Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയില്‍വേ പാലം ഇന്‍ഡ്യയില്‍ (കോര ചെറിയാന്‍)

Published on 17 July, 2014
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയില്‍വേ പാലം ഇന്‍ഡ്യയില്‍ (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: ജമ്മു കാശ്‌മീരിലെ ചെനാഭ്‌ നദിയുടെ മുകളില്‍ക്കൂടി അംബരചുംബികളായ രണ്ട്‌ വന്‍ മലകളെ ബന്ധിപ്പിച്ചുകൊണ്ട്‌ 1177 അടി (359 മീറ്റര്‍) ഉയരത്തില്‍ റയില്‍വേ പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിയ്‌ക്കുന്നു. 2016-ല്‍ പണി പൂര്‍ത്തീകരിച്ചുകഴിയുമ്പോള്‍ ബാരമുള്ളയില്‍നിന്നും ജമ്മുവിലേയ്‌ക്കുള്ള യാത്രാസമയം പന്ത്രണ്ടു മണിക്കൂറില്‍നിന്നും വെറും ആറര മണിക്കൂറായി കുറയും.
ചൈനയിലെ ഗുസിഹോപു സംസ്ഥാനത്തെ ബീപ്പാന്‍ ജിയാങ്ങ്‌ നദിയുടെ മുകളില്‍ക്കൂടി പണിതുയര്‍ത്തിയ റയില്‍ പാലത്തിന്റെ ഉയരം 901 അടി (275 മീറ്റര്‍) ആണ്‌. ഈ ലോക റിക്കാര്‍ഡിനെ പിന്‍തള്ളിക്കൊണ്ടാണ്‌ സമര്‍ത്ഥരായ നമ്മുടെ എന്‍ജിനീയര്‍മാര്‍ ഈ പാലം പണിതുയര്‍ത്തുന്നത്‌. കൊടുങ്കാറ്റിലും ഭൂകമ്പത്തിലും ഉലച്ചിലോ കേടുപാടുകളോ തട്ടാത്തവിധത്തിലാണ്‌ ഈ പാലം രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌.

550 കോടി രൂപ എസ്റ്റിമേറ്റ്‌ ചെയ്‌തിരിക്കുന്ന പാലം പണി 2002ല്‍ ആരംഭിച്ചെങ്കിലും ശക്തിയായ കാറ്റും നിര്‍മ്മാണ പ്രവര്‍ത്തനത്തിനുവേണ്ടിയുള്ള സാധന സാമഗ്രികള്‍ എത്തിയ്‌ക്കുന്നതിനുവേണ്ടിയുള്ള മാര്‍ഗ്ഗ തടസ്സങ്ങളുംമൂലം ഏതാനും വര്‍ഷങ്ങള്‍ പണികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പ്രധാന ആര്‍ച്ചുകള്‍ നിര്‍മ്മിയ്‌ക്കുന്നത്‌ നദിയുടെ ഇരുവശത്തായി രണ്ട്‌ കേബിള്‍ ക്രയിനുകള്‍ പടുത്തുയര്‍ത്തിയാണ്‌. വലിയ സ്റ്റീല്‍ ഫൈലുകള്‍ ഉപയോഗിച്ചാണ്‌ ക്രയിനുകളെ ബലവത്താക്കിയിരിക്കുന്നത്‌. 4313 അടി (1,315 മീറ്റര്‍) നീളം ഉള്ള പാലം നിര്‍മ്മാണത്തിന്‌ 25000 ടണ്‍ സ്റ്റീല്‍ വേണ്ടിവരും. വന്‍മലകളും പാറയും കല്ലുകളും നിറഞ്ഞ പ്രദേശത്തെ മാര്‍ഗ്ഗ തടസ്സംമൂലം നിര്‍മ്മാണ വസ്‌തുക്കള്‍ അധികവും ഹെലികോപ്‌റ്ററുകളിലാണ്‌ എത്തിയ്‌ക്കുന്നത്‌. നദി ഒഴുക്കിന്‌ യാതൊരു പ്രതിബന്ധവും സൃഷ്‌ടിക്കാതെയാണ്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പാലത്തിന്റെ അടിത്തറയില്‍ എത്തിചേരുവാന്‍ അപ്‌റോച്ച്‌ റോഡ്‌ നിര്‍മ്മാണം ഇപ്പോഴും നടക്കുന്നു.

ഹിമാലയ പര്‍വ്വതത്തിന്റെ മടിത്തട്ടില്‍ ഇത്രശക്തമായ സജ്ജീകരണങ്ങളോടു കൂടി ഏകദേശം കാല്‍ മൈല്‍ ഉയരത്തിലും ഒരു മൈല്‍ നീളത്തിലും പാലം പണിതുയര്‍ത്തുവാനുള്ള ധീരതയേയും നിര്‍മ്മാണ രംഗത്തെ പരിജ്ഞാനത്തേയും അഭിനന്ദിയ്‌ക്കുവാന്‍ ആരും മറക്കുകയില്ല. 383 വര്‍ഷം മുന്‍പ്‌ ലോക ജനതയെ അതിശയിപ്പിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്‌തു പണിതുയര്‍ത്തിയ താജ്‌മഹളിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ച ശില്‌പികളുടെ ചെറുമക്കളായ ഇന്‍ഡ്യന്‍ എന്‍ജിനീയര്‍മാര്‍ തികച്ചും സമര്‍ത്ഥര്‍ തന്നെ.
നിര്‍മ്മാണ മേഖലയിലുള്ള എന്‍ജിനിയറിംങ്ങ്‌ വിദ്യാര്‍ത്ഥികള്‍ ഈ പാലം പണി നേരിട്ടു വീക്ഷിയ്‌ക്കുന്നതും പ്രവര്‍ത്തന ശൈലികള്‍ മനസിലാക്കുന്നതും ഉത്തമമായിരിക്കും.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആരംഭിച്ച ഈ പാലം പണിയ്‌ക്കുവേണ്ടി രാവും പകലും ജീവന്‍ ബലിയര്‍പ്പിച്ചു കൊടുംകാറ്റും മഞ്ഞും മഴയും സഹിച്ച്‌ കഠിനാദ്ധ്വാനം ചെയ്യുന്ന നിഷ്‌കളങ്കരായ തൊഴിലാളികള്‍ ഒരിയ്‌ക്കല്‍പോലും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടികളും പറപ്പിച്ച്‌ സമരവേദിയില്‍ എത്തിയിട്ടില്ല എന്ന നഗ്ന സത്യം ദേശസ്‌നേഹികളായ ഭാരതീയര്‍ മനസി
ലാക്കണം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയില്‍വേ പാലം ഇന്‍ഡ്യയില്‍ (കോര ചെറിയാന്‍)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയില്‍വേ പാലം ഇന്‍ഡ്യയില്‍ (കോര ചെറിയാന്‍)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയില്‍വേ പാലം ഇന്‍ഡ്യയില്‍ (കോര ചെറിയാന്‍)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയില്‍വേ പാലം ഇന്‍ഡ്യയില്‍ (കോര ചെറിയാന്‍)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയില്‍വേ പാലം ഇന്‍ഡ്യയില്‍ (കോര ചെറിയാന്‍)
Join WhatsApp News
RAJAN MATHEW DALLAS 2014-08-07 14:26:04
 
  Thanks for the pictures !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക