Image

കത്തോലിക്കാസഭയിലെ ക്രിസ്ത്യാനികള്‍

ആംസ്ട്രോങ്ങ് ജോസഫ് Published on 12 July, 2014
കത്തോലിക്കാസഭയിലെ ക്രിസ്ത്യാനികള്‍
ഇങ്ങനെയൊരു ശീര്‍ഷകത്തെ ജിജ്ഞാസയോടെ വായിച്ചവരോട് മനോവ ഒരു കാര്യം പറയാം: അല്പം വേദനയോടെതന്നെയാണ് ഈ ശീര്‍ഷകം കുറിച്ചത്. ഇതല്ലാതെ മറ്റു വഴികളൊന്നും മനോവയുടെ മുന്നില്‍ തെളിഞ്ഞുവന്നില്ല എന്നതാണു സത്യം. എന്തുകൊണ്ടാണ് ഈ ലേഖനത്തിന് ഇത്തരത്തിലൊരു 'തലക്കെട്ട്' നല്‍കിയതെന്ന് വായനയുടെ അന്ത്യത്തില്‍ ബോധ്യമാകും എന്ന പ്രതീക്ഷയോടെ ആരംഭിക്കുന്നു!

കത്തോലിക്കാസഭയില്‍ നൂറ്റിയിരുപതു കോടി അംഗങ്ങള്‍ ഉണ്ടെന്നതാണ് അറിയപ്പെടുന്ന കണക്ക്. ഇന്ത്യയില്‍ ഏകദേശം ആറുലക്ഷം ഗ്രാമങ്ങളില്‍ യേശുക്രിസ്തുവെന്ന പേര് കേട്ടിട്ടുപോലുമില്ലെന്ന് അതിശയോക്തിയോടെ പറയുമ്പോള്‍, ഈ പേര് അറിയാത്ത എത്രപേര്‍ കത്തോലിക്കാസഭയില്‍ ഉണ്ടെന്ന് ആരുമെന്തേ ചിന്തിക്കുന്നില്ല? യേശുവിനെ അവിടുന്നായിരിക്കുന്ന പൂര്‍ണ്ണതയില്‍ അറിയുന്നവര്‍ കത്തിക്കാസഭയില്‍ വിരളമാണെന്നിരിക്കെ, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ യേശുവിനെ അറിയാത്തവരെയോര്‍ത്ത് വിലപിക്കുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല! യേശുവിനെ അറിയാത്തവരെക്കുറിച്ചുള്ള വേദന നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മനോവ ഇതു പറയുന്നത്.

കത്തോലിക്കാസഭയിലെ അംഗങ്ങളെ നോക്കി യേശു ഈ ചോദ്യം ആവര്‍ത്തിക്കുകയാണ്: 'മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?'(മത്താ;16;13). കത്തോലിക്കര്‍ മറുപടിയായി ഇങ്ങനെ പറയും: അങ്ങ് ഒരു മഹാനാണെന്നു ചിലര്‍ പറയുന്നു; അങ്ങൊരു സാമൂഹീക പരിഷ്‌കര്‍ത്താവാണെന്നു മറ്റുചിലര്‍ പറയുന്നു. ചിലരാകട്ടെ, അങ്ങൊരു പ്രവാചകനാണെന്നും, വേറെ ചിലര്‍ അങ്ങു ദേവനാണെന്നും പറയുന്നു. യേശു വീണ്ടും അടുത്ത ചോദ്യം ഉയര്‍ത്തിയാല്‍ അത് ഇങ്ങനെയായിരിക്കും: 'എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?'(മത്താ;16;15). ഈ ചോദ്യം അവിടുത്തെ ശിഷ്യന്മാരോടു ചോദിച്ചപ്പോള്‍, ശിഷ്യന്മാരില്‍ ഒരുവനായ ശിമയോന്‍ പത്രോസ് ഇപ്രകാരം മറുപടി പറഞ്ഞു: 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണ്'(മത്താ;16;16). യേശു ആഗ്രഹിച്ച ഉത്തരംതന്നെ പത്രോസില്‍നിന്നു ലഭിച്ചതിനാല്‍, അവിടുന്ന് ഏറെ സന്തോഷത്തോടെ ഇപ്രകാരം അരുളിച്ചെയ്തു: 'യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്'(മത്താ;16;17).

യേശു സ്ഥാപിക്കുവാന്‍ പോകുന്ന സഭയുടെ തലവനായി പത്രോസിനെ പരിഗണിക്കാന്‍ പോന്നതായിരുന്നു അവന്റെ ഈ വിശ്വാസപ്രഖ്യാപനമെന്ന് പിന്നീടുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. അവിടുന്ന് അരുളിച്ചെയ്തു: 'ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും'(മത്താ;16;18,19).

കത്തോലിക്കാസഭയിലെ അംഗങ്ങളോട് ഈ ചോദ്യം യേശു ആവര്‍ത്തിച്ചാല്‍ എന്തായിരിക്കും മറുപടി എന്നതാണ് ഇന്നിവിടെ നാം ചര്‍ച്ചചെയ്യുന്നത്. എന്നാല്‍, അതിനുമുന്‍പ് മറ്റൊരു വിഷയം ആമുഖമായി ചിന്തിക്കാം. ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത് എന്ന ചോദ്യത്തിന് ആദ്യത്തെ പോപ്പായിരുന്നു ഉത്തരം പറഞ്ഞതെന്ന് നാം കണ്ടു. അതുകൊണ്ടുതന്നെ, ഇന്ന്! പത്രോസിന്റെ അധികാരങ്ങള്‍ കയ്യാളുന്നുവെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ മറുപടി എന്തായിരിക്കുമെന്നാണ് ആദ്യമായി പരിശോധിക്കേണ്ടത്. പോപ്പ് ഫ്രാന്‍സീസ് അധികാരമേറ്റ ആദ്യനാളുകളില്‍ത്തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കിയിട്ടുണ്ട്. ചോദ്യകര്‍ത്താവ് യേശുവായിരുന്നില്ല; ഇറ്റലിയിലെ ഒരു പ്രധാന പത്രത്തിന്റെ ലേഖകനും കമ്മ്യൂണിസ്റ്റുകാരനുമായ 'യുഗേനിയോ സ്‌കാല്‍ഫെരി'(ഋൗഴലിശീ ടരമഹളമൃശ) ആയിരുന്നു ചോദ്യമുയര്‍ത്തിയത്. പോപ്പ് ഫ്രാന്‍സീസ് നല്‍കിയ മറുപടി ഇങ്ങനെ: 'ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല. ഞാന്‍ യേശുവിലും അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. യേശു എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സൃഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം'(2013 ഒക്ടോബര്‍ 1ന് 'ല റിപ്പ്ബ്ലിക്ക' പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍നിന്ന്!).
read more at: http://www.manovaonline.com/newscontent.php?id=228

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക