Image

മികവിന്റെ പരമ്പരകളില്‍ ഒന്നുകൂടി,ജോര്‍ജ് തുമ്പയിലിന് വീണ്ടും പുരസ്‌കാരം

ടാജ് മാത്യു Published on 07 July, 2014
മികവിന്റെ പരമ്പരകളില്‍ ഒന്നുകൂടി,ജോര്‍ജ് തുമ്പയിലിന് വീണ്ടും പുരസ്‌കാരം
ന്യൂജേഴ്‌സി: വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുന്ന പത്രപ്രവര്‍ത്തകന്‍ സ്വയം വാര്‍ത്തയായി മാറുകയാണിവിടെ. നാലായിരത്തിലേറെ പേര്‍ ജോലിചെയ്യുന്ന ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററിലെ മികച്ച പ്രവര്‍ത്തനത്തിന് അമേരിക്കന്‍ മലയാളിയും മാധ്യമപ്രവര്‍ത്തകനുമായ ജോര്‍ജ് തുമ്പയിലിന് ഒരിക്കല്‍ കൂടി പുരസ്‌കാരം ലഭിച്ചതിലൂടെ ഹോസ്പിറ്റലിന്റെ ഇന്റേണല്‍ പബ്ലിക്കേഷനായ ബാര്‍നബസ് ന്യൂസില്‍ അദ്ദേഹം വാര്‍ത്തയായി മാറി. തുമ്പയിലിന്റെ പ്രവര്‍ത്തനമികവിന്റെ നിരവധി  ഉദാഹരണങ്ങള്‍ ബാര്‍നബസ് ന്യൂസില്‍ വിവരിക്കുന്നുണ്ട്.

അവാര്‍ഡുകളുടെ പെരുമഴക്കാലം  തന്നെയാണ് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററില്‍ ജോര്‍ജ് തുമ്പയില്‍ സൃഷ്ടിച്ചിട്ടുളളത്. എംപ്ലോയി ഓ ഫ് ദി മന്ത്, മാനേജര്‍ ഓഫ് ദി മന്ത്, രണ്ടുതവണ കോര്‍ വാല്യു അവാര്‍ഡ് എന്നിവ നേ ടിയ തുമ്പയില്‍ പെര്‍ഫെക്ട് അറ്റ ന്‍ഡന്‍സ് അവാര്‍ഡും കരസ്ഥമാ ക്കി. കഴിഞ്ഞ 19 വര്‍ഷത്തെ പ്രവ ര്‍ത്തനത്തിനിടയില്‍ ഒരു ദിവസം മാ ത്രമാണ് അദ്ദേഹം ജോലിക്കെത്താ തിരുന്നത്. ഹെല്‍ത്ത് എജ്യുക്കേ ഷനില്‍ അസാധാരണമായ കാഴ്ച പ്പാടുളള വ്യക്തിയെന്നാണ് ഒരു അവാര്‍ഡില്‍ അദ്ദേഹത്തെ വിശേ ഷിപ്പിച്ചിരിക്കുന്നത്.  റെസിപിറേറ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന തുമ്പയില്‍ ബെര്‍ഗന്‍ കമ്മ്യൂണിറ്റി കോളജിലെ അഡ്ജങ്ക്റ്റ് ഫാക്കല്‍റ്റി അംഗവുമാണ്.

  ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററിലെ മികച്ച പ്രവര്‍ത്തനത്തിന് ജോര്‍ജ് തുമ്പയില്‍ പുരസ്‌കാരത്തിന് അര്‍ഹനായ വിവരം ബാര്‍ണബസ് ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒയുമായ ഡോ. ജോണ്‍ ബ്രണ്ണനാണ് അറിയിച്ചത്. ന്യൂജേഴ്‌സിയിലെ ഏറ്റവും വലിയ ഹെല്‍ത്ത് സിസ്റ്റമാ യ ബാര്‍ണബസ് ഹെല്‍ത്തില്‍ അം ഗമായ ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററിലെ ഉത്തരവാദിത്വപൂര്‍ണ്ണമായ മികച്ച പ്രവര്‍ത്തനത്തിനാണ് രണ്ടാംപാദ വര്‍ഷാന്ത്യത്തില്‍ തുമ്പയിലിന് പുരസ്‌കാരം ലഭിച്ചത്. ഒന്നിലേറെ തവണ ഈ പുരസ്‌കാരം തേടി വന്നിട്ടുണ്ട്. ഇത്തവണ അവാര്‍ഡ് ജേതാക്കളിലെ ഏക ഇന്ത്യക്കാരനും തുമ്പയില്‍ തന്നെ. മികച്ച കാര്യക്ഷമ പ്രവര്‍ത്തനത്തിനായി രാത്രിയും പകലുമെന്നില്ലാതെ അതീവശ്രദ്ധാലുവായി പ്രവര്‍ത്തിക്കുന്ന അപൂര്‍വവ്യക്തിത്വങ്ങളിലൊന്നാണ് ജോര്‍ജ് തുമ്പയിലെന്ന് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചു കൊണ്ട് ഹ്യൂമന്‍ റിസോഴ്‌സസ് വൈസ് പ്രസിഡന്റ് സാക്ക് ലിപ്‌നര്‍ പറഞ്ഞു.

  മെഡിക്കല്‍ സെന്ററില്‍ ഇന്ത്യ ഹെറിറ്റേജ് ഡേ സെലിബ്രേഷന്റെ മുഖ്യസംഘാടകനെന്ന നിലയില്‍ തുമ്പയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ടെന്ന് ബാര്‍നബസ് ന്യൂസ് വിവരിക്കുന്നു. മെഡിക്കല്‍ സെന്ററിലെ എതിക്‌സ്, സേഫ് റ്റി മുതലായ വിവിധ കമ്മിറ്റികളില്‍ അംഗവുമാണ്.

ഭാര്യ ഇന്ദിര ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററില്‍ തന്നെ നേഴ്‌സ് പ്രാക്ടീഷണര്‍ ആയി സേവനമനുഷ്ഠിക്കുന്നു.

മകന്‍ ബ്രയന്‍ മേരിലാന്‍ഡില്‍ സിവില്‍ എന്‍ജിനിയര്‍. മകള്‍ ഷെറിന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ രണ്ടാം വര്‍ഷ ഫിസിഷ്യന്‍ റസിഡന്റ്.

മികവിന്റെ പരമ്പരകളില്‍ ഒന്നുകൂടി,ജോര്‍ജ് തുമ്പയിലിന് വീണ്ടും പുരസ്‌കാരം
Join WhatsApp News
KORASON 2014-07-07 05:22:17
അഭിനന്ദനങ്ങൾ !!!!
vaayanakkaaran 2014-07-07 19:56:10
തുമ്പയിൽ തൊപ്പിയിൽ തൂവലുകൾ തുടരട്ടെ!
Sudhir Panikkaveetil 2014-07-08 03:31:22
Congratulations and best wishes !
George Thumpayil 2014-07-08 06:47:44
Thank you my friends. Appreciate it.
Thomas T Oommen 2014-07-11 07:55:49
Dear Mr. George Thumpayil, Congratulations. May God Bless all your efforts
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക