Image

ഗാമയുടെ പിക്‌നിക്ക്‌ വിജയകരമായി

ജോയിച്ചന്‍ പുതുക്കുളം Published on 07 June, 2011
ഗാമയുടെ പിക്‌നിക്ക്‌ വിജയകരമായി
അറ്റ്‌ലാന്റാ: ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്റെ (ഗാമ) ആഭിമുഖ്യത്തില്‍ നടന്ന പിക്‌നിക്ക്‌ ഗാമ പ്രസിഡന്റ്‌ ബിജു തുരുത്തുമാലിന്റെ സ്വാഗത പ്രസംഗത്തോടെ ലോറന്‍വില്ലിലെ സ്വീറ്റ്‌ വാട്ടര്‍പാര്‍ക്കില്‍ നടന്നു. നാലുവര്‍ഷത്തോളം ഗാമയുടെ പ്രസിഡന്റായിരുന്ന ആന്റണി തളിയത്ത്‌ പിക്‌നിക്ക്‌ ദീപശിഖ തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്യുകയും, 2011 ഗാമ എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ക്ക്‌ ദീപശിഖ കൈമാറുകയും ചെയ്‌തു.

ആദ്യകാല ഗാമ അംഗങ്ങളേയും പുതിയ അംഗങ്ങളേയും ഒരേ വേദിയില്‍ അണിനിരത്തുന്നതിന്‌ ഗാമയുടെ ഈവര്‍ഷത്തെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ പരിശ്രമങ്ങളെ തദവസരത്തില്‍ അദ്ദേഹം പ്രകീര്‍ത്തിക്കുകയുണ്ടായി. ഉദ്‌ഘാടനവേളയില്‍ അമ്പതില്‍പ്പരം പ്രാവുകളെ സ്വതന്ത്രരാക്കി ആകാശത്തേയ്‌ക്ക്‌ പറത്തിയത്‌ ഏവരുടേയും മനംകുളിര്‍പ്പിച്ചു.

ഉദ്‌ഘാടനത്തെ തുടര്‍ന്ന്‌ ഗാമ വിമന്‍സ്‌ ഫോറം അംഗങ്ങളുടെ നേതൃത്വത്തില്‍ പിക്‌നിക്ക്‌ സ്ഥലത്തുവെച്ച്‌ ഉണ്ടാക്കിയ തട്ടുദോശയുടേയും ഓംലെറ്റിന്റേയും സ്വാദോടുകൂടി വിവിധ പ്രായക്കാര്‍ക്കായി ഗെയിംസുകള്‍ നടത്തപ്പെട്ടു. ഗാമയുടെ ഔട്ട്‌ഡോര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ താജ്‌ ആനന്ദ്‌, സജി പിള്ള, ജോണ്‍ വര്‍ഗീസ്‌ എന്നിവരുടേയും, ഗാമ യൂത്ത്‌ വിംഗ്‌ അംഗങ്ങളായ സോണിയ ആനന്ദ്‌, മെറിന്‍ ജോഷി, സഞ്‌ജു ആനന്ദ്‌, സന്ദീപ്‌ ആനന്ദ്‌, ആഞ്ചല തോമസ്‌ എന്നിവരുടേയും മേല്‍നോട്ടത്തില്‍ സമയപരിധിക്കുള്ളില്‍ ഭംഗിയായി നടത്തി വിജയിപ്പിക്കാന്‍ സാധിച്ചു. ജോഷി മാത്യു, ജോര്‍ജ്‌ മേലാത്ത്‌, ആല്‍ബര്‍ട്ട്‌ തോമസ്‌ (മനോജ്‌), തോമസ്‌ ഈപ്പന്‍ എന്നിവരുടെ ബാര്‍ബിക്യൂ ലഞ്ച്‌ ഏവരുടേയും പ്രശംസയ്‌ക്ക്‌ അര്‍ഹമായി.

അംഗബലംകൊണ്ടും സംഘാടക പാടവംകൊണ്ടും ഈവര്‍ഷത്തെ പിക്‌നിക്ക്‌ വളരെ മികച്ചതായിരുന്നുവെന്ന്‌ പല മുന്‍കാല ഗാമ പ്രസിഡന്റുമാരും വിലയിരുത്തുകയുണ്ടായി. തദവസരത്തില്‍ നടത്തിയ സാല്‍വേഷന്‍ ആര്‍മിയ്‌ക്കായുള്ള ഫുഡ്‌ ഡ്രൈവിനും, വിമന്‍സ്‌ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളും വിജയകരമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും ഗാമ വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍മാരായ മീര പുതിയേടത്ത്‌, ആഗ്‌നസ്‌ കരിവേലില്‍ എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു. ഗാമയുടെ 2011 പിക്‌നിക്ക്‌ ഒരു വന്‍ വിജയമാക്കുന്നതിന്‌ ലിന്‍ഡ തരകന്‍, അനു സുകുമാര്‍, സക്കറിയ വച്ചപ്പറമ്പില്‍, സായ്‌കുമാര്‍ വിശ്വനാഥന്‍, തമ്പു പുളിമൂട്ടില്‍, രഞ്‌ജന്‍ ജേക്കബ്‌ എന്നിവര്‍ നേതൃത്വം നല്‍കുകയുണ്ടായി.
ഗാമയുടെ പിക്‌നിക്ക്‌ വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക