Image

അമേരിക്കന്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനം അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 26 November, 2011
അമേരിക്കന്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനം അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ്‌ മാര്‍ പീലെക്‌സിനോസ്‌ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ അമേരിക്കന്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനം അനുശോചിച്ചു.

നവംബര്‍ 20-ന്‌ ഞായറാഴ്‌ച വൈകുന്നേരം ഏഴുമണിക്ക്‌ ന്യൂയോര്‍ക്ക്‌ മട്ടണ്‍ ടൗണിലുള്ള ഭദ്രാസന ആലയത്തില്‍ നടത്തിയ അനുസ്‌മരണ പ്രാര്‍ത്ഥനകള്‍ക്ക്‌ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ തിരുമേനി നേതൃത്വം നല്‍കി. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്‌ തിരുമേനി സന്നിഹിതനായിരുന്നു. പ്രാര്‍ത്ഥനയ്‌ക്കുശേഷം നടത്തിയ അനുശോചന യോഗത്തില്‍ മാര്‍ നിക്കളാവോസ്‌ തിരുമേനി അധ്യക്ഷതവഹിച്ചു. മാര്‍ പോളിക്കര്‍പ്പോസ്‌ തിരുമേനി, റവ. പി.എസ്‌. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ, റവ. പൗലോസ്‌ ആദായി കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ അനുസ്‌മരണ പ്രഭാഷണങ്ങള്‍ നടത്തി.

സമൂഹത്തിന്റെ വിവിധ തുറകളില്‍ ജീവിക്കുന്ന ജനങ്ങളുടെ കഷ്‌ടപ്പാടും വേദനയും ഹൃദയത്തില്‍ ഉള്‍ക്കൊണ്ട്‌ അവര്‍ക്കുവേണ്ടി തന്റെ ജീവിതം അര്‍പ്പിച്ച മഹാ ഇടയനായിരുന്നു മാര്‍ പീലെക്‌സിനോസ്‌ എന്ന്‌ പ്രസംഗികര്‍ അനുസ്‌മരിച്ചു. തിരുമേനിയുടെ വേര്‍പാട്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ മാത്രമല്ല, സമൂഹത്തിന്‌ മൊത്തത്തില്‍ ഒരു തീരാനഷ്‌ടമാണെന്നും, അമേരിക്കന്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും നിക്കളാവോസ്‌ തിരുമേനി പ്രസ്‌താവിച്ചു.
അമേരിക്കന്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനം അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക