Image

സണ്ണിവെയ്‌ല്‍ സിറ്റിയില്‍ വീണ്ടും മലയാളികള്‍ക്ക്‌ അംഗീകാരം

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 26 November, 2011
സണ്ണിവെയ്‌ല്‍ സിറ്റിയില്‍ വീണ്ടും മലയാളികള്‍ക്ക്‌ അംഗീകാരം
സണ്ണിവെയ്‌ല്‍ (ടെക്‌സാസ്‌):സണ്ണിവെയ്‌ല്‍ ഹോംസ്റ്റെഡ്‌ ഹോം ഓ ഓണേഴ്‌സ്‌ അസ്സോസിയേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍മൂന്നു മലയാളികള്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ അഞ്ചു സ്ഥാനങ്ങളിലേക്ക്‌ മത്സരിച്ച ഒന്‍പതു പേരില്‍ മത്സരിച്ച മൂന്നു മലയാളികളും വിജയിച്ചു.

മലയാളിയായ സണ്ണിവെയ്‌ല്‍ സിറ്റി കൗണ്‍സിലര്‍ സജി ജോര്‍ജ്‌ ഉള്‍പ്പെട്ട ഹോം ഓണേഴ്‌സ്‌ അസ്സോസിയേഷനാണിത്‌. സണ്ണിവെയ്‌ല്‍ സിറ്റിയില്‍ മലയാളികകള്‍ക്കുള്ള നിര്‍ണായക സ്വധീനമാണിത്‌ വ്യക്തമാക്കുന്നത്‌.

സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ ഫിലിപ്പ്‌ സാമുവേല്‍ (വൈസ്‌ പ്രസിഡന്റ്‌), സോജി ജോണ്‍ (സെക്രട്ടറി), മാധ്യമ പ്രവര്‍ത്തകനായ പി. പി. ചെറിയാന്‍ (കമ്മറ്റി മെമ്പര്‍) എന്നിവരാണ്‌ ഇലക്ഷനില്‍ ജയിച്ചത്‌. ഹോം ഓണേഴ്‌സിന്റെയും സിറ്റിയുടെയും പുരോഗമനത്തിന്‌ സഹായങ്ങള്‍ വിജയികള്‍ വാഗ്‌ദാനം ചെയ്‌തു.
സണ്ണിവെയ്‌ല്‍ സിറ്റിയില്‍ വീണ്ടും മലയാളികള്‍ക്ക്‌ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക