Image

അന്താരാഷ്‌ട്ര ഗോവ ഫിലിം ഫെസ്റ്റിന്‌ ഇന്ന്‌ തുടക്കം

Published on 23 November, 2011
അന്താരാഷ്‌ട്ര ഗോവ ഫിലിം ഫെസ്റ്റിന്‌ ഇന്ന്‌ തുടക്കം
പനാജി(ഗോവ): 42-മത്‌ അന്താരാഷ്‌ട്ര ഗോവന്‍ ഫിലിം ഫെസ്റ്റിവലിന്‌ ഇന്ന്‌ തുടക്കം ബോളിവുഡ്‌ സിനിമാ താരം ഷാരൂഖ്‌ ഖാന്‍ ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്യും. 65 രാജ്യങ്ങളില്‍ നിന്നെത്തുന്ന 150 ല്‍ ഏറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പോര്‍ച്ചുഗീസ്‌ ചിത്രമായ ദ കോണ്‍സല്‍ ഓഫ്‌ ബോര്‍ഥോ(2011) ആണ്‌ ഉല്‍ഘാടന ചിത്രം.

മലയാള ചിത്രമായ `ആദാമിന്റെ മകന്‍ അബു'വിനെ അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സന്തോഷ്‌ ശിവന്റെ ഉറുമിയാണ്‌ ഇന്ത്യന്‍ പനോരമയിലെ ഉല്‍ഘാടന ചിത്രം. ട്രാഫിക്‌, ചാപ്പാക്കുരിശ്‌, കര്‍മയോഗി, ബോംബെ മാര്‍ച്ച്‌ 12, മേല്‍ വിലാസം എന്നീ മലയാളം ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലുണ്ട്‌. ഡിസംബര്‍ മൂന്നിന്‌ ഫെസ്റ്റ്‌ അവസാനിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക