Image

റവ.ഫാ. ജോസഫ് തച്ചേട്ട് അന്തരിച്ചു.

സജി പൂത്രുക്കയില്‍ Published on 26 November, 2011
റവ.ഫാ. ജോസഫ് തച്ചേട്ട് അന്തരിച്ചു.
നീണ്ടൂര്‍ : തച്ചേട്ട് കുടുംബാംഗമായ റവ.ഫാ. ജോസഫ് തച്ചേട്ട് (80) അന്തരിച്ചു. ബാംഗ്ലൂര്‍ രൂപതാ വൈദികനായി 1960-ല്‍ വൈദികപട്ടം സ്വീകരിച്ച ഫാ.ജോസഫ് തച്ചേട്ട് നിരവധി വര്‍ഷക്കാലം അമേരിക്കയില്‍ വിവിധ പള്ളികളില്‍ സേവനം ചെയ്തിട്ടുണ്ട്.

പരേതരായ ചെറിയാന്‍ തച്ചേട്ടും മേരി കാരാപ്പള്ളിയുമാണ് മാതാപിതാക്കള്‍. പരേതനായ തോമസ് തച്ചേട്ട്, എബ്രഹാം തച്ചേട്ട് മരിയ പഴുക്കായില്‍ , ചിന്നമ്മ ഇടുക്കുതറയില്‍ , സെലിന്‍ പാറേട്ട്, റോസമ്മ കോഴികാട്ട്, ഉപ്പച്ചന്‍ തച്ചേട്ട്, ജോസഫ് തച്ചേട്ട്, മാത്യൂ തച്ചേട്ട്, നിമ്മി മഠത്തിപറമ്പില്‍ , ജയിംസ് തച്ചേട്ട്, ലൂക്ക് തച്ചേട്ട് എന്നിവര്‍ സഹോദരങ്ങളാണ്.

ശവസംസ്‌ക്കാരം നവംബര്‍ 28-ാം തീയതി തിങ്കളാഴ്ച രണ്ടു മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.

സജി പൂത്രുക്കയില്‍  അറിയിച്ചതാണിത്.
റവ.ഫാ. ജോസഫ് തച്ചേട്ട് അന്തരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക