Image

മോദി ക്രൈസ്‌തവര്‍ക്ക്‌ ദൈവം തന്ന സമ്മാനമെന്ന്‌ 'സണ്‍ഡേ ശാലോം'

Published on 13 July, 2014
മോദി ക്രൈസ്‌തവര്‍ക്ക്‌ ദൈവം തന്ന സമ്മാനമെന്ന്‌ 'സണ്‍ഡേ ശാലോം'
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി മോദി ക്രൈസ്‌തവര്‍ക്ക്‌ ദൈവം തന്ന സമ്മാനമെന്ന്‌ 'സണ്‍ഡേ ശാലോം' മാസികയുടെ മുഖപത്രത്തില്‍ പറയുന്നു. രാജ്യത്തിന്റെ നന്മയ്‌ക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്‌തവര്‍ക്ക്‌ ദൈവം തന്ന ഉത്തരമാണ്‌ നരേന്ദ്ര മോദി. ഈ വിജയം പൂര്‍ണായും ദൈവനിശ്ചയമാണ്‌.
മോദിയിലൂടെ രാജ്യത്തെയും സഭയേയും ദൈവം രക്ഷിക്കുമെന്നും ഈ തിരഞ്ഞെടുപ്പ്‌ ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണെന്നും മുഖപ്രസംഗം ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌. മോദി പ്രധാനമന്ത്രിയായത്‌ വിശ്വാസികളില്‍ ചിലരുടെ ആഗ്രഹത്തിന്‌ വിരുദ്ധമായിരിക്കാം. എന്നാല്‍ അതിനര്‍ത്ഥം അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല എന്നല്ല. ഇടയ്‌ക്കിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ നിന്ന്‌ മാറി നില്‍ക്കുന്നത്‌ പാര്‍ട്ടികളുടെ സ്വയം ശുദ്ധീകരണത്തിനും ശാക്തീകരണത്തിനും നല്ലതാണ്‌. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഇപ്പോഴുണ്ടായിരിക്കുന്നത്‌ അതാണെന്നും മുഖപ്രസംഗം പറയുന്നു.

സി.ബി.സി.ഐ പ്രസിഡന്റ്‌ കര്‍ദ്ദിനാള്‍ ക്ലീമിസ്‌ കത്തോലിക്ക ബാവയാണ്‌ സണ്‍ഡേ ശാലോമിന്റെ രക്ഷാധികാരി, ബെന്നി പുന്നത്തറയാണ്‌ ചീഫ്‌ എഡിറ്റര്‍.
Join WhatsApp News
payyans 2014-07-13 07:58:59
കൊള്ളാം. ഇവർ പ്രാര്തിച്ചതുകൊണ്ടാണ് മോഡി ജയിച്ചത്‌. നാണമില്ലേ ഇവര്ക്ക്.
പാപ്പി 2014-07-13 09:26:19
ഉമ്മൻ ചാണ്ടി കേരള 'ഭരണി' അടിച്ചെടുത്തപ്പോൾ പറഞ്ഞതും ഇതുതന്നെ! ദൈവത്തിന്റെ കരങ്ങളാ പുറകിലെന്ന്! 'ഗുജൻ' മോഡി ഇന്ത്യൻ-ഭരണി കയ്യിലാക്കിയതും ഇതേ കരങ്ങളിലൂടത്രേ... മോഡിച്ചായന്റെ തലേക്കെട്ടും താടിയെപ്പിടിച്ചിരുന്നുള്ള ചിന്തയും കണ്ടാൽത്തന്നെ അറിയാം 'സ്വയം ശുദ്ധീകരണവും ശാക്തീകരണവും' കഴിഞ്ഞിട്ടാ ഇരുപ്പെന്നു...!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക