Image

ഒക്കലഹോമ ഹിന്ദു മിഷന്‍ വിനോദയാത്ര നടത്തി

ശങ്കരന്‍ കുട്ടി Published on 07 June, 2011
ഒക്കലഹോമ ഹിന്ദു മിഷന്‍ വിനോദയാത്ര നടത്തി
ഒക്കലഹോമ: ഒക്കലഹോമ ഹിന്ദു മിഷന്റെ ഈവര്‍ഷത്തെ വിനോദയാത്ര പ്രസിദ്ധമായ ടെന്‍കില്ലേഴ്‌സ്‌ റിവര്‍ പാര്‍ക്കില്‍ വെച്ച്‌ വര്‍ണ്ണമനോഹരമായി നടത്തി. രണ്ടു രാത്രികളും മൂന്നു പകലുകളുമായി കൊണ്ടാടിയ ഉത്സവതുല്യമായ ഉല്ലാസയാത്രയില്‍ ഹിന്ദുമിഷന്റെ എല്ലാ കുടുംബങ്ങളും ചേര്‍ന്ന്‌ ഒന്നായ പ്രതീതിയുളവാക്കി. കാടുംപുഴകളും മലനിരകളും നയനമോഹരമായ കാഴ്‌ചതന്നെയായിരുന്നു എന്നുമാത്രമല്ല വളരെയധികം വിജ്ഞാനപ്രദവുമായിരുന്നു. വിവിധ കലാപരിപാടികളും, ചര്‍ച്ചകളും ഈ ഒത്തുചേരലിന്‌ മാറ്റുകൂട്ടി.

സൂരജ്‌, അനില്‍പിള്ള, മോഹന്‍ നാരായണന്‍, സുഗുണന്‍, ജയചന്ദ്‌, നവീന്‍നായര്‍, ആഷിഷ്‌ എന്നിവരുടെ അടുക്കുംചിട്ടയുമുള്ള പ്രവര്‍ത്തനം ഈവര്‍ഷത്തെ ആഘോഷത്തെ കൂടുതല്‍ വര്‍ണ്ണോജ്വലമാക്കിയതില്‍ എല്ലാവരാലും പ്രശംസിക്കപ്പെട്ടു. ചിരിയുടേയും ചിന്തയുടേയും ഉന്നതതലങ്ങളിലേക്ക്‌ എല്ലാവരേയും കൂട്ടിക്കൊണ്ടുപോയ പ്രസംഗങ്ങളും, മനുഷ്യന്റെ ജീവിതരീതിയെക്കുറിച്ചുള്ള ചര്‍ച്ചകളും വളരെ പ്രാധാന്യമര്‍ഹിക്കുന്നവയായിരുന്നു.

ഈ ഒത്തുചേരലില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയത്‌ എല്ലാവരും ഒന്നുചേര്‍ന്നുള്ള പാചകമായിരുന്നു. ആണ്‍പെണ്‍ വ്യത്യാസമില്ലാതെയുള്ള പാചകം കൊച്ചുകുട്ടികള്‍ക്ക്‌ കൂടുതല്‍ സന്തോഷവും ഈ കല അഭ്യസിക്കുന്നതിന്‌ കൂടുതല്‍ പ്രേരണ നല്‍കുന്നതുമായിരുന്നു.

മീരാ മോഹന്‍, ബിന്ദു പിള്ള, ശ്രീ പിള്ള, സീമ, പ്രീത നായര്‍, സ്‌നേഹാ, വിദ്യ എന്നീ കുടുംബിനികളുടെ ഒരുമയുള്ള പ്രവര്‍ത്തനരീതി എല്ലാവരേയും ആനന്ദസാഗരത്തില്‍ ആറാടിച്ചു. തദവസരത്തില്‍ സെപ്‌റ്റംബര്‍ പത്താംതീയതി ഓണാഘോഷം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനും തീരുമാനിച്ചു.
ഒക്കലഹോമ ഹിന്ദു മിഷന്‍ വിനോദയാത്ര നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക