Image

റിഥം ഓഫ്‌ ഡാളസ്‌ സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ വാര്‍ഷികം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 November, 2011
റിഥം ഓഫ്‌ ഡാളസ്‌ സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ വാര്‍ഷികം ആഘോഷിച്ചു
ഡാളസ്‌: ഡാളസിലെ കരോള്‍ട്ടണ്‍ സിറ്റിയിലുള്ള റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ രണ്ടാം വാര്‍ഷികാഘോഷവും നൃത്തോത്സവവും അത്യന്തം വര്‍ണ്ണശബളവും, പ്രൗഢഗംഭീരവുമായി ആഘോഷിച്ചു. ഡാളസിലെ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ചിലെ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ കലാസ്വാദകരായ സദസ്യരെ സാക്ഷിയാക്കി ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഇടവക വികാരി ഫാ. തമ്പാന്‍ വര്‍ഗീസ്‌ റിഥം ഓഫ്‌ ഡാളസിന്റെ മാനേജിംഗ്‌ ഡയറക്‌ടര്‍ ഷൈനി ഫിലിപ്പ്‌, ജിമ്മി ഫിലിപ്പ്‌, നിഥിന്‍ ഫിലിപ്പ്‌ കൂടാതെ ഈ ഡാന്‍സ്‌ സ്‌കൂളിനെ സപ്പോര്‍ട്ട്‌ ചെയ്‌തുകൊണ്ട്‌ ഗ്രാന്റ്‌ സ്‌പോണ്‍സറായി ടി.സി. ചാക്കോ, രമണി കുമാര്‍, പ്രത്യേക അതിഥിയായി എത്തിയ നിഥിന്‍ ഫിലിപ്പ്‌, പൂര്‍വ്വ ഡാന്‍സ്‌ ഡാന്‍സ്‌ ടീച്ചര്‍ ആഷാ നായര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു.

തുടര്‍ന്ന്‌ സംഗീത-ശ്രുതി-ലാളലയങ്ങളെ സമ്മേളിപ്പിച്ച്‌ സ്‌പതവര്‍ണ്ണങ്ങള്‍ വാരി വിതറിക്കൊണ്ട്‌ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന്‌ സ്റ്റേജില്‍ നവീന വിസ്‌മയങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ നൃത്ത കലാലയത്തിന്റെ കലാകാരികളും കലാകാരന്മാരും കലാപ്രകടനങ്ങളില്‍ മുഴുകി.

ഒന്നിനു പുറകെ ഒന്നായി ആസ്വാദകരുടെ അതിരറ്റ ആനന്ദത്തിന്റേയും സന്തോഷത്തിന്റേയും അകമ്പടിയോടെ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫ്യൂഷന്‍, ഫോക്ക്‌, സിനിമാറ്റിക്‌, ബോളിവുഡ്‌, കോളിവുഡ്‌, വെസ്റ്റേണ്‍, ഈസ്റ്റേണ്‍, ഹിപ്പ്‌ പാപ്പ്‌, ഒപ്പന കൂടാതെ സിനിമാ ഗാനങ്ങള്‍, കര്‍ണ്ണാടിക്‌ മ്യൂസിക്‌ എന്നീ കലകള്‍ സ്റ്റേജില്‍ മാസ്‌മരിക മാമാങ്കങ്ങള്‍ സൃഷ്‌ടിച്ചു.

റിഥം ഓഫ്‌ ഡാളസിലെ നൂറില്‍പ്പരം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ വൈവിധ്യമാര്‍ന്ന ഗ്രാന്റ്‌ ഫിനാലെയാണ്‌ കാഴ്‌ചവെച്ചത്‌. ഡെക്കേഡ്‌ ഗാനങ്ങളായ 60's , 70's, 80's, 90's, 2000 , 2010 ഈവര്‍ഷങ്ങളിലുള്ള ഹൃദയസ്‌പര്‍ശിയായ ഗാനങ്ങളുടെ നൃത്താവിഷ്‌കരണം സ്റ്റേജില്‍ ബ്രേക്ക്‌ ഇല്ലാതെ ഇരുപത്തിരണ്ട്‌ മിനിറ്റ്‌ നീണ്ടുനിന്നു. ഈ ഗ്രാന്റ്‌ ഫിനാലെ വന്ദേമാതരം എന്ന ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടുകൂടി പര്യവസാനിച്ചു.

മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ഈ രണ്ടാം വാര്‍ഷികം കാണികള്‍ക്കും ശ്രോതാക്കള്‍ക്കും അത്യന്തം മധുരോദാരമായ ഒരു അനുഭൂതിയാണ്‌ നല്‌കിയത്‌. ഷൈനി ഫിലിപ്പ്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട്‌ പ്രസംഗിച്ചു.

റിഥം ഓഫ്‌ ഡാളസിന്റെ പുതിയ ക്ലാസുകള്‍ ഡിസംബര്‍ മൂന്നാം തീയതി ആരംഭിക്കുന്നതാണ്‌. അതിന്റെ രജിസ്‌ട്രേഷന്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷൈനി ഫിലിപ്പ്‌ (214 223 7529), www.seventone.net, philpshiny@yahoo.com, rhythmofdalls@yahoo.com
റിഥം ഓഫ്‌ ഡാളസ്‌ സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക