Image

ഫോമാ സമ്മേളനത്തിലെ വിശിഷ്ടാതിഥി ബന്യാമിന്റെ കൃതികളിലേക്ക് ഒരെത്തിനോട്ടം: പ്രിന്‍സ് മാര്‍ക്കോസ്

Published on 24 June, 2014
ഫോമാ സമ്മേളനത്തിലെ വിശിഷ്ടാതിഥി ബന്യാമിന്റെ കൃതികളിലേക്ക് ഒരെത്തിനോട്ടം: പ്രിന്‍സ് മാര്‍ക്കോസ്

മരുക്കാറ്റിനെ അതിജീവിക്കുന്ന എഴുത്തുകള്‍

മലയാള സാഹിത്യലോകത്ത് തേജാമയ സാന്നിദ്ധ്യമായി കടന്നുവന്ന് വായനക്കാരുടെ ഹൃദയത്തില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയ എഴുത്തുകാരനാണഅ ബന്യാമിന്‍. ആടുജീവിതം എന്ന ഒരൊറ്റ നോവല്‍ മാത്രം മതി ബന്യാമിന്‍ എന്ന എഴുത്തുകാരന്റെ കരുത്ത് അറിയാന്‍. എന്നാല്‍ അതുമാത്രമല്ല അദ്ദേഹത്തെ മലയാളത്തിലെ മികച്ച എഴുത്തുകാരുടെ പട്ടികയില്‍ പെടുത്താനുള്ള കാരണം. ആദ്യകാലാസമാഹാരമായ യൂത്തനേസിയ മുതല്‍ അവസാനം പുറത്തിറങ്ങിയ മനുഷ്യന്‍ എന്ന സഹജീവി വരെയുള്ള കഥകളും നോവലുകളും അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചോതുന്നതാണ്. മലയാളസാഹിത്യത്തില്‍ നിന്നും വായനയില്‍ നിന്നും അകന്നുപോയ അനേകരെ പുസ്തകങ്ങളിലേക്ക് മടക്കിക്കൊണ്ടുവന്നത് ബെന്യാമിനും ആടുജീവിതവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ന് അത് എല്ലാ റിക്കോര്‍ഡുകളെയും ഭേദിച്ച് അതിന്റെ എഴുപത്തിയഞ്ചാം പതിപ്പിലാണ് എത്തിനില്‍ക്കുന്നത്. ലാളിത്യവും ആഖ്യാനചാരുതയുമാണ് വായനക്കാരെ ആടുജീവിതത്തിലേക്ക് അടുപ്പിച്ചത്.ബെന്യാമിന്റെ എല്ലാകഥകളിലും മനുഷ്യസ്‌നേഹത്തിന്റെ ഒരു അന്തര്‍ധാര പ്രവഹിക്കുന്നുണ്ട്. ജീവിതത്തെ വാറ്റിയെടുത്ത കഥകള്‍ എന്നുവേണമെങ്കില്‍ ബെന്യാമിന്റെ രചനകളെ ഒറ്റവാചകത്തില്‍ വിലയിരുത്താം.

സാഹിത്യപരമായ പാരമ്പര്യമോ പിന്തുടര്‍ച്ചയോ ഇല്ലാത്ത ഒരു ജീവിതസാഹചര്യത്തില്‍ നിന്നാണഅ. ബെന്യാമിന്‍ കഥാലോകത്തേക്ക് എത്തുന്നത്. സര്‍ഗ്ഗാത്മകതയെ എരിച്ചുകളയുന്നത് എന്ന് എപ്പോഴും പഴിപറയുന്ന പ്രവാസജീവിത്തിന്റെ ഭാരത്തിലാണ് അദ്ദേഹം ഏറെനാള്‍ കഴിഞ്ഞത്. പക്ഷേ ഇവയൊന്നും ഒരു എഴുത്തുകാരന്റെ പ്രതിഭയെ ഇല്ലാതാക്കാന്‍ പര്യാപ്തമല്ലെന്ന് ബന്യാമിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. യൂത്തനേസിയ, പെണ്‍മാറാട്ടം, ഇ.എം.എസും പെണ്‍കുട്ടിയും എന്നിങ്ങനെ മൂന്ന് പ്രധാന കഥാസമാഹാരങ്ങളാണ് ബെന്യാമിന്റേതായി പുറത്തു വന്നിട്ടുള്ളത്. ഇപ്പോള്‍ ഇവയെല്ലാം ഒന്നുചേര്‍ന്ന് ഒരു സമ്പൂര്‍ണ്ണ സമാഹാരമായി ഡി.സി. ബുക്‌സ് പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. പ്രണയം, രാഷ്ട്രീയം, പ്രവാസം എന്നിവയാണ് ബെന്യാമിന്റെ ചെറുകഥകളില്‍ കടന്നുവരുന്ന പ്രധാന പ്രമേയം വിദേശങ്ങളിലേക്ക് കുടിയേറിയ മലയാളിയുടെ ജീവിതം ഒരിക്കലും പ്രവാസമല്ലെന്നും അത് കുടിയേറ്റം മാത്രമാണെന്നും സമര്‍ത്ഥിക്കാനുള്ള ഒരു ശ്രമം ബെന്യാമിന്റെ കഥകളില്‍ കാണാം. മലയാളീ ജീവിതത്തിനു പുറത്തുള്ള ജീവിതങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ബന്യാമിന്‍ ഇത് സാധൂകരിക്കുന്നത്. ഗസാന്റെ കല്ലുകള്‍, കുമാരിദേവി, ആഡിഡ് അബാബ, ഇ.എം.എസും പെണ്‍കുട്ടിയും, ജാവേദ് എന്ന മുജാഹിദ് തുടങ്ങിയ കഥകള്‍ ഒക്കെയും ഈ വാദം അംഗീകരിക്കുന്നുണ്ട്. അതേ സമയം മനുഷ്യനന്മയില്‍ ഊന്നുന്ന നെടുമ്പാശ്ശേരി, ശത്രു, സറ്റയറിന്റെ മേമ്പൊടി കലര്‍ന്ന വാസ്തുപുരുഷന്‍, താവോ മനുഷ്യന്‍, കഴുതക്കഥ, രാഷ്ട്രീയ നിരീക്ഷണമുള്ള ലോംഗ് മാര്‍ച്ച്, അര്‍ജന്റീനയുടെ ജേഴ്‌സി, രണ്ട് പട്ടാളക്കാര്‍ ഒരു അറബിക്കഥയില്‍ പ്രണയത്തിന്റെ സിന്ദൂരം കലര്‍ന്ന പ്രണയസന്ധ്യകള്‍, അരുന്ധതി തുടങ്ങിയവ ബെന്യാമിന്‍ കഥകളിലെ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്യുന്നു.

ബൈബിളിലെ ഒരു ചെറുകഥാസന്ദര്‍ഭത്തെ മനോഹരമായ ഒരു പ്രണയകാവ്യമാക്കി മാറ്റിയിരിക്കുന്ന കൃതിയാണ് ബെന്യാമിന്റെ ആദ്യ നോവല്‍ 'അബീശഗിന്‍' ശലോമോന്റെ അനശ്വരമായ ഒരു പ്രണയം ബൈബിളിന്റെ ഭാഷാചാതുരികൊണ്ട് ലേബനോനിലെ ദേവാദാരുപോലെ അലങ്കരിച്ചതിലൂടെ മലയാളത്തിന് എക്കാലത്തെയും മികച്ച ഒരു പ്രണയപുസ്തകമാണ്. ബെന്യാമിന്‍ സമ്മാനിച്ചത്.
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്ന നോവല്‍ ആക്ടടെ ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളുടെ വെളിച്ചത്തില്‍ ബൈബിളിലെ ക്രിസ്തുവിനെ മാറ്റിപ്പണിയുന്ന ഒരു നോവലാണ്. ഇതിലൂടെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത മറ്റൊരു ക്രിസ്തുവിനെയും  യുദാസിനെയും പത്രോസിനെയും  തോമായെയും നാം കണ്ടുമുട്ടുന്നു.

വിഷയത്തിലെയും  ഭാഷയിലെയും വൈവിധ്യമാണ് ബന്യാമിന്റെ നോവലുകളുടെ അമ്പരിപ്പിക്കുന്ന ചാരുത. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലില്‍ എത്തുമ്പോള്‍ നാം അത് അതിന്റെ പൂര്‍ണ്ണതിയില്‍ ദര്‍ശിക്കുന്നു. ക്രിസ്ത്യന്‍ സഭയ്ക്കുള്ളില്‍ നടക്കുന്ന തര്‍ക്കങ്ങളും പള്ളി വഴക്കുകളും മദ്ധ്യതിരുവിതാംകൂര്‍ ജീവിതത്തിന്റെ മൊഴിവഴക്കങ്ങളും വളരെ ഹാസ്യാത്മകമായ ഒരു ഭാഷയുടെ തെളിമയില്‍ എഴുതിയിരിക്കുന്ന നോവലാണത്.

ആടുജീവിതം ഇന്ന് ഓരോ മലയാളിക്കും മനപാഠമാണ്. അത്രത്തോളം ആ നോവല്‍ മലയാളി മനസിന്റെ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു. ബന്യാമിന്‍ എന്ന എഴുത്തുകാരന്റെ സര്‍ഗ്ഗസിദ്ധിയത്രയും വെളിച്ചത്തുകൊണ്ടുവന്ന നോവലാണത്. പളപളപ്പിന്റെയും സുഖലോലുപതയുടെയും പര്‍ദയ്ക്കുള്ളില്‍ കിടന്നിരുന്ന ഗള്‍ഫ് മലയാളിയുടെ യഥാര്‍ത്ഥ ജീവിതകഥ പുറത്തുകൊണ്ടുവന്നു എന്നതാണഅ അതിന്റെ രാഷ്ട്രീയ പ്രധാന്യം. നമുക്ക് കെട്ടുകഥ എന്നു തോന്നുന്ന തരം ചില ജീവിതങ്ങള്‍  ഈ ഭൂമിയില്‍ ഉണ്ടെന്ന് അത് നമ്മോടു പറഞ്ഞു. നമ്മെക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ ഇവിടെയുണ്ടെന്ന് അത് നമുക്ക് കാണിച്ചു തന്നു. നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളുമാണ് ആടുജീവിതം ബന്യാമിന് സമ്മാനിച്ചത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, നോര്‍ക്ക റൂട്ട്‌സ് പ്രവാസി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി പതിനഞ്ചോളം പുരസ്‌കാരങ്ങള്‍ ഈയൊരു നോവല്‍ നേടി. അത് ഇപ്പോള്‍ പത്താംക്ലാസ്സിലും കേരള, കാലിക്കറ്റ്, പോണ്ടിച്ചേരി, ഭാരതിയാര്‍ തുടങ്ങിയ യൂണിവേഴ്‌സിറ്റികളും പാഠപുസ്തകമാണ്. ഇംഗ്ലീഷ്, തമിഴ്, കന്നട അറബിക് പരിഭാഷകള്‍ പുറത്തുവന്നു. അരഡസനിലധികം ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങള്‍ നടക്കുന്നു. മലയാളഭാഷയുടെ കീര്‍ത്തി ലോകത്തിന്റെ  അതിരുകളോളം എത്തിക്കുന്നതിലും ആടുജീവിതം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ മാന്‍ ഏഷ്യന്‍ ലിറ്ററേച്ചര്‍ പ്രൈസിന്റെ പുരസ്‌കാരപ്പട്ടികയിലും ജെയ്പൂര്‍ സാഹിത്യോത്സവത്തില്‍ വച്ച് സമ്മാനിതമാകുന്ന ഡി.എസ്.സി. പ്രൈസ് ഫോര്‍ സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചറിന്റെ അന്തിമപട്ടികയിലും പെടാന്‍ ആടുജീവിത്തിനും കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.

കീര്‍ത്തികളും ബഹുമതികളും സമ്മാനിച്ച ഒരു കൃതിയ്ക്കുശേഷം എന്ത് എന്നതാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. ഒരു യഥാര്‍ത്ഥ പ്രതിഭയ്ക്കു മാത്രമേ ആ വെല്ലുവിളി അതിജീവിക്കുവാന്‍ കഴിയൂ. നിഷ്പ്രയാസമാണ് ബന്യാമിന്‍ ആ വെല്ലുവിളിയെ മിറകടന്നത്. ആടുജീവിതം വന്ന് മൂന്നുവര്‍ഷം കഴിയും മുന്‍പേ ഭാഷയിലും വിഷയത്തിലും അവതരണത്തിലും ഒക്കെ ആടുജീവിതത്തെ മറികടക്കുന്നതും മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത പുതുമയുള്ളതുമായ മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍ പുറത്തുവന്നു. ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ സ്വഭാവത്തില്‍ സമകാലിക ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളെ ഒപ്പിയെടുക്കുന്ന ഭാവസാന്ദ്രതയാണ് മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍.

അതിനുശേഷമാണ് കുറുംകഥകളുടെ സമാഹാരമായ മനുഷ്യന്‍ എന്ന സഹജീവി വരുന്നത്. അതിനിടെ അനുഭവം ഓര്‍മ്മ യാത്ര, ഇരുണ്ട വനസ്ഥലികള്‍ എന്നിങ്ങനെയുള്ള ലേഖനസമാഹാരങ്ങളും പുറത്തുവന്നു. ജീവിതത്തിന്റെ ഞെട്ടിക്കുന്ന നേര്‍ക്കാഴ്ചകളാണഅ ഈ സമാഹാരങ്ങള്‍ ഒക്കെയും നമുക്ക് മുന്നില്‍ വയ്ക്കുന്നത്.

വളരെക്കുറച്ച് പറഞ്ഞ് ഏറെ അനുഭവിപ്പിക്കുന്ന എഴുത്തുകാരനാണഅ ബന്യാമിന്‍. അദ്ദേഹത്തിന്റെ കഥകളിലെയും ഭാഷയിലേയും വൈവിധ്യം അമ്പരിപ്പിക്കുന്നതാണ്.

നാടോടിയെപ്പോലെ പുതിയ കഥാഭൂമികള്‍ തേടുന്നതാണ് ഈ എഴുത്തുകാരന്റെ നിര്‍വൃതി. ആധുനികതയുടെ വരണ്ട കാറ്റേറ്റ് മങ്ങിക്കിടന്നിരുന്ന മലയാള സാഹിത്യത്തെ വായനാവസന്തത്തിന്റെ പുല്‍മേടുകളിലേക്ക് നയിച്ച ഈ എഴുത്തുകാരന്‍ ഇപ്പോഴും തന്റെ സര്‍ഗ്ഗവൃത്തിയില്‍ മുഴുകിയിരിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ കുളനടസ്വദേശിയാണ് ബന്യാമിന്‍. ഏറെക്കാലം ബഹ്‌റൈനിലായിരുന്നു ജോലി. പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ സര്‍ഗ്ഗാത്മകത കണ്ടെത്താനും പരിപോഷിപ്പിക്കാനും കഴിഞ്ഞ ബന്യാമിന്‍ സമയരാഹിത്യത്തെക്കുറിച്ച് വിലപിക്കുന്ന ഈ ലോകത്തിനു ഒരു നല്ല പാഠപുസ്തമാണ്.


ഫോമാ സമ്മേളനത്തിലെ വിശിഷ്ടാതിഥി ബന്യാമിന്റെ കൃതികളിലേക്ക് ഒരെത്തിനോട്ടം: പ്രിന്‍സ് മാര്‍ക്കോസ്
Join WhatsApp News
vayanakaran 2014-06-24 16:15:01
ശ്രീ  Prince Markosil  നിന്നും ഇനിയും നാട്ടിലെ പ്രശസ്ഥരായ എഴുത്തുകാരുടെ കൃതികളെ കുറിച്ചുള്ള നിരൂപണങ്ങ  പ്രതീക്ഷിക്കുന്നു. നിരൂപകനുള്ള അവാര്ഡ് വാങ്ങി വെറുതെയിരിക്കാതെ
സാഹിത്യ പ്രവരത്തനങ്ങളുമായി താങ്കള്
മുന്നേറുന്നത് പ്രശസാഹമാണു. ഫോമയി
ഇവിടത്തെ എഴുത്തുകാരെ ആദരിക്കുന്ന ഒരു
ചടങ്ങ് കൂടി ഏപ്പെടുത്തിയാ നല്ലത്. ഇവിടത്തെ
എഴുത്തുകാരെ കുറിച്ച് ജനത്തിനു നല്ല അഭിപ്രായമാല്ലെങ്കിലും നിരൂപകനായ താങ്കള്ക്ക് അവരുടെ ശക്തിയും ദൈര്ബല്യവും അറിയാമല്ലോ.
ആശംസകളോടെ - ഒരു വായനക്കാരn
വിദ്യാധരൻ 2014-06-24 17:15:08
ഇവിടുത്തെ എഴുത്തുകാർ നല്ല മനുഷ്യരാണ് .അവന്റെ അഹങ്കാരവും അവാർഡു ഭ്രമവും മാറ്റി വച്ച് ചില്ല് കൊട്ടാരങ്ങളിൽ നിന്ന് പുറത്തു വന്നു, കോട്ടും കഴുത്തിലെ കുടുക്കും ഒക്കെ അഴിച്ചു വച്ച് പച്ച മനുഷ്യരുടെ, അവരുടെ അഭിലാക്ഷങ്ങളുടെ, പ്രണയത്തിന്റെ, സ്വപനത്തിന്റെ, വേദനയുടെ, പരാജയത്തിന്റെ കഥകൾ പറയാൻ തുടങ്ങണം എന്ന് മാത്രം. പ്രിൻസ് മാർക്കോസ് എത്തി നോക്കുക മാത്രമല്ല അവിടെ കുത്തിയിരുന്നു എഴുത്തുകാരൻറെ കലാപരിപാടികൾ മുഴുവൻ കണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്തായാലും ബന്യാമിന്റെ എഴുത്തിന്റെ ലോകം കാണാൻ ഞമ്മക്കും മോഹം. പ്രിൻസ് മാക്കൊസിന്റെ ഭാഷയുടെ അനർഗ്ഗളതയും വിശകലനവും വായനാ സുഖം പകരുന്നത് തന്നെ. അഭിനന്ദനം
Aniyankunju 2014-06-25 09:51:35
FWD: [by Sukumaran] ........ശൈലിയെന്നാല്‍ പലര്‍ക്കും പലതാണ്. "Style is the essence of good writing"(ശൈലിയെന്നത് നല്ലെഴുത്തിന്റെ സത്തയാണ്) എന്ന പ്രസിദ്ധമായ വാചകമുണ്ട്. ഇത് ഇറക്കിയത് ഒരു പത്രംതന്നെയാണ്: ഭഠവല ഠശാലെ".`The Times'. "Have something to say and say it as clearly as you can", , (പറയാന്‍ എന്തെങ്കിലും ഉണ്ടാവുക, അത് കഴിയുന്നത്ര തെളിച്ചത്തോടെ പറയുക) അതാണത്രെ "സ്റ്റൈല്‍". ഇത് ഒരു വലിയ കവിയും സാംസ്കാരിക ചിന്തകനും സാഹിത്യനിരൂപണ കേസരിയുമായിരുന്ന ഒരു വിക്ടോറിയന്‍ മഹാശയന്‍ മൊഴിഞ്ഞതാണ്: Matthew Arnold. പറയാനൊന്നുമില്ല എന്നറിയുമ്പോഴും വെറുതെ പറഞ്ഞുകൊണ്ടിരിക്കുന്നവരാണല്ലോ നമ്മുടെ മിക്ക എഴുത്തുകാരും. അര്‍നോള്‍ഡിന്റെ നോട്ടത്തില്‍ ഇവര്‍ക്കൊന്നും ശൈലി കരുപ്പിടിപ്പിക്കാന്‍ സാധ്യമല്ല. വല്ലതും നിവേദിക്കാന്‍ കൈയിലുണ്ടാവണം. അല്ലെങ്കില്‍ ഭംഗിയായി നിവേദിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. അതാണ് ആര്‍നോള്‍ഡ് പറഞ്ഞത്. `Writing Prose in English' - ഇംഗ്ലീഷ് ഗദ്യരചന- അതാണ് നമ്മുടെ വിഷയം. പത്രക്കാരന്‍ കൈകാര്യംചെയ്യുന്ന മാധ്യമം പ്രോസ് ആണല്ലോ. ഗദ്യശൈലിയെക്കുറിച്ച് നൂറുകണക്കിനു നല്ല പുസ്തകങ്ങളുണ്ട്. അവ വായിച്ചതുകൊണ്ട് വിവരം വര്‍ധിക്കുമെന്നല്ലാതെ, development of style- ശൈലി വികസനം സാധ്യമായെന്നുവരില്ല. അതിന് കഠിനമായ അധ്വാനം ആവശ്യമാണ്. എളുപ്പവഴികള്‍ ഒന്നുമില്ല. എഴുതിയെഴുതി പണിക്കരാവണം. സ്റ്റൈല്‍ എന്നത് തീര്‍ത്തും individual- വ്യക്തിഗതം- ആണെന്നു മറക്കരുത്. സ്റ്റൈലന്‍ ഇംഗ്ലീഷ് പ്രോസ് എഴുതിയിരുന്ന ചില അതികായന്മാര്‍ നമ്മുടെ മാധ്യമലോകത്ത് ഉണ്ടായിരുന്നു. ഫ്രാങ്ക് മൊറെയ്സ്, ഡിഎഫ് കാരക, പോത്തന്‍ ജോസഫ്, ബി സി വര്‍ഗീസ്, ചലപതി റാവ്, സി പി രാമചന്ദ്രന്‍. ഇപ്പറഞ്ഞതൊക്കെ ശൈലീവല്ലഭരായിരുന്നു. ഖുശ്വന്ദ് സിങ്ങും, കുല്‍ദീപ് നയ്യാറും എം ജെ അക്ബറുമൊക്കെ സ്വന്തമായ സ്റ്റൈല്‍ ഇംഗ്ലീഷ് എഴുത്തില്‍ കണ്ടെത്തിയ പത്രപ്രവര്‍ത്തകരാണ്. സ്റ്റൈല്‍ മന്നന്മാരായ ഇന്‍ഡോ ആംഗ്ലിയര്‍ എഴുത്തുകാരും ഒരുപാടുണ്ട്. നീറ്റ് ചൗധരി, അമിതാവ് ഘോഷ്, ഉപമന്യു ചാറ്റര്‍ജി. `The Elements of Style' എന്ന കേള്‍വികേട്ട പുസ്തകം എഴുയതിയ് രണ്ട് അമേരിക്കക്കാരാണ്. Strunk ഉം White ഉം. അവര്‍ പറയുന്നത് brevity- പദപ്രയോഗമിതത്വം- ആണ് ശൈലികളുടെ കാതല്‍ എന്നാണ്. `Vigorous writing is Concise' (ചുറുചുറുക്കുള്ള എഴുത്ത് സംക്ഷിപ്തമായിരിക്കും). ഒരു വാക്യത്തില്‍ അനാവശ്യമെന്നു തോന്നുന്ന ഒരു വാക്കും ഉണ്ടാവരുത്; ഒരു പാരഗ്രാഫില്‍ അധികപ്പറ്റായ ഒരു വാചകവും ഉണ്ടാവരുത്. ഒരു ചിത്രത്തില്‍ ചേര്‍ന്നുപോകാത്ത ഒരു വര പാടില്ലാത്തതുപോലെ, ഒരു യന്ത്രത്തില്‍ ആവശ്യമില്ലാത്ത ഒരു ഘടകം കാണരുതെന്നതുപോലെ. ജോര്‍ജ് ഓര്‍വെല്‍ വിശ്വവിഖ്യാതനായ നോവലിസ്റ്റ് മാത്രമല്ല. നല്ലൊരു ശൈലീകാരന്‍കൂടിയായിരുന്നു. നല്ലെഴുത്തിന്റെ, നല്ല ശൈലിയുടെ മെക്കാനിസത്തെക്കുറിച്ച് അദ്ദേഹം വിസ്തരിച്ചുപറഞ്ഞിട്ടുണ്ട്. ആറു നിര്‍ദേശങ്ങള്‍ ഓര്‍വെല്‍ അവതരിപ്പിക്കുകയുണ്ടായി. 1. ആവശ്യമില്ലാത്ത രൂപങ്ങളോ മറ്റ് അലങ്കാരങ്ങളോ ഉപയോഗിക്കാതിരിക്കുക. 2. ഒരു ചെറിയ പദം വേണ്ട സന്ദര്‍ഭത്തില്‍ ഒരു നെടുങ്കന്‍ വാക്ക് ഉപയോഗിക്കാതിരിക്കുക. 3. ഒരു വാക്ക് ഒഴിവാക്കാന്‍ പറ്റുമെന്നു തോന്നുന്നുണ്ടെങ്കില്‍ മടികൂടാതെ അത് ഒഴിവാക്കുക. 4. Active voice (കര്‍ത്തരി) ഉപയോഗിക്കേണ്ടിടത്ത് Passive (കര്‍മണി) പ്രയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 5. നിവര്‍ത്തിയുള്ളേടത്തോളം ഒരു foreign word/phrase വര്‍ജിക്കുക. Jargon (സവിശേഷഭാഷ) കഴിവതും മാറ്റിനിര്‍ത്തുക. 6. മുന്‍ചൊന്ന നിയമങ്ങളെ ആവശ്യമെന്നു തോന്നുമ്പോള്‍ നിസ്സങ്കോചം ലംഘിക്കുക!
സംശയം 2014-06-25 10:22:08
അനിയൻകുഞ്ഞു ആരെക്കുറിച്ചാണ് പറയുന്നത്? ഇതു ഭാഷയെക്കുരിച്ചാണ് പറയുന്നത്? ബനിയാമിനെക്കുറിച്ചോ? പ്രിന്സ് മാർക്കോസിനെക്കുരിച്ചോ? ആംഗലേയ ഭാഷയെക്കുറിച്ചോ? മലയാള ഭാഷയെക്കുറിച്ചോ? മന്ഗ്ലീഷിനെ ക്കുറിച്ചോ? ഫോർവേഡു ചെയ്യാതെ സ്വന്തമായി ഒന്നും പറയാനില്ലേ? ഞാൻ ആകെ സംശയത്തിലാണ്.
Panoor Parameswaran 2014-06-25 21:35:45
എന്തൊരു കഷ്ടം! ഭാഷയിലൂടെ അഭിപ്രായം അവരുടെ പ്രത്യേക 'സ്റ്റൈലിൽ' രേഖപ്പെടുത്തുകയാണ് പ്രിൻസ് മർക്കോസ്സും, അനിയൻകുഞ്ഞും ചെയ്തിരിക്കുന്നത്. ഭാഷ കൈകാര്യം ചെയ്യുന്ന രീതികളെപ്പറ്റി അറിവുള്ള എഴുത്തുകാരുടെ അഭിപ്രായങ്ങളിൽക്കൂടി അനിയൻ കുഞ്ഞു അതു ഭംഗിയായി വിപുലമാക്കിയിട്ടുമുണ്ട്. അങ്ങനെ പാടില്ല, സ്വന്തം പോംവഴികൾ നല്കി സംശയം തീർത്തു തൃപ്തരാക്കാൻ കമന്റെഴുത്തുകാർക്കു കഴിയണം എന്നു നിർബന്ധിക്കുന്നതിൽ നീതിയുണ്ടോ? കമന്റെഴുതുന്നവർക്ക് എല്ലാം അതു സാധ്യമാണോ?
 
ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള, അറിവുള്ള വ്യക്തികൾക്കു എഴുത്തിന്റെയും വർത്തമാനത്തിന്റെയും നാനാ രീതികൾ കാട്ടിത്തരാൻ (ഇതുപോലെ) കഴിവ് എല്ലാ എഴുത്തുകാർക്കും ഉണ്ടായിരിക്കില്ല, അങ്ങനെ ആവിശ്യപ്പെടുന്നതിൽ ന്യായം കാണുന്നില്ല.  "ഇംഗ്ലീഷു-101" മുതൽ 'ഓർവെല്ലിനെ'ക്കൂടാതെ ഇംഗ്ലീഷു ഭാഷാ പഠനം കോളേജുകളിൽ ഉണ്ടോ? നല്ല മാതൃകയും, എഴുത്തും, പ്രസംഗവും തന്നെ ആരും എവിടെയും ആഗ്രഹിക്കുന്നത്. അല്ലാതെ ആരുടേയും സംശയം തീരത്തുമില്ല.

"ഈ- മലയാളിയിൽ" ഇത്രയും നന്നായി കമന്റെഴുതുന്നവർ ചുരുക്കം. എന്നിട്ടും അതിൽ കുറ്റം പറയുന്നവരോട് പരിതപിക്കാനെ സാധിക്കുന്നുള്ളൂ.

വിദ്യാധരൻ 2014-06-26 08:56:08
'സംശയം' ചോദിച്ചതിൽ കാര്യം ഇല്ലാതെയില്ല. ഫോർവേഡ് സുകുമാരാൻ എന്ന് ആദ്യം കാണുന്നത്കൊണ്ട് അത് അനിയൻ കുഞ്ഞിന്റെയാണോ അതോ സുകുമാരന്റെയാണോ എന്ന സംശയം വായനക്കാരന് ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രിൻസ് മാർക്കോസ് ഭാഷയുടെ പ്രയോഗത്തിലും ശൈയിലിയിലും നീതി പുലർത്തിയിരിക്കുന്നു മലയാള ഗദ്ധ്യശൈലി 'ഇങ്ങനെ ആയിരിക്കണം' എന്ന് വാദിക്കുമ്പോൾ "ക്ഷീണിക്കാത്ത മനീക്ഷയും മഷി ഉണങ്ങാത്ത പൊൻ പേനയും വാണിക്കായി ഉഴിഞ്ഞു വച്ച്" മലയാള ഭാഷയെ വിദേശ ഭാഷയുടെ മേല്ക്കൊയിമയിൽ നിന്ന് രക്ഷിച്ച കേരളവര്മ്മ വലിയ കോയി തമ്പുരാനെപ്പോലെയുള്ളവർ കേരളത്തിനു ഉണ്ട്. പക്ഷെ നിര്ഭാഗ്യകരം എന്ന് പറയട്ടെ അത് പഴം കഥ. മാസങ്ങൾ മുൻപ് അമേരിക്കയിലെ പ്രശസ്തനായ ഒരു ടീവി അവതാരകൻ എന്റെ ഭാഷയെ മുപ്പതു വര്ഷങ്ങള്ക്ക് മുന്പുള്ള ഭാഷയോട് തുലനം ചെയ്യുത് എഴുതുകയുണ്ടായി. നേര് പറയട്ടെ മുപ്പതു വര്ഷങ്ങള്ക്ക് മുന്പുള്ള ഭാഷ തരുന്ന സുഖം ഇന്നത്തെ എഴുത്തുകാർക്ക് തരാൻ കഴിയുമോ എന്നതിനെ കുറിച്ച് പരിചിന്തനം ചെയ്യേണ്ടതാണ്. കരുത്തവന് തൊലി വെളുത്തവനെ കാണുമ്പോൾ ഏതോ ഉന്നത കുലത്തിൽ പിറന്നവനെന്നോ സംസ്ക്കാര സമ്പന്നൻ എന്നോ ഒക്കെ തോന്നിയേക്കാം. എന്നാൽ അവൻ ഒളിച്ചു വച്ചിരിക്കുന്ന തോക്ക് കൊണ്ട് കൂട്ടകുല നടത്തുംപോലാണ് നമ്മള്ക്ക് മനസിലാകുന്നത് ഇവൻ സംസ്കരിക്കപ്പെട്ടിട്ടില്ലല്ലോ എന്ന്. എന്ന് പറഞ്ഞതുപോലെ ആംഗലേയ ഭാഷയെ കാണുമ്പോൾ പല മലയാളി സാഹിത്യകാരന്മാരും കവാത്ത് മറക്കാരുണ്ട്. അതിനു കാരണങ്ങൾ പലതുണ്ടായെക്കാം അത് വിസ്തരിക്കുന്നില്ല. മറ്റു ഭാഷകളെപ്പോലെ മലയാള ഭാഷക്കും കാലാകാലങ്ങളിലൂടെ സംസ്കരിച്ചു എടുക്കപ്പെട്ട ഔര് വ്യാകരണ സമ്പത്ത് ഉണ്ട്. പക്ഷെ എത്ര പേർ അങ്ങോട്ടേക്ക് എത്തി നോക്കാറുണ്ട്? എത്രപേർ അതിനെക്കുറിച്ച് ചോദിക്കാറുണ്ട്. പണ്ട് പ്രോഫെസ്സർ. ഡോക്ടർ ജോയ് കുഞ്ഞാപ്പു വ്യാകരണത്തെക്കുറിച്ച് എഴുതിയപ്പോൾ ഇവിടുത്തെ സാഹിത്യപഞ്ചാനന്മാർ മുഖം തിരിഞ്ഞു നിന്നതല്ലാതെ ഒരു കമെന്റും എഴുതി അതുകൊണ്ട് അരിശം കൊണ്ടായിരിക്കും അദ്ദേഹം ഇവിടുത്തെ മലയാളി ബുദ്ധിജീവികൾക്ക് (ജോണ് മാത്യുവിനോട് കടപ്പാട്) മനസിലാകാത്ത സമസ്യകൾ എഴുതി പ്രസിദ്ധീകരിച്ചത്. സ്വരങ്ങൾ, വ്യഞ്ജനങ്ങൾ, സ്ഥാനഭേടം, (അക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ ഏതേതു സ്ഥാനത്തു നിന്നാൻ ധ്വനി പുറപ്പെടുന്നത് അതനുസരിച്ച് അക്ഷരങ്ങളെ കണ്ഠിയം, മൂർദ്ധന്യം, താലവ്യം ദന്ത്യം, കണ്‍ ട്യംതാലവ്യം കണ്ടോഷ്ട്യം എന്നിങ്ങനെ തരിച്ചിരിക്കുന്നു) കൂടാതെ സന്ധി (ആട്ടെ, ആതെ, ഊടെ, ഉടെ ഇവയന്ത്യം കളഞ്ഞുമാം ഹൃസ്വം നീട്ടാം ബലത്തിനായി തള്ളാം പ്രാധാന്യഹാനിയിൽ) സമാസങ്ങൾ (വിഭക്തിക്കുറി കൂടാതെ പദയോഗം സമാസമം" ഇങ്ങനെ നീണ്ടു പരന്നു കിടക്കുന്ന ഒരിക്കലും നശിക്കാത്ത വ്യാകരണവും ശൈലിയും ഒക്കെ നമ്മളുടെ പൂർവികർ നമ്മൾക്കായി സംമ്പാതിച്ചു വച്ചിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യാം ആരും ഉപയോഗിക്കാത്തതുകൊണ്ട് പൊടിപിടിച്ചിരിക്കുന്നു. അവാർഡുകൾ നല്കുന്ന സുഖത്തിൽ ജീവിക്കുന്ന സാഹിത്യപണ്ടിതന്മാരാന് അമേരിക്കയിലുള്ളത്‌. അവർക്ക് ബോധം ഉണ്ടാക്കി കൊടുക്കാൻ ബനിയാമിനെപ്പോലെയും ശ്രീധരന്ണ്ണിയെപ്പോലുല്ലവരുടെ സന്ദർശനം ഉപകരിക്കും. 'കഷ്ട'പ്പെടാതെ ഒന്നും സാധ്യം അല്ലല്ലോ പരമേശ്വരാ?
Panoor Parameswaran 2014-06-26 17:37:38
'സംശയം' ചോദിച്ചതിൽ 'കാര്യ'മുണ്ട് എന്നതിൽ തർക്കമില്ല. അല്ലെങ്കിൽത്തന്നെ എന്തിലാ 'കാര്യ'മില്ലാത്തത്?  ഇക്കാര്യത്തിൽ വിദ്യാധരനും 'കാര്യം' കണ്ടു ചോദിച്ചിരിക്കുന്നതുകൊണ്ട് കുറിക്കട്ടെ:
എഴുതുന്ന ആൾ ഒരു തമാശക്ക് വേണ്ടി കുറിക്കുന്നതല്ല "FWD:" എന്ന് തുടക്കത്തിൽ കാണിക്കുന്ന സൂചിക. "FWD: [by Sukumaran]" എന്നു വ്യക്തമായി എഴുതിയത്, "എന്റേതല്ല, സുകുമാരൻ എഴുതിയത്", എന്നു പറഞ്ഞു തുടങ്ങുന്ന സ്റ്റൈൽ ആണ് അനിയൻകുഞ്ഞു, വകുപ്പനുസരിച്ചു, ചെയ്തിരിക്കുന്നത്. വിവിധ തലങ്ങളിൽ നിന്ന് മറ്റുള്ളവരുടെ പകർത്തുന്നതും, 'ക്വോട്ടു' ചെയ്യുന്നതും എങ്ങനെ വേണം എന്നു കൃത്യമായി നിഷ്കർഷിക്കുന്ന പുസ്തകങ്ങളും ടെക്സ്റ്റുകളും ഇംഗ്ലീഷു ഭാഷയിൽ ഉണ്ട്. മലയാളത്തിലും ഉണ്ടാവണം എന്നാണെന്റെ വിശ്വാസം, കൃത്യമായി അറിയില്ല, (ഞാനൊരു ഭാഷാപണ്ഡിതനല്ല). ഇംഗ്ലീഷു ഭാഷയിൽ അത്തരത്തിൽ പൂർണമായും ചെയ്യേണ്ട രീതിയിൽ അല്ല അനിയൻകുഞ്ഞു എഴുതിയിരിക്കുന്നത്, എങ്കിലും, ഇക്കാര്യത്തിലുള്ള 'ധാർമ്മിക ചുമതല' നിറവേറ്റിക്കൊണ്ട്‌, തന്റേതല്ല ഇവകൾ എന്നദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. അതു കാണാൻ കഴിയാത്തത് എഴുത്തുകാരന്റെ കുഴപ്പമായി കാണാനാവില്ല. ഭാഷയിൽ കഴിവുള്ളവർ സാഹിത്യ കുറിപ്പുകൾ കൃത്യമായ 'ഫോർമാറ്റനുസരിച്ചു' പരസ്പരം എഴുതുന്ന വേദിയല്ലിത് എങ്കിലും അങ്ങനെ ചെയ്യാൻ കഴിവുള്ള - ഭാഷാപണ്ഡിതർ ധാരാളമുള്ള - ഒരു വേദിയായി ഇതു മാറുന്നത് നല്ലതു തന്നെ. എങ്കിൽ, നല്ല രീതിയിൽ ഭാഷ കൈകാര്യം ചെയ്യുന്നതിനു സഹായകരമായ രീതികൾ പറഞ്ഞിട്ടുള്ള പ്രമുഖരായവരുടെ വിവരങ്ങൾ മറ്റുള്ളവരുടെ അറിവിലേക്ക് നല്കാൻ സാധാരണ ഭാഷയിൽ ഒരാൾ എഴുതിയതിനെ തടസ്സപ്പെടുത്തെണ്ടതില്ല എന്നേ ഞാൻ ചൂണ്ടിക്കാട്ടിയുള്ളൂ.

Pappy 2014-06-26 21:36:14
ഭാഷയെക്കുറിച്ചു തന്നെ അനിയൻകുഞ്ഞു എഴുതിയിരിക്കുന്നതെന്ന് 'സംശയത്തിന് മനസ്സിലാവുന്നില്ലാ? ആരെക്കുറിച്ച് എഴുതണം എന്നാണു 'സംശയം' ആഗ്രഹിക്കുന്നതെന്നു പറയുമൊ?
"അതെന്തവാ?" , "ഇതെന്തവാ?", എന്നൊക്കെ ചോദിച്ചുകൊണ്ടു നാലുചുറ്റും കറങ്ങുന്ന ഒരുപാടുപേർ വളർന്നു നാടു നിറഞ്ഞു. ഇവരുടെയെല്ലാം 'സംശയം' തീർത്തു കൊടുക്കേണ്ട ഗതികേടും മറ്റുള്ളവർക്കായിരിക്കുന്നു. അനിയൻകുഞ്ഞു സ്വന്തമായിട്ടു എഴുതുന്നതെ ഇദ്ദേഹം കേൾക്കൂ? എവിടെന്നു കിട്ടുന്നു ഇവർക്കീ ആശയങ്ങൾ? എന്തുകൊണ്ട് താങ്കൾക്ക് സ്വന്തമായി ഒന്നും എഴുതാനില്ല, സുഹൃത്തേ, സംശയമേ?

സംശയം 2014-06-27 07:15:42
പാപ്പിയും പാനൂർ പരമേശ്വരനും എന്തിനാണ് ഇത്ര ശക്തിയായി അനിയൻകുഞ്ഞിനു വേണ്ടി വാദിക്കുന്നത്? അതോ നിങ്ങൾ അനിയൻകുഞ്ഞിന്റെ മറ്റവതാരങ്ങളോ? ഞാൻ എന്റെ ചില സംശയങ്ങ ളല്ലേ ചോതിച്ചുള്ള്? ഞാൻ ഒരു നാട്ടിൻപുറത്ത്കാരാനാണ് നിങൾ ഇന്ഗ്ലീഷും മലയാളം കൂട്ടി കലർത്തി പറഞ്ഞാൽ അത് നമ്മടെ തെലേൽ കേറില്ല. ഇപ്പോൾ നാട്ടിലും ഇത് തന്നെ. രണ്ടും കൂടി കലർത്തി പറഞ്ഞാൽ ഞങ്ങളെപോലുള്ളവരും ജീവിക്കണ്ടേ? ഇന്ഗ്ലീശു പറയുമ്പോൾ ഇന്ഗ്ലീശു പറയണം മലയാളം പറയുമ്പോൾ മലയാളം പറയണം. രണ്ടും കൂടി കൂട്ടി കലർത്തി പറഞ്ഞാൽ മോഹൻലാലിന്റെ നരസിംഹം പോലിരിക്കും. നാട്ടിൽ നരസിംഹങ്ങളുടെ എണ്ണം കൂടി വരുന്നു. എന്ത് ചെയ്യാം നമ്മള് പടക്കാനല്ലേ കഴിയു? ഇവനൊക്കെ ഇതു വഴിക്ക് പോകും എന്ന് പറയാൻ പറ്റില്ലാലോ? ഇങ്ങനെ പലതും ചിന്തിച്ചപ്പോൾ ഉണ്ടായ സംശയംകൊണ്ട് ചോതിച്ചതാ. നിങ്ങളെപോലെ അറിവുള്ളവർ അതിനു മറുപടി തരും എന്ന് കരുതിയാ ഇവിടെ എഴുതുന്നു. ചോദ്യം ചോതിക്കുന്നതും സംശയ നിവര്ത്തി വരുത്തുന്നതും ഒരു തെറ്റല്ലെന്ന എന്റെ ഗുരു ഗൊവിന്ദനാചരി പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് സംശയം ഉണ്ടായാൽ ഉടൻ ചോതിചിരിക്കും അതിൽ നിങ്ങൾ നീരസപ്പെടരുത്
വിദ്യാധരൻ 2014-06-27 11:20:12
പല ഭാഷയുടെ പിടിയിൽ ആയിരുന്ന മലയാള ഭാഷയ്ക്ക്‌ ഒരു അനന്യത ഉണ്ടാക്കി കൊടുക്കാൻ നമ്മളുടെ പൂർവികർ വഹിച്ച പങ്കു എത്ര പ്രശംസിച്ചാലും മതിയാകില്ല. എല്ലാ ഭാഷയും കടം കൊടുത്തും കടം വാങ്ങിയുമാണ് വളര്ന്നതും വളരുന്നതും. എന്നാൽ നമ്മൾക്ക് എല്ലാം അറിയാവുന്ന സത്യമാണ് കടം വാങ്ങിച്ചു ജീവിക്കാൻ തുടങ്ങിയാൽ അത് എവിടെ ചെന്ന് നില്ക്കും എന്ന്. തറവാട് കുളം ആക്കുകയും നമ്മൾ ആരാണ് എന്നറിയാതെ നാം ഇവിടെ നിന്നും തുടച്ചു നീക്കപ്പെടും. കച്ചവട മനസ്ഥിതിയോടെ ലോകം എമ്പാടും ഉള്ള മലയാളികൾ ശ്രദ്ധിക്കാനും അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കനുമുള്ള ശ്രമത്തിൽ മലയാലെത്തെ ദൃശ്യ മാധ്യമങ്ങൾ പീഡിപ്പിക്കുകയാണ്. അറക്കപശുവിനെപ്പോലെയായി തീർന്നിരിക്കുകയാണ്. മലയാളം. ആഗോളവതുക്കരണവും ജീവിതത്തിന്റെ മുന്തിരിചാർ കുടിച്ചു ഉണ്മാത്തരാകുനുള്ള പരക്കം പാച്ചിലിൽ മലയാളം മംഗ്ലീഷു ആയി മാറിക്കൊണ്ടിരിക്കുന്നു അതിവേഗം അതിനെക്കുറിച്ച് ആരും വ്യാകുലരല്ല. എന്തായാലും രമണനിലെ ചന്ദ്രിക പറയുന്നത്പോലെയാണ് ഇന്ന് മലയാള ഭാഷാ സ്നേഹ്കൾ എന്ന് വീമ്പിളക്കി നടക്കുന്നവർ "നമ്മുടെ ചുറ്റുമായുള്ള ലോകം എമ്മെട്ടായാൽ നമ്മൾക്ക് എന്ത് ചേതം" മലയാള ഭാഷ എല്ലാ ഭാഷയെപ്പോലെയും ശൈലിയും, വ്യാകരണവും, പദസമ്പത്തും ഒക്കെയുള്ള ഒരു ഭാഷ തന്നെയാണ്. പക്ഷേ ആ ഭാഷയുടെ അനന്യത നിലനിറുത്തുന്നതിനു ഇപ്പോഴും ആംഗലേയ ഭാഷയെ പിൻപറ്റിയാൽ അത് മലയാള ഭാഷയുടെ മരണം ആസന്ന്മാക്കുകയുള്ള്. മലയാള ഭാഷയുടെ ഗ്രന്ഥപുരയിൽ ആവശ്യത്തിൽ അധികം ഗ്രന്ഥങ്ങൾ നമ്മളുടെ പൂർവ്വികർ കരുതി വച്ചിട്ടുണ്ട്. അവിടെപോയി ഇടയ്ക്കു നോക്കണം എന്നെ ഉള്ളു. ആംഗലേയ ഗ്രന്ഥങ്ങൾ വായിക്കുന്നതിലോ ചിന്തകളെ ഉദ്ധീപിപ്പിക്കുന്നതിലോ തെറ്റില്ല. പക്ഷെ സ്വന്തം തറവാട് കുളം തോണ്ടിയായിരിക്കരുതെന്നു എന്ന് മാത്രം. മനുഷ്യവികാരങ്ങളെ ഉണർത്താൻപോരത്തക്ക ശക്തിയുള്ള എത്ര വാക്കുകൾ അമേരിക്കയിലെ മലയാളികളുടെ എഴുത്തുകളിൽ കാണാൻ സാധിക്കും? വിരലിൽ എണ്ണാവുന്നത് കാണും? മലയാള ഭാഷയുടെ ആ മാദകഭംഗി എവിടെ? "ആശാനക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്" (ശീലാവതി ചരിതം)
അനിയൻ കുഞ്ഞ് 2014-06-29 16:32:36
(Forwarded for literary reading pleasure): Alliteration അഥവാ ആദ്യക്ഷര പ്രാസം __By V. Sukumaran [sukukumudam@gmail.com] ഭാഷ- അത് ആംഗലമാകട്ടെ, പരന്ത്രീസാകട്ടെ, മലയാളമാകട്ടെ, തമിഴാകട്ടെ- ആഭരണപ്രേമിയാണ്. ഇക്കാര്യത്തില്‍ യോഷയും ഭാഷയും ഒപ്പംനില്‍ക്കുമെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. പണ്ടമെന്നത് സൗന്ദര്യവര്‍ധകമാണെന്നാണ് വയ്പ്. പറഞ്ഞുവന്നത് ഭാഷാഭൂഷണങ്ങള്‍ എന്നു വിളിക്കുന്ന അലങ്കാരങ്ങളെ-Figurers of Speech- കുറിച്ചാണല്ലോ. അതിന്റെ ശാസ്ത്രം, പ്രയോഗം, സംസ്കൃതത്തില്‍ aestheticsന്റൈ ഭാഗമാകുന്നു. ഇംഗ്ലീഷടക്കം പല ഭാഷകളിലും അതുതന്നെ അവസ്ഥ. ആവശ്യത്തിന് അലങ്കാരമാവാമെങ്കിലും അധികമായാല്‍ അത് അപഹാസ്യമാണെന്ന് പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. അനങ്ങാന്‍ വയ്യാത്തവിധം അലങ്കാരഭാരം ചുമക്കുന്ന കാവ്യം സഹതാപമര്‍ഹിക്കുന്നു; അങ്ങനെ ഓവര്‍ലോഡ് ചെയ്യുന്ന പദ്യകാരന്‍ പുച്ഛനും. Figurers of Speech ല്‍ ആഢ്യന്മാരും ആസ്യന്മാരുമുണ്ട്; ഒന്നാം ഗ്രേഡും രണ്ടാം ഗ്രേഡും മൂന്നാം ഗ്രേഡുമുണ്ട്. ഇതില്‍ ഗ്രേഡ് താരതമ്യേന കുറഞ്ഞൊരു അലങ്കാരസമ്പ്രദായമാണ് Alliteration. "മ"കാരം മത്തായിയെക്കുറിച്ചു കേട്ടിട്ടില്ലേ? "മ" വച്ച് മൂപ്പര്‍ ഒരു വാചകം തുടങ്ങിയാല്‍ ഉടനീളം "മ"കാരത്തിന്റെ മലമക്കളിയായിരിക്കും. സംഗതി പരമബോറാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ആദ്യക്ഷരപ്രാസപ്രണയികളെ കണക്കിനു കളിയാക്കിയ എഴുത്തുകാരനായിരുന്നു തിരുവല്വാമല വടക്കെക്കൂട്ടാല നാരായണന്‍ കുട്ടിനായര് എന്ന വി കെ എന്‍. "മഞ്ചല്‍" എന്ന നോവലില്‍ അദ്ദേഹം കാച്ചിയ ഒരു കിണ്ണന്‍വാചകം നോക്കൂ: ""........വരക്കലമ്മേ, വഗവതി എന്നു വാരിയര്‍ വചനത്തില്‍ വാഴ്ത്തി"". ആദ്യക്ഷരപ്രാസത്തിനുവേണ്ടി ഭഗവതി വഗവതിയാവുന്നു. പല പ്രഭാഷകവീരന്മാര്‍ക്കുമുണ്ട് alliterationന്റെ ശീലായ്മ. ഇംഗ്ലീഷ് കവിതയില്‍ alliterations മാന്യത ചാര്‍ത്തിക്കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. മിഡില്‍ Midieval ഇംഗ്ലീഷ് പദ്യരചയിതാക്കള്‍ ആദ്യക്ഷരപ്രാസത്തില്‍ അഭിരമിച്ചിരുന്നു. മഹാകവി എഡ്മണ്ട് സ്പെന്‍ഡര്‍ എന്ന എലിസബീത്തന്‍ കവിക്കും അല്ലിറ്ററേഷന്‍ ഏറെ പഥ്യമായിരുന്നു. അദ്ദേഹത്തിന്റെ Shepherd's Calender, The Faerie Queen എന്നീ കൃതികളില്‍നിന്ന് ഒന്നാംതരം ഉദാഹരണങ്ങള്‍ പെറുക്കിയെടുക്കാന്‍കഴിയും. റൊമാന്റിക് കവികളില്‍ Coleridge ഉം ഷെല്ലിയും ആദ്യക്ഷരപ്രാസത്തോട് താല്‍പ്പര്യം കാട്ടിയവരാണ്. വിക്ടോറിയന്‍ കവിയായിരുന്ന ടെന്നിസണും പിന്നീടു വന്ന Swinburneഉം Dante Gabriel Rossettiയെപ്പോലുള്ള Pre-Raphaelite കവികളും ഈ ആദ്യക്ഷരപ്രാസ രീതി പ്രയോഗിച്ചു നോക്കിയവരാണ്. ഒരുകാര്യം പ്രത്യേകം ഓര്‍ക്കണം; ഇവരത്രയും alliteration പ്രശംസനീയമായ കൈവഴക്കത്തോടും അത്യാവശ്യമായ അച്ചടക്കത്തോടുംകൂടിയാണ് ഉപയോഗിച്ചത്. "The fair breeze blew, the white foam flew the furrow followed free; We were the first that ever burst into the silent sea" എന്ന വരികള്‍ (The Rime of the Ancient Mariner) പ്രസിദ്ധമാണ്. തോമസ് ഗ്രേ എഴുതിയ "An Elegy Written in a country churchyard" എന്ന വിഖ്യാത കാവ്യത്തില്‍ ആദ്യക്ഷരപ്രാസത്തിന് നല്ലൊരു ഉദാഹരണമായി എടുത്തുകാട്ടപ്പെടുന്ന ഒരു വരിയുണ്ട്: "The Ploughman plods his weary way... അസംബന്ധ പദ്യങ്ങളില്‍ ആദ്യക്ഷരപ്രാസത്തിന്റെ അയ്യരുകളിയാണ്: `Benny botter bought some brutter' `Be lenient with lobsters' and ever kind to crabs'കവി കോളിറിഡ്ജിന്റെതന്നെ വളരെ പ്രസിദ്ധമായൊരുAlliterationഉണ്ട് `Kubla Khan' എന്ന കവിതയില്‍. Five miles meandering with a mazy motion. എന്ന അലങ്കാരത്തോട് വലിയ പ്രിയം കാട്ടിയ മറ്റൊരു കവി Gerard Manley Hopkins ആയിരുന്നു. Nothing is so beautiful as spring When weeds, in wheels shoot long and lovely and lush എന്നത് ഒരു സാമ്പിളാണ്. മലയാളകവികള്‍ക്ക് പ്രേമം ദ്വിതീയാക്ഷര പ്രാസത്തോടായിരുന്നു. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ദ്വിതീയാക്ഷരപ്രാസത്തിന്റെ പ്രധാന വക്കീലായിരുന്നു. ""വാസന്തീമധുവാര്‍ന്ന വാക്കിനു സജാതീയ ദ്വിതീയാക്ഷര- പ്രാസം ചേര്‍പ്പതു കൈരളി മഹിളതന്‍ മംഗല്യമാണോര്‍ക്കണം"" എന്നാണ് തമ്പുരാന്‍ പറഞ്ഞത്. ഒരു ചോറ്റുകടയുടെ പ്രാസഭംഗിയാര്‍ന്ന പേരില്‍ ആകൃഷ്ടനായി ആ കടയുടമയ്ക്ക് അദ്ദേഹം ഒരു സമ്മാനം നല്‍കി എന്നു കഥയുണ്ട്. "കേശവാ, നിനക്കു ദോശ തിന്നാന്‍ ആശയുണ്ടെങ്കില്‍ ആശാന്റെ മേശ തുറന്ന് കാശെടുത്ത് ആശ തീര്‍ക്കുക കേശവാ" എന്ന രസികന്‍ ചൊല്ല് ദ്വിതീയാക്ഷരപ്രാസത്തിനുള്ള ഉദാഹരണമാക്കാം.
വിദ്യാധരൻ 2014-06-30 04:51:58

കവിത എന്ന് പറയുന്നത് വെറും ദ്വിദീയ പ്രാസവും, അലങ്കാരവും മാത്രമല്ല. അതിൽ നല്ലൊരു ആശയം വേണം ഉപമയുണ്ടാകാം ഇതിലുപരിയായി ഒരു വൃത്തവും ഉണ്ടായിരിക്കണം. പുതിയ തലമുറയും മലയാള കാവ്യ സംമസ്ക്കാരത്തെ എന്ത് വിലകൊടുത്തും നശിപ്പിക്കും എന്ന് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവരും, ആധൂനികരും അവരുടെ വാക്താക്കളും ഇങ്ങനെ തുടരെ തുടരെ ഫോർവേഡ് ചെയ്യുന്നവരും, കാവ്യ ബോധം ഇല്ലാത്തവറോടും പറഞ്ഞിട്ട് കാര്യമില്ലെങ്കിലും ആര്ക്കെങ്കിലും പ്രയോചനപെട്ടാൽ, പെടട്ടെ എന്നതുകൊണ്ട്മാത്രം എഴുതുന്നു എന്നേയുള്ളൂ . ഉത്തമമായ കാവ്യങ്ങൾ വായിക്കുമ്പോൾ അവാച്യമായ ആഹ്ലാദം നമുക്ക് അനുഭവപ്പെടുന്നു. ഇതിനു കാരണം ചമത്ക്കാരമാണ്. ഇത് രണ്ടു ഉപാധികളെ ആശ്രയിച്ചിരിക്കുന്നു . 1) ഒന്ന് ആഹ്ലാദം ജനിപ്പിക്കാൻ കാവ്യ്ത്തിനുള്ള കഴിവ് 2) അത് അനുഭവിക്കാൻ അനുവാച്ചകാനുള്ള കഴിവ്. അലങ്കാരങ്ങൾ രണ്ടു വിധം. 1) ശബ്ദാലങ്കാരം 2) അർഥാലങ്കാരം. ശബ്ദാലന്കാരങ്ങളെക്കാൾ അർഥാലങ്കാരങ്ങൾക്കാണ് പ്രാധാന്യം. അതിശയോക്തി, സാമ്യോക്തി, വാസവോക്തി, സ്ലേഷോക്തി എന്നിങ്ങനെ നാല് അലങ്കാരങ്ങൾ ഉണ്ട്. അതിൽ സാമ്യോക്തിക്ക് ഉദാഹരണമായി ഒരു കവിത ഇവിടെ കുറിക്കുന്നു, ഇതിൽ ആശയം ഉണ്ട്, അലങ്കാരം ഉണ്ട്, ഉപമയുണ്ട് കൂടാതെ ദ്വിദീയക്ഷര പ്രാസം ഉണ്ട് (മകാരം മത്തായി ഉപയോഗിച്ച ' ' അല്ല. നേരായി വിടർന്നീ നറുമുല്ലയിന്മേൽ (1 ) ധാരാളമായി പൂക്കൾ നിറഞ്ഞു നിൽപ്പൂ (2) നീരാടി നല്ലൊരു വെളുത്ത മുണ്ട് (3) തോരാനൊരാൾ കൊണ്ട് വിരിച്ചപോലെ (4 ) ഇന്നത്തേക്ക് ഇത്രേം മതി. കൂടുതൽ പഠിച്ചു തലമണ്ട കേടാക്കണ്ട.

Mathew Varghese, Canada 2014-06-30 07:17:03
തിരുവല്ല്വാമല വടെക്കെകൂട്ടാല കുട്ടിനായരെന്ന പേരിൽ തന്നെ എന്തോ അപാകത ഉണ്ട്. മകാരം മത്തായിയുടെ 'മ' കാരം എടുത്തു ആധ്യാക്ഷരപ്രാസവും ദ്വ്ദീയക്ഷരപ്രാസത്തെയും വിലയിരുത്താൻ ശ്രമിച്ച ഈ വിദ്വാൻ മലയാള സാഹിത്യത്തിലെ ചിതലാണെന്നതിനു സംശയം ഇല്ല. ഇവന് പറ്റിയ പ്രതിയോഗി വിദ്യാധരൻ തന്നെയാണ്. അനിയൻകുഞ്ഞു ഇങ്ങനെ നാറ്റം ഉള്ള വസ്തുക്കൾ ചികഞ്ഞു കൊണ്ടുവരുമ്പോൾ വിദ്യാധരൻ മാസ്റ്റരിൽ നിന്ന് അതിന്റെ മറുമരുന്നു വരുന്നത് വായിക്കാൻ സുഖം ഉണ്ട്; കേരളം മാലിന്യത്തിന്റെ നാടാണല്ലോ. ഏതു ലോകത്ത് ചികഞ്ഞാലും മാലിന്യം കിട്ടും. അമേരിക്കൻ മലയാള സാഹിത്യകാരന്മാർക്ക് അതിനോടുള്ള പ്രതിപത്തി കൂടി വരുന്നുണ്ട്. ജാത്യാലുള്ളത് തൂത്താൽ പോകില്ലല്ലോ? I admire the very educational comment of shri. Vidyaadharan
അനിയന്കുഞ്ഞ് 2014-06-30 14:39:26
Reply our Canadian friend: Vadakkke Koottala Narayanankutty Nair, commonly known as V.K.N. (6 April 1932 – 25 January 2004), was a Malayalam writer, noted mainly for his high-brow satire..[Wikipedia]. "ചിതൽ, മാലിന്യം, നാറ്റം, ജാത്യാലുള്ളത്,......" ഇതു പ്രാസയുദ്ധത്തെക്കാൾ ഭീകരം തന്നെ! വായനക്കാരുടെ മാനസികോല്ലാസത്തിനു വേണ്ടി സുകുമാരന്റെ തന്നെ ഒരു ലേഖനത്തിലെ excerpts താഴെ കൊടുക്കുന്നു: Dunce എന്നാല്‍ blockhead ആണ്. തിരുമണ്ടന്‍, പെട്ടെന്ന് ഒന്നും മണ്ടയ്ക്കകത്തു കയറാത്തവന്‍. എന്നാല്‍, ഈ പദം വരുന്നത് Dons Scotus എന്ന സ്കോട്ടിഷ് ദൈവശാസ്ത്രജ്ഞന്റെ പേരില്‍നിന്നാണ്. 13-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന ഈ പതിഭയ്ക്ക് ധാരാളം ശിഷ്യന്മാരുമുണ്ടായിരുന്നു. Renaissance കാലത്ത്- അതായത്, യൂറോപ്യന്‍ നവോത്ഥാന കാലത്ത്- ചില ദൈവശാസ്ത്രജ്ഞര്‍ Dun Scotus ന്റെ കാഴ്ചപ്പാടുകളെ അതിനിശിതമായി വിമര്‍ശിച്ചു. Donsന്റെ അനുയായികളെ മരത്തലയന്മാര്‍ എന്ന് പരമപുച്ഛത്തോടെ വിളിച്ചു. അങ്ങനെയാണ്DUNCE മന്ദബുദ്ധിയുടെ പര്യായപദമായി ഭവിച്ചത്. Even a dunce can be trained (ഏതു മണ്ടച്ചാരെയും പരിശീലിപ്പിക്കാനാവും). മര്‍മം പിളര്‍ക്കുന്ന ആക്ഷേപഹാസ്യത്തിന്റെ ആശാനായിരുന്ന Alexander Pope എന്ന ബ്രിട്ടീഷ് മഹാകവി ഒരു ബൃഹദ്കാവ്യം എഴുതുകയുണ്ടായി. DUNCIAD- മണ്ടമാഹാത്മ്യം. തനിക്ക് അനഭിമതരായ പല പ്രശസ്തരെയും അദ്ദേഹം അതില്‍ കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നുണ്ട്. Mausoleum എന്നാല്‍, വിസ്തരിച്ചു സംവിധാനംചെയ്ത അസ്ഥിമാടമാകുന്നു: elaborately desingned tomb. പഴയകാലത്ത് അരചന്മാരും പ്രഭുക്കളും തങ്ങളുടെതന്നെ മനോഹരമായ ശവകുടീരങ്ങള്‍ തീര്‍ക്കുമായിരുന്നു. അങ്ങനെയെങ്കിലും ചരിത്രത്തില്‍ സ്ഥലംപിടിക്കാനാവുമോ എന്നു പരീക്ഷിക്കുകയായിരുന്ന അവരില്‍ പലരും. സോവിയറ്റ് റഷ്യ ലെനിനും സ്റ്റാലിനും മൊസോളിയങ്ങള്‍ പണിതു. ഈ വാക്ക് വന്നത് ബിസി നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന Mausolus രാജാവില്‍നിന്നാണ്. അദ്ദേഹത്തിന്റെ രാജ്യമായിരുന്നു Carin.ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുടെ പഴയ പട്ടികയില്‍ ഇതുമുണ്ട്. Martinet എന്നാലോ? Strict disciplinarian, ഉഗ്രശാസനന്‍, കടുകിട വ്യതിചലിക്കാത്ത നിയമപാലകന്‍. ഈ പദം വരുന്നത് ഒരു ഫ്രഞ്ച് ഡ്രില്‍മാസ്റ്ററുടെ പേരില്‍നിന്നാണ്. Jean Martinet. The Police Chief was a martinet. . പൊലീസ് മൂപ്പന്‍ ഒരു സുഗ്രീവശാസനായിരുന്നു. കിഷ്ക്കിന്ധയിലെ സുഗ്രീവന്‍ അപ്രകാരമായിരുന്നുവെന്നാണല്ലോ കേള്‍വി. തിരുവായ്ക്ക് എതിര്‍വായില്ല. Cardigan എന്നാല്‍ Knitted Woollen Jacket,, മുന്‍വശത്ത് ബട്ടണുകളുള്ള സ്വെറ്റര്‍ ആണ്. 19-ാം നൂറ്റാണ്ടില്‍ ഒരു മിലിറ്ററി ജനറലുണ്ടായിരുന്നു, ബ്രിട്ടനില്‍:Earl of Cardigan. ഈ പ്രത്യേക മേല്‍ക്കുപ്പായം മൂപ്പരാണത്രെ ആദ്യമായി തയ്പിച്ചതും പരിഷ്കാരമാക്കിയതും. Maverick എന്ന വാക്ക് നാം ഇക്കാലത്ത് ധാരാളം ഉപയോഗിക്കുന്ന ഒന്നാണ്. സ്വന്തവും സ്വതന്ത്രവുമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തനശൈലികളും ഉള്ളവനാണ് Maverick. എന്നുവച്ചാല്‍ മുമ്പേ ഗമിക്കുന്ന ഗോവിന്റെ പിമ്പേ ഗമിക്കുന്ന പശുവല്ല എന്നര്‍ഥം. He was a maverick in Politics. . (രാഷ്ട്രീയത്തില്‍ അയാള്‍ ഒരു ഒറ്റയാനായിരുന്നു). ഈ വാക്കു വന്നത് Samuel Maverick എന്ന അമേരിക്കന്‍ ജന്മിയില്‍നിന്നാണ്... മൂപ്പര്‍ക്ക് വലിയTexas (കൃഷിയിടം) ഉണ്ടായിരുന്നു. കന്നുകാലികളെ തിരിച്ചറിയാന്‍ ranch ചെയ്യുക (പൊള്ളിക്കുക) എന്ന ഏര്‍പ്പാട് അക്കാലത്തു സാധാരണമായിരുന്നു. എന്നാല്‍, സാമുവെല്‍ മാവെറിക് തന്റെ കന്നുകാലികളെ ചൂടുവയ്ക്കാന്‍ വിസ്സമ്മതിച്ചു.
Mathew Varghese, Canada 2014-06-30 17:08:10
മലയാള സാഹിത്യം ഭാരത സാഹിത്യത്തിൽ നിന്ന് ഉരു തിരിഞ്ഞു വരുന്നതാണ്, ഭാരത സാഹിത്യം സംസ്കൃതത്തിൽ അധിഷ്ഠി തവുമാണ്. എത്ര വിക്കിപീടിയ വന്നാലും എത്ര മാവറിക്കുകൾ അല്ലെങ്കിൽ ഭിന്നാഭിപ്രായക്കാർ വന്നാലും അതിന്റെ അടിസ്ഥാനം അത്ര എളുപ്പം ഇളക്കാവുന്നതല്ല. കാരണം എത്രയോ സാഹിത്യകാരന്മാരുടെ നിതാന്തമായ പരിശ്രമത്തിന്റെ ഭാഗമാണത്‌. പിന്നെ രാകി മിനുക്കി അതിനെ വിളക്കി എടുക്കാം എന്ന് മാത്രം. മലയാള കവിതയുടെ അടിസ്ഥാനം ഇളക്കാൻ ആധൂനികോം അത്യന്താധുനികോം ഒക്കെ പറഞ്ഞു വന്ന സച്ചിതാനന്ദ്നും ചുള്ളിക്കാടും വന്നു അവരെവിടെപ്പോയി? മലയാളത്തിൽ എത്ര പുത്തൻ കവികൾ ഉണ്ടായി? അഥവാ ഉണ്ടെങ്കിൽ തന്നെ എത്രപേർ നമ്മളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു ? പിന്നെ എനിക്ക് നിങ്ങളുടെ പ്രിയപ്പെട്ട വീ കെ എൻ നിനെ ചിതൽ എന്ന് വിളിക്കാം എങ്കിൽ നിങ്ങൾക്ക് എന്ന് തിരുമണ്ടൻ, മന്ദബുദ്ധി എന്നൊക്കെ വിളിക്കാം അതിനു വേണ്ടി ഇത്രമാത്രം നിങ്ങളുടെ അറിവ് ഇവിടെ കുടഞ്ഞിടണം എന്നില്ല. എന്തായാലും ഇങ്ങ്ലീഷ്‌ സാഹിത്യം ആയാലും മലയാളം സാഹിത്യമായാലും ആയാലും അതെല്ലാം പണിതു ഉയർത്തിയിരിക്കുന്നത് കാലാകാലങ്ങളിൽ നിലനിന്നിരുന്ന സാഹിത്യ സംസ്കാരത്തെ സ്ഫുടം ചെയ്യെതും ശുദ്ധീകരിച്ചും എടുത്തു എന്നാണ് ഞാൻ പറഞ്ഞത്. മകാരം മത്തായിയുടെ മകാരപ്രാസം മാടികേറ്റി മനുഷ്യരെ മണ്ടന്മാരാക്കരുത് മകാരം മത്തായിയുടെ മിത്രമേ?
വിദ്യാധരൻ 2014-06-30 20:23:19
തോമസ്‌ ഗ്രേയുടെ മനോഹരമായ ഒരു കാവ്യ ശകലത്തിന്റെ അർഥം ഉൾക്കൊണ്ട്‌ വി. സി ബാലകൃഷ്ണ പണിക്കര് എഴുതിയ കവിത (1908) നൂറ്റി ആറു വർഷങ്ങൾ കഴിഞ്ഞിട്ടും സൗന്ദര്യം നഷ്ടപ്പെടാതെ മനുഷ്യ മനസ്സിൽ നില കൊള്ളുന്നു. വാക്കുകളുടെ തിരെഞ്ഞെടുക്കൽ, ആശയത്തിന്റെ അടുക്കും ചിട്ടയും കൂടാതെ ദിട്വിതീയാക്ഷര പ്രാസവും ഒക്കെ കാവ്യത്തെ മനോഹരം ആക്കുന്നതോടോപ്പം മനുഷ്യ മനുസിൽ ചേക്കേറാനും സഹായിക്കുന്നു The boast of heraldry, the pomp of power, And all that beuty , all that wealthe'er gave Awaits alike th' inevitable hour: The paths of glory lead but to the grave" (Elegy written in a Country Churchyard) ലാവണ്യം കൊണ്ടിണങ്ങും പുതുമ, കവിതകൊണ്ടുള്ള സൽകീർത്തി വിദ്വദ് -(1) ഭാവംകൊണ്ടുള്ള മാന്യ സ്ഥിതി രണപടുതാ മൂലമാം വൻപ്രതാപം (2) ഈവണ്ണം വർണനീയം ഗുണമഖിലമോരോ വാതിലിൽ തട്ടിമുട്ടി - (3) ജീവത്താമാദി മൂല പ്രകൃതിയിലൊ ടുവിൽ ചെന്ന് ചേരുന്നുവല്ലോ (4 ) ഇവിടെ, ലാവണ്യം, ഭാവം മ ഈവണ്ണം , ജീവത്താം എന്നിങ്ങനെ കവി ദ്വിദീയാക്ഷര പ്രാസം കൊണ്ടുവരുമ്പോൾ വാക്കുകുളുടെ അർത്ഥം, ഭംഗി എല്ലാം കൊണ്ടും അത് വായനക്കാരന്റെ ഹൃദയം കവരുന്നു. ഇങ്ങനെ ഒക്കെ എഴുതണം എങ്കിൽ വായന, പദസമ്പത്ത്, ആസ്വാദന ശക്തി ഇവയൊക്കെ വേണം, അല്ലാതെ എഴുതിയാൽ കുറച്ചു അവാർഡു മേടിച്ചു പെട്ടിയിൽ വയ്ക്കാം എന്നാല്ലാതെ ഒരു പ്രയോചനവും ഇല്ല. വായനക്കാർ ഒരിക്കലും ഗ്രന്ഥശാലയിൽ നിന്ന് അവാർഡുകൾ എടുത്തു കൊണ്ടുപോകാറില്ല, മനസിന്‌ സന്തോഷവും കുളിർമയും ചിന്തിക്കാൻ വകയുള്ള പുസ്തകവുമെ എടുത്തുകൊണ്ടു പോകാറുള്ളൂ.
മാത്തൻ മത്തായി 2014-06-30 20:45:20
മന്ത്രംപോലെ മകാരം മത്തായി മാ മൂളിക്കുംപോൾ മകാരം മത്തായി യുടെ മകനം മരുമകനും മകളും മരുമകളും മറിയാമയും മറിയാമയുടെ മിത്രമായ മേരിയും മിണ്ടാതെ മാറി. മകാരം മത്തായിയുടെ മുത്തച്ഛൻ മണർകാട് മാമൻ മൂകനായി .മൂവാണ്ടൻ മാവിൽ മൂങ്ങാ മൂളി . മൂളൽ കേട്ട് മാധവൻ മുങ്ങി. മണ്ടന്മാർ മിണ്ടാതെ മറഞ്ഞു . മുരി ക്കും മൂട്ടിൽ മണി മിറ്റത്തു മൂത്രിച്ചു. മുത്തച്ചൻ മണിയുടെ മൂത്രക്കോൽ മുറിച്ചു, മുഴുത്ത മുറിവ്, മണിക്ക് മദമിളകി, മകാരം മത്തായിയുടെ മുതുകിൽ മണി മാന്തി. മകാരം മത്തായി മാ മൂളൽ മറന്നു മിണ്ടാതെയായി.
Aniyankunju 2014-07-01 20:46:56
Recitation of V C Balakrishna Panicker's "oru vilaapam": http://www.youtube.com/watch?feature=player_detailpage&v=s-zFmhZc1hY#t=271
പരമേശ്വരൻ 2014-07-02 05:26:55
മാത്യു വർഗീസ്‌ കാനഡ:
എല്ലായിടത്തും, എവിടെയും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്, ഉണ്ടാവും. പഴയ ചട്ടങ്ങൾ  മാത്രമേ തുടരാവൂ എന്നോ മാറ്റങ്ങൾ കൊള്ളില്ലാന്നോ കരുതേണ്ടതില്ല. മാറ്റങ്ങൾ എല്ലാം ചീത്തയാണെന്നും ധരിക്കരുത്‌. മാറ്റങ്ങൾ കൊണ്ട് പഴയത് ചീത്തയാവുന്നുമില്ല. ചുള്ളിക്കാടും സച്ചിതാന്ദനും പൊളിഞ്ഞു പോയി എന്നും കരുതുന്നതും ശരിയല്ല. ഇതാ ഈ ചാറ്റ് കേള്ക്കൂ:
https://www.youtube.com/watch?v=p9lEL8Uz-V4

കുറച്ചു നല്ല കാവ്യാലാപനങ്ങളും കൂടെ വേണമെങ്കിൽ ശ്രദ്ധിച്ചു കേട്ടുകൊള്ളൂ - (ഇരുപതാം നൂറ്റാണ്ടിന്റെ കവിതകൾ) - ഇവിടെ:
http://kavyamsugeyam.blogspot.in/

Mathew Varghese, Canada 2014-07-02 09:13:34
പ്രകൃതിയിൽ എല്ലാം ഒന്ന് ഒന്നിനോട് ബന്ധപ്പെട്ടു നില്ക്കുന്നു. ആ ബന്ധങ്ങൾ അറുത്തു മുറിച്ചുകൊണ്ട് മാറാൻ ശ്രമിക്കുന്നത് അപകടകരമാണ്. ചുള്ളിക്കാടിന്റെയും സച്ചിതാനന്ദന്റെയും കവിതകൾ വായിച്ചിട്ട്തന്നെയാണ് അഭിപ്രായം എഴുതിയത്. പക്ഷെ ആ കവിതകൾ ഒന്നും കാലത്തെ അതിജീവിക്കില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. കുറെ വിധികർത്താക്കൾ ചേർന്ന് അവാർഡുകൾ നല്കിയതുകൊണ്ടു ആ കവിത നല്ലതായിരിക്കണം എന്നില്ല. 'പച്ച' എന്ന ഒരു കവിത ഈ-താളുകളിൽ ഒരു വിദ്വാൻ അടിച്ചുകേറ്റി വിട്ടിണ്ട് അതുപോലെ ഏഴാം തരത്തിൽ പഠിക്കുന്ന കുട്ടി എഴുതിയ ഒരു കവിത 'വായനക്കാരനും' അഭിപ്രായ കോളത്തിൽ ഇട്ടിട്ടുണ്ട്. അത് വായിക്കുമ്പോലാണ് 'പച്ച' എന്ന കവിത വെറും മൂന്നാം തരമാണെന്ന് മനസിലാകുന്നത്. ഇതിനു കാരാണം കവിത എഴുത്തിന്റെ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി പുതുമ സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ്. കവിത എഴുത്തിന്റെ മാനദണ്ഡങ്ങൾക്ക് പഴമയോ പുതുമയോ എന്നില്ല. അത് ഏതു കാലാത്തും ഉപയോഗിക്കാവുന്നതാണ്. വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും ചേർന്നതാണ്. അത് സൃഷ്ടിയുടെ അനിഷേധ്യമായ നിയമമാണ്. ഒരു ദിവസം കുറെപ്പേർ വന്നു പുരുഷനും പുരുഷനും ചേർന്നതാണ് വിവാഹം എന്ന് പറഞ്ഞതുകൊണ്ട് സൃഷ്ടി നടക്കില്ല. എന്ന് പറഞ്ഞതുപോലെയാണ് കവിതയെ ചിലർ മാറ്റങ്ങളിലൂടെ വലിച്ചിഴക്കാൻ ശ്രമിക്കുന്നത്. കാലം അതിനു മറുപടി നല്കും. പക്ഷെ മൂവായിരവും നാലായിരവും വർഷങ്ങൾ കഴിഞ്ഞിട്ടും കാലം കാത്തു സൂക്ഷിക്കുന്ന വിലമതിക്കാനാവാത്ത കാവിയ സമ്പത്ത് ഭാരതത്തിനുണ്ടന്നു 'മുടിയൻ പുത്രന്മാർ' നേരെത്തെ തിരിച്ചറിയുന്നത്‌ നല്ലതായിരിക്കും. പന്നികൂട്ടങ്ങളോടൊപ്പമുള്ള സഹവാസം എങ്കിലും ഉപേക്ഷിക്കാം. ഞാൻ യു-ട്യൂബ് ഇല്ലാതിരുന്ന കാലത്ത് വായിക്കാൻ തുടങ്ങിയ ഒരുവായനക്കാരനാണ്. കാരണം പല ആവർത്തി വായിക്കാനും അർഥം മനസിലാക്കാനും ഒക്കെ എനിക്ക് ഇഷ്ടം അതാണ്‌.
വിദ്യാധരൻ 2014-07-02 20:18:03
"എന്നാൽ സമാഹിത മനസ്സൊടു വിശ്വരൂപം നന്നായ് ഗ്രഹിച്ചു പരിശോധന ചെയ്തതെങ്കിൽ ഇന്നിന്നതിന്നതരമെന്നു തിരിച്ചുരപ്പാൻ നന്നേ പ്രയാസമറി വുള്ളവരും ചുരുക്കം ആദ്യത്തനൊ ധരണിയോ ഗതിചെയ്വതെന്നു വാദിച്ചു വാങ്മഴ പൊഴിപ്പെതെളുപ്പമെന്നാൽ വാദത്തിനൊത്തൊരു പരീക്ഷ കഴിച്ചു കാര്യം സാധിയ്ക്കയെന്നത് നമുക്ക് ഞ്ഞെരുക്കമല്ലോ " 1910-ൽ എഴുതി പ്രസിദ്ധികരിച്ച വിശ്വമൂർത്തിയാണ് വിശ്വരൂപത്തിന്റെ ആധ്യരൂപമെന്നു പീ. വീ. കൃഷ്ണവാര്യർ പറയുന്നു. എന്തായാലും മനുഷ്യനു ഏതുകാലത്തും ഉതകുന്ന വസ്തു വകകൾ അതിൽ ഉണ്ട്. വിശ്വരൂപം വായിച്ചു തുടങ്ങി അലപ്പ സമയത്തിനുള്ളിൽ കവിതയുടെ വശ്യതയിൽ വായനക്കാരൻ " അനന്തമജ്ഞാതാമവർണ്ണനീയം " ആയ ഏതോ ലോകത്തിൽ ആകുകയും നാം അനുഭൂതിയിൽ ആമഗ്നരാവുകുയും ചെയ്യുന്നു. "കവിതയുടെ കൈകളിൽ അവർ വിലങ്ങു വയ്ക്കുന്നു വിരലുകൾ തീ നാളങ്ങളായി മാറി വിലങ്ങുരുക്കി കളയുന്നു ലാത്തികളൊന്നായി കവിതയെ തല്ലി ചതക്കാൻ ഒരുങ്ങുന്നു (ഉദാഹരണം -പച്ച എന്ന കവിത വായിക്കുക) കവിത വാക്ക് വാക്കായിച്ചിതറിവീണ് ലാത്തികളിൽ നിന്ന് തെന്നി മാറുന്നു " കവിതയും പോലീസും എന്ന ഈ കവിതയിൽ, കവിതയുടെ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നവരെ പോലീസുകാരായി ചിത്രീകരിച്ചു സച്ചിദാനന്ദൻ കവ്യാംഗനയുടെ ഉടയാട വലിച്ചു പറിക്കുന്നു. അവളെ ആ 'ഇടനാഴി' യിൽ (ചുള്ളിക്കാടിന്റെ കവിത ) തള്ളിയിട്ടു സ്ഥലം വിടുന്നു . " ഇടനാഴിയുടെ തണുത്ത നിലത്തു വാർന്നുപോയ ചോരപോലെ കവിതകൾ കറുത്തു കറുത്തു കിടക്കുന്നു കഫവും രക്തവും പുരണ്ട ബിംബങ്ങളെ എറുമ്പ്കൾ വലിച്ചുകൊണ്ടുപോകുന്നു - സ്വപനങ്ങൾ കിട്ടാത്ത മഞ്ഞുകാലത്തെക്കു തിന്നാൻ കരുതി വയ്ക്കുന്നു " അത് അഴുകി നാരി "പച്ച ' പോലത്തെ കവിതകൾ ജനിക്കുന്നു. ആ പച്ചക്കറി കൂട്ടി പാവം വായനക്കാരന ശർദ്ദിച്ചു വശം കെടുന്നു. മാത്യു വറുഗീസെന്ന കാനഡ ക്കാരൻ സുഹൃത്തിന് അഭിവാദനങ്ങൾ
പരമേശ്വരൻ 2014-07-02 22:30:54
Mathew Vargese, Canada:

നിങ്ങളെപ്പോലെയുള്ള നിർബന്ധ ബുദ്ധികൾക്ക് താൻ പിടിച്ച മുയലുകൾക്കെല്ലാം കൂടുതൽ കൊമ്പുകൾ ഉണ്ടെന്നു പറയുന്ന വിദ്വാന്റെ വാചാലതയുണ്ടാവുന്നതു സ്വാഭാവികം. "പ്രകൃതിയിൽ എല്ലാം ഒന്ന് ഒന്നിനോട് ബന്ധപ്പെട്ടു നിൽക്കുന്നു...." എന്നു തുടങ്ങുന്ന നിങ്ങളുടെ ഉദാഹരണം തന്നെ തിരിച്ചു അങ്ങോട്ട്‌ ഉരുട്ടിയാൽ, അങ്ങനെയല്ലാതെയും (ബന്ധപ്പെടാതെയും) ഉണ്ട് എന്നു വിവരിക്കാൻ ധാരാളമുണ്ട്. അതു പ്രായോഗികമല്ല പത്രത്തിലൂടെ.  പ്രകൃതിയിലെ, രണ്ടു വാതകങ്ങൾ പ്രത്യേക രീതിയിൽ ("എച്-റ്റു-ഒ") ഒന്നിക്കുമ്പോൾ ദ്രവ്യമായി മാറിയ (വെള്ളം) അവസ്ഥ പിന്നെ നേരത്തെ ഉണ്ടായിരുന്ന വാതകാവസ്ഥയോടോ വേറെ 'ആരോടെങ്കിലുമോ' ബന്ധപ്പെട്ടല്ല നിൽപ്പ്. നീരാവിയായി മാറി കറങ്ങിത്തിരിഞ്ഞു വെള്ളമായി വീണ്ടുമതു വരുംവരെ, വേറിട്ടുതന്നെ അതിന്റെ നിൽപ്പ്. "അതെന്താ...?", എന്നൊന്നും ചോദിക്കരുത്.  മണ്ണ്, അതുപോലെ മണ്ണുതന്നെ!  മണ്ണിനോട് പലതും ചേരുന്നു, ചേർക്കുന്നു. മണ്ണിൽ നിന്ന് എടുക്കുന്നു. എന്നാൽ മണ്ണിനു ആരോടും ബന്ധപ്പെടേണ്ടതില്ല മണ്ണായിക്കിടക്കാൻ! നിങ്ങൾക്കു കടിച്ചു വലിക്കാൻ ഒത്തിരിയുള്ള വിഷയമാണിതെന്ന് ഊഹിച്ചു കൊണ്ടാണ് പത്രത്തിലൂടെ ഇവ കയറ്റിവിടാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞത്. അതുകൊണ്ടു സായിപ്പ് പറയുമ്പോലെ, "it depends...", എന്നു ചുരുക്കമായി അതേപ്പറ്റി പറയട്ടെ.

നിങ്ങളെപ്പോലെ, 'കാനഡക്കാരൻ ഒരു മാത്യു വർഗീസെ'ന്നു പറയും പോലെയല്ല 'ചുള്ളിക്കാടിനെയും', 'സച്ചിതാനന്ദനെയും' മലയാളികൾ അറിയുക. കാരണമുണ്ട്, അവരുടെ കൃതികൾ രുചിച്ചിട്ടുള്ളവരും, അങ്ങനെ ഇന്നും ചെയ്തുപോരുന്നവരുമായ അവരെ അറിയുന്ന വലിയൊരു വിഭാഗം മലയാളികൾ എല്ലായിടത്തും ഉണ്ടെന്നുതന്നെയല്ലേ, പ്രിയപ്പെട്ടവനേ, അതു കാട്ടുന്നത്?  അവരെ 'അവരാക്കിയത്' അവരുടെ പ്രത്യേക 'സ്റ്റയിലു'കളാണ്. നിങ്ങൾക്കോ എനിക്കോ അതില്ല. നിങ്ങളൊരു വർഗീസ്, കാനഡ, ഞാനൊരു (വെറും) പരമു ഇവിടെ! അതുകൊണ്ടവരെ നിങ്ങളുടെ 'നാലായിരം വർഷം കഴിഞ്ഞിട്ടും കാത്തു സൂക്ഷിക്കുന്ന കാവ്യസമ്പത്തി'ൽ ഇട്ടു ഉരച്ചു നോക്കി ഗുണമില്ലാന്നു പറഞ്ഞു തഴയേണ്ടതില്ല. ഒരുപാട് പേർക്കവരെ വലിയ ഇഷ്ടം തന്നെയാണ്.
"...കവിത എഴുത്തിന്റെ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി പുതുമ സൃഷ്ടിക്കാൻ ശ്രമിക്കുന്നതു" വലിയ അപരാധമായി നിങ്ങൾ കാണുന്നു. മാനദണ്ഡങ്ങൾ പലതും കാലാകാലങ്ങളിൽ മാറിയും, പുതുമ സൃഷ്ടിച്ചും തന്നെ ലോകം വളർന്നിട്ടുള്ളത്‌, ബ്രദർ... നന്നായി തോന്നിയിരുന്ന പലതും മാറ്റങ്ങളിലൂടെ മെച്ചമാക്കപ്പെട്ടിട്ടുണ്ട്. കവിതകളിലും മറ്റും നിങ്ങളുടെ 'മാനദണ്ഡങ്ങൾ' ഒരു 'സ്റ്റയിൽ' എന്നേ കണക്കാക്കാനാവൂ. അല്ലാതെയും, ഭംഗിയായി 'നാലായിരവും', കൂടുതലും വർഷങ്ങൾ കേൾക്കാൻ ഇമ്പമുള്ള കൂട്ടങ്ങൾ - ഒന്നാംതരം കലാസൃഷ്ടികൾ - ഭാഷയിൽ എത്രയോ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. സിനിമയിലും, സ്വതന്ത്ര വിഡിയോകളിലും ഉണ്ടായിട്ടുള്ള ഗാനങ്ങൾ, വ്യക്തികളുടെ ഗാനാലാപനങ്ങൾ ഒക്കെ ഉദാഹരണങ്ങൾ.

മാനദണ്ഡങ്ങൾക്കടിമപ്പെട്ടു എത്രയോ നല്ല സൃഷ്ടികൾ പുറത്തു വരാതെ നശിച്ചു പോയിട്ടുണ്ടാവണം. കാരണം, മാനദണ്ഡങ്ങൾക്കകത്തൂടെ കയറ്റിയിറക്കാൻ ഒക്കാതെ വന്നതുകൊണ്ട്!  ആ സ്ഥിതി മാറ്റിമറിക്കപ്പെട്ട ശേഷം  ലക്ഷക്കണക്കിനു സൃഷ്ടികൾ ഇരച്ചു കയറിയത് നിങ്ങളും സ്വീകരിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. ഒരു 'ജ്ഞാനി' കളിക്കാൻ 'മാനദണ്ഡങ്ങൾ' കൊണ്ടുള്ള ചെണ്ടയടി പലപ്പോഴും പലരും നടത്തുന്നുണ്ട്, പലരും അതംഗീകരിച്ചു പോരുന്നുണ്ട്. ഈ ചട്ടക്കൂട്ടിനു പുറത്ത് എത്രയോ കാവ്യങ്ങൾ അത്ഭുതകരമായി വളരെ ഇമ്പകരവും ശ്രവണസുഖം നല്കുന്നതും അർത്ഥസമ്പുഷ്ടവുമായി പരിണമിച്ചിരിക്കുന്നതു കാണാനാവുന്നില്ലാ?
   
വാശിയോടെ, മൂർച്ചയുള്ള പല്ലുകാട്ടി അപരിചിതരെ കണ്ടു കുതിക്കുന്ന ശ്വാനനെപ്പോലെ കടിച്ചുകീറാൻ ശ്രമിക്കാതെ, യൂട്ട്യൂബിനു മുമ്പും വായന തുടങ്ങിപ്പോയി എന്നു കരുതി അതു വിട്ടുകളയേണ്ട. കോടിക്കണക്കിനു ജനങ്ങൾ ലോകമെമ്പാടും അതിലൂടെ അറിവുകളും ആന്ദവും അനുഭവിക്കുന്നുണ്ട് എന്നുകൂടി അറിഞ്ഞാലും.

വിദ്യാധരൻ 2014-07-03 07:35:22
പരമേശ്വരനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ശ്രി. മാത്യു വറുഗീസ്. കാരണം ഇപ്പോൾ മലയാളത്തിന്റെ ശനിദശയാണ്. ചുള്ളിക്കാട് ഏറണാകുളം മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്ത് കള്ളും കഞ്ചാവും അടിച്ചു ഭൂമിയിൽ നില്ക്കുന്ന എന്തിനെയും തെറിവിളിച്ചും വെല്ലുവിളിച്ചും നടക്കുന്ന പ്രായം. അക്കാലത്ത് എഴുതിയതാണ് അയ്യാളുടെ മിക്ക കവിതകളും. അന്ന് അതിനെ പ്രോത്സാഹിപ്പിക്കാൻ 'തന്തമാരെ സൂക്ഷിച്ചോ നിങ്ങളെ ഞങ്ങള് കണ്ടോളം' എന്ന് മുദ്രവാക്ക്യം വിളിച്ചു നടന്ന ദിശാബോധം നഷ്ടപെട്ട കുറെ ചെറുപ്പക്കാരും ഉണ്ടായിരുന്നു. കൂടാതെ ഗുരുവായി സച്ചിദാനന്ദനും. മതം രാഷ്ട്രീയം സംഘടനകളും ഇന്ന് ശ്രമിക്കുന്നത് അവരുടെ അജണ്ടകൾ നടപ്പാക്കുന്നതിന് ബാലിയാടാക്കുന്നത് ചെറുപ്പക്കാരെയാണെല്ലോ? ഇന്നത്തെ തീവ്രവാദി സംഘടനകളിൽ സ്ഫോടക വസ്തുവായി ഉപയോഗിക്കുന്നതും അവരെ തന്നെ. എവെരെഴുതുന്ന കവിതകൾക്ക് ഒരു കുഴപ്പം അത് ആ കാലഘട്ടത്തിന്റെതായി മാറുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യും. എന്നാൽ പ്രത്യക്ഷമായി നില്ക്കുന്ന വസ്തുക്കൾക്കപ്പുറത്ത് നിലകൊള്ളുന്ന അദൃശ്യശക്തിയെ അനുഭവിച്ചറിഞ്ഞ ഒരു കവിയെ ഈ ഉപരിപ്ലവ കവികളുമായോ അവരുടെ കൃതികളുമായോ തട്ടിച്ചു നോക്കാനാവില്ല. പിന്നെ കാലത്തിന്റെ നാഡിതുടിപ്പ് അറിയാനായി ഉപയോഗിക്കാം. ഋഷിതുല്യനായാ (അതാര്യമായതിനെ സുതാര്യ്മാക്കി തരുന്നവനാണ് ഋഷി -ഡോക്ടർ ലീലാവതിയോടു കടപ്പാട്) കവി കണ്ട കാഴ്ച വാക്കുരൂപത്തിൽ, അടുക്കും ചിട്ടയോടും വൃത്തം അലങ്കാരം ഉപമ തുടങ്ങിയ ഉടയാടകൾ ഇടുവിച്ചു വായനക്കാരനെ മുന്നിൽ അവതരിപ്പിക്കുമ്പോൾ വായനക്കാരന്റെ ഹൃദയത്തിൽ അത്തരം കവിതകൾ " കനക ചിലങ്ക കിലുകിലുക്കി കാഞ്ചന കാഞ്ചി കുലുക്കി കുലുക്കി... കുടിയേറി സ്ഥിരതാമസമാക്കുന്നു? സച്ചിതാന്ദന്റെ കവിതകൾക്കോ അതിനു സാധിക്കും എന്ന് തോന്നുന്നില്ല. കാരാണം അതൊക്കെ ജീവനില്ലാത്തതും അച്ചടക്കം ഇല്ലാത്ത കവിതകളുമാണ്. ഈ കാലഘട്ടങ്ങളിലെ സാഹിത്യവും സാഹിത്യകാരന്മാരും വളർന്നു പന്തലിക്കുന്നതു അഴുമതിയുടെയും അനീതിയുടെയും ചെളിക്കുണ്ടിൽ നിന്ന് വളം വലിച്ചെടുത്താണ്. കാലത്തിനെതിരെ നീന്തണ്ട സാഹിത്യക്കാന്മാർ അതിനൊപ്പം നീന്തുകയാണ്. ലോക ചരിത്രങ്ങളെയും സംസ്കാരങ്ങളെയും മനുഷ്യരാശിയുടെ ഉന്നമനത്തിനായും പുരോഗതിക്കായും തിരിച്ചുവിട്ട ധീരരായ കവികൾ (ഋഷിശ്വരന്മാർ) ഈ പ്രപഞ്ചത്തിൽ വന്നു അവതരിച്ചു പോയിട്ടുണ്ട്. അവരുടെ കവിതകളും കൃതികളും ഇന്നത്തെ അഴിമിതിനിബിഡമായ കാലഘട്ടത്തെ അതിജീവിക്കും എന്നതിന് സംശയിക്കേണ്ട ആവശ്യമില്ല. നാല് പേര് അറിയുന്നത് കൊണ്ട് ഒരാള് മഹാൻ ആകുകയില്ല എന്ന് പരമേശ്വരൻ അറിഞ്ഞിരിക്കുക ആരും അറിയാത്തതുകൊണ്ട് പരമു ആകണ്ട ആവശ്യം ഇല്ല. സൃഷ്ടാവിന്റെ ജീവനുള്ള മനോഹരമായ ഒരു ശിൽപ്പമാണ് നിങ്ങൾ എന്നറിഞ്ഞിരിക്കുക.
പരമേശ്വരൻ 2014-07-03 22:42:36
"പരമേശ്വരനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ശ്രി. മാത്യു വറുഗീസ്. കാരണം ഇപ്പോൾ മലയാളത്തിന്റെ ശനിദശയാണ്...."

ദാ, വരുന്നു ഒരു പണ്ഡിതൻ മലയാളത്തിന്റെ ദശാകാലങ്ങൾ നോക്കി ജാതകം പറയാൻ. അദ്ദേഹം ഉരുട്ടാൻ കൊണ്ടുവന്ന പലകയേതാണെന്നു ഒരു നിമിഷം നോക്കട്ടെ:

 "...പ്രത്യക്ഷമായി നില്ക്കുന്ന വസ്തുക്കൾക്കപ്പുറത്ത് നിലകൊള്ളുന്ന അദൃശ്യശക്തിയെ അനുഭവിച്ചറിഞ്ഞ "ഉപരിപ്ലവ കവി"കളായവരുടെ കൃതികകൾ!  അതിൽ  "തട്ടിച്ചു നോക്കാനാവില്ല"ത്രേ മറ്റുള്ള പല പ്രശസ്തരുടെയും കവിതകൾ! "...അതാര്യമായതിനെ സുതാര്യമാക്കി തരുന്ന, ഋഷിതുല്യനായാ"വർ എഴുതുന്നതെ കവിതയാവൂ... സച്ചിദാനന്ദനും, ചുള്ളിക്കാടും കഞ്ചാവടികാരും പോക്രികളും ആയതുകൊണ്ട്, കഞ്ചാവടിച്ചപ്പോൾ എഴുതിയ കൃതികളാണ് അവരുടേത്; ആയതുകൊണ്ട് ഈ പണ്ഡിതൻ അതൊന്നും കലാസൃഷ്ടികൾ ആയിട്ടു അംഗീകരിക്കുന്നില്ലാത്രേ... എന്നാൽ 'അതാര്യം' 'സുതാര്യ'മാക്കിയിരുന്ന പല ഋഷികളും  കഞ്ചാവടിച്ചിരുന്നു എന്നു വേദങ്ങളും പുരാണങ്ങളും വായിച്ചാൽ പലയിടത്തും കുറിപ്പുകൾ  കാണാനാവും. അപ്പോൾ കഞ്ചാവായിരുന്നില്ല പ്രശ്നം. ഇദ്ദേഹത്തിന്റെ റെക്കമെണ്ടേഷനും അഭിപ്രായങ്ങളും മാതൃഭൂമി, ഭാഷാപോഷിണി പ്രസിദ്ധീകരണങ്ങൾ കാണാതെ പോയതെന്തേ എന്നോർത്തു പോയി!

"...കനക ചിലങ്ക കിലുകിലുക്കിയും, കാഞ്ചന കാഞ്ചി കുലുക്കി കുലുക്കിയും" പോലുള്ളവയാണു കവിതകൾ!  പിന്നെ, "ജീവനുള്ളതും", "അച്ചടക്കം" ഉള്ളതുമായിരിക്കണം!  "ഇന്നത്തെ അഴിമിതിനിബിഡമായ കാലഘട്ട"ത്തിൽ ജീവിച്ചവർക്കതു പറ്റില്ലാത്രെ - "ഈ കാലഘട്ടങ്ങളിലെ സാഹിത്യവും സാഹിത്യകാരന്മാരും വളർന്നു പന്തലിക്കുന്നതു അഴുമതിയുടെയും അനീതിയുടെയും ചെളിക്കുണ്ടിൽ നിന്ന് വളം വലിച്ചെടുത്താണ്". സച്ചിദാനന്ദനും, ചുള്ളിക്കാടും ഈ കാലഘട്ടത്തിൽ പെട്ടവർ ആയതിനാൽ, കവിതകൾ അത്തരമാണത്രേ...! "കാലത്തിനെതിരെ നീന്തണ്ട സാഹിത്യക്കാന്മാർ അതിനൊപ്പം നീന്തുകയാണ്"! ഇതാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം! അപ്പോൾ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവികൾക്കെല്ലാം, പ്രസ്തുത "വളം" വലിച്ചെടുത്തുണ്ടായ കുഴപ്പം ഉണ്ടായിരുന്നിരിക്കണമല്ലോ സുഹൃത്തേ?

ശ്രി. മാത്യു വറുഗീസ് എഴുതിയ കമൻറിനു മറുപടിയിൽ എന്റെ നിലപാട് വിശദമായി വിവരിച്ചെഴുതിയിട്ടുണ്ട്. വീണ്ടുമത് എഴുതി വിവരിക്കാൻ ഉദ്ദേശമില്ല. മലയാളത്തിൽ മാത്രമല്ല കവിതകൾ  രചിക്കപ്പെട്ടിട്ടുള്ളതെന്നു മറക്കരുത്. അനേകമനേക കൃതികൾ നാനാവിധ സ്റ്റയിലുകളിൽ ലൊകമെമ്പാടും പുറത്തിറക്കിയിട്ടുള്ളത് താങ്കളുടെ "കവിതാ പാരമ്പര്യം" കാത്തു സൂക്ഷിച്ചു പടച്ചുവിട്ട കവിതാ ചട്ടങ്ങളുടെ ഇടുക്കിലൂടെ യായിരുന്നില്ല എന്നറിഞ്ഞാലും. മനസ്സിൽ പതിച്ച മനോഹര ഭാവനകളും, ഭാവങ്ങളും മാത്രമല്ല, മനം മടുപ്പിക്കുന്നതും, മാനത്തുയർന്നു പറക്കാൻ പറ്റുംവിധം മനുഷ്യമനസ്സിൽ ഉടലെടുത്ത ചേതോവികാരങ്ങളെ മറ്റൊരു നിലയിലേക്ക് ഉയർത്താൻ കഴിവുള്ള കാവ്യങ്ങളാക്കി പറപ്പിക്കാൻ, തനിക്ക് തോന്നിയ പാതയിലൂടെത്തന്നെ, സ്വന്ത ഭാഷയിൽ സ്വതന്ത്രമായി മറ്റൊരു വ്യക്തിക്ക് പകർന്നു കൊടുക്കാൻ കഴിയുന്ന സൃഷ്ടികളുടെ കൂമ്പാരമാണ് ലോകം കണ്ടുപോരുന്നതിപ്പോൾ. "പാരമ്പര്യക്കാരൻ" വടിക്കുത്തി തന്റെ കവിത പാടാൻ ആരുണ്ട്‌ എന്നു ചിന്തിച്ചു പരതി നടക്കുമ്പോൾ താങ്കളുടെ കമന്റുകൾ വായിച്ചു നെടുവീർപ്പിടുന്നുണ്ടാവും.

"നാല് പേര് അറിയുന്നത് കൊണ്ട് ഒരാള് മഹാൻ ആകുകയില്ല" എന്ന  ഉപദേശത്തിനു നന്ദി. താങ്കളുടെ സങ്കൽപ്പത്തിനുപരിയായി, പക്ഷെ, കവിതകളും ധാരാളം കലാസൃഷ്ടികളും ഭാഷയിൽ ലഭ്യമാണ് എന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ആയതിനാൽ താങ്കളുടെ അഭിപ്രായത്തോട്‌ സ്നേഹപൂർവ്വം വിയോജിക്കുന്നു.

വിദ്യാധരൻ 2014-07-04 15:11:36
'പരമു' ഇത് നിങ്ങൾ നിങ്ങൾക്കിട്ട പേരാണ്, നിങ്ങൾ നിങ്ങളെ സ്നേഹപൂർവ്വം വിളിച്ചപേരാണ്. അതിന് ഇനി നിങ്ങൾ എന്നെ ചീത്ത വിളിക്കരുത്, കാരണം ഞങ്ങളുടെ നാട്ടിൽ കാര്യങ്ങൾ എത്ര പറഞ്ഞാലും തലയിൽ കേറാത്തവനെ പരമു എന്നാണു വിളിക്കുന്നത്‌. നിങ്ങളുടെ മനസ്സ് ആകെ ഇളകി മറിഞ്ഞിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ പ്രിയ കവി സച്ചിദാനന്ദന്റെ 'ഉറക്കഗുളിക' എന്ന കവിത കഴിച്ചു ഉറങ്ങുക. ആശ്വാസം ലഭിക്കും. " ഉണർത്താനുള്ള മരുന്നുകൾ ഫലിക്കാതായപ്പോൾ ഞങ്ങൾ ഉറക്കാൻ ശ്രമം തുടങ്ങി. മരുന്ന് ഒന്നും ഫലിക്കാതായപ്പോൾ മയക്കുമരുന്ന് നൽകി. നാടുമുഴുവൻ ഉറങ്ങിയപ്പോൾ ഞങ്ങൾ തോക്കുമായി ഉണർന്നിരുന്നു. ശത്രു വരുന്നില്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ തോക്ക് ഞങ്ങളുടെ നേർക്ക്‌ തിരിച്ചുവച്ച് ഇനി കല്പന നല്കാൻ ഒരാൾ മാത്രം വന്നാൽ മതി . (സച്ചിദാനന്ദൻ )
അനിയൻ കുഞ്ഞ് 2014-07-04 23:13:32
With all due respect to Vidyadharan Maash, I like to quote two classic Stanzas: one with ദ്വിതീയാക്ഷര പ്രാസം, and another without it. Both are attributed to ULLoor S Parameswara Iyer. പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ // തട്ടിൻപുറത്തെ മൃഗാധിരാജൻ // കാട്ടാളരിൽ കാപ്പിരി കാമദേവൻ // കട്ടക്കയം ക്രൈസ്തവ കാളിദാസൻ // The second one is from the Poem "Thumpa poovu". പ്രഭാത ജാഗ്രത് പവമാന പോത // പര്യങ്കികാന്ദൊളന ഭാഗധേയം // ഞെളിഞ്ഞു നില്ക്കും പനിനീർ മലർക്കും നിനക്കുമൊപ്പം വിധി നൽകിടുന്നു // The second one which ignores the praasam rule (but follows vruttham) espouses a great principle/ideology. The poet states: "the opportunity to move/dance in the morning breeze is equally provided by Destini to both ഞെളിഞ്ഞു നില്ക്കും പനിനീർ മലർക്കും and the poor തുമ്പപൂവ്".
വിദ്യാധരൻ 2014-07-05 14:02:22
അനിയൻ കുഞ്ഞിനു -ശ്രീയേശു വിജയം എഴുതി മഹാകവിപട്ടം നേടിയ കട്ടക്കയത്തിൽ ചെറിയാൻമാപ്പിളയെ ഒരു പരുതി വരെ അംഗീകരിക്കാൻ അന്നത്തെ ഉള്ളൂർ അടക്കം പലർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കളി യാക്കാൻവേണ്ടി എഴുതിയ കവിതയാണ് നിങ്ങൾ ഇവിടെ ഉദ്ധരിച്ചത്. അത് എഴുതിയിരിക്കുന്നത് സമവൃത്തത്തിൽപെട്ട 'സ്വാഗത' വൃത്തത്തിലാണ്. പതിനൊന്നക്ഷര്ങ്ങളും ര, ന, ഭ, ഗ, ഗ. 'സ്വാഗതക്ക് രനഭം ഗുരുരണ്ടും . ഉദാഹരണം :- ശ്രീയേശു വിജയത്തിലെ "ക്രൂരമാകുമരികൾക്കൊരു ലേശം (1 )വൈരശക്തി വരുമാറധികാരി (2 )ഘോരമാംകുരിശിലാമിശിഹായെ (3 )ചോരെനെന്നപടി തൂക്കി വധിപ്പാൻ (4 ) ഇവിടെ ഒന്നാം വരിയിലെ ' ക്രൂര' എന്നത് ഗുരുവും രണ്ടാം വരിയിലെ വൈര എന്നത് ലഘുവുമാണ് എങ്കിലും നാലു വരികളിലും ദ്വിദീയാക്ഷര പ്രാസം പാലിച്ചിട്ടുണ്ട്. ഇനി നിങ്ങൾ തന്നിരിക്കുന്ന ഉദാഹരണം നോക്കുക. 'ട്ട ' എന്നാ ദവിദീയക്ക്ഷര പ്രാസം പാലിച്ചി ട്ടുണ്ടെങ്കിലും 'കട്ടാളരെ ' ഗുരുവാക്കി വൃത്തനിബന്ധനകളിൽ നിന്ന് കവി പുറത്തു പോകാതെ, കവിതാ പാരമ്പര്യത്തിൽ ഉറച്ചു നിന്ന് കൊണ്ട് കവിത എഴുതുന്നു. പക്ഷെ ക്രൈസ്തവർക്ക് ഭാഷയോ കവിതയോ ശരിക്ക് വശം ഇല്ലായെന്നും ഒരു ധാരണ ഹിന്ദുക്കളുടെ ഇടയിൽ അക്രൈസ്തവരുടെ "ഏട്ടനായി' മാറി. കട്ടക്കയത്തിൽ ചെറിയാൻമാപ്പിള ഉള്ളൂരിനോട് ഇതിന്റെ പേരിൽ യുദ്ധത്തിനുപോയതായി എങ്ങും വായിച്ചിട്ടുമില്ല. ദ്വിദീയാക്ഷര പ്രാസം ഒരു അലങ്കാരം എന്ന് മാത്രം. പക്ഷെ വൃത്തവും ഒരു പാട്ടിലെ രാഗം പോലെ നവരസങ്ങളെയും വികാരങ്ങളെയും പുറത്തു കൊണ്ടുവരികയും ഉണ്ടായിരുന്നു. ഹൈന്ദവരുടെ വേദങ്ങളിലെ സത്യങ്ങൾ 'യേശുവിന്റെ ഗഹനമായ പഠനങ്ങൾക്ക് തുല്യമായിരുന്നെങ്കിൽ തന്നെ, ഹൈന്ദവരെ വിഗ്രകങ്ങളെ ആരാധിക്കുന്നവരും ഈശ്വരെനെ അറിയാത്തവരുമായി ചിത്രീകരിക്കുകയും ചെയ്തതിന്റെ തിരിച്ചടികൂടിയായിരുന്നു. ഗായകനായ യേശുദാസിനെ സംഗീതന്ജന്മാർ അവഗണിച്ച ഒരു കാലം ഉണ്ടായിരുന്നു. അതിനു അദ്ദേഹം കണ്ട പ്രതിവിധി സംഗീതം ജീവിത ഉപാസനയാക്കി മാറ്റി. പരിണത ഫലമോ ശത്രുക്കൾ മിത്രങ്ങളായി. ഇന്ന് അദ്ദേഹം വായനക്കാരുടെ വൈകാരിക തലങ്ങളുമായി സ്മിശ്രമായി സമ്മേളിക്കുകയും ചെയ്യുന്നു. എന്നാൽ 'വായനക്കാരൻ പറഞ്ഞതുപോലെ, കാളമൂത്രം പോലെ വരുന്ന കവിതകൾക്ക് വെറുതെ നാറ്റി പ്പിക്കാം എന്നല്ലാതെ മറ്റൊരു പ്രയോചനവും ഇല്ല. സച്ചിദാനന്ദൻ കൊണ്ടപള്ളി സീതാരാമയ്യർക്ക് എഴുതിയ ഒരു കവിത നോക്ക്. കവിതയുടെ പേര് 'സംശയം വിശ്വാസം'. എന്റെ സംശയം നിന്റെ വിശ്വാസത്തെ സംശയിച്ചിരുന്നു നിന്റെ വിശ്വാസം എന്റെ വിശ്വാസത്തെ സംശയിച്ചിരുന്നുവോ?" അറുപത്തിയഞ്ചു തുടങ്ങി രണ്ടായിരത്തി അഞ്ചുവരെയുള്ള അദ്ദേഹത്തിൻറെ ഇതുപോലെയുള്ള കവിതകൾ സമത്വസുന്ദരഭാവിയുമായി വിപ്ലവം ഇങ്ങു എത്തിപ്പോയി എന്ന് വിശ്വസിച്ചത് ഒരു ഭ്രമമായിരുന്നു എന്നതിന്റെ തെളിവുകൾ മാത്രം ആയിരുന്നു എന്ന് വായിച്ചു പഠിക്കുമ്പോൾ മനസ്സിലാകും. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പതാക എന്ന കവിത വായിക്കുമ്പോൾ എനിക്ക് കരയാൻ തോന്നും ."പിതാവേ ഞാൻ കീഴടങ്ങിയവ്രുടെ കവി കരിന്കൊടിയേന്തിയ ഏകാംഗ ജാഥ ഇച്ഛയുടെ രക്തപതാക എന്നിൽ നിന്ന് തിരിചെടുക്കേണമേ " പിന്നെ പരമുവിന്റെ പ്രിയകവിയെ നാം കാണുന്നത് സീരിയിലിലാണ്. ഇന്ന് ഇത്രമാത്രം.
വിദ്യാധരൻ 2014-07-05 19:16:26
അനിയൻ കുഞ്ഞിനു - ഭാഷാവൃത്തങ്ങൾ മിക്കതും ഗാനാത്മകമാണ്. ദ്വിദീയക്ഷരപ്രാസങ്ങളുടെ നിബന്ധനയും ഇല്ല. ഉദാ :- കളകാഞ്ചി - "അഹമഹ മികാധിയാ പാവകജ്വാലക-(1) ളം ബരത്തോളയുർന്നുചെന്നുമുദാ (2 )" പര്യസ്ത കാഞ്ചി മറ്റൊരു ഉദാഹരണമാണ് "കല്ലോല ജാലം കളിക്കുന്ന കണ്ടു (1 ) കമലമണി നിറമുടയ കമലമതു കണ്ടു (2 ) മലയാള കവിതയിൽ ഇങ്ങനെ എത്രയോ വൃത്തങ്ങൾ എഴുത്തുകാരുടെ അഭിരുചിക്കനുസരിച്ച് മനോഹരമായ കവിതകൾ എഴുതാൻ ഉപയോഗിക്കാം. പക്ഷെ എന്ത് ചെയ്യാം? പെട്ടെന്ന് പ്രശസ്തി നേടാനുള്ള ശ്രമത്തിൽ ഇതിനെവിടെ സമയം. പച്ചക്കറികൾ തമിൾ നാട്ടിൽ നിന്ന്. ആഹാരം ഹോട്ടലിൽ നിന്ന് കവിത എഴുത്തിനു തടസ്സമായി നില്ക്കുന്ന വേലിക്കെട്ടുകൾ പൊളിക്കാൻ സച്ചിദാനന്ദനും ചുള്ളിക്കാടും. എന്ത് വിഡ്ഢിത്തരം എഴുതി വിട്ടാലും അവാർഡ് കൊടുക്കാൻ ഫോമാ ഫൊക്കാന. "ഇരുളുമതി ദുർഗന്ധപൂരവും ചൂഴുമീ (1 ) നരകമതിൽനിന്നെന്നെയുദ്ധരിക്കേണമേ (2 )" (മണികാഞ്ചി വൃത്തം ) അങ്ങനെ "മരുക്കാറ്റിനെ (ആധുനികം) അതിജീവിക്കുന്ന എത്രയോ വൃത്തങ്ങളും കവിതകളും നമ്മുടെ പൂർവ്വികർ നമ്മൾക്കായി വിട്ടിട്ടു പോയി പക്ഷെ, "ജ്ഞാനശൂനിയനെ യെളുപ്പമായതിലുമെത്രയും പരമെളുപ്പമായ് - ജ്ഞാനമേറ്റമകതാരിലുള്ളവനെയും പറഞ്ഞു വഴിയാക്കിടാം " (ഭർത്തൃഹരി)
പരമേശ്വരൻ 2014-07-05 20:25:59
വിദ്യാധരന്:
എന്റെ പേരിനെപ്പറ്റി വ്യാകുലപ്പെട്ടു എഴുതിയതു വായിച്ചു. എന്നെ 'പരമു' എന്നു വിളിക്കുന്നതിൽ എന്തെങ്കിലും പരാതി എഴുതിയിട്ടില്ല. എന്റെ അച്ഛനും അമ്മയും ചേർന്നിട്ട പേരാണ് 'പരമേശ്വരൻ' എന്നത്. 'പരമൂ' എന്നവർ വാത്സല്യത്തോടെ വിളിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും, ഇന്നും, 'പരമൂ' എന്നുതന്നെ വിളിക്കുന്നതും. ഞാൻ എന്തിനു നിങ്ങളെ അതിനു ചീത്ത വിളിക്കണം? അല്ലെങ്കിൽ എവിടെ ചീത്ത വിളിച്ചു?

നിങ്ങൾക്കും നിങ്ങളുടെ നാട്ടുകാർക്കും, പരമു എന്നതു, "എത്ര പറഞ്ഞാലും തലയിൽ കേറാത്തവനെ", വിളിക്കുന്ന പേരാണത്രേ!  അതൊരു രസകരമായ വാർത്തയാണെനിക്ക്. അപ്പോൾ ആരെന്തു പറഞ്ഞാലും 'തലയിൽ കേറ്റുന്ന'വൻ എന്നു സങ്കല്പിച്ചാണോ നിങ്ങളുടെ അഭിവന്ദ്യരായ മാതാപിതാക്കൾ "വിദ്യാധരൻ" എന്നു സീലടിച്ചെഴുതെന്ന പേരു നല്കിയത്? ഞാൻ അല്പ്പനേരം ചിന്തിച്ചു, ആരെയും കുറ്റപ്പെടുത്താനാവില്ല - അപ്പനമ്മമാർ എന്തു പിഴച്ചു? എന്നൊക്കെക്കരുതി അതു മനസ്സിൽ നിന്നു വിട്ടുകളഞ്ഞു. പക്ഷെ നിങ്ങൾ തുടരുന്നു,  എന്റെ 'മനസ്സിളകി' എന്നും, 'സച്ചിദാനന്ദന്റെ ഉറക്ക ഗുളിക' എന്ന കവിത കഴിച്ചുറങ്ങണം, "ഉണർത്താൻ മരുന്നു നൽകി ഫലിക്കാതെ വന്നപോൾ ഉണർത്താൻ ശ്രമം തുടങ്ങിയെന്നും", "മയക്കു മരുന്നു നല്കിയെന്നും", പോരാഞ്ഞു "തോക്ക് തിരിച്ചു പിടിച്ചു വെടിവെക്കാൻ" ആളുകളെ തപ്പുന്നു, എന്നെല്ലാം ബന്ധമില്ലാതെ പുലമ്പുന്നു. 

ഇതു ലെവൽ നാലിലെ നില്പ്പാണ്‌. ഇതിനു എന്റെ നാട്ടുകാർ പറയുന്നതു, "പൂച്ച സാഹിത്യം" എന്നാണ്!  ആരെങ്കിലും മുൻപ് എഴുതിയ കവിതകളും, ലേഖനങ്ങളും, വിമർശനങ്ങളും, അഭിപ്രായങ്ങളും, കുറിപ്പുകളും മോഷ്ടിച്ചു, അവകൾ ചേർത്തെഴുതി 'സാഹിത്യകാരൻ' കളിക്കുന്നവരെ ,"പൂച്ചകൾ" എന്നു വിളിക്കുന്നു. അവർക്ക് മോഷ്ടിച്ചതു കൂട്ടിച്ചേർക്കാൻ അറിയില്ല, കിട്ടിയതൊക്കെ ബന്ധമില്ലാതെ എഴുതുന്നു. അതു "പൂച്ച സാഹിത്യം", എന്ന പേരിൽ അറിയപ്പെടുന്നു. എതു നാട്ടുകാരനായാലും അതു ശരിയല്ലലോ വിദ്യാധരാ... 'പൂച്ച' സാഹിത്യം എഴുതരുത്, നേരെ ചൊവ്വേ എഴുതൂ, സ്വന്തമായി എഴുതൂ,  മാനസികമായി സമനില പാലിച്ചെഴുതൂ, പിന്നെ പഠിപ്പിക്കാം. വിഷമിക്കേണ്ടാ, നമുക്കൊരിക്കൽ സാഹിത്യകാരനാവാം... ഒക്കേ?

വിദ്യാധരൻ 2014-07-06 08:43:53
ഞാൻ ആദ്യമേ പറയാൻ ശ്രമിച്ചതും പ്രസ്പര ബന്ന്ധമില്ലാത ആധുനിക കവിതകളെ ക്കുറിച്ചാണ്. പക്ഷെ ആകെ അമർഷംപൂണ്ടിരിക്കുന്ന പരമുവിന്റെ തലയിൽ അത് കയറാൻ അല്പ്പം സമയം എടുത്തു കാരാണം നിങ്ങൾ ആധുനികതയുടെ വാക്താവായി നിന്ന് സച്ചിദാനന്ദന്റെയും ചുള്ളിക്കാടിന്റെയും പ്രതിമക്ക് മുമ്പിൽ പൂജയിൽ ആയിരുന്നില്ലേ? സച്ചിദാനന്ദന്റെ പരസ്പര വിരുദ്ധമായ ഒന്ന് രണ്ടു കവിത ഇവിടെ ചേർക്കുന്നു. കവിത എന്ന് ഞാൻ പറയില്ല നിങ്ങളുടെ പൂച്ച സാഹിത്യത്തിലോ പൂച്ച കവിതയിലോ ഉൾപ്പെടുത്താം. അല്ലെങ്കിൽ ഒരു 'പച്ച' കവിത. 1 ) കശാപ്പ് -അവസാനം തിന്ന പുല്ലു അയവിറക്കിക്കൊണ്ട് അറവുശാലയിലേക്ക് നടക്കുന്ന കാള . അമ്മക്ക് മുന്നിൽ വാല് ഉയർത്തി തുള്ളി കളിച്ചിരുന്ന തന്റെ കുട്ടിക്കാലം ഓർമ്മിച്ചു. നാവിൽ തികട്ടി വന്ന പാൽരുചി സ്വന്തം രുചിയായി മാറി. തന്നെ അത്താഴമാക്കിയ വീട്ടുകാരന്റെ കൈവണ്ണയിൽ മാംസപേശിയായി അത് തുള്ളിക്കളിച്ചു. രാത്രി മുക്ര കേട്ടുണരുന്ന കുട്ടികൾ നനുത്ത പച്ചപുല്ലായി കാറ്റത്തു ഇളകി നിന്ന്. 2 ) മറന്നു വച്ച കുട - മറന്നു വച്ച കുട മഴയെ ഓർത്തു. ഇടികേട്ടു പീലി നിവർത്തിയത്, മലങ്കാക്കയെപോലെ കുന്ന് പറന്നിറങ്ങിയത് പോത്തിനെപ്പോലെ വയൽ വരമ്പിൽ കുണുങ്ങി നടന്നത് ഇപ്പോൾ ചിറകു നിവർത്താവാനാവാതെ മുലയിലിരിക്കെ എട്ടുകാലിൽ നരച്ച ഉടലിൽ വല നെയ്യുമ്പോൾ തരിക്കുന്നു . കാർ മൂടിയ ഒരു ദിവസം ഒരു കൈ തന്നെ വിടർത്തും. മഴയുടെ നൃത്തത്തിൽ കറുത്ത ചെറുപ്പം തിരിച്ചുവരും, കുടകളുടെ പൂരത്തിൽ നെറ്റിപ്പട്ടം കെട്ടി.". ഇനി നമ്മൾക്ക് അദ്ദേഹത്തിൻറെ ശിഷ്യനായ ബാലകൃഷ്ണൻ ചുള്ളിക്കാടിന്റെ പാബ്ലോ നെരുദക്ക് ഒരു സ്തുതി ഗീതം എന്ന കവിത നോക്കാം. ഒരു പക്ഷെ ഒരു സാമാന ചിന്തകനെ നിങ്ങൾക്ക് ചുള്ളിക്കാടിൽ കണ്ടെത്താം കഴിഞ്ഞേക്കും. പൂച്ച സാഹിത്യകാരനെയോ എലി സാഹിത്യകാരനെയോ അല്ലെങ്കിൽ പരസപര വിരുദ്ധമായി എഴുതി നിങ്ങളെപ്പോലെയുള്ളവരുടെ കയ്യടി വാങ്ങി കറങ്ങി നടക്കുന്ന മലയാള കവ്യാംഗനയുടെ നഗ്നത ആസ്വതിക്കുന്നവരെ 1) "നെരുദാ! നിന്റെ ഭ്രാന്തും നിന്റെ കവിതയും കൈകോർത്തു പിടിച്ചുകൊണ്ടു വാവിട്ടു നിലവിളിച്ചു കൊണ്ട് ഭൂമിക്കു മുകളിൽ ഓടിനടക്കുന്നു . നിന്നെ ഞാൻ ദില്ലിയിൽ വച്ച് കണ്ടിട്ടില്ല പക്ഷെ പ്രേതബാധിതമായ ഈ ചുമരുകൾക്കിടയിൽ (കഞ്ചാവടിച്ചിരിക്കുന്നവ്ർക്ക് ചുവരുകൾക്ക് പ്രേതം ബാധിച്ചപോലെ തോന്നാം ) ചെറുനാരങ്ങയുടെ (വെള്ളം കൂടുതൽ അടിച്ചാൽ വയറ്റിൽ അസുഖം കൂടുകയും ചെറ് നാരങ്ങാ നീര് കഴിക്കും എന്ന് കേട്ടിട്ടുണ്ട്. സംശയം ഉണ്ടെങ്കിൽ അമേരിക്കയിൽ പരസ്പര വിരുദ്ധമായി എഴുതുന്ന ചില എഴുത്തുകാരോട് ചോദിച്ചു നോക്ക്) നിറമുള്ള പുസ്തകത്തിന്റെ പടിഞ്ഞാറ് നിന്റെ ഹരിത രക്തത്തിന്റെ ഇരമ്പം ഞാൻ കേൾക്കുന്നു. ഭൂഗർഭാഗ്നികൊണ്ട് നെയ്തെടുത്ത നിന്റെ ഹൃദയം എന്റെ വർത്തമാനത്തെ പൊള്ളിക്കുന്നു . നീ എനിക്ക് ചവർക്കുന്നു കയ്ക്കുന്നു ......" 2) ദുഃഖവെള്ളിയാഴ്ച - (ഇത് വെള്ളം അടിച്ചു എഴുതിയതായിരിക്കും എന്നതിന് സംശയം ഇല്ല. അഥവാ ഉണ്ടെങ്കിൽ അമേരിക്കയിലെ വെള്ളം അടിച്ചിരുന്നു ദുഃഖ വെള്ളിയാഴ്ച കവിതകൾ എഴുതുന്നവരോട് ചോതിച്ചു നോക്ക്)- മറിയമേ ഭൂമിയിലെ മെഴുകു തിരികളൊക്കെയും മനമുരുകി എരിയുന്നു .(അങ്ങനെ എരിഞ്ഞില്ലായിരുന്നെങ്കിൽ മെഴുകിതിരി കമ്പനികളും അവിടെ ജോലി ചെയ്യുന്നവരും പട്ടിണി ആകുമായിരുന്നു -ദുഖവെള്ളിയാഴ്ച കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണം ഉണ്ട് ) കരുണയുടെ നീലിച്ച കഴലിണകൾ ചുംബിച്ചു (ഈ പുരോഹിത വർഗ്ഗം ചുംമ്പിക്കാൻ ഇഷ്ടപ്പെടുന്നത് എവിടെയാണെന്ന് എല്ലാവർക്കും അറിയാം ) വചനങ്ങൾ തേങ്ങുന്നു (ബാലന്മാരും ബാലികമാരും അവരുടെ മാതാപിതാക്കളും തേങ്ങുന്നു ). മറിയമേ, മറവിയുടെ പരുദീസയിൽനിന്നു കുടിയിറക്കപ്പെട്ട ഭ്രാന്തൻ കവിയുടെ നരകമൊഴി നിൻ ശിരോവസ്ത്രത്തിൽ മൂടുന്നു. മൂടുപുടമുരിയുന്നു . ഉദരത്തിലവിശുദ്ധ (ക്രൈസ്തവർ മേരിയുടെ അവിശുദ്ധ ബീജ സങ്കലനം വിശുദ്ധമാക്കികൊണ്ട് അതിനു ശേഷം വന്ന എല്ലാ അവിശുദ്ധ ബന്ധക്കാർ ഗർഭം കലക്കാൻ പോകുന്ന ആതുരാലയങ്ങൾക്ക് ബോംബു വയ്ക്കുന്നു)............... പരമേശ്വരന് വേണ്ടി ഇന്ന് ഇത്രയും. കാരണം ഇവന്മാരുടെ ഭ്രാന്തു എന്തിനു വായനക്കാരിലേക്ക് അടിച്ചു കേറ്റുന്നു
Binoy Varughese 2014-07-07 17:38:17
വിവരദോഷം പുലമ്പാതെ വിദ്യാധര... ചുള്ളിക്കാടിന്റെ ഈ കവിത വായിക്കൂ... പുതിയതല്ല വളരെ പഴയതാ ഒരു നാല്പതു കൊല്ലം മുമ്പെഴുതിയത് മലയാള കവ്യാസ്വദകരുടെ ഒരു തലമുറ നെഞ്ചിലേറ്റിയത്, ഒരു പക്ഷേ താങ്കളുടെ ഭാവകുത്വദോഷത്തിനു ശ്ശി... ശമനം ഉണ്ടായാലോ...
പിറക്കാത്ത മകൻ
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങൾ
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
നാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യർ
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയിൽ
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകൾ
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരൽ, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകൾ
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാൽ
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകൾ
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകിൽ
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയിൽ
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകൾ.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാൽ, വെറും
ഹസ്തഭോഗങ്ങളിൽ, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളിൽ
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത
വിദ്യാധരൻ 2014-07-08 04:24:07
"നിന്നെ ഞാൻ കണ്ടിട്ടില്ല നിന്റെ പേരെന്താണാവോ , നീ പെണ്ണോ പുരുഷനോ ? നീയെനിക്കാരാണാവോ " (ആരോ ഒരാൾ -ചുള്ളിക്കാട് ) വിഡ്ഢിത്തരം പുലമ്പ് നീ ആവോളം നിനക്കതശ്വാസം നൽകുകിൽ നല്ലത് വേണമെങ്കിൽ ഒരു കഞ്ചാവും വലിക്കുക ചുള്ളിക്കാട്ടിലിരുന്നാരും കാണാതെ പുകക്കുക . തീരുമ്പോൾ ചുള്ളിക്കാട്ടിന്റെ പോക്കറ്റിൽ തപ്പുക നാൽപ്പത് വർഷം മുമ്പവൻ കത്തിച്ച കഞ്ചാവ് ബീഡിയുടെ ശിഷ്ടാവിശിഷ്ടങ്ങൾ കിട്ടിടും തീർച്ച
Pavithran, Thripponithura 2014-07-08 06:51:08
ചുള്ളിക്കാടിന്റെ കാലഘട്ടത്തിൽ ഏറണാകുളം മഹാരാജാസ് കോളേജിൽ പഠിച്ച ഒരാളാണ് ഞാൻ. ക്ലാസ്സിൽ കേറാതെ അലഞ്ഞു തിരിഞ്ഞു നടന്ന അദ്ദേഹത്തെ കാണുമ്പോൾ അതുപോലെ ഒക്കെ ആകണം എന്ന് വൃഥാ മോഹിച്ചിരുന്നെങ്കിലും . വളരെ പാടുപെട്ടു കോളെജിലേക്ക് പറഞ്ഞു വിട്ടിരുന്ന മാതാപിതാക്കളെ ഓർത്തപ്പോൾ ആ സ്വപ്‌നങ്ങൾ അപ്പാടെ ഉപേക്ഷിച്ചു. അന്ന് അദ്ദേഹം എഴുതിയിരുന്ന കവിതകൾ മനസിലായിലെങ്കിലും, മനസിലാകാതെ, അതിനകത്ത് കട്ടിയായ എന്തോ ഉണ്ടെന്നു പറയുന്നതായിരുന്നു ഫാഷൻ. ഇപ്പോൾ ഇവിടെ ബന്നി വറുഗീസ് എഴുതിയ കവിതയും യഥാർഥത്തിൽ എനിക്ക് മനസിലായില്ല. ഒരു പക്ഷെ ചുള്ളിക്കാടിന്റെ കാലഘട്ടത്തിലെ സാമൂഹിയ വ്യ്വസ്ഥിതികൾക്ക് ഇതേറെ അയ്യാൾ അക്രോശിച്ചതായിരിക്കാം. പക്ഷെ സാധാരണ ഒരു വായനക്കാരന് മനസിലാകുന്നില്ല എങ്കിൽ സമൂഹത്തിൽ അതിനു എന്ത് മാറ്റം വരുത്താൻ കഴിയും? ചുള്ളിക്കാടിന്റെ ജീവിത പശ്ചാത്തലം എനിക്ക് അറിയില്ല. പക്ഷെ എന്തോക്കൊയോ ആ മനസ്സിൽ പുകയുന്നുണ്ടായിരുന്നു എന്നതിന് സംശയം ഇല്ല. ജീവിതത്തിൽ കഷ്ടപ്പാടുകളുടെയും പ്രേതിസന്ധികളുടെയും നടുവിൽ ഇരുന്നു എഴുതുമ്പോൾ അത് സമൂഹത്തോട് സംസാരിക്കും. അമേരിക്കയിലെപോലെ ജീവിത സുഖങ്ങളുടെ നടുവിൽ ഇരുന്നു എഴുതുന്ന പല kavithakalkkum വൈകാരിക തീവ്രത ഇല്ലാതെ വരുന്നതും അതുകൊണ്ടാണ്. ചിലർ തിരഞ്ഞെടുക്കുന്ന വിഷയം വളരെ ശോചനീയമാണ്. വിദ്യാധരനെ രോക്ഷം കൊള്ളിക്കുന്നതും അതായിരിക്കും. എഴുതിയിട്ട് പല ആവര്ത്തി വായിച്ചു നോക്കുക പിന്നെ നല്ല സുഹൃത്തുക്കളോട് അഭിപ്രായം ചോദിക്കുക. എന്നിട്ട് പ്ര്സിദ്ധികരിക്കുക. അപ്പോൾ നല്ലെതെങ്കിൽ വായനക്കാരുടെ കയ്യടി വാങ്ങാം അല്ലെങ്കിൽ അടിയും.
പരമേശ്വരൻ 2014-07-08 10:49:49
വിദ്യാധരന്:
'ഫൊക്കാന'യുടെ ഇപ്പോൾ കഴിഞ്ഞ ഷിക്കാഗോ സമ്മേളനത്തിൽ സാഹിത്യ (കവിതാ) ചർച്ചയിൽ ശ്രീ.ജോസഫ് നമ്പിമഠം അവതരിപ്പിച്ച 'കവിതയും നവമാധ്യമങ്ങളും' എന്ന പ്രബന്ധം ഒരാഴ്ചക്കു  മുമ്പ്‌ ഈ പത്രത്തിൽ  പ്രസിദ്ധീകരിച്ചിരുന്നു. കവിത ഉണ്ടായതു മുതലുള്ള സംഭവ വികാസങ്ങളുടെ ആധികാരികമായ വിവരണങ്ങൾ അടങ്ങുന്ന പ്രസ്തുത ലേഖനത്തിലെ ചില ഭാഗങ്ങൾ ഞാനിവിടെ പകർത്തുന്നു:

"...പ്രകൃതിയിലെ താളങ്ങൾ ഉൾക്കൊണ്ട് ഉരുത്തിരിഞ്ഞതിനാൽ, കവിതയുടെ ആദി രൂപം താള നിബദ്ധമായിരുന്നു. പാട്ടിലും കവിതയിലും താളം ഒഴിച്ചു കൂടാനാവാത്ത ഘടകമായിരുന്നു. ക്ലാസിക് ഗ്രീക്ക്, ലത്തീൻ കവിതകൾ  പ്രാസ നിബദ്ധമായിരുന്നില്ല. കവിതയുടെ ആദി രൂപം, വായ്മൊഴിയായി പാടി നടന്നിരുന്ന നാടൻ പാട്ടുകളാണ് (folklore). ഗ്രീക്ക് പുരാണങ്ങളായ ഹോമെറിന്റെ ഇല്യഡും, Odysseyയും ലോക സാഹിത്യത്തെ, പ്രത്യേകിച്ച് ഇംഗ്ലീഷ് സാഹിത്യത്തെ വളരയേറെ സ്വാധീനിച്ചിട്ടുണ്ട് (Homer lived around 850 BC). ബൈബിളിലെ പല ഭാഗങ്ങളിലും ആധുനിക കവിതയുടെ വേരുകൾ കണ്ടെത്താനാകും, ഉത്തമ ഗീതങ്ങൾ, വെളിപാട് തുടങ്ങിയ ഭാഗങ്ങളിലെ ഗദ്യ കവിതാ ശൈലി ഉദാഹരണം. Hebrew, Aramaya ഭാഷയിലെ കവിതകൾക്ക് വൃത്തവും പ്രാസവും നിർബന്ധമായിരുന്നില്ല. എല്ലാ ഭാഷയിലെയും കവികൾ മറ്റു ഭാഷകളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും ആശയങ്ങളും കവിതാ രീതികളും രൂപങ്ങളും കടം കൊണ്ടിട്ടുണ്ട്. അങ്ങിനെ പുതിയ ശൈലികളും പുതിയ ഭാഷയും പുതിയ രീതികളും കവിതയിൽ ഉണ്ടാകുന്നു...."

ആദ്യ കവിത പുറത്തു വന്നതിന്റെ രീതി പറയുന്നതു ശ്രദ്ധിക്കുക:

"...സംസ്കൃത സാഹിത്യത്തിൽ, ആദി കവിയായ വല്മീകിയിൽ നിന്നും ആദ്യ ശ്ലോകം പിറന്നു എന്ന് കരുതപ്പെടുന്നു. വല്മീകി 500 BC ക്കും100 BC ക്കും ഇടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു..."
"...മാ നിഷാദ, പ്രതിഷ്ട്ടാ ത്വ
മഗമ:ശ്വാശ്വതീ:സമാ:
യത് ക്രൗഞ്ച മിഥുനാദേകം
അവധീ: കാമ മോഹിതം
(അരുത് കാട്ടാളാ, ഇണ ചേർന്നിരിക്കുന്ന കാമ മോഹിതരായ ക്രൗഞ്ചമിഥുനങ്ങളെ കൊന്നതിനാൽ നിനക്ക് ഒരിക്കലും മനസ്വസ്ഥത ലഭിക്കില്ല.)
ഉത്ക്കടമായ മാനസിക വികാരത്തള്ളലിൽ അറിയാതെ ആണ് ഈ വരികൾ അദ്ദേഹത്തിൽ നിന്ന് പുറപ്പെട്ടത്. പിന്നീടു രാമായണം മുഴുവൻ  ഈ വരികളുടെ വൃത്തത്തിൽ എഴുതി പൂത്തിയാക്കി എന്ന് വിശ്വസിക്കപ്പെടുന്നു".

ഈ  'വികാരത്തള്ളൽ' തന്നെയാണ് ഇന്നും പല കവികളിലും നിലനിൽക്കുന്നത്.  'അറിയാതെ വരികൾ' അത്തരം  കവികളിൽ നിന്നു പുറത്തു വരുന്നുണ്ട്, അതു വൃത്തത്തിൽ ഉണ്ടാക്കിയെടുക്കാം, അല്ലാതെയുമാവാം. അതു മനസ്സിലാക്കാൻ കൂടുതൽ വിവരണങ്ങൾ ഈ ലേഖനത്തിൽ ഉടനീളമുണ്ട്. എന്തുകൊണ്ട് വൃത്തം വേണ്ടി വന്നൂ, വേണ്ടാതെ വരുന്നു, എന്തുകൊണ്ട് നിരന്തരം മാറ്റങ്ങൾ ഉണ്ടായി, എന്തുകൊണ്ട് മാറ്റങ്ങൾ ആസ്വദിക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞു, ആധുനികതയും ഉത്തരാധുനികതയും ഉണ്ടായതെങ്ങിനെ എന്നെല്ലാം മനസ്സിലാക്കാൻ വേണ്ടുവോളം പഠനങ്ങൾ നടന്നിട്ടുണ്ട്‌. ശ്രദ്ധേയമായ ഒരു ഭാഗം:
 
"...രാമായണം എന്ന ആദി കാവ്യത്തിന്റെ പ്രചരണ മാദ്യമം വാമൊഴി ആയിരന്നു എന്ന് വ്യക്തം. അതായതു ഗ്രീക്ക് പുരാണങ്ങൾ പോലെ തന്നെ ഭാരതീയ പുരാണങ്ങളുടെയും ആദിരൂപം വായ്മൊഴി ആയിരുന്നു (oral form). ഉത്ക്കടമായ മാനസിക വികാരത്തള്ളലിൽ അറിയാതെ ആണ് ഈ വരികൾ അദ്ദേഹത്തിൽ നിന്ന് പുറപ്പെട്ടത് എന്നു സൂചിപിച്ചുവല്ലോ, അതായത് അതു ബോധപൂർവ്വമായ ഒരു രചന ആയിരുന്നില്ല എന്നു ചുരുക്കം....". "...കവിതയുടെ ഉത്ഭവം, അറിയാതെ ഹൃദയത്തില് നിന്ന് പുറത്തേക്കു വരുന്നതാകാം, കണ്ടും അറിഞ്ഞും ഉള്ള അനുഭവങ്ങളിൽ നിന്നും, ഏകാന്തതയിൽ അനുസ്മരിപ്പിക്കപ്പെടുന്നതുമാകാം. എങ്ങിനെ ആയാലും അത് ഒരു പൂവ് വിരിയും പോലെ സ്വാഭാവികമായ ഒരു പ്രക്രിയ ആയിരിക്കണം...".

കവിത 'പുട്ടുകുറ്റി'യിൽ നിന്നെന്ന പോലെ വൃത്തങ്ങളും മറ്റു ചട്ടങ്ങളും ഉണ്ടാക്കിയതിനകത്തു നിന്നു മാത്രമേ കവിത രചിക്കാവൂ അല്ലാത്തതെല്ലാം ചവറാണ്, അങ്ങനെ കവിത എഴുതിയവരെല്ലാം കഞ്ചാവടിച്ചവരാണെന്നും പോക്രികളാണെന്നും തുടർച്ചയായി നിങ്ങൾ ആക്ഷേപിച്ചെഴുതി. ഒന്നിൽക്കൂടുത്തൽ തവണ അങ്ങനെ മാത്രമല്ലാ എന്നു വിശദമാക്കി കമന്റുകൾ എഴുതിയ ശേഷവും. ഇതേപ്പറ്റി ആഴത്തിൽ പഠിച്ചവർ മനസ്സിലാക്കിയിട്ടുള്ളതും മറ്റൊന്നല്ല എന്നും കാണാനാവും. ഈ ലേഖനത്തിലെ വിവരണങ്ങളിൽ നിന്നു ഏതാനും വരികൾ മാത്രം സ്ഥല പരിതികൊണ്ട് താഴെ കുറിക്കുന്നു:
"...മനുഷ്യരെ പോലെതന്നെ കവിതകളും, വലിപ്പത്തിലും രൂപത്തിലും ഭാവത്തിലും വേറിട്ട്നില്ക്കുന്നു..."
"...മലയാള സാഹിത്യത്തിലും, പാട്ട് പ്രസ്ഥാനത്തിൽ നിന്നാണ് കവിതയുടെ ഉൽപ്പത്തി. സർപ്പം പാട്ട്, ഭദ്രകാളിപ്പാട്ട് തുടങ്ങിയവ ഉദാഹരണങ്ങൾ...."
"...ഭാരതീയ കാവ്യശാസ്ത്രത്തിന്റെ ആധാര ശിലയായ രസസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഭരത മുനിയാണ്. ഭരതൻ രസത്തിനു പ്രാധാന്യം നൽകുമ്പോൾ, വാമനൻ രീതിക്ക് പ്രാധാന്യം നൽകുന്നു. (രീതിരാത്മാകാവ്യസ്യ), ആനന്ദ വർദ്ധനൻ ആകട്ടെ ധ്വനിക്ക് പ്രാധാന്യം കൊടുക്കുന്നു. (കാവ്യസ്യാത്മാ ധ്വനി) വാച്യം അപ്രസക്ത മാകുകയും വ്യംഗ്യം പ്രധാനമാകുകയും ചെയ്യുന്ന അവസ്ഥയാണ് ധ്വനി..."
"...വികാര നിർഭരമായ ഹൃദയം, നിയതമോ അനിയതമോ ആയ താളത്തിൽ, ഭാഷയിലൂടെ ആവിഷ്ക്കാരം കണ്ടെത്തുന്നതാണ് കവിത. (Poetry is when an emotion has found its thought and the thought has found words)..."

തുടർന്നു ഓരോ കാലത്തും "മാറ്റങ്ങൾ" വരുത്തിയ കവികളുടെ വിവരണം നല്കുന്നു. ഇവരെ നിങ്ങൾ ഉപയോഗിച്ച ഭാഷയിൽ അപമാനിച്ചെഴുതാൻ നിങ്ങള്ക്കാവില്ല...

"...ശുദ്ധ മലയാളത്തിലേക്കുള്ള കവിതയുടെ പാത കൂടുതൽ  സുഗമമാകിയതു ചെറുശ്ശേരി ആണ്..."
"...16 17 നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന എഴുത്തച്ഛൻ, മലയാള ഭാഷയുടെ പിതാവായി അറിയപ്പെട്ടത് തമിഴിന്റെയും സംസ്കൃതത്തിന്റെയും പിടിയിൽ നിന്ന് ശുദ്ധ മലയാളത്തിലേക്കുള്ള പരിവർത്തനത്തിന്റെ പൂർത്തീകരണത്തിലൂടെയാണ്..."
"...വീണ പൂവ് എന്ന സിംബോളിക് ഖണ്ഡകാവ്യത്തിലൂടെ ക്ലാസ്സിസിസത്തിൽ നിന്നു കാല്പ്പനികതയിലേക്കും മഹാകാവ്യപ്രസ്ഥാനത്തിൽ നിന്നു ഖണ്ഡകാവ്യത്തിലേക്കുമുള്ള വഴി തെളിച്ചു കുമാരനാശാൻ. കാല്പനികത ഉദയം ചെയ്ത ഈ കാലഘട്ടത്തെ ഉദ്ഥാന ഘട്ടം എന്നും വിളിക്കപ്പെടുന്നു...."
"...കുമാരനാശാന് ശേഷം സിംബോളിക് പ്രസ്ഥാനത്തിന് ഏറ്റവും കൂടുതല് സംഭാവന നല്കിയത് ജീ ശങ്കരക്കുറുപ്പ് ആണ്..."
"...ജീ യുടെ കാലത്തും അതിനു ശേഷവും ഉള്ള പ്രധാന എഴുത്തുകാർ, വെണ്ണിക്കുളം, പി. കുഞ്ഞിരാമൻ നായർ, പാലാ, എം പി അപ്പന്, ഇടപ്പള്ളി രാഘവൻ പിള്ള, ചങ്ങംപുഴ, വൈലോപ്പിള്ളി തുടങ്ങിയവർ ആണ്. ക്ലാസ്സിസ്സിസവും റൊമാന്റിസ്സിസവും പിന്നിട്ട കവിത റിയലിസ പ്രസ്ഥാനത്തിലേക്ക് കടന്നത്, വയലാർ, പി. ഭാസ്കരൻ, തുടങ്ങിയവരിലൂടെയാണ്..."
"...ഇടശ്ശേരി, അക്കിത്തം, ഒളപ്പമണ്ണ, കുഞ്ഞുണ്ണി എന്നീ കവികളെയും പിന്നിട്ടു മലയാള കവിത അടുത്ത സാഹിത്യ പ്രസ്ഥാനങ്ങളായ ആധുനികതയിലേക്കും, ഉത്തരാധുനികതയിലേക്കും (Modernism Post Modernism) കടന്നു . ആധുനികതയുടെ തലതൊട്ടപ്പൻ എന്നറിയപ്പെടുന്നതു ഡോക്ടർ അയ്യപ്പപ്പണിക്കാരാണ്. പുതിയ വീക്ഷണം, പുതിയ ശൈലി, പുതിയ ബിംബങ്ങൾ, പുതിയ വിഷയം, പുതിയ ഭാഷ എന്നിവയിലുടെ കവിത കടന്നു പോന്ന എല്ലാ വഴികളെയും നിരാകരിച്ചു കൊണ്ടുള്ള ഒരു മുന്നേറ്റമായിരുന്നു ഇവർ നടത്തിയത്. കവിതയുടെ പഴയ രൂപ ഭാവങ്ങളെ തന്നെ ഇവർ തിരുത്തി കുറിച്ചു. വിഷ്ണു നാരായണൻ നമ്പൂതിരി കടമ്മനിട്ട, ചെറിയാൻ കെ. ചെറിയാൻ, സച്ചിദാനന്ദൻ കെ. ജീ. ശങ്കരപ്പിള്ള ബാലചന്ദ്രൻ ചുള്ളിക്കാട് എ. അയ്യപ്പൻ തുടങ്ങി ധാരാളം കവികൾ ഈ കാലഘട്ടത്തെ പ്രധിനിധാനം ചെയുന്നു..."

ശ്രീ. വിദ്യാധരൻ, നിങ്ങൾ ഇതു വായിച്ചിരുന്നു. എന്നാൽ നിങ്ങളുടെ കണ്ണിൽ ഇപ്പറയുന്നതൊന്നും തട്ടിയില്ല. കണ്ടെങ്കിൽത്തന്നെ നിങ്ങൾക്കതു മനസ്സിലായിട്ടുണ്ടാവില്ല. കാരണം നിങ്ങളുടെ മനസ്സും ഉദ്ദേശവും മറ്റൊന്നിലാണ്. അതുകൊണ്ടാണ്  ആ "പൂച്ച" കമന്റു നിങ്ങൾ ഇതിലും വെച്ചടിച്ചിത്. നിങ്ങൾക്ക് എന്തൊക്കെയോ പറയണം, ഒരു 'പണ്ഡിത'നാണ് എന്നു മറ്റുള്ളവരെ അറിയിക്കണം അല്ലെങ്കിൽ സാഹിത്യകാരനായൊ വിമർശകനായൊ ഒക്കെ കളിക്കയാവണം! പക്ഷെ, കയ്യിൽ മരുന്നില്ല! പകരം എവിടെയോ മറ്റൊരവസരത്തിൽ ആരോ എഴുതിയ കൂട്ടങ്ങൾ വാരിയെടുത്തു, ബന്ധമില്ലാതെ ഇവിടെ വാരി വിതറി നാറ്റിക്കുന്നു... ബെല്ലില്ല, ബ്രേക്കില്ലാ... ഒരു ആരോപണം ഉണ്ടാക്കി, "ആരു പറഞ്ഞൂ..." എന്നു പറഞ്ഞങ്ങു തുടങ്ങുകയാണ്....  ദാ, കേൾക്കൂ:

 "...കവിതകൾ മരിച്ചെന്നു ആരു പറഞ്ഞു? കവിത മരിച്ചിട്ടില്ല കവിത കഥയാകുന്നു കവിത ഗദ്യദ്ധ്യമാകുന്നു വീണ്ടും വലിച്ചു നീട്ടി കവിതാകഥയാക്കുന്നു എന്ന് മാത്രം കവിത എഴുത്ത് നിറുത്തി കവിതയുടെ ചരിത്രം പറയാൻ പഴയ കവിതകളെ ആശ്രയിക്കുന്ന അവസരവാദികൾ. അല്ല കവിതയുടെ അടിവേരുകൾ കരളുന്ന മൂഷികർ കവിതയെ ആധുനികവും ഉത്തരാധുനികാവുമായി കടിച്ചു കീറുന്നവർ കവിതയുടെ ഉറവ വൈകാരിക സ്തോഭക്ഷോഭങ്ങളിൽ എങ്കിൽ കവിതയുടെ ഉറവയുടെ ആരംഭം ചിന്തകളിലാണ് കവിതയ്ക്ക്ചിന്തിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കവിതക്ക് കണ്പീലികളെ നനയിപ്പിക്കാൻ കഴിയുന്നില്ല എനികിൽ കവിതയ്ക്ക് കണ്പീലികളിലെ നനവ് തുടക്കാൻ കഴിയുന്നില്ലെങ്കിൽ കവിതയ്ക്ക് ചുണ്ടുകളിൽ പുഞ്ചിരി വിടർത്താൻ കഴിയുന്നില്ല എങ്കിൽ കവിതക്ക് ആതമബലം പകരാൻ കഴിയുന്നില്ലയെങ്കിൽ കവിതക്ക് അടിമത്തിത്തിന്റെ ചങ്ങലകളെ പൊട്ടിക്കാൻ കഴിയുന്നിലെങ്കിൽ കവിതക്ക് സ്വാതന്ത്ര്യത്തിന്റെ മധു നുണയിക്കാൻ കഴിയുന്നില്ലെങ്കിൽ കവിതയ്ക്ക് സ്നേഹിപ്പിക്കാൻ കഴിയുന്നില്ലായെങ്കിൽ കവികളെ...."!!!

ഹലോ...ഹലോ...നിറുത്തണം... ആളെറെങ്ങണം...നിറുത്തൂ... ഹലോ...! 

ശ്രീ. നമ്പിമഠം ഒരക്ഷരം മറുപടി പറയാതെ കടന്നു പോയി. ചിരിച്ചു കാണും. ഞാനിതു വായിച്ചിരുന്നുവെങ്കിലും അഭിപ്രായം എഴുതിയില്ല. പക്ഷെ ഇക്കാര്യം തുറന്നു പറയാതിരിക്കാനാവാത്ത വിധം നിങ്ങൾ എന്റെ മുൻപിൽ വന്നു വാളുയർത്തിയിരിക്കുന്നു. വ്യക്തമായി രണ്ടുമൂന്നു തവണ എഴുതിയിട്ടും മനസ്സിലാക്കാനാവാതെ മറുപടി തരുന്നതുകൊണ്ടു ഇത്തരത്തിൽ ബന്ധമില്ലാതെയും മേല്പ്പറഞ്ഞ രീതിയിൽ മറുപടി തന്നാൽ ഈ വിഷയത്തെക്കുറിച്ചു കമന്റു എഴുതാനാവില്ല എന്നുകൂടി പറയാൻ താല്പ്പര്യപ്പെടുന്നു.
 

വിദ്യാധരൻ 2014-07-08 13:00:49
ആദ്യമായി ഞാൻ പരമേശ്വരനെ അഭിനന്ദിക്കുന്നു. കാരണം എന്നെ എങ്ങനെയെങ്കിലും കൂട്ടി കെട്ടണം എന്ന വാശിയിൽ നിങ്ങളും വായന തുടങ്ങിയല്ലോ? അത് നല്ല കാര്യം. അങ്ങനെ നിങ്ങൾ എന്നെ 'അവിടെ നിന്നും ഇവിടെനിന്നും മോഷ്ടിച്ച് എടുത്തു എഴുതുന്ന പൂച്ച സാഹിത്യകാരാൻ എന്ന് പറഞ്ഞു അവസാനം നിങ്ങളും ഒരു പൂച്ച സാഹിത്യകാരനായി. നിത്യചൈതന്യയതി പറഞ്ഞതുപോലെ എതോരുത്തൻ വേറൊരുത്തനെ പൂച്ചയാക്കാൻ ശ്രമിക്കുന്ന അവൻ പൂച്ചയായി മാറും. പക്ഷെ വായനക്കാരന് എവിടെനിന്നും ഉദ്ധരിക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ എഴുത്ത്കാരന് അത് പറ്റില്ല. വായന അവന്റെ ഭാവനയെ വികസിപ്പിക്കുന്നതിനു ഉപയോഗിക്കാം. അതല്ലാത്തത് സാഹിത്യത്തിന്റെ വളർച്ചയെ സഹായിക്കുകയില്ല. ( ശ്രി. ജോണ്‍ മാത്യുവിന്റെ ലേഖനം ഇവിടുത്തെ എഴുത്തുകാരുടെ ചില രോഗ നിർണ്ണയം നടത്തുന്നു) നംമ്പിമഠം ലേഖനത്തോടു നീതി കാണിച്ചിട്ടുണ്ട്. അദ്ദേഹം ഭാരതസാഹിത്യത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. പക്ഷെ അവസാനം അദ്ദേഹം എഴുതി എഴുതി " വാറിൽ പൂ വച്ച്" (ഇംഗ്ലീഷു കവിത -വെബ്മലയാളി) പിന്നെ എന്താണോ മല്ബ്രികൂസ്- അല്ലെങ്കീൽ വൃഷണം ശവക്കുഴിയിൽ നിന്ന് വളര്ന്നു വലുതാകും എന്നൊക്കെയുള്ള അദ്ദേഹത്തിൻറെ കവിതകളെ ന്യായികരിക്കാൻ ശ്രമിക്കുകയല്ലേ എന്ന് തോന്നി പോകും. അമേരിക്കയിലെ നല്ല ശതമാനം എഴുത്തുകാരും അവാർഡു അല്ലെങ്കിൽ കേരളത്തിലുള്ള സാഹിത്യകാരന്മാരുടെ ഓരം ചേർന്ന് നിന്ന് സാഹിത്യകാരന്മാരാകാൻ ശ്രമിക്കുന്നവരാണ്. ഇവരെ ഓടിക്കാൻ വായനക്കാർക്കെ കഴിയു. ഒരു വായനക്കാരൻ എന്ന നിലക്ക് ഞാൻ ഇത് തുടർന്നുകൊണ്ടിരിക്കും.
JOSEPH NAMBIMADAM 2014-07-08 13:19:36
ക്ഷ്രീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ(വിദ്യാദരനു)കൊതുകിനു കൌതുകം. നല്ലത് കണ്ടാൽ തിരിച്ചറിയുന്നവർ ഇവിടെ ഉണ്ടല്ലോ എന്ന സന്തോഷത്തിലാണ് ഇത് കുറിക്കുന്നത്.എന്റെ ലേഖനത്തിന്റെ നന്മ കണ്ടെത്തി കുറിപ്പ് എഴുതാൻ സന്മനസ് കാട്ടിയ വിശാല മനസ്സിന് നന്ദി. Thank You Mr പരമേശ്വരൻ
PLEASE NOTE 2014-07-08 14:42:39
People who write bad things, use ugly language or personally attack or insult others will have no place on emalayalee forum. We will block their IP address. We cannot analyze each sentence and edit it. The writers should show maturity.
EEDITOR, emalayalee.com
JOSEPH NAMBIMADAM 2014-07-08 13:52:36
"യഥാർത്ഥത്തിൽ കവിത അല്ല മരിക്കുന്നത്,അതിന്റെ പഴയ രൂപങ്ങളാണ്, എന്ന് കവിതയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും.മനുഷ്യ സൃഷ്ടിയായ കവിത,മനുഷ്യന്റെ പരിണാമത്തോടൊപ്പം പരിണാമം പ്രാപിച്ചു,പുതിയ രൂപ ഭാവങ്ങൾ ഉൾക്കൊണ്ട്‌ കൊണ്ട് മുന്നോട്ടു പോകുന്നു."
JOSEPH NAMBIMADAM 2014-07-08 17:25:23
"വികാര നിർഭരമായ ഹൃദയം നിയതമോ അനിയതമോ ആയ താളത്തിൽ, ഭാഷയിലൂടെ ആവിഷ്ക്കാരം കണ്ടെത്തുന്നതാണ് കവിത.(Poetry is when an emotion has found its thought and the thought has found words)" ഇത് ഭാരതീയ ആചാര്യന്മാരും ആംഗലേയ ആചാര്യന്മാരും പറഞ്ഞ നിർവചനമാണ്‌.ഇവർ പറഞ്ഞതെല്ലാം തെറ്റ്, ഞാൻ പറയുന്ന പോലെ എല്ലാരും കവിത എഴുതണം എന്ന് ചില വിവരദോഷികൾ കവികളോട് ആജ്ഞാപിക്കുന്നു. കവിതയെപ്പറ്റി നിരൂപണം നടത്തും മുൻപ്. കവിത എന്താണ് എന്ന് പഠിക്കുക അതിന്റെ ചരിത്രം മനസിലാക്കുക.
JOSEPH NAMBIMADAM 2014-07-08 22:06:50
http://www.emalayalee.com/varthaFull.php?newsId=80351 കവിതയും നവമാധ്യമങ്ങളും ജോസഫ്‌ നമ്പിമഠം
വിദ്യാധരൻ 2014-07-09 13:15:30
നമ്പിമഠത്തിന്റെ, കവിത എങ്ങനെ രൂപാന്തരപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ചരിത്രവും കവിതയുടെ നിർവചനവും നല്ലതുതന്നെ . പിന്നെ കവിയെ എങ്ങനെ കവിത എഴുതാൻ പഠിപ്പിക്കണം എന്ന് വായനക്കാർ പഠിപ്പിക്കണ്ട ആവശ്യം ഇല്ല എന്ന വാദം ഒരു എഴുത്തുകാരന് ദോഷമായെ ഭാവിക്കുകയുള്ള്. ചങ്ങമ്പുഴ കവിതയിൽ ഒന്നും ഇല്ല എന്ന് അന്നത്തെ ചില കവികൾ ദാർഷ്ടിയത്തോടെ സംസാരിച്ചപ്പോൾ, അവരെപ്പോലും വിസ്മൃതിയിൽ ആക്കി കേരളത്തിലെ സാധാരണക്കാരായ വായനക്കാർ അദ്ദേഹത്തെ ആർക്കും ഒരിക്കലും വിസ്മരിക്കനാവാത്ത കവിയാക്കി മാറ്റി. പക്ഷെ ഇന്നത്തെ കവികൾ കൃത്രിമമായ മാർഗ്ഗങ്ങളിലൂടെ (അവാർഡു, മാധ്യമങ്ങൾ, ഫോട്ടോകൾ, കേരളത്തിലെ കവികളുമായുള്ള ബന്ധങ്ങളെ പൊക്കി കാണിച്ചും), വായനക്കാരെ പൂർണ്ണമായി മാറ്റി നിറുത്തി ജനങ്ങളുടെ മനസ്സില് സ്ഥാനം പിടിക്കാൻ ശ്രമിക്കുകയാണ്. അതിനു വേണ്ടി എത്ര അവാർഡുകൾ വാരികൂട്ടുന്നോ അത്രയും അവാർഡുകൾ വാരികൂട്ടാൻ ശ്രമിക്കുകയാണ്. നിങ്ങൾ തന്നെ സംഘടനകൾ ഉണ്ടാക്കി നിങ്ങൾ തന്നെ വിധി കർത്താക്കളായി 'നിങ്ങൾ എഴുതിയ ചരിത്രലേഖനത്തിലെ നായകന്മാർ പടുത്തുയർത്തിയ പാരമ്പര്യത്തിന്റെ പാന്ഥാവിൽ നിന്ന് മാറി ഒരു പുതിയ സംസ്ക്കാരം പടുത്തുയർത്താൻ ശ്രമിക്കുകയാണ്. ഇങ്ങനെ പേരും പെരുമയും നിലനിറുത്താനുള്ള സമ്മർദ്ധം കൂടുമ്പോൾ നമ്മളുടെ പൂർവികർ തലമുറകൾക്ക് വേണ്ടി കെട്ടിപ്പെടുത്ത, നിങ്ങൾ പറഞ്ഞത് പോലെ 'വികാരമുള്ള, താളലയങ്ങലുള്ള കാവ്യാ സ്മസ്ക്കാരം തകർക്ക പെടുകെടുകയും കവികളും കലാകാരന്മാരും കാട് കയറുകയും, എലിയെ പിടിച്ചുകൊണ്ടുവന്നു പുലിയാണെന്ന് പറയാൻ ശ്രമിച്ചാൽ, കാട്ടിൽ പോയി വള്ളിവലിച്ചും ഈറ്റ വെട്ടിയും എലിയേയും പുലിയേയും കണ്ടിട്ടുള്ള 'വള്ളുവനും വള്ളിപുലയിയും സമ്മതിച്ചെന്നിരിക്കില്ല. നിങ്ങൾ നാട്ടിൽ നിന്ന് കൊണ്ടുവരുന്ന ഓരോ കലാകാരന്മാരോടും ചോതിക്കുക അവരുടെ വളർച്ചയിൽ വായനക്കാരും സാധാരണക്കാരും എത്രമാത്രം പങ്കു വഹിച്ചിട്ടുണ്ടെന്ന്? പേരും പെരുമയും ശാശ്വതമല്ല. ശാശ്വതമായത്‌ നിങ്ങൾ വായനക്കാർക്കായി വിട്ടിട്ടുപോകുന്ന ഉദാത്തമായ ചിന്തകൾ അടങ്ങുന്ന കവിതകളും കഥകളും മാത്രമാണ്. ചീഞ്ഞു അളിയുന്ന സാധനങ്ങള വായനക്കാർ അവരുടെ ഷെൽഫിൽ സൂക്ഷിക്കാറില്ല. നിങ്ങൾ മനുഷ്യസംസ്ക്കാരത്തെ സംസ്ക്കരിക്കുന്ന ഒരു കവിയാവട്ടെ എന്ന് തന്നയാണ് വായനക്കാർ ആഗ്രഹിക്കുന്നത്. പക്ഷെ വായനക്കാർ ചിലപ്പോൾ കൊതുകിന്റെ രൂപത്തിൽ വന്നു ഒരു കടി തന്നിരിക്കും. പക്ഷെ കുമാരനാശാന്റെ 'പ്രാണി ദയയിൽ പറയുന്നത്പോലെ' അല്പ്പം ദയകാണിച്ചാൽ ഇതുപോലെ ഇടയ്ക്കു വന്നു കടിക്കാൻ പറ്റും. കാരണം കടിക്കുക എന്നത് കൊതുകിന്റെ ജീൻസിൽ ഉള്ളതാണ്. കടികൊള്ളാതെ മാറുക എന്നതാണ് ഏറ്റവും ഉചിതം.
JOSEPH NAMBIMADAM 2014-07-09 15:50:11
കവിത എന്നും വളരെ വഴക്കമുള്ള ഒരു സാഹിത്യ രൂപമായിരുന്നു.(a very flexible form of art ) ഏതു സാഹചര്യങ്ങളുമായും ഇണങ്ങിച്ചേരാനും, അന്യ സംസ്‌കാരങ്ങളുമായും, ഭാഷകളുമായും, ഇണങ്ങിച്ചേരാനും കടം കൊള്ളാനുമുള്ള അതിന്റെ കഴിവ്‌, അപാരമാണ്‌. അതു തന്നെയല്ലേ, പരിണാമ സിദ്ധാന്തത്തിന്റെയും കാതല്‍? Survival of the fittest . ("Evolution is a gradual process in which something changes into a different and usually more complex or better form". "The origin of existing species from ancestors, unlike them". "A change in genetic composition of a population during successive generation as a result of natural selection")
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക