Image

ഫൊക്കാനാ കണ്‍വന്‍ഷനില്‍ അബ്ദുള്‍ പുന്നയൂര്‍കുളത്തിന്റെ പുസ്തകം ഡോ.ബി.ഇഖ്ബാല്‍ പ്രകാശനം ചെയ്തു.

അനില്‍ പെണ്ണുക്കര Published on 10 July, 2014
ഫൊക്കാനാ കണ്‍വന്‍ഷനില്‍ അബ്ദുള്‍ പുന്നയൂര്‍കുളത്തിന്റെ പുസ്തകം ഡോ.ബി.ഇഖ്ബാല്‍ പ്രകാശനം ചെയ്തു.
ചിക്കാഗോ : ഫൊക്കാനായെ സാഹിത്യകാരന്‍മാര്‍ നോക്കി കാണുന്നത് ഫൊക്കാനയുടെ മലയാള ഭാഷാ സ്‌നേഹത്തിലൂടെയാണ്. എന്നും സാഹിത്യകാരന്മാരേയും കലയേയും പ്രോത്സാഹിപ്പിക്കുന്ന ഫൊക്കാനയുടെ ചിക്കാഗോ കണ്‍വന്‍ഷന്‍വേദിയില്‍ പ്രൗഢഗംഭീരമായ ഒരു പുസ്തക പ്രകാശന ചടങ്ങ് നടന്നു.

അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ അബ്ദുള്‍ പുന്നയൂര്‍കുളത്തിന്റെ ഇളയപ്പാ എന്ന ചെറുകഥാ സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് കേരളായൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലറും, എഴുത്തുകാരനും, ആക്ടിവിസ്റ്റുമായ ഡോ.ബി.ഇഖ്ബാല്‍ എഴുത്തുകാരി അഡ്വ.രതിദേവിക്ക് നല്‍കി പ്രകാശനം ചെയ്തത്.

അമേരിക്കയിലെ സാമൂഹ്യജീവിതത്തിലെ പൊരുത്തവും, പൊരുത്തക്കേടുകളും, സ്‌നേഹവും, തിന്മയുമൊക്കെ പ്രതിപാദിക്കുന്ന പത്ത് കഥകളുടെ സമാഹാരമാണ് ഇളയാപ്പ. "Cacthing the Dream"എന്ന പേരിലാണ് ഇംഗ്ലീഷ് കഥകള്‍ തയ്യാറായത്. നിരവധി കവിതാ കഥാസമാഹാരങ്ങള്‍ പുറത്തിറക്കിയ അബ്ദുള്‍ പുന്നയൂര്‍ക്കുളം അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്.

പ്രകാശന ചടങ്ങില്‍ ഫൊക്കാനാ പ്രസിഡന്റ് മിറയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, കവിയും എഴുത്തുകാരനുമായ തമ്പി ആന്റണി, ട്രഷറാര്‍ വര്‍ഗീസ് പാലമലയില്‍, കെ.എസ്.ഡി.സി. ചെയര്‍മാന്‍ സാബു ചെറിയാന്‍, ജോയി ചെമ്മാച്ചേല്‍ എന്നിവര്‍ പങ്കെടുത്തു.


ഫൊക്കാനാ കണ്‍വന്‍ഷനില്‍ അബ്ദുള്‍ പുന്നയൂര്‍കുളത്തിന്റെ പുസ്തകം ഡോ.ബി.ഇഖ്ബാല്‍ പ്രകാശനം ചെയ്തു.ഫൊക്കാനാ കണ്‍വന്‍ഷനില്‍ അബ്ദുള്‍ പുന്നയൂര്‍കുളത്തിന്റെ പുസ്തകം ഡോ.ബി.ഇഖ്ബാല്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക