Image

ഫോമാ ചെറുകഥാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

എ.സി. ജോര്‍ജ്‌ Published on 27 June, 2014
ഫോമാ ചെറുകഥാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
ഹ്യൂസ്റ്റന്‍:ഫോമയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷനോടനുബന്ധമായി സാഹിത്യ വിഭാഗം ഏര്‍പ്പെടുത്തിയ ചെറുകഥാ സമാഹാര പുസ്‌തകങ്ങളില്‍ സാംസി കൊടുമണ്‍ എഴുതിയ `യിശ്‌മയേലിന്റെ സങ്കീര്‍ത്തനം' ഒന്നാം സമ്മാനം നേടി. കാലത്തിന്റെ കപടനാടകങ്ങള്‍ കണ്ടു മടുക്കുന്ന നിഷ്‌കളങ്കരുടെ തേങ്ങലില്‍ നിന്നാണിതിലെ കഥകള്‍ അധികവും രൂപപ്പെടുത്തിയിരിക്കുന്നത്‌. രണ്ടാം സമ്മാനാര്‍ഹമായത്‌ ഡോക്‌ടര്‍ കോശി മലയില്‍ രചിച്ച `മുയല്‍പ്പാടുകള്‍' എന്ന ചെറുകഥാ സമാഹാരത്തിനാണ്‌. കുടിയേറ്റം എന്ന പറിച്ചുനടീലിനിടയില്‍ വേരറുക്കപ്പെട്ടു പോകുന്ന മനുഷ്യജീവിതങ്ങളുടെ വ്യഥിതവും ആര്‍ദ്രവുമായ കഥകളാണിതില്‍ അധികവും. നിര്‍വചിക്കപ്പെട്ട ചെറുകഥാസമാഹാര പുസ്‌തക വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയില്ലെങ്കിലും അനേകം കൊച്ചു കൊച്ചു കഥകളും, ദൃഷ്‌ടാന്തങ്ങളും ഉപമകളും ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ സാമൂഹിക നന്മകളേയും മൂല്യങ്ങളേയും ഉയര്‍ത്തി പ്രതിപാദിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമായ ജോയി അയിരൂര്‍ രചിച്ച `അനുദിന രന്‍ജനം' എന്ന പുസ്‌തകവും പ്രോല്‍സാഹന പുരസ്‌ക്കാരത്തിന്‌ അര്‍ഹമായി.

ചെറുകഥാ സമാഹാരവിഭാഗത്തിനു പുറമെ ഒറ്റക്കുള്ള ചെറുകഥാ രചനയില്‍ ബാബു തോമസ്‌ തെക്കേകരയുടെ `യാത്ര' ഒന്നാം സമ്മാനത്തിന്‌ അര്‍ഹമായി. ന്യൂയോര്‍ക്കിലെ മകനെ സന്ദര്‍ശിക്കാനെത്തിയ അച്ഛന്‍ മകനോടൊപ്പം ദല്‍ഹി വഴി യാത്രതിരിക്കുകയാണ്‌. വാര്‍ദ്ധക്യ സഹജമായ രോഗത്താല്‍ പരിക്ഷീണിതനായ അച്ഛന്‍, നല്ലകാലത്തു തന്നെ അച്ഛനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ അമ്മയുടെ സ്‌മരണകള്‍ക്കൊപ്പം ദല്‍ഹിയിലെത്തിയ ശേഷം ഉത്തരേന്ത്യയിലെ പുണ്യസ്ഥലങ്ങള്‍ തേടിയുള്ള ഒരു യാത്രയാണീ കഥയിലെ ഇതിവൃത്തം.

അനിതാ പണിക്കര്‍ രചിച്ച `സര്‍പ്പഗന്ധികള്‍' ചെറുകഥ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സര്‍പ്പങ്ങളും, സര്‍പ്പകാവുകളും, സര്‍പ്പഗന്ധികളും അതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളും ആചാരങ്ങളും അവിശ്വസിക്കാന്‍ വെമ്പല്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു സ്‌ക്കൂള്‍ കുട്ടിയുടെ മനസ്സിലെ തേങ്ങലുകള്‍ സ്വന്തം അമ്മയുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കുന്നതാണീ കഥയിലെ ഇതിവൃത്തം.
സാഹിത്യ സെമിനാര്‍ അവാര്‍ഡ്‌ കമ്മിറ്റിയില്‍ പ്രിന്‍സ്‌ മാര്‍ക്കോസ്‌, എബ്രഹാം തെക്കേമുറി, നീനാ പനക്കല്‍, റിനി മാമ്പലം, എ.സി. ജോര്‍ജ്‌ തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.
ഫോമാ ചെറുകഥാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
Join WhatsApp News
Babu Thekkekara 2014-06-29 18:34:40
FOMAA literary committee declared the awards.  Even though the convention was over, the awards were not given.  Should we go to FOMAA president's house to get it?  What is this, making fun of people?  Shame FOMAA management!!
Truth man 2014-06-29 19:09:07
Mr. Babu you are correct ,the award committee should resign .
Even the awards something wrong
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക