Image

പിന്തുണക്ക് നന്ദി, പ്രവര്‍ത്തനങ്ങള്‍ തുടരും: തോമസ് ടി. ഉമ്മന്‍

Published on 30 June, 2014
പിന്തുണക്ക് നന്ദി, പ്രവര്‍ത്തനങ്ങള്‍ തുടരും: തോമസ് ടി. ഉമ്മന്‍
ഞാന്‍ ഏറ്റവും ബഹുമാനിക്കയും സ്‌നേഹിക്കയും ചെയ്യുന്ന ഫോമായിലെ സ്‌നേഹിതരെ നേതാക്കളെ,

ഇക്കഴിഞ്ഞ ഫോമാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ എനിക്ക് നല്കിയ പിന്തുണക്കും, നിങ്ങളുടെ സാന്നിധ്യത്തിനും, പ്രാര്‍ത്ഥനക്കുമായി ഏറ്റവും വിനയത്തോടെ ഞാന്‍ നന്ദി പറയട്ടെ. തെരഞ്ഞെടുപ്പില്‍ വിജയികളായ ഏവരെയും എന്റെ ആത്മാര്‍ത്ഥമായ അനുമോദനങ്ങളും ആശംസകളും അറിയിക്കുന്നു. ഈ ബഹ്രുത്ത്തായ കുടുംബത്തെ നയിക്കുവാനുള്ള ജ്ഞാനവും ധൈര്യവും സര്‍വശക്തനായ ദൈവം നിങ്ങള്ക്ക് നല്കട്ടെ.
നിങ്ങളില്‍ പലരും ഞാന്‍ വിജയിച്ചു കാണുന്നതിനായി കഠിനാ ധ്വാനം ചെയ്തു എന്ന് എനിക്കറിയാം. നിങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതിലുള്ള എന്റെ ദു:ഖം ഞാന്‍ അറിയിക്കുന്നു. ചിലപ്പോള്‍ ഫലങ്ങള്‍ നാം ആഗ്രഹിക്കുന്നത് പോലെ ആവില്ലാ. അതില്‍ ദയവായി നിരാശപ്പെടരുത്.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, ദയാപുരസരം നിങ്ങള്‍ സംസാരിച്ചതുമൊക്കെ ഞാന്‍ നന്ദിയോടെ ഞാന്‍ ഓര്ക്കുന്നു. ദൈവഹിതമായാല്‍ ഞാന്‍ തുടരുന്ന എളിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടര്ന്നുകൊണ്ടേയിരിക്കും എന്ന് ഞാന്‍ വാക്ക് തരുന്നു.
സമൂഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടും, എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളും ഒക്കെ പ്രിയമുള്ള നിങ്ങളുമായി പങ്കു വെക്കുവാന്‍ അവസരം ഒരുക്കി തന്ന ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു.
ഏറ്റവും വിനയത്തോടും സ്‌നേഹത്തോടും കൂടെ,
തോമസ് റ്റി ഉമ്മന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക