Image

ഗ്രാമസങ്കീര്‍ത്തനങ്ങള്‍ (കവിതാ സമാഹാരം) ചര്‍ച്ച ചെയ്‌തു

വാസുദേവ്‌ പുളിക്കല്‍ Published on 26 November, 2011
ഗ്രാമസങ്കീര്‍ത്തനങ്ങള്‍ (കവിതാ സമാഹാരം) ചര്‍ച്ച ചെയ്‌തു
ന്യൂയോര്‍ക്ക്‌: വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ്‌ വര്‍ഗീസ്‌ ചുങ്കത്തിലിന്റെ അദ്ധ്യക്ഷതയില്‍ കേരള കള്‍ച്ചറല്‍ സെന്ററില്‍ സാഹിത്യ ചര്‍ച്ചായോഗം ചേര്‍ന്നു. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന വിചാരവേദിയുടെ ലക്ഷ്യത്തിന്‌ ഊന്നല്‍ കൊടുത്തു കൊണ്ടുള്ള സെക്രട്ടറി സാംസി കൊടുമണ്ണിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ സി. എസ്‌. ജോര്‍ജ്‌ കോടുകുളഞ്ഞിയെ ആദരിച്ചു കൊണ്ട്‌ അദ്ദേഹത്തിന്റെ ഗ്രാമസങ്കീര്‍ത്തനങ്ങള്‍ എന്ന കവിതാ സമാഹാരം ചര്‍ച്ച ചെയ്‌തു.

കവിതകള്‍ സമഗ്രമായി പഠിച്ച്‌ വര്‍ഗീസ്‌ ചുങ്കത്തില്‍ അവതരിപ്പിച്ച പ്രബന്ധം ഒരു സങ്കീര്‍ത്തനം പോലെ ഹൃദ്യമായുരിന്നു. കവിയുടെ ഗൃഹാതുരത്വത്തിന്റെ നൊമ്പരവും വിചാരവികാരങ്ങളുടെ തീവ്രതയും സാമൂഹ്യ പ്രതിബദ്ധതയും നിറഞ്ഞു നില്‍ക്കുന്ന കവിതകള്‍ എടുത്തുകാണിച്ചുകൊണ്ട്‌ വാസുദേവ്‌ പുളിക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ജോയ്‌ കുഞ്ഞപ്പു കവിയുടെ ശാസ്ര്‌തീയ വീക്ഷണം ചൂണ്ടിക്കാട്ടി കവിയില്‍ ഒരു ശാസ്ര്‌തജ്‌ഞന്റെ ഗുണങ്ങള്‍ കണ്ടെത്തുകയും എഴുത്തുകാരന്‍ എങ്ങനെ വായനക്കാരില്‍ നിന്ന്‌ ഉയര്‍ന്നു നില്‍ക്കണം എന്ന്‌ വ്യക്‌തമാക്കുകയും ചെയ്‌തു. എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ കവിതയില്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെന്ന്‌ പറയുകയും കവിയെ അഭിനന്ദിക്കുകയും ചെയ്‌തു. ജോണ്‍ വേറ്റം എതാനം കവിതകളുടെ ഉള്ളടക്കവും അവയില്‍ പ്രതിഫലിക്കുന്ന കവിയുടെ ചിന്താഗതിയും ചുരുങ്ങിയ വാചകങ്ങളില്‍ അവതരിപ്പിച്ചു കൊണ്ട്‌ കവിതകളുടെ ലാളിത്യം വെളിപ്പെടുത്തി. രാജു തോമസ്സ്‌ പംക്‌ചുവേഷന്‍ ഉപയോഗിക്കുമ്പോള്‍ കവിതക്കു വരുന്ന മേന്മയെ പറ്റി പറഞ്ഞ്‌ അതിനുള്ള കവിയുടെ ചാതുര്യത്തെ പ്രശസിച്ചു.

വിചാരവേദി തന്റെ കവിതാസമാഹാരം ചര്‍ച്ചക്കെടുത്തതിന്‌ വിചാരവേദിയോടും തന്റെ കവിതകളൂടെ ഗുണ ദോഷങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ ചര്‍ച്ചയില്‍ പങ്കെടുത്തവരോടും ജോര്‍ജ്‌ കോടുകുളഞ്ഞി നന്ദി പറയുകയും വിചാരവേദിയുടെ ഏഴുത്തുകാരെ പ്രോത്സാഹിപ്പുക്കുന്ന സംരംഭത്തെ അഭിനന്ദിക്കുകയും ചെയ്‌തു.
ഗ്രാമസങ്കീര്‍ത്തനങ്ങള്‍ (കവിതാ സമാഹാരം) ചര്‍ച്ച ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക