Image

മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തണം: മന്ത്രി ജോസഫ്‌

Published on 23 November, 2011
മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തണം: മന്ത്രി ജോസഫ്‌
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്നും ഡാമിന്റെ സ്ഥിതി ഗുരുതരമാണെന്നും മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. ഡാമിനെ കുറിച്ച് പഠനം നടത്തിയ റൂര്‍ക്കല ഐ.ഐ.ടിയിലെ വിദഗ്ധരെ ഉന്നതാധികാര സമിതി വിസ്തരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇടുക്കി അണക്കെട്ട് തകര്‍ന്നാല്‍ ദുരന്ത നിവാരണ പ്രവൃത്തികളൊന്നും പ്രായോഗികമാവില്ല. തമിഴ്‌നാടിന് ആവശ്യമുള്ള വെള്ളം നല്‍കാന്‍ സമ്മതമാണെന്നും ഇതിനായി കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക