‍ സൗഹൃദത്തിന്റെ സന്ദേശവുമായി ഫിലാഡല്‍ഫിയയില്‍ നിന്നെത്തിയ ഉപദേശക സമിതി അംഗം തമ്പി ചാക്കോ, അസി. ട്രഷറര്‍ ജോര്‍ജ്‌ ഓലിക്കല്‍, മുന്‍ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്‌, പമ്പാ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ചെറിയാന്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ അലക്‌സ്‌ തോമസ്‌ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ചിക്കാഗോയില്‍ നടക്കുന്ന പതിനാറാമത്‌ ദേശീയ കണ്‍വന്‍ഷനില്‍ കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്ന്‌ യോഗം നിര്‍ദേശിച്ചു. ദേശീയവും പ്രാദേശികവുമായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും, സമഗ്രമായ പോംവഴി കണ്ടെത്തുകയും വേണമെന്ന്‌ യോഗം വിലയിരുത്തി. സമാന ചിന്താഗതിക്കാരായ, ഫൊക്കാനയെ സ്‌നേഹിക്കുന്നവരുമായി നിരന്തര സമ്പര്‍ക്കത്തിലൂടെ ശക്തമായ ഒരു നേതൃനിര പ്രാദേശിക തലത്തില്‍ കെട്ടിപ്പെടുക്കുവാന്‍ യോഗം ശക്തിയായി വാദിച്ചു.

വിവിധ തലമുറയില്‍പ്പെട്ട ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി സംഘടനയെ ശക്തിപ്പെടുത്തുവാന്‍ കൂടുതല്‍ സൗഹൃദസമ്പര്‍ക്ക യോഗങ്ങള്‍ നടത്തണമെന്ന്‌ തീരുമാനിച്ച്‌ യോഗം അവസാനിച്ചു.
ഫൊക്കാനാ സൗഹൃദ സമ്പര്‍ക്ക യോഗം വാഷിംഗ്‌ടണ്‍ ഡി.സിയില്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക