Image

ഫോമാ നേതൃനിരയിലേക്കുള്ള മത്സരത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി ജയിംസ്‌ ഇല്ലിക്കല്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 June, 2014
ഫോമാ നേതൃനിരയിലേക്കുള്ള മത്സരത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി ജയിംസ്‌ ഇല്ലിക്കല്‍
ഫിലാഡല്‍ഫിയ: ഫോമയുടെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ജാതിമത ഭേദമെന്യേ ബഹുജന പങ്കാളിത്തത്തോടുകൂടി കേരളത്തനിമയില്‍ അരങ്ങേറാന്‍ ഏതാനും ദിവസങ്ങള്‍കൂടി മാത്രം. ഇതൊരു വന്‍വിജയമാക്കിത്തീര്‍ക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഓരോ ഭാരവാഹികള്‍ക്കും, അംഗ സംഘടനകള്‍ക്കും അഭിനനന്ദങ്ങള്‍.

ഫോമയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുവാനും കൂടുതല്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി 2014- 16 -ലെ ഫോമയുടെ നേതൃത്വനിരയിലേക്ക്‌ ഞാന്‍ മത്സരിക്കുന്ന വിവരം അറിഞ്ഞുകാണുമല്ലോ.എന്റെ മുന്നോട്ടുള്ള വീക്ഷണങ്ങള്‍....

* ജന്മഭൂമിയിലും കര്‍മ്മഭൂമിയിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കും.
* യുവജനങ്ങള്‍ക്കുവേണ്ടി ബോധവത്‌കരണ സെമിനാറുകള്‍, അമേരിക്കന്‍ മലയാളി യുവതീ-യുവാക്കള്‍ക്കായി മാട്രിമോണിയല്‍ വെബ്‌സൈറ്റ്‌, എല്ലാ റീജിയനുകളിലും ജോബ്‌ ഫെയര്‍, യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ എന്നിവ നടത്തും.
* മലയാളി യുവജനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും, മലയാള ഭാഷയുടേയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും.
* പ്രവാസിവിരുദ്ധ നടപടികള്‍ക്കെതിരേ അധികാര കേന്ദ്രങ്ങളില്‍ ഇടപെട്ട്‌ അവ പരിഹരിക്കും.
* അംഗസംഘടനകളെ കോര്‍ത്തിണക്കി കൊണ്ട്‌ ഓരോ റീജിയനിലും കലാ-കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
* എല്ലാ ദൃശ്യമാധ്യമങ്ങളുമായി കൈകോര്‍ത്തുകൊണ്ട്‌ ഫോമയുടെ പ്രവര്‍ത്തനമേഖലകള്‍ ജനഹൃദയങ്ങളില്‍ എത്തിക്കും.
* മെച്ചപ്പെട്ട ആശയവിനിമയത്തിലൂടെയും പ്രത്യേക പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചും അംഗസംഘടനകളെ സജീവമാക്കും. മലയാളി സംഘടനകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അവരെ സംഘടിപ്പിച്ചുകൊണ്ട്‌ ഫോമയുടെ പ്രവര്‍ത്തനപരിപാടികള്‍ വിപുലീകരിക്കും.
* കണ്‍വന്‍ഷനില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മലയാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ക്രിയാത്മകമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കി സംഘടനയെ മുന്നോട്ടു നയിക്കും.
* ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി പ്രോഗ്രാമില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ കൂടുതല്‍ യൂണിവേഴ്‌സിറ്റികളുമായി ബന്ധം സ്ഥാപിക്കുകയും എന്‍ജിനീയറിംഗ്‌ ഉള്‍പ്പടെയുള്ള വിവിധതരം കോഴ്‌സുകള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ലഭ്യമാക്കുന്നതാണ്‌.
* ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുമായി ടൈ അപ്പ്‌ ഉണ്ടാക്കുകയും, അമേരിക്കന്‍ മലയാളികള്‍ക്ക്‌ വിവിധ തരത്തിലുള്ള കോഴ്‌സുകള്‍ ഓണ്‍ലൈനിലൂടെ ചെയ്യുവാനുള്ള അവസരമുണ്ടാക്കുകയും ചെയ്യും.
* സിനിമാതാരങ്ങളായ ഇന്നസെന്റ്‌, മംമ്‌താ മോഹന്‍ദാസ്‌ തുടങ്ങിയവരുടെ സഹായത്തോടെ താരസംഘടനയായ അമ്മയുമായി ചേര്‍ന്ന്‌ ചാരിറ്റി ഇവന്റ്‌ സംഘടിപ്പിക്കുകയും അതിലൂടെ സമാഹരിക്കുന്ന തുക ക്യാന്‍സര്‍ രോഗികളുടെ ബോധവത്‌കരണ ക്ലാസുകള്‍ക്കും, അവരുടെ ഉന്നമനത്തിനായും വിനിയോഗിക്കും.
* യുവജനങ്ങള്‍ക്കുവേണ്ടി പ്രീമെറിറ്റര്‍ സെമിനാറുകളും, കുടുംബജീവിതത്തിന്റെ ആവശ്യകതയെപ്പറ്റിയുള്ള സിമ്പോസിയവും സംഘടിപ്പിക്കും.
* വനിതകള്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ട്‌ വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും.

ഫോമയുടെ ശക്തമായ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിങ്ങളുടെ ഏവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഫോമയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുവാന്‍ നിങ്ങളുടെ ഓരോരുത്തരുടേയും വിലയേറിയ വോട്ടുകള്‍ എനിക്ക്‌ നല്‍കി വിജയിപ്പിക്കണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,
ജെയിംസ്‌ ഇല്ലിക്കല്‍.
(ഫോമാ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി)
ഫോമാ നേതൃനിരയിലേക്കുള്ള മത്സരത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി ജയിംസ്‌ ഇല്ലിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക