Image

ഐ.എ.എസുകാരുടെ കേരളീയ ചേരിപ്പോര്‌

ബ്ലസന്‍ ഹൂസ്റ്റണ്‍ Published on 07 July, 2014
ഐ.എ.എസുകാരുടെ കേരളീയ ചേരിപ്പോര്‌
കേരളത്തിലെ ഐ.എ.എസുകാരുടെ ഇടയില്‍ ചേരിപ്പോര്‌ ശക്തവും പ്രകടവുമായികൊണ്ടിരിക്കുകയാണിപ്പോള്‍ ഐ.എ.എസുകാരുടെ ഇടയില്‍ ചേരിപ്പോര്‌ ഉണ്ടെന്ന്‌ എല്ലാവര്‍ക്കും അറിയാമായിരുന്നുയെങ്കിലും അത്‌ ഒരു സൗന്ദര്യപിണക്കം മാത്രമായിരുന്നുവെന്നാണ്‌ കരുതിയിരുന്നത്‌. എന്നാല്‍ അത്‌ കേവലമൊരു സൗന്ദര്യപിണക്കമല്ലെന്നും അതിലൊക്കെ ഉപരി അത്‌ ശക്തമായ തമ്മിലടിയാണ്‌ എതന്നാണ്‌ ഈ അടുത്തസമയത്ത്‌ ഐ.എ.എസുകാരുടെ ഇടയില്‍ നടക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ ഭൂഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും പ്രിന്റിംഗ്‌ സെക്രട്ടറി രാജുനാരായണസ്വാമിയുടെ നേതൃത്വത്തില്‍ വേറൊരു വിഭാഗവും തമ്മിലാണ്‌ ഇപ്പോള്‍ ചേരിപ്പോര്‌ നടത്തുതെന്നാണ്‌ പറയപ്പെടുന്നത്‌.

രണ്ട്‌ ഭാഗത്തിലും ചേരാതെ ഒരു വിഭാഗം നിക്ഷ്‌പക്ഷമതികളായ ഐ.എ.എസുകാരും ഉണ്ടത്രെ. മുന്‍ വൈരാഗ്യം വച്ചുകൊണ്ട്‌ തനിക്കെതിരെ ചീഫ്‌ സെക്രട്ടറി പ്രവര്‍ത്തിക്കുന്നുയെന്നും അതിനെക്കുറിച്ച്‌ അന്വേഷക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഐ.എ.എസ്‌ അസോസിയേഷനില്‍ നാരായണ സ്വാമി പരാതി സമര്‍പ്പിച്ചതോടെയാണ്‌ സംഗതി രൂക്ഷമായത്‌. അസോസിയേഷനില്‍ സമര്‍പ്പിച്ച വളരെ രഹസ്യമായ പരാതി മലാലോകരറിയുന്നതിനിടയായത്‌.

പരാതി ചോര്‍ന്നുപോയത്‌ വിവാദമായതുമാത്രമല്ല അത്‌ അസോസിയേഷന്റെ പേരിന്‌ തന്നെ കളങ്കം ചാര്‍ത്തുതായിട്ടാണ്‌ ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്‌. ചോര്‍ത്തിയതാരെന്നതിനേക്കാള്‍ ചോര്‍തെങ്ങനെയെന്നതാണ്‌ ഇപ്പോഴത്തെ ചോദ്യം അസോസിയേഷനിലും കരിങ്കാലികളുണ്ടോയെന്നതും പലരും ഉയിക്കുന്നുണ്ട്‌. എന്തായാലും പരാതി സമര്‍പ്പിക്കലും അത്‌ ചോര്‍ന്നതുമെല്ലാം കൂടി കേരളത്തിലെ ഐ.എ.എസുകാരുടെ ഇടയില്‍ വന്‍ബോംബ്‌ പൊട്ടക്കൊണ്ടിരിക്കുകയാണ്‌. ഇ.കെ. ഭരത്‌ ഭൂഷണും രാജുനാരായണസ്വാമിയുമായതിനാല്‍ ഈ ബോംബിന്റെ വീര്യം കൂടിയിരിക്കുന്നുയെന്നതാണ്‌ ഒരു സത്യം. ഇരുവരും പേരെടുത്ത ഐ.എ.എസുകാരാണെതുതെയാണ്‌ കാരണം.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ലയെ പദവി എറണാകുളം ജില്ലക്ക്‌ നേടിക്കൊടുത്തതിനു പിന്നില്‍ അത്തെ എറണാകുളം ജില്ലാ കളക്‌ടര്‍ ആയിരു ഭരത്‌ ഭൂഷന്റെ കഠിനാധ്വാനം ആരും തള്ളിക്കളയാന്‍ കഴിയാത്തത്രയാണ്‌. അദ്ദേഹത്തെ പരിശ്രമഫലമൊന്നുമാത്രമാണ്‌ അങ്ങനെ ഒരു പദവി എറണാകുളം ജില്ലക്കുണ്ടായതെ്‌ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ്‌. എറണാകുളം കാര്‍ ഇന്നും അഭിമാനത്തോടുകൂടി ഓര്‍ക്കുന്ന ആ സംഭവം ഭരത്‌ ഭൂഷണെ ഭരണാധികാരിയുടെ മികവിനുള്ള അംഗീകാരം കൂടിയാണ്‌. അതു മാത്രമല്ല അത്‌ അദ്ദേഹത്തെ ഇന്ത്യയൊട്ടാകെ പ്രസിദ്ധമാക്കിയെന്നതാണ്‌ സത്യം. എറണാകുളം ജില്ലയെ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചുകൊണ്ട്‌ രാഷ്‌ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ നടത്തിയ പ്രസംഗത്തില്‍ ഭരത്‌ ഭൂഷണ്‍ എന്ന കളക്‌ടറുടെ കഠിനാധ്വാനം ഉയര്‍ത്തി കാട്ടിയത്‌ അദ്ദേഹത്തിനുള്ള അംഗീകാരമായിരുന്നു.

അതുമാത്രമല്ല എറണാകുളം പട്ടണത്തെ സമ്പൂര്‍ണ്ണ യാചക നിരോധന മേഖലയാക്കി മാറ്റാനും കഴിഞ്ഞത്‌ അദ്ദേഹത്തിന്റെ കാലത്താണ്‌. അങ്ങനെ പ്രഗത്ഭനായ കളക്‌ടര്‍ എന്ന പേരു നേടിയ വ്യക്തിയാണ്‌ ഭരത്‌ ഭൂഷണ്‍. രാജുനാരായണസ്വാമിയും അതുപോലെതന്നെയാണ്‌. ഇരുന്ന കസേരയിലൊക്കെ പ്രാഗത്ഭ്യം തെളിയിക്കാന്‍ സ്വാമിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രത്യേകിച്ച്‌ കളക്‌ടറായിരുന്നിടത്തൊക്കെ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ കാലത്ത്‌ മൂന്നാറിലെ സര്‍ക്കാര്‍ സ്ഥലം കൈയ്യടക്കി വാണ കിരീടമില്ലാത്ത രാജാക്കന്മാരെ മൂക്കുകയറിട്ടു വലിച്ചുകൊണ്ടുവരാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ മൂന്നാറിലേക്ക്‌ അയച്ച മൂന്നു പുലിക്കുട്ടികളില്‍ ഒരാളായിരുന്നു സ്വാമിയെന്നത്‌ ഏവര്‍ക്കുമറിയാവുന്ന രഹസ്യമാണ്‌. ആ മൂക്കുകയര്‍ പൊട്ടിക്കാന്‍ ഭരണകക്ഷിയിലെ തന്നെ ശക്തമായ രാഷ്‌ട്രീയ പാര്‍ട്ടിപോലും നോക്കിയിട്ടും സ്വാമി കെിയ മൂക്കുകയര്‍ അഴിക്കാന്‍ സാധിച്ചില്ല. അത്രക്ക്‌ ശക്തനായ ഭരണാധികാരിയായിട്ടാണ്‌ സ്വാമി അറിയപ്പെടുത്‌.

അങ്ങനെ ഭരത്‌ ഭൂഷണും രാജുനാരായണസ്വാമി തമ്മിലുള്ള പോര്‌ നിസ്സാരമായ ഒന്നായി ആരും കാണുില്ല. ഇതില്‍ ചീഫ്‌ സെക്രട്ടറി ഭരത്‌ഭൂഷണതിരെ കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ അദ്ദേഹം തന്റെ നിലപാട്‌ വ്യക്തമാക്കാന്‍ നിര്‍ബന്ധിതനായി മാറിയെന്നതാണ്‌ വസ്‌തുത. അതിനായി അദ്ദേഹം വിശദീകരണവും നല്‍കി. കൃത്യനിഷ്‌ഠയോട്‌ ഉന്നത ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാതെ വന്നപ്പോള്‍ അവര്‍ക്കെതിരെ താന്‍ നിലപാട്‌ എടുക്കാന്‍ നിര്‍ബന്ധിതനായതാണ്‌ ഐ.എ.എസുകാരില്‍ ചിലര്‍ തനിക്കെതിരെ തിരിഞ്ഞതൊണ്‌ അദ്ദേഹം നല്‍കിയ വിശദീകരണത്തല്‍ പറയപ്പെടുന്നത്‌. എന്തായാലും അതും വിവാദത്തിനും ചേരിപ്പോര്‌ മറ്റൊരു തലത്തിലേക്ക്‌ മാറുകയും ചെയ്‌തു.

ഇരുവരും ശക്തരും പ്രഗല്‍ഭരുമായതിനാല്‍ ആരുടെ ഭാഗത്തുനില്‍ക്കണമെറിയാത്ത അവസ്ഥയിലാണ്‌ ജൂണിയര്‍ ഐ.എ.എസുകാര്‍. ക്ലീന്‍ ഇമേജുള്ളവരെ്‌ പൊതുവെ അറിയപ്പെടുന്ന ഇവരില്‍ ആരു പറയുന്നതാണ്‌ ശരിയെന്നും തെറ്റെന്നു മറിയാതെ ജനം നില്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ ശരിക്കും ആഘോഷിക്കുകയാണ്‌ ഈ സംഭവം എന്നാണ്‌ പൊതുവെയുള്ള സംസാരം. ഉന്നതത്തിലെ ഈ ചേരിപ്പോര്‌ ശരിക്കും ഭരണരംഗത്തെ ബാധിച്ചുയെന്നതാണ്‌ സത്യം. വകുപ്പ്‌ സെക്രട്ടറിമാരില്‍ ഒട്ടുമിക്കവരും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറന്ന്‌ ചേരിപ്പോരിന്റെ പുറകെ ആണെന്നത്‌ കാണ്ടെത്തല്‍ മാത്രമല്ല ഒരു സത്യവുമാണത്രെ. എന്നിട്ടും മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ഇതിന്‌ കടിഞ്ഞാണിടാന്‍ കഴിയാത്തത്‌ ഒരു വീഴ്‌ചയായി തന്നെ കാണേണ്ടതുണ്ട്‌.

പണ്ടെ ദുര്‍ബല ഇപ്പോള്‍ പിന്നെ ഗര്‍ഭിണിയുമെന്ന അവസ്ഥയിലാണ്‌ സംസ്ഥാനത്തിലെ പല വകുപ്പുകളുടെയും പ്രവര്‍ത്തനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കിണഞ്ഞു പരിശ്രമിച്ചിട്ടുപ്പോലും നമ്മുടെ ചില വകുപ്പ്‌ നേരെയാക്കാന്‍ കഴിഞ്ഞിട്ടില്ല. കാട്ടിലെ തടി തേവരുടെ ആനയെ കണക്കിനാണ്‌ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ എപ്പോഴുമുള്ള മനോഭാവം. അതിപ്പോള്‍ കുറെക്കൂടി കൂടിയെുതന്നെ പറയാം. സെക്രട്ടറി തലത്തിലെടുക്കേണ്ട പല നടപടികളുമെടുക്കാതെ വകുപ്പുകള്‍ നീര്‍ജ്ജീവമാകുമ്പള്‍ അത്‌ കേരളത്തിന്റെ ഭരണരംഗത്തെ സ്‌തംഭിപ്പിക്കുന്നുയെന്നു മാത്രമല്ല ജനങ്ങളെ കഷ്‌ടത്തിലാക്കുകയും കൂടി ചെയ്യുന്നുണ്ട്‌ എത്‌ ഇവരൊുമറിയാതെ പോകുന്ന ഒരു കാര്യമാണ്‌. ഏത്‌ ചേരിപ്പോര്‌ നടത്തിയാലും തങ്ങള്‍ക്ക്‌ കിട്ടേണ്ടതാണ്‌ യാതൊരു കുറവുമില്ലായെന്ന്‌ ഇവര്‍ക്കറിയാം. ജനത്തോട്‌ ഇത്ര ആത്മാര്‍ത്ഥത കാട്ടിയാലും ഇല്ലെങ്കിലും ശമ്പളവും അലവന്‍സുമൊന്നും മുടക്കമില്ലാതെ കിട്ടും.

ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേരളത്തില്‍ വളരെ കുറവുമാത്രമാണ്‌. ഐ.എ.എസ്‌. ലവലിലുള്ളവര്‍ക്ക്‌ വകുപ്പുനന്നാക്കലും അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലുമല്ല ശ്രദ്ധയെും അതിന്റെ പേരില്‍ വകുപ്പിന്റെ ചിലവില്‍ വിദേശ പര്യടനം നടത്തുന്നതിനുമാണ്‌ താല്‌പര്യമെന്ന്‌ ഒരു മുതിര്‍ന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ തുറന്നു പറയുകയുണ്ടായി. തന്റെ സഹപ്രവര്‍ത്തകരുടെ തൊഴുത്തില്‍ കുത്തിനെതിരെയും അവരുടെ അനാസ്ഥക്കെതിരെ പ്രതികരിച്ചതിന്റെയും പേരില്‍ ആ ഉദ്യോഗസ്ഥനെതിരെ ഇവര്‍ തിരിയുകയും അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങളും മറ്റും ആരോപിച്ച അദ്ദേഹത്തിനെതിരെ തിരിയുകയും ചെയ്യുകയുണ്ടായി. ഇതില്‍ മനംനൊന്ത്‌ അദ്ദേഹം രാജി വയ്‌ക്കാനൊരുങ്ങിയെങ്കിലും ചില സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിന്‍തിരിപ്പിക്കുകയാണുണ്ടായത്‌. ഒടുവില്‍ അദ്ദേഹം കേന്ദ്രത്തിലേക്ക്‌ ചേക്കേറുകയാണുണ്ടായത്‌.

ടി.കെ. റാം മീണയെ സത്യസദ്ധനും ആദര്‍ശധീരനുമായ കേരളകേഡറിലെ സമര്‍ത്ഥനായ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അനാവശ്യകാര്യങ്ങള്‍ക്ക്‌ ബലിയാടാക്കിയിട്ടുണ്ടൊണ്‌ പറയപ്പെടുത്‌. അദ്ദേഹം സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായിരുപ്പോള്‍ അദ്ദേഹത്തിനെ കാറുപോലും അനുവദിക്കാന്‍ ഒരു ഉന്നതന്‍ താമസം വരുത്തിയെന്നാണ്‌ പറയപ്പെടുത്‌. അദ്ദേഹം ബസിലും ഓട്ടോറിക്ഷയിലും മറ്റുമായിരുന്നു ജോലിക്കെത്തിയിരുതത്രെ. എയര്‍ കണ്ടീഷന്‍ കാറുകളില്‍ പരിവാരങ്ങളുടെ അകമ്പടിയോട്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ഐ.എ.എസ്‌. ഉദ്യോഗസ്ഥര്‍ എത്തിയിരുതെന്നത്‌ മനസ്സിലാക്കുമ്പോള്‍ ഇത്‌ എത്രമാത്രമെന്ന്‌ ഊഹിക്കാം.

കേരളത്തിലെ ഐ.പി.എസുകാരുടെ ഇടയിലായിരുന്നു പണ്ടൊക്കെ ചേരിപ്പോര്‌ ഉണ്ടായിരുത്‌ എന്ന്‌ പറയപ്പെടുന്നു. അത്‌ പലപ്പോഴും പ്രമോഷനും മറ്റുമായി ബന്ധപ്പെട്ടായിരുന്നു ഉണ്ടായിരുന്നത്‌. ഐ.പി.എസുകാരുടെ ഈ ചേരിപ്പോര്‌ സത്യസന്ധനായ ഒരു പോലീസ്‌ ഓഫീസറുടെ ആത്മഹത്യയിലേക്ക്‌ വരെ കൊണ്ടെത്തിച്ചിട്ടുണ്ടത്രെ. പോലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടത്തിയ കായികമേളയില്‍ അതിന്റെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹത്തിന്‌ അവരുടെ ചേരിപ്പോരു കാരണം അതില്‍ വേണ്ടത്ര സ്‌പോണ്‍സര്‍മാരെ ലഭിച്ചില്ല. അതുകൊണ്ട്‌ അതൊരു സാമ്പത്തിക പരാജയമുണ്ടാക്കുമെ ന്നനിലയിലേക്ക്‌ വപ്പോള്‍ അതില്‍ അപമാനഭാരത്താലാണ്‌ അദ്ദേഹം ആത്മഹത്യചെയ്‌തതെന്നാണ്‌ പറയപ്പെടുന്നത്‌. ഐ.പി.എസുകാരിലെ ചേരിത്തിരിവ്‌ പലപ്പോഴും പരസ്യമായിതന്നെ ഉണ്ടാകാറുണ്ട്‌. ഒരു ജയില്‍ ഡി.ജി.പി.ക്ക്‌ സ്ഥാനചലനം പോലുമുണ്ടായത്‌ ഇതായിരുന്നുയെന്ന കണ്ടെത്തല്‍ കഴിഞ്ഞവര്‍ഷം ഏറെ വിവാദമുണ്ടായതാണ്‌.

എന്നാല്‍ ഐ.എ.എസുകാരില്‍ ഈ അടുത്ത കാലത്താണ്‌ ചേരിപ്പോര്‌ ഏറെ വ്യക്തമായത്‌. ചീഫ്‌ സെക്രട്ടറിയ്‌ക്കെതിരെ അവരില്‍ തിരിയുന്നത്‌ ഇത്‌ രണ്ടാം പ്രാവശ്യമാണ്‌. ചീഫ്‌ സെക്ര`ട്ടറിയായിരു രാമചന്ദ്രന്‍ നായര്‍ക്കെതിരെ ഒരിക്കല്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തിരിയുകയുണ്ടായിയെന്ന്‌ പറയപ്പെടുന്നുണ്ട്‌. എന്നാല്‍ അത്‌ ഇത്രയും സങ്കീര്‍ണ്ണവും വിവാദവുമുണ്ടാക്കിയിട്ടില്ലത്രെ. പേരെടുക്കാന്‍ നല്ല ജില്ലക്കുവേണ്ടി ഐ.എ.എസുകാര്‍ കേരളത്തില്‍ മല്‍സരിക്കാറുണ്ടായിരുന്നു. പ്രധാനമായും തിരുവനന്തപുരം എറണാകുളം കോട്ടയം കോഴിക്കോട്‌ തൃശൂര്‍ ജില്ലകള്‍ക്കുവേണ്ടി. അതൊക്കെ കേവലം സൗന്ദര്യപിണക്കമായി മാത്രം മാറാനാണ്‌ പതിവ്‌. മൂന്നാര്‍ സംഭവം മുതല്‍ക്കാണ്‌ ഐ.എ.എസുകാരില്‍ ചേരിപ്പോര്‌ ശക്തമാകാന്‍ തുടങ്ങിയത്‌. പല ഐ.എ.എസുകാരുടെയും ബിനാമികളും അവിടെ സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയിട്ടുണ്ടായിരുന്നത്രെ കൈയ്യേറിയ സ്ഥലം സര്‍ക്കാര്‍ തിരിച്ചുപിടിച്ചപ്പോള്‍ അത്‌ പല ഉന്നതരായ ഐ.എ.എസുകാരെയും ചൊടിപ്പിച്ചു. അത്‌ പിന്നീട്‌ ചേരിപ്പോരിന്‌ കാരണമായി. ഐ.പി.എസുകാരിലെ ചേരിപ്പോരുപോലെയല്ല ഐ.എ.എസുകാരിലുണ്ടാകുമ്പോള്‍ എന്ന ഈ അടുത്ത സമയത്ത്‌ നടന്ന ഐ.എ.എസ്‌. ചേരിപ്പോരു കേരളത്തിന്‌ കാട്ടികൊടുത്തു. സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്ന പല നടപടികളും വകുപ്പ്‌ അദ്ധ്യക്ഷന്‍മാരായ സെക്രട്ടറിമാര്‍പോലും തീര്‍പ്പുകല്‌പിക്കാതെ ചേരി തിരിയുമ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ തന്നെ എടുക്കേണ്ടതാണ്‌. കേരളത്തില്‍ മാത്രമെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടക്കുകയുള്ളൂ. മറ്റെതെങ്കിലും സംസ്ഥാനത്ത്‌ ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിുണ്ടാകുന്നുണ്ടോയെന്നത്‌ സംശയമാണ്‌. അങ്ങനെയുണ്ടായാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും മറ്റു സംസ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജനാധിപത്യഭരണകൂടത്തെ ഭയക്കുന്നുയെതാണ്‌ സത്യം. ചേരിതിരിഞ്ഞാലും മറ്റ്‌ എന്തു പ്രവര്‍ത്തികളായാലും ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്താത്ത ഏന്നത്‌ ഉന്നത ഉദ്യോഗസ്ഥനായാലും എത്ര പ്രഗത്ഭനായ ഉദ്യോഗസ്ഥനായാലും അയാള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇതൊക്കെ ഒഴിവാക്കാന്‍ പറ്റുമെതാണ്‌ പൊതുജനാഭിപ്രായം. അതു ചെയ്യാന്‍ ജനാധിപത്യ സര്‍ക്കാരിനു കഴിഞ്ഞെങ്കില്‍ മാത്രമെ ഉദ്യോഗസ്ഥര്‍ നീതിപൂര്‍വ്വവും കൃത്യനിര്‍വ്വഹണം നടത്തുകയുള്ളൂ. അങ്ങനെ ഉണ്ടാകുമ്പോള്‍ മാത്രമെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരവും നാടിന്റെ വളര്‍ച്ചയുമുണ്ടാകൂ.

ബ്ലസന്‍ ഹൂസ്റ്റണ്‍ : blesson houston@gmail
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക