Image

ഐസ്‌ക്രീം കേസ്: ജയ്‌സണ്‍ എബ്രഹാമിന് ചുമതല

Published on 23 November, 2011
ഐസ്‌ക്രീം കേസ്: ജയ്‌സണ്‍ എബ്രഹാമിന് ചുമതല
കോഴിക്കോട്: ജയ്‌സണ്‍ കെ. എബ്രഹാമിനെ താമരശ്ശേരി ഡി.വൈ. എസ്.പി.യുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി. ഐസ്‌ക്രീം കേസില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ജയ്‌സണെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയത്. ഇതു സംബന്ധിച്ചുള്ള ഡി.ജി.പി.യുടെ ഉത്തരവ് ജയ്‌സണ്‍ എബ്രഹാമിന് ലഭിച്ചു. നേരത്തെ ഐസ്‌ക്രീം കേസിന്റെ ചുമതല വഹിച്ചിരുന്ന ജയ്‌സണ്‍ എബ്രഹാമിനെ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം താമരശ്ശേരിയിലേയ്ക്ക് സ്ഥലംമാറ്റിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക