Image

പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി അണിനിരക്കുക

ജിബി തോമസ്‌ Published on 25 November, 2011
പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി അണിനിരക്കുക
പ്രവാസി ഇന്ത്യക്കാരുടെ ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മുന്‍നിര്‍ത്തി ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ (ഐപാക്‌) തയ്യാറാക്കിയിരിക്കുന്ന 14 ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്മെന്റിന്റേയും ഉദ്യോഗ്‌സ്ഥരുടേയും മുന്നിലെത്തിക്കുവാന്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും ഐപാക്കിന്റെ വെബ്‌സൈറ്റ്‌ www.pravasiaction.com സന്ദര്‍ശിച്ച്‌ എത്രയും വേഗം വോട്ട്‌ രേഖപ്പെടുത്തണമെന്ന്‌ വെബ്‌സൈറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ജിബി തോമസ്‌ ആഹ്വാനം ചെയ്‌തു.

2011 ഡിസംബര്‍ 31-നകം ഒരു ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി 14 ആവശ്യങ്ങളും ഇന്ത്യന്‍ പ്രധാന മന്ത്രി, വിദേശകാര്യ മന്ത്രി, പ്രവാസികാര്യ മന്തി, ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ക്കു നല്‌കുവാനാണ്‌ ഐപാക്ക്‌ ഉദ്ദേശിക്കുന്നത്‌. അതുപോലെ, പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ കോണ്‍സുലേറ്റുകളിലും ഔട്ട്‌സോഴ്‌സ്‌ ഏജന്‍സികളിലും എയര്‍പോര്‍ട്ടുകളിലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും, അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്‌.

ഓ.സി.ഐ. കാര്‍ഡ്‌, പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ ഫീ, റീ-എന്‍ട്രി പെര്‍മിറ്റ്‌, ഡബിള്‍ ടാക്‌സേഷന്‍, എച്ച്‌1.ബി. വിസ സംബന്ധമായ ബുദ്ധിമുട്ടുകള്‍, എയര്‍ ഇന്ത്യ ചുമത്തുന്ന അമിതമായ യാത്രാ നിരക്ക്‌, പ്രവാസിക്ക്‌ അത്യാഹിതം ഉണ്ടാകുമ്പോള്‍ വരുന്ന പ്രശ്‌നങ്ങള്‍, കോണ്‍സുലേറ്റിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ്‌ പ്രവാസികള്‍ നേരിടുന്നത്‌. ഇങ്ങനെയുള്ള പ്രശ്‌നങ്ങളും ആവശ്യങ്ങളും അധികാരികളുടെ മുന്നിലെത്തിച്ച്‌ അവയ്‌ക്ക്‌ പരിഹാരം ഉണ്ടാക്കുകയാണ്‌ ഐപാക്കിന്റെ പ്രവര്‍ത്തന ലക്ഷ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.pravasiaction.com
പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി അണിനിരക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക