Image

സെന്‍റ് തോമസ് ഫൊറോനാ പള്ളി : സഭയുടെ അമേരിക്കയിലെ രണ്ടാമത്തെ വലിയ പള്ളി

Published on 25 November, 2011
സെന്‍റ് തോമസ് ഫൊറോനാ പള്ളി : സഭയുടെ അമേരിക്കയിലെ രണ്ടാമത്തെ വലിയ പള്ളി
ഗാര്‍ലന്‍ഡ്(ടെക്‌സസ്): ഡാലസില്‍ പുതുതായി പണിതീര്‍ന്ന സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ കൂദാശ കര്‍മം ഡിസംബര്‍ 17ന് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും.

ഇടവക വികാരി ഫാ.ജോജി കണിയാംപടിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അജഗണങ്ങളുടെയും കമ്മറ്റിയംഗങ്ങളുടെയും പരിശ്രമഫലമായാണ് ഡാലസില്‍ പുതിയ ദേവാലയം പണികഴിപ്പിച്ചത്. സീറോ മലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ച് ഈസ്സ്‌റ്റേണ്‍ മാതൃകയില്‍ പണി കഴിപ്പിച്ചിട്ടുള്ളതാണ് ദേവാലയം. 700 മുതല്‍ 1000 വിശ്വാസികള്‍ക്ക് ഒരേസമയം ആരാധനാ കര്‍മങ്ങളില്‍ പങ്കു ചേരാന്‍ സൗകര്യമുണ്ട്. പതിനാറായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ ദേവാലയം സഭയുടെ അമേരിക്കയിലെ രണ്ടാമത്തെ വലിയ പള്ളിയാണ്.

ഒക്ടോബര്‍ നാലിനാണ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. മൂന്നര മില്യന്‍ ഡോളര്‍ ചിലവാണ് പള്ളിയുടെ നിര്‍മാണത്തിനായത്.

ചിക്കാഗോ രൂപതയുടെ കീഴില്‍ വരുന്ന ഡാലസ് റീജിയണില്‍ ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് ചര്‍ച്ച് കൂടാതെ കൊപ്പേല്‍, മക്കാലന്‍, ഒക്ലഹോമ, ഹൂസ്ടണ്‍, ഓസ്ടിന്‍ സാന്‍ അന്റൊണിയോ എന്നിവിടങ്ങളിലും സീറോ മലബാര്‍ പള്ളികളുണ്ട്. ഡാലസ് റീജിയണില്‍ ഫൊറോന അടിസ്ഥാനത്തില്‍ നടത്തുന്ന ഇന്റര്‍ പാരീഷ് പ്രവര്‍ത്തനങ്ങള്‍ക്കും ഫെസ്റ്റ്കള്‍ക്കും സെന്റ് തോമസ് ദേവാലയത്തിലെ ഇപ്പോഴത്തെ സൗകര്യങ്ങള്‍ പര്യാപ്തമാണ്.

വാര്‍ത്ത അയച്ചത്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
സെന്‍റ് തോമസ് ഫൊറോനാ പള്ളി : സഭയുടെ അമേരിക്കയിലെ രണ്ടാമത്തെ വലിയ പള്ളി സെന്‍റ് തോമസ് ഫൊറോനാ പള്ളി : സഭയുടെ അമേരിക്കയിലെ രണ്ടാമത്തെ വലിയ പള്ളി സെന്‍റ് തോമസ് ഫൊറോനാ പള്ളി : സഭയുടെ അമേരിക്കയിലെ രണ്ടാമത്തെ വലിയ പള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക