Image

ജോണ്‍ ടൈറ്റസ്: ഫോമായുടെ വളര്‍ച്ചയ്ക്കുപിന്നിലെ നാഴികക്കല്ല്- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 29 June, 2014
ജോണ്‍ ടൈറ്റസ്: ഫോമായുടെ വളര്‍ച്ചയ്ക്കുപിന്നിലെ നാഴികക്കല്ല്- അനില്‍ പെണ്ണുക്കര
ഒരു സംഘടനയുടെ വളര്‍ച്ച എന്നത് പ്രവര്‍ത്തകരുടെ ഊര്‍ജ്ജവും ആത്മാര്‍ത്ഥതയുമാണ്. പക്ഷെ പ്രവര്‍ത്തകര്‍ക്ക് ആവേശമാകാന്‍, ഊര്‍ജ്ജമാകാന്‍ സജീവമായ ഒരു നേതാവ് വേണം. വെറുതെ ഒരു നേതാവാകാനും പറ്റില്ല. എല്ലാവരും അംഗീകരിക്കുന്ന ഒരു നേതാവായിരിക്കണം അയാള്‍.

ജോണ്‍ ടൈറ്റസ്.
ഫോമയുടെ മുന്‍ പ്രസിഡന്റ് നിരവധി വ്യവസായ സംരംഭത്തിന്റെ ഉടമ. ഞാന്‍ ഇങ്ങനെയൊരു കുറിപ്പ് കുറിക്കുന്നതിനു പിന്നില്‍ ഒന്നുരണ്ട് സംഭവങ്ങളുണ്ട്. അമേരിക്കന്‍ മലയാളികള്‍ കേരളത്തില്‍ നടത്തിയ കണ്‍വന്‍ഷനുകളില്‍ നൂറില്‍നൂറ്മാര്‍ക്കും നല്‍കാവുന്ന രണ്ട് കണ്‍വന്‍ഷനുകളായിരുന്നു ഫൊക്കാനായുടെ മുന്‍ പ്രസിഡന്റ് ഡോ.അനിരുദ്ധനെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ ഫൊക്കാനയുടെ ഒന്നാമത് കേരളപ്രവേശം. രണ്ടാമത്തേത് ശ്രീ. ജോണ്‍ടൈറ്റസ് തിരുവല്ലയില്‍ നടത്തിയ ഫോമാ കണ്‍വന്‍ഷന്‍. ഒരു പക്ഷെ ഫോമ എന്നപ്രസ്ഥാനം ജനമനസില്‍ സ്ഥാനം പിടിച്ചത് ജോണ്‍ ടൈറ്റസിന്റെ ഭരണകാലത്താണ്. ഒരു പക്ഷേ ഫോയുടെ സുവര്‍ണ്ണകാലം അതായിരുന്നു എന്നെനിക്ക് തോന്നുന്നതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്.

വീടില്ലാത്തവര്‍ക്ക് നൂറ് വീടുകള്‍ വച്ച് നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയ പല വ്യക്തികളും അമേരിക്കയിലുണ്ട്. ഇത്തരം ചില നാണക്കേടുകള്‍ നിലനില്‍ക്കെയാണ് ജോണ്‍ടൈറ്റസ് ഫോമയുടെ അമരത്ത് വന്നത്. എന്നാല്‍ അദ്ദേഹം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചു. തിരുവല്ലയില്‍ നടന്ന കണ്‍വന്‍ഷനില്‍ വച്ച് 34 ഭവനരഹിതര്‍ക്ക് പുതിയ വീടുകളുടെ താക്കോലുകള്‍ നല്‍കി അവരെ സനാഥരാക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധയിടങ്ങളിലായി അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കും ഈ പദ്ധതിയില്‍ അദ്ദേഹം വീട് വച്ച് നല്‍കുവാന്‍ സന്നദ്ധത കാട്ടി. എന്നാല്‍ അര്‍ഹത ഇല്ലാത്ത ആളുകള്‍ക്ക്  നല്‍കുവാന്‍ ചില സംഘടനാസുഹൃത്തുക്കളില്‍ നിന്ന് നിര്‍ദ്ദേശം വന്നിട്ടു പോലും അതിനദ്ദേഹം വഴങ്ങിയില്ല. ഒരു പക്ഷേ ഒരു പ്രവാസി മലയാളിയുടേതായി ഇത്രത്തോളം വലിയ ഒരു പ്രോജക്ട് കേരളത്തില്‍ ആദ്യമായിരുന്നു. ഇതില്‍ ശ്രദ്ധിക്കപ്പെടേണ്ട കാര്യം ഇതിന്റെ ക്രഡിറ്റ് ഫോമാ എന്ന സംഘടനയ്ക്കായിരുന്നു എന്നതാണ്. അവിടെയാണ് ഫോമയുടെ വളര്‍ച്ച ആരംഭിക്കുന്നത്.

തന്റെ വ്യവസായ സ്ഥാപനമായ 'എയ്‌റോ കണ്‍ട്രോള്‍സ്, എന്ന സ്ഥാപനത്തിന്റെ 25-#ാ#ം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ ജീവകാരുണ്യപ്രവര്‍ത്തനമായിരുന്നു എങ്കിലും ഫോമയുടെ ചരിത്രപരമായ ഉണര്‍വുകൂടിയായി മാറി ആ ഭവനദാന ചടങ്ങ്.

തിരുവല്ല താലൂക്കില്‍ ഇപ്പോള്‍ പ്രസിദ്ധമായ പ്രവാസികളുടെ നാടായ കുമ്പനാട് ജനിച്ച ജോണ്‍ടൈറ്റസ് ഇന്ന് അമേരിക്കയില്‍ അറിയപ്പെടുന്ന വ്യവസായ പ്രമുഖനാണ്. കഴിഞ്ഞ മുപ്പത്‌വര്‍ഷമായി അമേരിക്കന്‍ വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന ജോണ്‍ടൈറ്റസ് സാമൂഹ്യ ജീവകാരുണ്യപ്രവര്‍ത്തനം പരസ്യങ്ങളില്ലാതെ നടത്തുന്ന വ്യക്തിയാണ്. തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നു. അര്‍ഹരായവരെ കണ്ടെത്താന്‍ അദ്ദേഹത്തിന് നാട്ടില്‍ സഹായികളുമുണ്ട്. കഠിനമായ പ്രയത്‌നമാണ് അദ്ദേഹത്തിന്റെ ജീവരഹസ്യം. മനുഷ്യനെ അറിയുവാനും സമൂഹത്തിന് തന്നാലാവുന്നത് ചെയ്യുവാനും മനസുള്ള അദ്ദേഹം സഹജീവികള്‍ക്ക് സഹായത്തിനായി ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. തന്റെ വീട്ടുപേരായ പുരയ്ക്കല്‍ എന്ന പേര് ചേര്‍ത്ത് “പുരയ്ക്കല്‍ ചാരിറ്റി” എന്ന പേരിലാണ് സഹായം നല്‍കുക. എല്ലാ വര്‍ഷവും നല്ലൊരു തുക കേരളത്തിലെ വിവിധ വ്യക്തികള്‍ക്കായി സഹായധനമായി നല്‍കുന്നു. സ്‌ക്കൂളുകള്‍, ആശുപത്രിയില്‍ കഴിയുന്ന നിര്‍ദ്ധനര്‍ തുടങ്ങിയ മേഖലയിലാണ് ശ്രീ.ജോണ്‍ ടൈറ്റസിന്റെ ശ്രദ്ധ. ട്രസ്റ്റിലെത്തുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതിനും അത് അന്വേഷിച്ച് അര്‍ഹരായവരെ  കണ്ടുപിടിക്കുവാനും, ശുപാര്‍ശ ചെയ്യുവാനും ഉള്ള ചുമതല കുമ്പനാട് കാനകത്തില്‍ ജോണ്‍ കെ. കോശിക്കാണ്.

കേരളത്തില്‍ ഏതൊരു ഫിനാഷ്യല്‍ കമ്പനി വന്നാലും, ഇന്‍ഷ്വറന്‍സ് കമ്പനി വന്നാലും ആദ്യം നോട്ടമിടുന്നത് കുമ്പനാടിനെയാണ്. കാരണം പണക്കാരുടെ പറുദീസയായാണ് കുമ്പനാട് അറിയപ്പെടുന്നത്. പക്ഷെ കുമ്പനാട് എന്നൊരു സ്ഥലമുണ്ടോ.
ഇല്ല…
പിന്നെ എങ്ങനെ കുമ്പനാടുണ്ടായി. അവിടെയാണഅ ജോണ്‍ ടൈറ്റസിന് ഐതിഹ്യപെരുമ ഉള്ളത്. ജോണ്‍ ടൈറ്റസിന്റെ തറവാട്ട് പേരാണ് 'കുമ്പനാട്' എന്നത്. ഈ പ്രദേശത്തെ പ്രബലമായ കുടുംബമായിരുന്നു ഇത്. ജനങ്ങള്‍ക്കിടയില്‍ ഈ വീടുമായുള്ള ബന്ധവും സമൂഹത്തില്‍ ഈ തറവാടിനുള്ള സ്ഥാനവും ആ പ്രദേശത്തെ മുഴുവന്‍ ഈ തറവാടിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കുമ്പനാട് കുടംബത്തിന് ഇപ്പോള്‍ 13 ശാഖകള്‍ ഉണ്ട്. ഭാഗം വച്ചും, ശാഖകള്‍ പിരിഞ്ഞും കുമ്പനാട് വളര്‍ന്നപ്പോള്‍ തറവാട് ഒരവകാശിയില്‍ വന്നുപെട്ടു.

പക്ഷെ അവര്‍ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്ന അവസരത്തില്‍ ജോണ്‍ ടൈറ്റസ് 'കുമ്പനാട് തറവാട്' വാങ്ങി സംരക്ഷിക്കുകയാണുണ്ടായത്. അതിന് അദ്ദേഹത്തോടൊപ്പം സഹോദരന്‍ തമ്പിയും ഒപ്പം കൂടി. ഇന്ന് ഈ തറവാട് ഒരു ഹെറിട്ടേജ് ഹോം ആണ്. ഇവിടെ പതിമൂന്ന് കുടുംബാംഗശാഖകളിലേയും അംഗങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്നു. ഒരു ദേശത്തിന്റെ പേരും പെരുമയുമായി നിലകൊണ്ട തറവാട് അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു.

സുതാര്യമായ ഒരു കണക്കുപുസ്തകം ജോണ്‍ ടൈറ്റസിന്റെ മാത്രം  പ്രത്യേകതയാണ്. ഈ പുസ്തകം അദ്ദേഹം ഫോമയുടെ പ്രസിഡന്റായപ്പോള്‍ ഫോയ്ക്കും നല്‍കി ഒരു “ടൈറ്റസ്ടച്ച്” കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയം ഇന്ന് പല നേതാക്കളേയും സൃഷ്ടിച്ചു. വ്യക്തമായ കാഴ്ചപ്പാടിലൂടെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചു. ഇത്തരം കാഴ്ചപ്പാടുകള്‍ ഫോമയ്ക്ക് നല്‍കിയത് ജോണ്‍ ടൈറ്റസാണ്. ഇതാണ് ഫോമയുടെ ഇന്നത്തെ വിജയത്തിന് കാരണം.

സംതൃപ്തനായ ഒരു കുടുംബബന്ധം കാത്തുസൂക്ഷിക്കുന്ന ജോണ്‍ടൈറ്റസിന്റെ വിജയത്തിനു പിന്നില്‍ ഭാര്യ കുസുമം ടൈറ്റസിന്റെ പിന്തുണയുണ്ട്. കുസുമം ടൈറ്റസ് ഫോമയുടെ വനിതാ നേതാവുമാണ്.
ജോണ്‍ടൈറ്റസ് കുമ്പനാട് അജയ്യമായ  കര്‍മ്മ ശക്തിയുടെ കാരുണവര്‍ഷമായി നമ്മോടൊപ്പം നടക്കുമ്പോള്‍ അതിനു പിന്നില്‍ നിരാലംബരായ ആയിരങ്ങളുടെ പ്രാര്‍ത്ഥനയുണ്ടെന്ന് തിരിച്ചറിയുന്നു.
ജോണ്‍ ടൈറ്റസ്: ഫോമായുടെ വളര്‍ച്ചയ്ക്കുപിന്നിലെ നാഴികക്കല്ല്- അനില്‍ പെണ്ണുക്കര
Join WhatsApp News
FM Lazer, A social Activist since 1988 2014-07-01 04:58:51
Dear John Titus sir, I was very happy to read the article about you. I extend my sincere and hearty congratulations you. May God bless u and all your endevours. The Article clearly shows your growth graph and especially the love and care you kept for the poor and the marginalised. I am a disabled social activist since 1988. Also working for the disabled in Kerala. Support and Guidance from the people like you is needed for our activities.I am also an Award Winner in Kerala on anti liquor activities. Some details are available in my fb:fmlazer Fernandez manual.With love,FM Lazer,Trivandrum, fmlazer@gmail.com ...ph:9495549450
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക