Image

ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്

ബി.അരവിന്ദാക്ഷന്‍ Published on 25 November, 2011
ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ സരസ്വതി അവാര്‍ഡ് ഇന്‍ഡ്യയുടെ സാംസ്‌ക്കാരിക പൈതൃകം പുത്തന്‍ തലമുറയ്ക്ക് പകരുന്ന മഹത്തായ കര്‍മ്മമാണ് നിര്‍വ്വഹിക്കുന്നതെന്ന് ഇന്‍ഡ്യന്‍ കോണ്‍സല്‍ ഹോണറബിള്‍ പ്രമോദ് ബജാജ് ന്യൂയോര്‍ക്കില്‍ പ്രസ്ഥാവിച്ചു. ഗ്ലിന്‍ഓക്‌സ്- ക്യൂന്‍സില്‍ നടന്ന 15-മത് സരസ്വതി അവാര്‍ഡ് ആഘോഷം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ. ബജാജ്.

സരസ്വതി അവാര്‍ഡ് ഫൗണ്ടര്‍ പ്രസിഡന്റ് ജോജോ തോമസിന്റെ നേതൃത്വത്തില്‍ ഷെര്‍ളി സെബാസ്റ്റ്യന്‍,
മഞ്ജു തോമസ് സംഘം അവതരിപ്പിച്ച സംഘഗാനത്തോടെയാണ് 15-ാം വാര്‍ഷികത്തിന് തുടക്കം. ജ്യോതി തോമസ് ആയിരുന്നു എം.സി.

പതിനഞ്ചാം വാര്‍ഷികത്തിന് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് മുഖ്യ അതിഥികളായ ശിഷാലയ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ശ്രീമതി പൂര്‍ണ്ണിമ ദേശായി, ഏഷ്യന്‍ ഏര എഡിറ്റര്‍ അജയ് ഘോഷ് എന്നിവര്‍ സംസാരിച്ചു.

സരസ്വതി അവാര്‍ഡിന്റെ 15-ാം വാര്‍ഷിക മത്സരങ്ങള്‍ ശ്രീമതി സുലേഖ കാര്‍ത്തികേയന്‍ നിലവിളക്ക് കൊളുത്തി തുടക്കം ഇട്ടു. ശ്രീമതി ഉഷ ബാലചന്ദ്രന്‍, സുലേഖ കാര്‍ത്തികേയന്‍ , ബീന അശോക് കുമാര്‍, രവി ശ്രീനിവാസന്‍ , കെ.എന്‍ . പാര്‍ത്ഥസാരഥി പിള്ള, ലക്ഷ്മി സുന്ദരരാമന്‍ എന്നിവരായിരുന്നു മത്സരങ്ങളുടെ വിധി നിര്‍ണ്ണയിച്ചത്.

ഡോ.അശോക് കുമാര്‍ , ശ്രീമതി ഷെര്‍ളി സെബാസ്റ്റ്യന്‍ , മാത്യൂ സിറിയക്ക്, ബി. അരവിന്ദാക്ഷന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുന്‍കാല സരസ്വതി അവാര്‍ഡ് ജേതാക്കളെ സദസ്സില്‍ ആദരിച്ചു.

60-ല്‍ പരം പ്രതിഭകള്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളില്‍ സരസ്വതി അവാര്‍ഡിന് അര്‍ഹരായവര്‍ ഇവരാണ്.

2011 സരസ്വതി അവാര്‍ഡ് വിജയികള്‍ , പ്രീജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ ക്രമത്തില്‍ :

ഇന്‍ഡ്യന്‍ ഭാഷാഗാനം: രഞ്ജിനി ഹരന്‍ , ശ്രുതി ശേഖര്‍ , ആകാഷ് രവീന്ദ്രന്‍

ക്ലാസ്സിക്കല്‍ സംഗീതം: രഞ്ജിനി ഹരന്‍ , ക്രിസ്റ്റി തേരേസ തോമസ്, രാധിക വിശ്വനാഥന്‍

ക്ലാസ്സിക്കല്‍ ഡാന്‍സ്: ലല്‍സ റച്ചാവുഡി, ക്രിതിക ചിന്ദാമണി, മീനു ജയകൃഷ്ണന്‍

നാടോടി നൃത്തം: ഭരത് വെങ്കിടേശന്‍, ക്രിതിക ചിന്ദാമണി

വാദ്യ സംഗീതം: കൃപ ശേഖര്‍, അനുശ്രീ രാജഗോപാല്‍ , ആകാഷ് രവീന്ദ്രന്‍

സരസ്വതി അവാര്‍ഡ് വിജയികളെ കോണ്‍സല്‍ പ്രമോദ് ബജാജ്, ശ്രീമതി പൂര്‍ണ്ണിമ ദേശായി, ജോജോ തോമസ് എന്നിവര്‍ ട്രോഫി നല്‍കി ആദരിച്ചു. അവാര്‍ഡ് ദാനത്തിന്റെ എം.സി ശ്രീമതി മഞ്ജു തോമസ്സായിരുന്നു.

15-ാം സരസ്വതി അവാര്‍ഡിന്റെ മറ്റു സംഘാടകര്‍ സെബാസ്റ്റ്യന്‍ തോമസ്, ബി. അരവിന്ദാക്ഷന്‍, മറിയ ഉണ്ണി, ഏലിയാമ്മ സിറിയക്ക്, ജീവന്‍ തോമസ്, ഡോ.അശോക് കുമാര്‍ എന്നിവരാണ്. ഇന്‍ഡ്യയില്‍ നിന്ന് ചെന്നൈ സില്‍ക്ക് ഈ വര്‍ഷത്തെ സരസ്വതി അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തു. മറ്റ് സ്‌പോണ്‍സേഴ്‌സ്: സിഎംസി ഫര്‍ണിച്ചര്‍, ടാജ് ട്രാവല്‍ , സജ്ഞയ് അഗസ്റ്റ്യന്‍, ചെറിയാന്‍ പാലത്തിറ, സാന്തൂര്‍ റസ്റ്റാറന്റ്, കൊട്ടിലിയന്‍ കാറ്ററിംഗ് എന്നിവരാണ്.

ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ് സരസ്വതി അവാര്‍ഡ്: പ്രമോദ് ബജാജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക