Image

മലയാളിയുടെ മുഖം വികൃതമാക്കുന്ന മദ്യ-മയക്കുമരുന്ന് വിപത്ത്.

ജി.ഹരിദാസ് Published on 30 June, 2014
മലയാളിയുടെ മുഖം വികൃതമാക്കുന്ന മദ്യ-മയക്കുമരുന്ന് വിപത്ത്.

അന്താരാഷ്ട്ര മദ്യ-മയക്കുമരുന്ന് വിരുദ്ധ ദിനം (ജൂണ്‍ 26) ഒന്നുകീടി നമ്മുടെ മുന്നിലൂടെ കടന്നുപോയി.  റാലിയും പ്രചാരണ-ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചും മത്സരങ്ങള്‍ നടത്തിയും ദിനാചരണം നാം ഗംഭീരമാക്കി.  പക്ഷെ ഈ വിപത്തിന്റെ യഥാര്‍ത്ഥ രൂപം മനസിലാക്കാന്‍ നാം ഇനിയും വേണ്ടവിധം ശ്രമിക്കുന്നില്ല.  അമ്മ പെങ്ങ•ാരുടെ ചീരിത്ര്യം കവരാന്‍ ശ്രമിക്കുന്നവര്‍, കൊട്ടേഷന്‍ സംഘങ്ങളിലൂടെ മനുഷ്യ ജീവന് വില പറയുന്നവര്‍, സ്വന്തം വീടു തന്നെ കുരുതിക്കളമാക്കുന്നവര്‍, മാഫിയാ സംഘങ്ങളെ ഊട്ടിവരുത്തുന്നവര്‍-അനുദിനം ബീഭത്സമായിക്കൊണ്ടിരിക്കുന്ന ദേവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥയാണിത്.

 

 /മദ്യവും മയക്ക് മരുന്നും/  

 

മേല്പറഞ്ഞ അവസ്ഥയ്ക്ക് ഒരു പ്രധാന കാരണം ഭയാനകമാം വിധം വര്‍ദ്ധിച്ചുവരുന്ന മദ്യത്തിന്റെയും, മയക്കുവരുന്നുകളുടേയും ഉപഭോഗമാണ്.   സംസ്ഥാനത്ത് 15നും 18നും മദ്ധ്യെ പ്രായമുള്ള കുട്ടികളില്‍ 74% പേര്‍ ലഹരിവസ്ത്തുക്കള്‍ ഉപയോഗിക്കുന്നതായാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  വിദ്യാര്‍ത്ഥികള്‍ #ിതിന്റെ ഉപഭോക്താക്കളായും ക്രമേണ വില്പനക്കാരായും മാറുന്നു എന്നാണ് കണ്ടെത്തല്‍.
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പ്രേരണയില്‍ ഇവ രുചിച്ച് തുടങ്ങുന്നവരുണ്ട്.  കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബാക്കിക്ക് ചില്ലറയില്ലെന്ന് പറഞ്ഞ് നല്‍കുന്ന മിഠായിയിലും ബിസ്‌ക്കറ്റിലും ഇവ കര്‍ത്തി മയക്കുമരുന്നിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന രീതി നിലവിലുണ്ട്.  സോഡയില്‍ ഉറക്കഗുളിക കലര്‍ത്തി കഴിച്ച് ലഹരി ആസ്വദിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ അധികൃതര്‍ പിടികൂടിയ സംഭവം അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

/നിരോധിച്ച വസ്തുക്കളും സുലഭം/

 കേരളത്തില്‍ നിരോധിച്ചിട്ടുള്ള പല മയക്കു മരുന്നുകളും ഇപ്പോഴും ഇവിടെ സുലഭമായി ലഭിക്കുന്നുണ്ട്.  ഉദാഹരണത്തിന് നൈട്രാസെഫാം, സ്പാസ്‌മോ പ്രോക്‌സിവോന്‍ തുടങ്ങിയവ.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കടത്തികൊണ്ടുവരുന്നു.  നൈട്രജന്‍ ഗുളികകളും ഫെനേര്‍ഗാം ആംപ്യൂളുകളും മദ്യവുമായോ മറ്റ് മയക്കുമരുന്നുകളുമായോ കലര്‍ത്തി ലഹരി കൂട്ടുന്ന രീതി കോളജ് വിദ്യാര്‍ത്ഥികളുടെയിടയില്‍ വ്യാപകമാണ്.  അതുപോലെ തന്നെ മരിജ്ജവാനയും, ഹെറോയിനില്‍ മോര്‍ഫിന്‍ ചേര്‍ത്തുപയോഗിക്കുന്നതും ചെറുപ്പക്കാരിലും വിദ്യാര്‍ത്ഥികളിലും കണ്ടുവരുന്നു.  കഞ്ചാവ്, കെക്കെയ്ന്‍ തുടങ്ങിയവയുടെ ഉപയോഗവും വ്യാപകമാണ്.  വൈറ്റ്‌നര്‍, നെയ്ല്‍പോളിഷ് എന്നിവയുടെ പുകചുരുളുകളിലൂടെ ലഹരി ആസ്വദിക്കുന്ന പെണ്‍ കുട്ടികളുടെ എണ്ണം അനുദിനം കൂടി വരുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

 /അന്യസംസ്ഥാന തൊഴിലാളികളുടെ പങ്ക്/

തൊഴിലാളിക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം.  ഇവിടത്തെ ശരാശരി ദിവസക്കൂലി 600-700 രൂപയാണ്.  ഇതില്‍ ആകൃഷ്ടരായി ഇവിടെ എത്തുന്ന ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളിലേറിയപങ്കും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്.  ഇവര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്നുമുണ്ട്.  ഉപഭോക്താക്കളെന്നതിലുപരി ഇവര്‍ മയക്കുവരുന്നുകളുടെ കടത്തുകാരുമാണ്.  ഡോക്ടറുടെ കുറിപ്പടിയി•േല്‍ മാത്രം വില്പന നടക്കേണ്ട പല വേദനസംഹാരികളും ഇവിടെ അനധികൃതമായി എത്തിക്കുന്നത് ഇവരാണ്.  മറ്റ് സംസ്ഥാനങ്ങളില്‍ 35 രൂപയ്ക്ക് ലഭിക്കുന്ന ഒരു ആംപ്യൂള്‍ ഇവര്‍ കടത്തികൊണ്ടുവന്ന് 250 രൂപയ്ക്കാണ് ഇവിടെ വില്ക്കുന്നത്.  അതുപോലെ തന്നെ ബംഗാളിലും ഒറീസ്സായിലുമെല്ലാം 150 രൂപയ്ക്ക് ലഭിക്കുന്ന മരിജ്ജവാന ഇവര്‍ ഇവിടെ കൊണ്ടുവന്ന് 12000 രൂപയ്ക്കാണ് വില്പന നടത്തുന്നത്.  ഇപ്രകാരം നിര്‍ബ്ബാധം കടത്തികൊണ്ടുവരുന്ന മറ്റൊന്നാണ് കഞ്ചാവ്.  

/മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം/

 മറ്റെത്തിന്റെ കാര്യത്തില്‍ പിന്നിലായാലും മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ മലയാളി ഇന്ന് ലോകത്ത് ഒന്നാം സ്ഥാനത്താണ്.  സന്തോഷത്തിലും സന്താപത്തിലും മദ്യം വിളമ്പണമെന്നത് മലയാളിക്ക് മാന്യതയായി മാറികഴിഞ്ഞു.  മദ്യ ഉപഭോഗത്തിന്റെ ആഗോള ആളോഹരി 5 ലിറ്ററും ഇന്ത്യയിലെ ദേശീയ ശരാശരി 5.7 ലിറ്ററും ആണെങ്കില്‍ കേരളത്തിലിത് 8.3 ലിറ്ററാണ്.  കേരളത്തില്‍ 21 വയസില്‍ താഴെ പ്രായമുള്ളവരില്‍ മദ്യം ഉപയോഗിക്കുന്നവര്‍ 1990ല്‍ വെറും 2% ആയിരുന്നെങ്കില്‍ ഇന്നത് 20% ത്തോളമാണ്.  2012ല്‍ 7860 കോടി രൂപയുടെ വിദേശമദ്യമാണ് കേരളത്തില്‍ വിറ്റതെങ്കില്‍ ഇപ്പോഴത് 8800 കോടിയിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്.

 വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പുറമേ മദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും വ്യാപകമായ ഉപഭോഗം ജനതയുടെ ആരോഗ്യ സ്ഥിതി ആശങ്കകരമാംവിധം വഷളാക്കുന്നു.  മറ്റ് ജീവിത ശൈലീ രോഗങ്ങള്‍ക്കു പുറമേ ഇവ കൂടിയാകുമ്പോള്‍ രോഗപ്രസ്തരുടെ ഒരു സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുന്നു.  ഈ ദു:സ്ഥിതിക്കൊരു പരിഹാരം കാണാന്‍ ആരോഗ്യ-വിദ്യാഭ്യാസ-ആഭ്യന്തര-എക്‌സൈസ്-സാമൂഹ്യസുരക്ഷാ വകുപ്പുകളുടേയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളുടേയും ഏകോപിതമായ പ്രവര്‍ത്തനം അദ്യന്താപേക്ഷിതമാണ്.
     ----------------------------
 
 വേലിതന്നെ വിളവ് തിന്നാല്‍………….. 
 

വേലിതന്നെ വിളവ് തിന്നാല്‍……., തീകട്ടയില്‍ ഉറുമ്പരിക്കുക; തുടങ്ങിയ പദപ്രയോഗങ്ങള്‍ മലയാളത്തില്‍ വളരെ അര്‍ത്ഥവ്യാപ്തി ഉള്ളവയാണ്.  മേല്പറഞ്ഞ ചൊല്ലിന് സമാനമായൊരു സംഭവം ചുവടെ ചുരുളഴയുന്നു.

 'കേസ് സി.ബി.ഐ. അന്വേഷിക്കണം' എന്ന മുറവിളി ഇന്ത്യയില്‍ നാം സ്ഥിരം കേള്‍ക്കാറുള്ളതാണ്.  എന്നാല്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തന്നെ പ്രതിക്കൂട്ടിലാകുന്ന കള്ളപ്പണ നിക്ഷേപമാണ് ഇപ്പോളിവിടെ ചര്‍ച്ച വിഷയം.  രാഷ്ട്രീയക്കാര്‍ കള്ളപ്പണം അതിവിദഗ്ധ്യമായി ഒളിപ്പിക്കുന്നു എന്നത് ആരെയും ഞെട്ടിപ്പിക്കുന്നൊരു സത്യമാണ്.

 ഏതാനും സി.ബി.ഐ. ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി സമാഹരിച്ച തുകകള്‍ അതിവിദഗ്ധമായി ഒളിപ്പിക്കാന്‍ വിവാദ മാംസാഹാരകയറ്റുമതിക്കാരന്‍ മോയിന്‍ ഖുറേഷി ഇവരെ സഹായിക്കുന്നു എന്ന വിവരം കണ്ടെത്തിയത് ആദായ നികുതി വകുപ്പാണ്.  അനേകവര്‍ഷങ്ങളായി ഇത് നടന്നു വരുന്നതായാണ് സൂചന.  സി.ബി.ഐയുടെ ഉന്നതങ്ങളിലെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള ആളായി ഖുറേഷി വളര്‍ന്നതും ഈ വഴിവിട്ട ബന്ധങ്ങളിലൂടെ ആണെന്നാണ് റിപ്പോര്‍ട്ട്.  ആദായ നികുതി അധികൃതര്‍ വിവരം ധനമന്ത്രാലയത്തെ അറിയിച്ചുട്ടുണ്ട്.

 ഈ ഹവാല ഇടപാട് ഉദ്യോഗസ്ഥര്‍ നേരിട്ടല്ല 'ഡമ്മി'കള്‍ മുഖാന്തിരമാണ് നടത്തിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.  ഈ അവിശുദ്ധ ഇടപാടിലെ വിശൂദ്ധതകള്‍ നീക്കി യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്താന്‍ സി.ബി.ഐ., എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ അശ്രാന്ത പരിശ്രമം വേണ്ടി വരും.  ഖുറേഷിയുടെ ആഫീസ് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച ഒരു കമ്പ്യൂട്ടര്‍ സ്‌കാന്‍ ചെയ്തതില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐയുടെ ഒരു മുന്‍ തലവന് ആദായ നികുതിവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.  മുതിര്‍ന്ന രാഷ്ട്രീയക്കാരാരും ഈ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം.  പക്ഷെ ഒരു കാര്യം ഉറപ്പാണ് അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് വന്‍തലകള്‍ പലതും ഉരുളുമെന്നാണ് സൂചന.
    ----------------------------------

 


'നാഗമണ്ടല' മലയാളത്തില്‍ അമേരിക്കയില്‍ അരങ്ങേറുന്നു.
 
ഗിരീഷ് കര്‍ണാടിന്റെ പ്രശ്‌സ്ത കന്നട നാടകമായ 'നാഗമണ്ടല'
മലയാളത്തില്‍ അമേരിക്കയില്‍ഡ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.  ഇന്ത്യയില്‍ നിലനില്ക്കുന്ന അന്ധവിശ്വാസങ്ങളിലും അപസര്‍പ്പക കഥകളിലും പ്രാചീന കലാ രൂപങ്ങളിലുമെല്ലാം.  പണ്ടുമുതലേ ആകൃഷ്ടരാണ് പാശ്ചാത്യര്‍. 


ഇന്ത്യന്‍ സംസ്‌കാരത്തില്‍ മുഴുകാനും അത് സ്വായത്തമാക്കാനും അവര്‍ക്കുള്ള ഉത്സാഹത്തിന് 21-ാം നൂറ്റാണ്ടിലും വലിയ മാറ്റമുണ്ടായിട്ടില്ല.  അതു കൊണ്ട് തന്നെ ഈ നാടകം അവര്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. 

 നാടകത്തിന്റെ മലയാളാവതരണം സംവിധാനം ചെയ്യുന്നത് വാര്‍ഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പെര്‍ഫോമിംഗ് ആര്‍ട്‌സ് വകുപ്പു തലവന്‍ ടെറി കോണ്‍വേഴ്‌സ് ആണ്.  അവതരണ വേളയില്‍ സംഭാഷണത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുമുണ്ടാകും.  നാടകത്തില്‍ പ്രമുഖകഥാപാത്രങ്ങള്‍ മൂന്നാണ്-റാണി, അവരുടെ ഭര്‍ത്താവ്, നാഗ.

 സര്‍വ്വകലാശാലയിലെ തിയേറ്റര്‍ കോഴ്‌സുകളിലുള്‍പ്പെടുത്തി കോണ്‍വേഴ്‌സ് ഈ നാടകം പലിപ്പിക്കുന്നുമുണ്ട്.  ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ സമ്മര്‍ദ്ദങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം.  സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വൈരിദ്ധ്യങ്ങളും പൊരുത്തക്കേടുകളും നാടകം വിശകലനം ചെയ്യുന്നുണ്ട്. 

 പത്ര പ്രവര്‍ത്തകയായ കിരണ്‍ സന്ധ്യയാണ് നാടകം മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുള്ളത്.  2014 സെപ്തംബറിലാണ് നായകം അമേരിക്കയില്‍ അവതരിപ്പിക്കുക.
     ------------------------
        -ജി.ഹരിദാസ്.  


 

മലയാളിയുടെ മുഖം വികൃതമാക്കുന്ന മദ്യ-മയക്കുമരുന്ന് വിപത്ത്.
Join WhatsApp News
FM Lazer,Award winner on anti liquor activities in Kerala 2014-07-01 06:44:03
Dear Mr.G.Haridas,Congratulations!!! Very nicely done the article.We are in the field since 1988. Very good presentation.Keep it up.May God bless u and us.Some of my activities pls see in fb:fmlazer Fernandez manual.With love fmlazer@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക