Image

യുഎസ്സ് പോസ്റ്റല്‍ സര്‍വ്വീസ് സ്റ്റാമ്പ് വില വര്‍ദ്ധിപ്പിക്കുന്നു.

Published on 25 November, 2011
യുഎസ്സ് പോസ്റ്റല്‍ സര്‍വ്വീസ് സ്റ്റാമ്പ് വില വര്‍ദ്ധിപ്പിക്കുന്നു.

ഡാളസ്: അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പോസ്റ്റല്‍ സ്റ്റാമ്പുകളുടെ വില വര്‍ദ്ധിപ്പിച്ചു നഷ്ടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി ഫസ്റ്റ് ക്ലാസ് ലെറ്ററുകള്‍ അയയ്ക്കുന്നതിന് നിലവിലുള്ള 44 സെന്ററില്‍ നിന്നും ഒരു സെന്റ് വര്‍ദ്ധിച്ചു 45 സെന്റും, പോസ്റ്റ് കാര്‍ഡ് 29 സെന്റില്‍ നിന്നും 32 സെന്റും, കാനഡ മെക്‌സിക്കോ 80 സെന്റില്‍ നിന്നും 85 സെന്റും. ഇന്ത്യ തുടങ്ങി വിദേശരാജ്യങ്ങളിലേക്ക് 98 സെന്റില്‍ നിന്നും 1.05 ആയി വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു.

ഈ വിലവര്‍ദ്ധനകൊണ്ട് 888 മില്യണ്‍ ഡോളറിന്റെ റവന്യൂ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍ .
വിലവര്‍ദ്ധന 2012 ജനുവരി 22 മുതല്‍ നിലവില്‍ വരുമെന്ന് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ പാട്രിക്ക് ഡണൊ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക