Image

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 12ന്

പി.പി.ചെറിയാന്‍ Published on 26 November, 2011
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 12ന്

ഗാര്‍ലാന്റ്(ഡാളസ്): ഡാളസ്-ഫോര്ട്ട് വര്‍ത്ത് മേഖലയിലെ 800 ല്‍ പരം അംഗങ്ങള്‍ വോട്ടര്‍മാരായുള്ള കേരള-അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 12-ന് ഗാര്‍ലാന്റിലുള്ള അസ്സോസിയേഷന്‍ ഓഫീസില്‍ വെച്ച് നടത്തുന്നതാണെന്ന് ഇലക്ഷന്‍ ചെയര്‍പേഴ്‌സണ്‍ അലക്‌സ് മാത്യൂ അറിയിച്ചു.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങി 15 ഡയറക്ടര്‍ ബോര്‍ഡ് മെബര്‍ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി രണ്ടുവര്‍ഷമാണ്. നാമനിര്‍ദ്ദേക പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നവംബര്‍ 30നാണ്.

കേരള അസ്സോസിയേഷന്‍ സ്വന്തമായി ഒരു കെട്ടിടം വാങ്ങിയതിനു ശേഷം നടക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പാണ് ഡിസംബര്‍ 12ന് നടക്കുന്നത്.

ഇലക്ഷന്‍ ചെയര്‍ പേഴ്‌സണ്‍ അലക്‌സ് മാത്യൂവിനെ കൂടാതെ ഷിജു എബ്രഹാം, ഷിബു.കെ. സാം എന്നിവര്‍ അടങ്ങിയതാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി.
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 12ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക