Image

മന്ത്രി കെ.സി ജോസഫിനു ഐഎന്‍ഒസിയുടെ ആഭിമുഖ്യത്തില്‍ കേരള സമൂഹം വന്‍സ്വീകരണം നല്‌കി

Published on 07 July, 2014
മന്ത്രി കെ.സി ജോസഫിനു ഐഎന്‍ഒസിയുടെ ആഭിമുഖ്യത്തില്‍ കേരള സമൂഹം വന്‍സ്വീകരണം നല്‌കി
ന്യൂയോര്‍ക്ക്‌: കേരളത്തിന്റെ സാസ്‌കാരിക, നോര്‍ക്കാ വകുപ്പു മന്ത്രി കെ.സി ജോസഫിനു ഇന്ത്യന്‍ നാഷണല്‍ ഓവര്‌സീസ്‌ കോണ്‌ഗ്രസ്സ്‌ കേരളാ ചാപ്‌റ്ററിന്റെ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സമൂഹം വന്‌പിച്ച സ്വീകരണം ന്യൂയോര്‍ക്കില്‍ നല്‌കി . ഫ്‌ളൊറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്റെറില്‍ വച്ച്‌ നടത്തപ്പെട്ട സ്വീകരണ സമ്മേളനത്തില്‍ നോര്‌ത്ത്‌ അമേരിക്കയിലെ വിവിധ സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തു. ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരു രത്‌നം തപസ്വി, കോട്ടയം ഡി സി സി പ്രസിഡണ്ട്‌ ടോമി കല്ലാനി, ലളിതകലാ അക്കാദമി ചെയര്‍മാനും മനോരമ വീക്‌ലി എഡിറ്ററുമായ കെ.എ ഫ്രാന്‍സിസ്‌, അനില്‍ അടൂര്‍ (ഏഷ്യാനെറ്റ്‌ ), അഡ്വ ബിനോ ജോര്‍ജ്‌, മുഖ്യ മന്ത്രിയുടെ പ്രസ്‌ സെക്രട്ടറി പി റ്റി ചാക്കോ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സിന്റെ കേരള ഘടകം ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍ ആയിരുന്നു മാസ്റ്റര്‍ ഓഫ്‌ സെറിമണി. പ്രമുഖ ഗള്‍ഫ്‌അമേരിക്കന്‍ വ്യവസായിയായ ഫിലിപ്പോസ്‌ മന്ത്രി കെ സി ജോസഫിനെയും, റെജു ഫിലിപ്പോസ്‌ മന്ത്രിയുടെ പത്‌നി സാറാ ജോസഫിനെയും ഷാള്‍ അണിയിച്ചു.

ഐ എന്‍ ഓ സി നാഷണല്‍ ചെയര്‍മാന്‍ ജോര്‌ജ്‌ എബ്രഹാം, കേരളാ ചാപ്‌റ്റര്‍ ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍, കേരളചാപ്‌റ്റര്‍ പ്ര സിഡണ്ട്‌ ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍, ഐ എന്‍ ഓ സി സീനിയര്‍ ലീഡര്‍ സാക്ക്‌ തോമസ്‌ , കേരള ചാപ്‌റ്റര്‍ സെക്രട്ടറി യു എ നസീര്‌, ഐ എന്‍ ഓ സി ലീഗല്‍ അ ഡിവൈസറും ട്രസ്‌ടീ ബോര്‍ഡ്‌ മെമ്പറും ആയ അഡ്വ വിനോദ്‌ കേയാര്‌കെ, ഐ എന്‍ ഓ സി നാഷണല്‍ പ്രസിഡണ്ട്‌ ജുനെദ്‌ ഖാസി, ഐ എന്‍ ഓ സി സെക്രട്ടറി ഹര്‍ബജന്‍ സിംഗ്‌ , കേരള ഘടകം വനിതാ ഫോറം ലീഡര്‍ ലീലാ മാരേട്ട്‌, ചാപ്‌റ്റര്‍ ട്രഷറാര്‍ ജോസ്‌ തെക്കേടം, സീനിയര്‍ നേതാക്കളായ ജോസ്‌ ചാരുംമൂട്‌, വൈസ്‌ പ്രസിഡണ്ട്‌ വര്‍ഗീസ്‌ തെക്കേക്കര, ന്യൂ യോര്‌ക്ക്‌ ട്രഷറാര്‍ ബാലചന്ദ്രപണിക്കര്‍, കേരള സമാജം പ്രസിഡണ്ടും , മലയാളീ ഫെഡ റേഷന്‍ നേതാവുമായ ഡോ . ജോസ്‌ കാനാട്ട്‌ , പ്രമുഖ സാമൂഹ്യ പ്രവര്‌ത്തകനായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, കോര കെ കോര, തോമസ്‌ ഇടത്തിക്കുന്നേല്‍, ലിംകാ സെക്രട്ടറി ബോബന്‍ തോട്ടം, ലിംകാ ട്രഷറര്‍ ജോസ്‌ കളപ്പുരക്കല്‍, കേരള സമാജം മുന്‌ പ്രസിഡണ്ട്‌ ജോര്‌ജ്‌ കൊട്ടാരം, ഗോവിന്ദന്‍ ജനാര്‌ദ്ധനന്‍, കെ. ജി . സഹൃദയന്‍ ,രവീന്ദ്രന്‍ രാഘവന്‍ , ജനാര്‍ദ്ദനന്‍ അയ്യപ്പന്‍ , വല്ലീ ജനാര്‍ദ്ദനന്‍, ഐ എന ഓ സി കേരള ഘടകം യൂത്ത്‌ ഫോറം നേതാവായ ലൈസ്സി അലക്‌സ്‌, ഫോമാ നാഷണല്‍ കമ്മറ്റി മെമ്പര്‍ ഷാജി കെ മാത്യൂ, വര്‍ഗീസ്‌ ഫിലിപ്പ്‌, യൂത്ത്‌ കോണ്‍ഗ്രസിലെ കോ ഓര്‍ഡിനെറ്റര്‍ ജയ്‌സ്‌ ജോസഫ്‌, യോഗ ഗുരു ദിലീപ്‌ ജി, ഡോ നന്ദകുമാര്‍ ചാണയില്‍, ജോഷി എബ്രഹാം, തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. മീഡിയയെ പ്രതിനിധീകരിച്ചു മലയാളം ഐ. പി. റ്റി. വി. ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍, സോജി മീഡിയാ എന്നിവര്‍ പങ്കെടുത്തു.

മന്ത്രി കെ സി ജോസഫ്‌ കേരള സമൂഹത്തിന്റെ സ്‌നേഹാദരവുകള്‍ക്ക്‌ നന്ദി പ്രകാശിപ്പിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുവാന്‍ തന്നാലാവോളം ശ്രമിക്കുമെന്ന്‌ മന്ത്രി ഉറപ്പു നല്‌കി. നേരത്തെ നടന്ന ചടങ്ങില്‍ വച്ച്‌ കേരള ഘടകത്തിന്റെ ദേശീയ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ്‌ റ്റി ഉമ്മനെയും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജയചന്ദ്രന്‍ രാമകൃഷ്‌ണനെയും മന്ത്രി കെ സി ജോസഫ്‌ ഷാള്‍ അണിയിച്ചു. ഇന്ത്യന്‍ നാഷണല്‍ ഓവര്‌സീസ്‌ കൊണ്‌ഗ്രസ്സിനു വേണ്ടിദീര്‌ഘകാലമായി പ്രവര്‌ത്തിക്കുന്ന തോമസ്‌ റ്റി. ഉമ്മനെ കേരളാ ചാപ്രിറ്റര്‍ ചെയര്‍മാനായും ജയചന്ദ്രന്‍ രാമകൃഷ്‌ണനെ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ട തീരുമാനവും പ്രഖ്യാപിച്ചു. ഐ എന്‍ ഓ സി ചെയറമാന്‍ ജോര്‌ജ്‌ എബ്രഹാം, പ്രസിഡണ്ട്‌ ജൂനെദ്‌ ക്വാസി . ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിംഗ്‌ എന്നിവര്‍ ഉമ്മനെയും ജയചന്ദ്രനെയും അനുമോദിച്ചു പ്രസംഗിച്ചു. ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍ സ്വാഗതവും ജോസ്‌ ചാരുംമൂട്‌ കൃതജ്ഞതയും പറഞ്ഞു.
മന്ത്രി കെ.സി ജോസഫിനു ഐഎന്‍ഒസിയുടെ ആഭിമുഖ്യത്തില്‍ കേരള സമൂഹം വന്‍സ്വീകരണം നല്‌കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക