Image

ഇ കൊളൈ ബാധ വീണ്‌ടും: ബ്രിട്ടനില്‍ രണ്‌ടു കുട്ടികള്‍ മരിച്ചു, മൂന്നു പേര്‍ ചികിത്സയില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 24 November, 2011
ഇ കൊളൈ ബാധ വീണ്‌ടും: ബ്രിട്ടനില്‍ രണ്‌ടു കുട്ടികള്‍ മരിച്ചു, മൂന്നു പേര്‍ ചികിത്സയില്‍
ലണ്‌ടന്‍: യൂറോപ്പിനെ ഭീതിയിലാഴ്‌ത്തിയ ഇ കൊളൈ ബാധ തിരിച്ചുവരുന്നു. ഇത്തവണ ബ്രിട്ടനിലാണ്‌ ആദ്യ സൂചനകള്‍ കണ്‌ടത്‌. സ്വാന്‍സീയിലെ സിംഗിള്‍ടണ്‍ ഹോസ്‌പിറ്റലില്‍ ഇ കൊളൈ ബാധിച്ച്‌ രണ്‌ടു പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു.

മൂന്നു മുതിര്‍ന്നവര്‍ രോഗബാധയ്‌ക്കു ചികിത്സയില്‍ കഴിയുകയാണ്‌. ഹോപ്പ്‌ ഇര്‍വിന്‍ എന്ന കുട്ടിക്കാണ്‌ ആദ്യം രോഗബാധയുണ്‌ടായത്‌. രണ്‌ടാമത്തെ കുട്ടിയുടെ പേര്‌ വെളിപ്പെടുത്തിയിട്ടില്ല. ആശുപത്രിയില്‍ നിന്നു തന്നെയാണ്‌ രോഗം പകര്‍ന്നതെന്നു സംശയം. ഹോപ്പ്‌ ഇര്‍വിന്‍ രോഗം ബാധിച്ച്‌ അഞ്ചു ദിവസത്തിനുള്ളില്‍ മരിച്ചു.

കഴിഞ്ഞ മാസം മാത്രം അഞ്ചു പേര്‍ക്ക്‌ രോഗം ബാധിച്ചെന്നാണ്‌ സൂചന. ഇതിലൊരാള്‍ മറ്റേണിറ്റി വാര്‍ഡില്‍ കഴിയുന്ന യുവതിയാണ്‌. ഇവരുടെ അവസ്ഥ ഗുരുതരമല്ല. മുമ്പ്‌ ജര്‍മനിയില്‍ പടര്‍ന്നതു പോലെ ശക്തമായ ഇ കൊളൈ അല്ല ഇപ്പോഴത്തേതെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. എങ്കിലും കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും മറ്റും ഇതു സൂക്ഷിച്ചില്ലെങ്കില്‍ മാരകമാകാനിടയുണ്‌ട്‌.
ഇ കൊളൈ ബാധ വീണ്‌ടും: ബ്രിട്ടനില്‍ രണ്‌ടു കുട്ടികള്‍ മരിച്ചു, മൂന്നു പേര്‍ ചികിത്സയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക