Image

ഐ.എന്‍.ഒ.സി ലയന സമ്മേളനം ആവേശോജ്വലമായി

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2014
ഐ.എന്‍.ഒ.സി ലയന സമ്മേളനം ആവേശോജ്വലമായി
ന്യൂയോര്‍ക്ക്‌: ഐ.എന്‍.ഒ.സി (ഐ)യുടെ ആഭിമുഖ്യത്തില്‍ നടന്ന ലയന സമ്മേളനം വന്‍ വിജയമായി. യുണൈറ്റഡ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്ന ദേശീയ സംഘടന വിവിധ സംസ്ഥാനങ്ങളിലായി നിരവധി വര്‍ഷങ്ങളായി വിപുലമായി രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോണ്‍ഗ്രസ്‌ അനുഭാവ സംഘടനയാണ്‌. ഗുര്‍മീത്‌ സിംഗ്‌ ദേശീയ പ്രസിഡന്റാണ്‌.

ജൂലൈ 13-ന്‌ ഞായറാഴ്‌ച 7 മണിക്ക്‌ റിച്ച്‌ റിച്ച്‌ പാലസില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്ത ചടങ്ങില്‍ മുന്‍ പഞ്ചാബ്‌ മന്ത്രി കെ.കെ. ബാവാ, ഡാക്കാ സാഹിബ്‌ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ ജനറല്‍ സെക്രട്ടറി രാജാ വാറിംഗ്‌ എം.എല്‍.എയുടെ ആവേശോജ്വലമായ പ്രസംഗം സദസിനെ നിശബ്‌ദമാക്കി. കോണ്‍ഗ്രസ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സംസ്‌കാരവും പാരമ്പര്യവും പേറി പ്രവാസി നാട്ടില്‍ ജീവിക്കുന്ന നിങ്ങളുടെ പ്രതിബദ്ധയ്‌ക്ക്‌ മുന്നില്‍ ശിരസ്‌ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധ്‌ പ്രകാശ്‌ സിംഗിന്റെ മികവുറ്റ നേതൃപാടവമാണ്‌ സംഘടനയ്‌ക്ക്‌ സംഘടനയിലേക്ക്‌ ലയിക്കാന്‍ ഇതര കോണ്‍ഗ്രസ്‌ സംഘടനകള്‍ക്ക്‌ സാധിക്കുന്നത്‌. ചെറു ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്‌ സംഘടനകള്‍ ഐ.എന്‍.ഒ.സി യില്‍ ലയിക്കാന്‍ ആഹ്വാനം ചെയ്‌തു.

വിര്‍ജീനയ, മേരിലാന്റ്‌, പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌ എന്നിവടങ്ങളില്‍ നിന്നായി ധാരാളം പേര്‍ പങ്കെടുത്തു.

ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ തന്റെ പ്രസംഗത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്‌തു. കേരളാ ചാപ്‌റ്ററിനെ പ്രതിനിധീകരിച്ച്‌ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌, ആര്‍.വി.പി സജി ഏബ്രഹാം, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ റവ. വര്‍ഗീസ്‌ ഏബ്രഹാം, സെക്രട്ടറി ജോയി ഇട്ടന്‍, പെന്‍സില്‍വേനിയ ചാപ്‌റ്ററില്‍ നിന്ന്‌ അലക്‌സ്‌ തോമസ്‌, ഈപ്പന്‍ മാത്യു, ജോര്‍ജ്‌ ഉമ്മന്‍ (ന്യൂയോര്‍ക്ക്‌), ജോര്‍ജുകുട്ടി, ജോര്‍ജ്‌ പാടിയേടത്ത്‌, തമ്പി ജോസഫ്‌, ജോര്‍ജുകുട്ടി ഉമ്മന്‍ തുടങ്ങി ധാരാളം പേര്‍ പങ്കെടുത്തു.
ഐ.എന്‍.ഒ.സി ലയന സമ്മേളനം ആവേശോജ്വലമായിഐ.എന്‍.ഒ.സി ലയന സമ്മേളനം ആവേശോജ്വലമായിഐ.എന്‍.ഒ.സി ലയന സമ്മേളനം ആവേശോജ്വലമായിഐ.എന്‍.ഒ.സി ലയന സമ്മേളനം ആവേശോജ്വലമായിഐ.എന്‍.ഒ.സി ലയന സമ്മേളനം ആവേശോജ്വലമായി
Join WhatsApp News
Anthappan 2014-07-18 07:57:00
These people are neither Indians nor Americans. The are in no man's land.
Insight 2014-07-18 09:16:38
ഇവിടെ നടക്കുന്ന പല മഹാസമ്മേളനങ്ങളുടെ പിന്നിൽ കച്ചവട മാഫിയകളാണ് പ്രവർത്തിക്കുന്നത്. ചിലവന്മാര്ക്ക് മൈക്ക് കൊടുത്തും സ്ഥാനമാനങ്ങൾ കൊടുത്തും ഇവന്മാർ മുതെലെടുക്കുന്നു. ഇതൊന്നും അറിയാതെ ചില സാധുക്കൾ തുള്ളി കളിക്കുന്നു. ധനവാന്റെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണംകൊണ്ട് ജീവിക്കുന്ന പാവങ്ങൾ. അമേരിക്കാൻ സ്വപനം തട്ടികളഞ്ഞു നിഴലുകളെ പിന്തുടരുന്നവർ
സംശയം 2014-07-18 11:27:38
വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചെന്നു കേട്ടിട്ടുണ്ട് പക്ഷെ വായിൽ മൈക്കുമായി ജനിച്ചിട്ടുണ്ടെന്നു കേട്ടിട്ടില്ല. ചില സമ്മേളനങ്ങളിലെ നേതാക്കന്മാരുടെ പടം വരുന്നത് വായിൽ മൈക്കുമായിട്ടാണ്!
മൈക്കിൾ 2014-07-18 19:34:35
മിക്കവാറും രാഷ്ട്രീയ്ക്കാരുടെ മക്കൾ ജനിക്കുന്നത് വായിൽ മൈക്കുമായിട്ടാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക