Image

വടശ്ശേരിക്കര സംഗമം വാര്‍ഷികം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 26 November, 2011
വടശ്ശേരിക്കര സംഗമം വാര്‍ഷികം ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: വടശ്ശേരിക്കരയില്‍ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വന്നുതാമസിക്കുന്ന വടശ്ശേരിക്കര നിവാസികള്‍ ഒന്നുചേര്‍ന്ന്‌ കഴിഞ്ഞവര്‍ഷം രൂപീകരിച്ച വടശ്ശേരിക്കര സംഗമത്തിന്റെ ഒന്നാം വാര്‍ഷികവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. നവംബര്‍ 19-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ബെല്‍വുഡ്‌ റോസ്‌ പാര്‍ക്കിലുള്ള ടെയ്‌സ്റ്റ്‌ ഓഫ്‌ കൊച്ചിന്‍ റെസ്റ്റോറന്റ്‌ ഹാളില്‍ വെച്ചാണ്‌ പരിപാടികള്‍ അരങ്ങേറിയത്‌.

സമ്മേളനത്തില്‍ പ്രസിഡന്റ്‌ ഐപ്പ്‌ ഫിലിപ്പ്‌ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി മാത്യു മാമ്മന്‍ ആമുഖ പ്രസംഗം നടത്തി. ഡോ. ശാമുവേല്‍ തോമസ്‌ യോഗ നടപടികള്‍ നിയന്ത്രിച്ചു. ജോയിന്റ്‌ സെക്രട്ടറി സി. ഗോപാലകൃഷ്‌ണന്‍ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി തോമസ്‌ ചെറിയാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ട്രഷറര്‍ ജോണ്‍ തോമസ്‌, അക്കൗണ്ടന്റ്‌ ഉമ്മന്‍ മാത്യു എന്നിവര്‍ വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു.

സമ്മേളനത്തില്‍ വെച്ച്‌ സംഗമത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയും എണ്‍പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചയാലുമായ തങ്കമ്മ മുരുപ്പേലിനെ വൈസ്‌ പ്രസിഡന്റ്‌ മത്തായി കോശി പൊന്നാട അണിയിച്ച്‌ ആദരിച്ചു. അലക്‌സ്‌ പോള്‍ കിഴവള്ളൂര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ച്‌ പരിപാടിയ്‌ക്ക്‌ കൊഴുപ്പേകി. സെക്രട്ടറി തോമസ്‌ ചെറിയാന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന്‌ 2012 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

വടശ്ശേരിക്കരയുടെ പുനരുദ്ധാരണത്തിനുവേണ്ടിയുള്ള വിവിധ പദ്ധതികള്‍, സാധു സഹായനിധി, സ്‌കോളര്‍ഷിപ്പ്‌, ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ തുടങ്ങിയവ സംഗമത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. കമ്യൂണിക്കേഷന്‍സ്‌ കോര്‍ഡിനേറ്റര്‍ ഡോ. ശാമുവേല്‍ തോമസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
വടശ്ശേരിക്കര സംഗമം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക