Image

ഫൊക്കാന നാഷ്ണല്‍ കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക് അന്തിമരൂപമായി.

തോമസ് മാത്യൂ പടന്നമാക്കല്‍ Published on 15 June, 2014
ഫൊക്കാന നാഷ്ണല്‍ കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക് അന്തിമരൂപമായി.
ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കേണ്ട അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഫൊക്കാന നാഷ്ണല്‍ കണ്‍വന്‍ഷന്റെ തിരശീല ഉയരുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ചിക്കാഗോയുടെ തിരുമാറില്‍ പ്രൗഢഗംഭീരമായി ഉയര്‍ന്നു നില്‍ക്കുന്ന ഹയട്ട് റീജന്‍സി ഹോട്ടലില്‍ വച്ച് ജൂലൈ 4, 5, 6 എന്നീ തീയതികളില്‍ ആഘോഷമായി നടത്തപ്പെടുന്ന വര്‍ണ്ണശബളമായ മലയാളി മാമാങ്കത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ജൂലൈ നാലാം തീയതി അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ നാനാ ഭാഗത്തുനിന്നുമെത്തുന്ന പ്രതിനിധികളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കുവാന്‍ വിവിധങ്ങളായ വിപുല പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നൂറുകണക്കിന് ബാലികമാരും യുവതരുണീമണികളും കേരളത്തനിമയോടെ ആടയാഭരണങ്ങളണിഞ്ഞ് മൈലാഞ്ചി അണിഞ്ഞ കരങ്ങളില്‍ താലപ്പൊലിയുമായും അനേകം യുവജനങ്ങള്‍ വര്‍ണ്ണശബളമായ മുത്തുക്കുടകളും കൊടിതോരണങ്ങളുമായും ചിക്കാഗോയിലെ സാമൂഹ്യസാംസ്‌ക്കാരികരംഗത്തെ പ്രഗല്‍ഭരായവര്‍ അണിയിച്ചൊരുക്കുന്ന വാദ്യചെണ്ടമേളങ്ങളുടെ അകമ്പടിയുമായും കേരളകലാരൂപങ്ങള്‍ നൃത്തമാടിയും സമ്മേളനവേദിയില്‍ അതിഥികളെ സ്വീകരിക്കുവാന്‍ ഒത്തുകൂടുന്നു. തുടര്‍ന്ന് വിപുലമായ പ്രൊസഷനോടെ അംഗങ്ങളും പ്രതിനിധികളും സമ്മേളനഹാളിലേക്കു പുറപ്പെടുന്നതും സമ്മേളനഹാളിലെത്തുന്നതോടെ ഫൊക്കാന കണ്‍വന്‍ഷന്റെ തിരശീല ഉയരുകയായി. കേരള മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് സാംസ്‌കാരിക മന്ത്രി ശ്രീ.കെ.സി.ജോസഫ് സമ്മേളനം ഉത്ഘാടനം ചെയ്യും. മലയാളത്തിന്റെ മണമുള്ള ഉത്സവവേദിയില്‍ ലോകമെമ്പാടും പ്രശസ്തിയുടെ മകുടോദാഹരണമായി ശോഭിക്കുന്ന സാമൂഹ്യ, സാംസ്‌കാരിക, കലാ, സിനിമാരംഗങ്ങളിലും ശാസ്ത്രസാഹിത്യരംഗത്തും പ്രതിഭ തെളിയിച്ചിട്ടുള്ളവരും എല്ലാ മതവിഭാഗങ്ങളുടെയും അനിഷേദ്ധ്യമരും ആരാധ്യരുമായ നേതാക്കളും ഒത്തൊരുമിച്ച് അണിനിരക്കുന്ന അമേരിക്കയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലാകുന്ന മലയാളത്തനിമയുടെ ഉത്തുംഗശ്രേഷ്ഠമായ, വര്‍ണ്ണശബളമായി ഒരുവേദിയായി ശ്രീ.കെ. സി. ജോസഫ് നിലവിളക്കിനു തിരികൊളുത്തുന്നതോടെ മാറുമെന്ന് നിസംശയം പ്രവചിക്കാം. പൊതുസമ്മേളനത്തെ അഭിസംബോധനചെയ്ത് അമേരിക്കയിലേയും ഇന്‍ഡ്യയിലേയും പ്രശസ്തനേതാക്കള്‍ സംസാരിക്കുന്ന പൊതുയോഗത്തിനുശേഷം അമേരിക്കയിലെ പ്രഗത്ഭരായ മലയാളി സമൂഹം അവതരിപ്പിക്കുന്ന ഒരു മ്യൂസിക്കല്‍ ഡ്രാമയുമുണ്ടായിരിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കലാമത്സരംങ്ങള്‍, ബ്യൂട്ടിപേജന്റ്, മലയാളിമങ്ക വിവിധ ഡാന്‍സുകള്‍, പ്രസംഗമത്സരം, ചിരിഅരങ്ങ്, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, സ്‌പെല്ലിംഗ് ബീ, സംഗീതമത്സരം തുടങ്ങി വിവിധങ്ങളായ പരിപാടികളിലേക്ക് പ്രായമനുസരിച്ചുള്ള ഗ്രൂപ്പുകളായി നടത്തുന്നതും പൊളിറ്റിക്കല്‍ സെമിനാര്‍, നഴ്‌സിംഗ് സെമിനാര്‍, ബിസിനസ് ലോന്‍ജ്, റിട്ടയര്‍മെന്റ് പ്ലാനിംഗ്, സ്റ്റേജ് ഷോ ബാന്‍ങ്ക്വറ്റ്, സെമിനാറുകള്‍, മീഡിയാ സെമിനാര്‍, യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായുള്ള പ്രിവന്‍ഷന്‍ സെമിനാര്‍ തുടങ്ങി മലയാളി അമേരിക്കന്‍ പ്രവാസികളുടെ ചരിത്രത്തിലാദയമായി നടത്തപ്പെടുന്ന വളരെയധികം വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നു.

മലയാളത്തനിമയുള്ള ഭക്ഷണങ്ങള്‍ ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളോടെ വിതുമ്പുന്നു. താമസവും വിശ്രമവും എല്ലാം ഒരുവാരാന്ത്യ സ്വപ്ന ഭൂമിയില്‍ തന്നെ ആയിരിക്കുവാന്‍ സംഘാടകര്‍ അതുലമായ പ്രയത്‌നം നടത്തിയിരിക്കുന്നു.

വാര്‍ത്ത അയച്ചത്: തോമസ് മാത്യൂ പടന്നമാക്കല്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക